നീലക്കൊടുവേലി – 8 7

” നീ എന്നെ ആ ചിന്നന്റെ മറ്റേ പെണ്ണുങ്ങടേം മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയപ്പോ ഈ ദയ ഒന്നും കണ്ടില്ലല്ലോ.. അന്നത്തെ നിന്റെ ഷോക്ക് ദൈവം തന്നതാടീ പുല്ലേ ഈ അവസ്ഥ… ”

സിദ്ധു കളിയാക്കികൊണ്ട് പറഞ്ഞു…

” ഈ പെണ്പിള്ളേരുടെ ചന്തിക്ക് തല്ലുന്നത് വൃത്തികേട് ആണെന്ന് നിങ്ങക്ക് അറിയൂലെ..? അതിനുള്ള ശിക്ഷയായിട്ട് ഇത് കണക്ക് കൂട്ടിക്കോ.. ”

സിതാര കടുപ്പത്തിൽ പറഞ്ഞപ്പോൾ അവളുടെ യഥാർത്ഥ സ്വഭാവം പൊറത്തു വരുന്നുണ്ടെന്നു സിദ്ധുവിന് മനസിലായി…

” നീ ഒന്നും പറയണ്ട, തിരിഞ്ഞ് നിക്ക്…. ”

അവളെ അങ്ങോട്ട് തിരിച്ചു നിർത്തി സിദ്ധു കൈകൾ വീണ്ടും കൂട്ടിയടിച്ചു ശബ്ദമുണ്ടാക്കി… ഓരോ ശബ്ദത്തിലും ചന്തിക്ക് അടി പ്രതീക്ഷിച്ചു നിൽക്കുന്ന സിതാര കണ്ണുകൾ ഇറുക്കിയടച്ചു….

സിദ്ധു പതിയെ അവളുടെ പുറകിലേക്ക് ചേർന്നു നിന്നു… ഞെട്ടി പിന്മാറാൻ തുടങ്ങിയ സിതാരയെ പുറകിൽ നിന്നും വയറിനു ചുറ്റും മുറുക്കി കെട്ടിപ്പിടിച്ചു…

” വിട്… എന്താ ഈ കാണിക്കണേ..?? ”

ആ പ്രവർത്തിയിൽ പകച്ച സിതാര തന്നെ ചുറ്റിയ സിദ്ധുവിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു…അവൻ അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി ഒന്ന് കൂടി മുറുക്കി പുണർന്നു..

സിതാര തീർത്തും നിരായുധയായി… അവൾ ദീർഘനിശ്വാസമയച്ചു…പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറില്ലാതെ അവന്റെ കയ്യിൽ വിടുവിക്കാനായി ബലം പിടിച്ചുകൊണ്ടിരുന്നു..

” ഇപ്പൊ ഞാൻ പോണ ഈ പോക്ക് തിരിച്ചു വരുമൊന്നു ഉറപ്പില്ലാത്ത ഒന്നാണ്… ജീവൻ പോണതിനോട് എനിക്ക് പേടിയൊന്നുമില്ല….നീ പറഞ്ഞത് പോലെ അതുവരെ ഓർത്തു വെക്കാൻ എന്തേലുമൊക്കെ വേണ്ടേ….? ”

അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്തു ഒരു കാറ്റിന്റെ മർമരം പോലെ സിദ്ധു പറഞ്ഞു, അവന്റെ കുറ്റി താടിയും മീശയും ദേഹത്തുണ്ടാക്കുന്ന പുളകം അവളിൽ ഒരു ഞെട്ടലുണ്ടാക്കി, അവൻ പറഞ്ഞ കാര്യത്തിലെ ഗൗരവം അവളുടെ കൈകളെ ബലഹീനമാക്കി…

