അവൾ വിനയത്തോടെ കളിയാക്കി… സിദ്ധു വീണ്ടും ചമ്മി..
” ചക്രവർത്തിയോ.. അതെന്താ…? ”
ചിന്നൻ അങ്ങനൊരു സാധനം കേട്ടിട്ടില്ലാരുന്നെന്നു തോന്നുന്നു… സിദ്ധു നിസ്സഹായതയോടെ സിതാരയെ നോക്കി..
” ഇങ്ങു വന്നേ….”
അവൾ അവനെ കയ്യിൽ പിടിച്ചു വലിച്ചു സൈകിളിൽ നിന്നും ഇറക്കി, വലിക്കുമ്പോൾ സൈക്കിൾ വീഴാതിരിക്കാൻ ചിന്നൻ അശ്രാന്തമായി പരിശ്രമിച്ചു…
സിദ്ധുവിനെ കുറച്ചു മാറ്റി നിർത്തി കൊണ്ട് സിതാര കൈയ് കെട്ടി നിന്നു…അവളുടെ മുഖത്ത് ഒരു പരിഹാസ ഭാവം ഉണ്ടായിരുന്നു..
” എനിക്ക് സിദ്ധ്വേട്ടന്റെ ചന്തിക്ക് അടിക്കണം… ”
വളരെ ശാന്തമായി പക്ഷെ ഉറച്ച ശബ്ദത്തിൽ സിതാര പറഞ്ഞു… സിദ്ധുവിന്റെ കണ്ണ് അമ്പരപ്പിൽ മിഴിഞ്ഞു..
” എന്ത്..!!!!???? എന്താ പറഞ്ഞത്..? ”
സിദ്ധു ഒന്ന് കൂടി ഉറപ്പാക്കി..
” എനിക്ക് സിദ്ധുവേട്ടന്റെ ചന്തിയിലും അടിക്കണം ന്ന് … ”
അവൾ ഭാവഭേതമില്ലാതെ പറഞ്ഞു.. സിദ്ധു അമ്പരപ്പോടെ വേറെ ആരെങ്കിലും കേട്ടോ എന്ന് നോക്കി …
ചിന്നൻ കേൾക്കുന്നില്ലെങ്കിലും തങ്ങളെ തന്നെ നോക്കി അന്തം വിട്ട് നിൽക്കുന്നത് സിദ്ധു കണ്ടു..
” ഇപ്പളോ..?? ”
അൽപ്പം പരിഭ്രമം കലർന്നാണ് അവന്റെ ചോദ്യം… അത് മനസിലാക്കിയ സിതാര ഉള്ളിൽ ചിരിച്ചു…
” ആഹ് …. ആ പണിക്കാരും ചിന്നനും നോക്കിനിക്കുമ്പോ… ”
അവൾ പറഞ്ഞത് കേട്ട് സിദ്ധു ഉമിനീറിറക്കി…പണി പാളി..!!
” ഇപ്പൊ വേണ്ട, ഞാൻ ഒറ്റക്ക് ഉള്ളപ്പോ നിന്നു തരാം… ”
അവളിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് അവന് ഉറപ്പായിരുന്നു… ഇല ചെന്നു മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേടു മുള്ളിനാണെന്നല്ലേ പ്രമാണം… ഇതിപ്പോ നാറ്റിക്കാൻ വേണ്ടി ഇറങ്ങിയതാണെന്നു ഉറപ്പ്..
” ഉറപ്പാണോ..?? ”
അവൾ ഗൗരവത്തിൽ ചോദിച്ചു…
” ചിറക്കൽ സിദ്ധാർഥ് ആണ് പറയുന്നത്, ഉറപ്പിച്ചോ… ”
അവൻ കനത്തിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു…
ചിന്നന്റെ ചുണ്ടിൽ ഒരു ആക്കിയ ചിരി ഉണ്ടായിരുന്നു… കേട്ടിട്ടില്ലെന്നാണ് വിശ്വാസം…. മൈര്..!!
