” ശ്ശെടാ ഭീകരാ…….. നീ കൊള്ളാലോ പുള്ളി… എന്തായാലും ഇത് എന്നേക്കാൾ ഉപകാരപ്പെടാൻ പോവുന്നത് നിനക്കായിരിക്കും…”
സിദ്ധുവിന്റെ പറച്ചിൽ കേട്ടു ചിന്നൻ അന്തം വിട്ടു…
” അതെങ്ങനെ…?? ”
ചിന്നൻ സംശയം മറച്ചു വെച്ചില്ല…
” ഇപ്പൊ പറയില്ല….വഴിയേ അറിഞ്ഞോളും… ”
സിദ്ധു കണ്ണടിച്ചു കൊണ്ട് പറഞ്ഞു….
” ഇങ്ങനെ ആണെങ്കിൽ ഞാൻ ഈ കളിക്ക് ഇല്ല, നീ തന്നെ ഒറ്റക്ക് നോക്കിക്കോ.. ”
ചിന്നൻ താൽപ്പര്യമില്ലാതെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു…
“അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ മോനെ, നീയില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് നിനക്കറിയില്ലേ… നീ കൂടെ ഉള്ളപ്പോ ഉള്ളൊരു ധൈര്യമുണ്ട്….
നമുക്ക് ഇന്ന് തന്നെ വൃത്തിയായിട്ട് തുടങ്ങാം കാര്യങ്ങൾ, എനിക്കൊന്നു നീന്തി കുളിക്കണം… നീ ഉണ്ടെങ്കിൽ വാ…”
പുകഴ്ത്തലിൽ വീണ ചിന്നനെ നോക്കി ഉള്ളിൽ ചിരിച്ചുകൊണ്ട്
സിദ്ധു ഊഞ്ഞാലിൽ നിന്നും എണീറ്റു മൂരി നിവർന്നു…
ഏകദേശം ഒരു മണിക്കൂറോളം കുളത്തിൽ ചിലവഴിച്ച ശേഷം നല്ല കട്ടക്ക് ഒരു ചായയും കുടിച്ചു കഴിഞ്ഞാണ് ചിന്നന്റെ സൈക്കിളിൽ അവർ കുന്നുംപുറം ഷാപ്പിലേക്ക് തിരിച്ചത്… സിദ്ധു പുറകിൽ കയറി തോളത്തു തട്ടിയപ്പോൾ ചിന്നൻ ആഞ്ഞുചവിട്ടി…
” സിദ്ധുവേട്ടാ…. ”
ഗേറ്റ് കിടക്കുന്നതിനു മുൻപ് വഴിയുടെ വശത്തു നിന്നും ഒരു കിളി മൊഴി കേട്ട് സിദ്ധുവും സൈക്കിൾ നിർത്തി ചിന്നനും തിരിഞ്ഞു നോക്കി…
” എങ്ങോട്ടാ ഇത്ര ദൃതിപ്പിടിച്ചു പോണേ..? ”
ഉടുത്തിരിക്കുന്ന ദാവണിയുടെ തുമ്പ് പിടിച്ചു എളിയിൽ രണ്ട് കയ്യും കുത്തിക്കൊണ്ട് ഇവരുടെ പോക്ക് നോക്കി നിൽക്കുന്ന സിതാര…അവളുടെ വകയാണ് ചോദ്യം..
അവളുടെ മധുരമൂറുന്ന വിളി കേട്ട് സിദ്ധുവിന്റെ കിളി പാറി… ആ നിൽപ്പിലും വിളിയിലും എന്തോ ഒരു പന്തിക്കേട്… ഇനി ഇതെന്ത് മൈരാണാവോ..!!
സിദ്ധു നോക്കുമ്പോൾ ചിന്നൻ ഒരു കള്ള ചിരി കടിച്ചു പിടിച്ചുകൊണ്ടാണ് നില്കുന്നത്..സിദ്ധുവിന് ദേഷ്യം വന്നു..