സിതാര അവളുടെ കൈകളെ അവന്റെ കൈകൾക്ക് മേലെ മടിച്ചു മടിച്ചു വെച്ചു..പിന്നെ കഴുത്തിനോട് ചേർന്ന അവന്റെ മുഖത്തെ തല ചെരിച്ചു നോക്കി, അവളുടെ കണ്ണുകൾ ഈറനണിഞ്ഞത് അവൻ കണ്ടു…

” നീ അന്ന് പറഞ്ഞത് സത്യമാണെടീ, ഞാനൊരു വൃത്തികെട്ടവൻ തന്നെയാ, എനിക്ക് ഈ പെണ്ണുങ്ങൾ ഒരു വീക്നെസ് തന്നെയാണ്, ഇനീം അതിനൊന്നും മാറ്റം വരാൻ പോണില്ല…. പക്ഷെ നിന്നേ ഞാൻ സ്നേഹിച്ചെന്നു പറഞ്ഞത് ആത്മാർഥമായാണ്…നിന്നേ പറ്റിയാണ് എന്റെ ഓർമ്മകൾ മുഴുവൻ., ദേ ഈ കെട്ടിപ്പിടുത്തം കൂടി കഴിഞ്ഞാൽ ഞാൻ നിന്നെ ഇനി ശല്യപ്പെടുത്തില്ല… മരണം തേടിയാണ് ഞാൻ പോവുന്നതെങ്കിൽ പോലും സന്തോഷത്തോടെ നേരിടും..

പല പെണ്ണുങ്ങടെ പിന്നാലെ നടക്കുന്നവന് അതിനുള്ള അർഹത ഉണ്ടോ എന്ന് നിനക്ക്‌ ചെലപ്പോ സംശയമുണ്ടാകും, ഉത്തരമാണെങ്കിൽ ഇല്ലാ എന്ന് തന്നെയാവും… നീ എന്നെ കാത്തിരിക്കണമെന്ന് ഞാൻ പറയില്ല, നിനക്ക് ഇഷ്ടമുള്ളയാളെ നീ തെരഞ്ഞെടുത്തോ.. അതിനും തടസമില്ല…. പക്ഷെ എന്നെങ്കിലും ഞാൻ നിന്നേ സ്നേഹിച്ചത് ആത്മാർഥമായിട്ടാണെന്നു പറയണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നു..തിരിച്ചു കിട്ടണമെന്ന് ശഠിക്കാനല്ല, എന്റെ ഒരു സമാധാനത്തിന് ….ഇനി ഇങ്ങനെ അവസരം കിട്ടിയില്ലെങ്കിലോ…. ”

അവളുടെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തുകൊണ്ട് അവൻ അടർന്നു മാറി, കവിളിൽ ഉമ്മക്കൊപ്പം പതിഞ്ഞ അവന്റെ കണ്ണുനീർ കൈ കൊണ്ട് തൊട്ടു നോക്കിയ സിതാര അവനെ തിരിഞ്ഞു നോക്കുമ്പോളേക്കും സിദ്ധു പടവുകൾ കയറി പുറത്തേക്ക് പോയിരുന്നു…

(തുടരും )

 

അടുത്തൊരു പാർട്ടോടു കൂടി താത്കാലികമായി ഒരു ഇടവേള എടുക്കുകയാണ്.. സിദ്ധു സിദ്ധി പഠിക്കാൻ പോവുന്ന 3 വർഷം ഒരു മൂന്നു മാസത്തെ ഗ്യാപ്പിലേക്ക് ഞാനും എടുക്കുകയാണ്..അങ്ങനെയൊരു മന്ത്രവിദ്യ പഠിച്ചതിന് ശേഷം കഥക്ക് എന്ത് മാറ്റത്തിനുള്ള സ്കോപ്പ് ആണുള്ളത് എന്ന് നോക്കാനുണ്ട്.. നല്ലൊരു അടിത്തറ കിട്ടിയാൽ നമുക്ക് പൊളിക്കാം..

Leave a Reply

Your email address will not be published. Required fields are marked *