സിദ്ധുവിന്റെ മൂഡ് മൊത്തം പോയിരുന്നു… സിതാര ഇങ്ങനെ ചെയ്യുമെന്ന് അവൻ കരുതിയിരുന്നില്ല…ഉശിരുള്ള പെണ്ണ്..!! കെട്ടി കഴിഞ്ഞാൽ അങ്ങോട്ട് തൃശൂർ പൂരമായിരിക്കുമെന്നാണ് തോന്നണത്…
ന്നാലും ആ ചന്തിയുടെ ഒരു സുഖം.!! അവൻ അറിയാതെ തന്നെ ആ കൈ ഉഴിഞ്ഞു…
” നിന്റെയൊക്കെ തലേൽ വരച്ചത് എന്റെ അസനത്തിലെങ്കിലും വരഞ്ഞിരുന്നെങ്കിൽ… ”
ചിന്തകൾ കാടു കയറുമ്പോളാണ് മുന്നിൽ നിന്നൊരു അശരീരി…
” ന്താടാ പറയണത്…?? ”
സിദ്ധു ചിന്നനോട് ചോദിച്ചു…
” ഒന്നുമില്ലണ്ണോ….”
ചിന്നൻ ആ വിഷയം വിട്ടു…. അവർ പതിയെ പോണ കാര്യത്തിന്റെ പ്ലാനുകളിലേക്ക് കടന്നു…
അര മണിക്കൂർ കൊണ്ട് ഷാപ്പിന്റെ പരിസരത്തെത്തി…എങ്ങനെ തുടങ്ങണമെന്നൊരു പ്ലാൻ ഇല്ലാത്തത് കൊണ്ട് സ്ഥലമെത്തിയതോടെ ചിന്നൻ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി…
” എങ്ങനെയാ പരിപാടി..? ”
ചിന്നൻ സൈക്കിൾ സ്റ്റാന്റിലിട്ടുകൊണ്ട് തിരിഞ്ഞു… സിദ്ധു ചുറ്റുപാടും നോക്കി..
” ആദ്യം അവൻ ഉണ്ടോ എന്നറിയണം… ”
സിദ്ധു ഷാപ്പിലേക്ക് നോക്കികൊണ്ട് പറഞ്ഞു.. ചിന്നൻ ശെരി എന്ന് ആംഗ്യം കാണിച്ചു പോയി അന്വേഷിച്ചു വന്നു. മ.
” ആളവിടെ ഉണ്ട്… അത്യാവശ്യം പൂസാണ്.. ”
ചിന്നൻ സന്തോഷത്തോടെ പറഞ്ഞു… സിദ്ധു പോക്കെറ്റിൽ നിന്നും കുറച്ചു പൈസ എടുത്ത് ചിന്നന്റെ കയ്യിൽ കൊടുത്തു..
” നീ പോയി ചെറുതായിട്ടൊന്നു അടിച്ചേക്ക്, അവനെ നന്നായിട്ട് ഒന്ന് കുടിപ്പിച്ചെടുക്കണം…. നടക്കുമോ..?? ”
സിദ്ധുവിന്റെ ചോദ്യം കേട്ട് ചിന്നൻ ചിരിച്ചു..
” അവനെ കുടിപ്പിക്കാൻ ഒരു പാടുമില്ല, ഓസിനു കിട്ടിയാൽ ആള് ചാവണ വരെ കുടിക്കും.. ”
ചിന്നന്റെ സംസാരം കേട്ട് സിദ്ധു സന്തോഷത്തോടെ അവനെ ഷാപ്പിലേക്ക് പറഞ്ഞയച്ചു..
ചിന്നൻ പോയി ഒന്നൊന്നര മണിക്കൂർ എടുക്കുമെന്ന് സിദ്ധു ഊഹിച്ചു.. അവനെ പൂസിന് കിട്ടിയാൽ ചിലപ്പോൾ കാര്യങ്ങൾ നടന്നേക്കാം… ഉള്ള സമയം ഷാപ്പിന്റെ ചുറ്റുപാടുകൾ നിരീക്ഷിക്കാൻ അവൻ തീരുമാനിച്ചു..
ഓല കൊണ്ട് മേഞ്ഞതാണ് ഷാപ്പ്, അടുത്തേക്ക് ചെല്ലുന്തോറും കള്ളിന്റെ മണവും ഓരോ പാട്ടും ബഹളങ്ങളും കേൾക്കാം.. അവൻ എല്ലായിടവും ശ്രദ്ധിച്ചു കൊണ്ട് നടന്നു….