” എങ്ങോട്ട് ആയാലെന്താ..നിനക്കിപ്പോ എന്താ വേണ്ടത്….??
സിദ്ധു ഉള്ളിൽ പൊന്തിയ ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു… നേരത്തെ ചെയ്ത സംഭവത്തിന് ഉള്ള പണിയാണോ എന്തോ…
” കണ്ടോ… എപ്പളും ദേഷ്യാണ്, ഇതാ ഞാനൊന്നും ചോദിക്കാൻ വരാത്തത്.. ”
കൃത്രിമ പിണക്കം നടിച്ചു അവൾ പറയുന്നത് കേട്ട് സിദ്ധു അമ്പരന്നു, ചിന്നൻ ഈ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന കണക്കിൽ മുൻപോട്ടു തന്നെ നോക്കി നിന്നു…
” വണ്ടിയെടുക്കെടാ പൊട്ടാ… ”
ചിന്നന്റെ പുറത്ത് ചെറിയൊരു അടി കൊടുത്ത് സിദ്ധു പറഞ്ഞപ്പോൾ സിതാര ബ്രേക്കിൽ അമർത്തി പോവല്ലേ എന്ന് ചിന്നനോട് കണ്ണുകാണിച്ചു.. ചിന്നൻ പേടിയോടെ സിദ്ധുവിനെ തിരിഞ്ഞു നോക്കി..
സിതാര സിദ്ധുവിനോട് ചേർന്നു നിന്നത് കണ്ടു ചിന്നൻ വീണ്ടും മുൻപോട്ടു തന്നെ തിരിഞ്ഞു..
” തേങ്ങ…. എടാ വണ്ടിയെടുക്കടാ.. ”
സിദ്ധു ഗത്യന്തരമില്ലാതെ അലറി.. ചിന്നൻ ഞെട്ടി ചവിട്ടാൻ നോക്കിയപ്പോൾ സിതാര ബ്രേക്ക് അമർത്തിപ്പിടിച്ചു…
” പിണക്കം ഇനീം മാറീലെ..? ഇനി ഞാനിപ്പോ ന്താ ചെയ്യണ്ടേ…?? ”
അവന്റെ ശരീരത്തോടെ ചേർന്നു നിന്നു പറഞ്ഞത് കണ്ട് സിദ്ധു ഒരു ആന്തലോടെ ചുറ്റിനും നോക്കി, ഒന്ന് രണ്ട് പണിക്കാരിപ്പെണ്ണുങ്ങൾ നോക്കുന്നുണ്ടോ എന്നൊരു സംശയം…
സംഗതി ഉറപ്പായി, ഇത് അവൾ മനഃപൂർവം തരുന്നതാണ്.. ഏത് നേരത്താണാവോ ചന്തിക്ക് അടിക്കാൻ തോന്നിയത്… ന്തായാലും മൂഞ്ചി..
” നീ കളിക്കാതെ പോയെ.. എനിക്ക് പോണം… ”
സിദ്ധു അധികം ബലം വെക്കാതെ അവളോട് പറഞ്ഞു….
” പോക്കോളൂ , ആദ്യം ഒന്ന് മാറിനിൽക്കാം, എനിക്ക് ഒരൂട്ടം പറയാനുണ്ട്.. ”
അവൾ ശൃംഗാരത്തോടെ തന്നെ തുടർന്നു, സിദ്ധുവിന് ചൊറിഞ്ഞു കേറി.. ചിന്നൻ സിദ്ധുവിനെയും സിതാരയെയും പാളി നോക്കി…
” നീ എന്റേൽന്നു മേടിക്കും, കാര്യം പറയെടീ പുല്ലേ.. ”
സിദ്ധു അവളെ ഒന്ന് ചെറുതായി ഉന്തികൊണ്ട് പറഞ്ഞു…
” ഇപ്പൊ പറഞ്ഞാൽ ചക്രവർത്തിക്ക് അതൊരു കുറച്ചിലാകും… ”
