” സോറി… ”
അവന്റെ ഈർഷ്യയിൽ ഉള്ള നോട്ടം കണ്ട് അവൾ പരുങ്ങി…. അവൻ പകരം വീട്ടുമോ എന്നൊരു പേടി അവൾക്ക് ഉണ്ടായിരുന്നു…
സിദ്ധുവിന് ആദ്യം വേദന ഉണ്ടായെങ്കിലും അത് മാറി, പക്ഷെ അവളെ ഇതിന്റെ പേരിൽ ഒന്ന് കുരങ്ങു കളിപ്പിക്കാൻ അവൻ തീരുമാനിച്ചു..
” അന്ന് മെല്ലെയൊന്നു അടിച്ചതിനു ഇമ്മാതിരി അടിയോ…? എന്റെ ചന്തി പൊളിഞ്ഞു.. ”
അവൻ ശക്തിയായി തിരുമ്മി കൊണ്ട് പറഞ്ഞു… സിതാര ചുണ്ട് കോർപ്പിച്ചു കൊണ്ട് അമളി പറ്റിയെന്നു ഭാവത്തിൽ നോക്കി നിന്നു…
അവൻ മുണ്ടും ഷെഡ്‌ഡിയും ചതിയുടെ വശം താഴ്ത്തി, പെട്ടെന്ന് അവനെന്താ ചെയ്യുന്നതെന്ന് മനസിലാകാതെ സിതാര തിരിഞ്ഞു നിന്നു…
” നീ ഒന്ന് നോക്കിക്കേ, അവിടെ മുറി ആയോ എന്നൊരു സംശയം ണ്ട് എനിക്ക്… ”
സിദ്ധു പറഞ്ഞത് കേട്ട് സിതാര പതിയെ തിരിഞ്ഞു… നോക്കണോ വേണ്ടേ എന്നൊരു സംശയത്തിൽ അവൾ അവനെ നോക്കി..
” എന്താടീ ഉണ്ടക്കണ്ണും വെച്ച് മുഖത്ത് നോക്കി നിൽക്കുന്നത്… മുഖത്തല്ല, അസനത്തിലാണ്.. ”
അവന്റെ ശബ്ദം ഉയർന്നത്തോടെ അവളൊന്നും ഞെട്ടി, പിന്നെ താൻ കാരണമാണല്ലോ എന്ന ചിന്തയിലാവാം താഴെക്ക് കണ്ണുകൾ ഊർന്നിറങ്ങിയത്…
അവിടെ തന്റെ മൂന്നോ നാലോ വിരലുകൾ തിണർത്ത് കിടക്കുന്നത് കണ്ടു നാക്ക് കടിച്ചു…
” മുറിഞ്ഞിട്ടുണ്ടോ..? ”
സിദ്ധു തിരിഞ്ഞു നിന്നു പരുക്കനായി ചോദിച്ചു…
” മ്മ്ച്ചും…. ”
അവൾ തോൾ കുലുക്കി ഇല്ലെന്നു കാണിച്ചു…
തിരിച്ചടി കൊടുക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ഇത്രക്ക് അവളും പ്രതീക്ഷിച്ചില്ലായിരുന്നു..
” ഞാൻ ഇങ്ങനൊന്നും കരുതീല, സോറി…… ”
തല താഴ്ത്തി കൊണ്ട് അവൾ പറഞ്ഞത് കേട്ട് തന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി അവൻ സമർത്ഥമായി ഒളിപ്പിച്ചു..
” എനിക്കും തിരിച്ചടിക്കണം… എന്നാലേ ഒരു സമാധാനം കിട്ടൂ… ”
സിദ്ധു കട്ടായം പറഞ്ഞു…. സിതാര ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി, കിട്ടാൻ പോണത് നല്ല ഉഗ്രൻ ഒന്നായിരിക്കുമെന്ന് അവൾ ഊഹിച്ചു…
” അടിച്ചാൽ ഞാൻ ഇനി മിണ്ടൂല…. എന്നെ അന്ന് അടിച്ചതോണ്ടല്ലേ ഞാനും ചെയ്തത്… ”
അവൻ എങ്ങാനും അടിച്ചാലോ എന്ന് കരുതി മുൻകൂർ ജാമ്യമെടുത്തു..
” നീ ഇനി മിണ്ടീലേലും കൊഴപ്പല്യാ, തിരിഞ്ഞു നിക്ക്…. ”
കൈ രണ്ടും ഉഴിഞ്ഞു ചൂടാക്കികൊണ്ട് സിദ്ധു അടിക്കാൻ തയ്യാറെടുത്തു…
സിതാര അവന്റെ ചെയ്തികൾ നോക്കി പേടിയോടെ മുകളിലെ പടവിലേക്ക് കാൽ വെച്ച് കേറാൻ തുടങ്ങി…
” ഓടാനൊന്നും നോക്കണ്ട മോളെ,എവിടെ പോയാലും ഞാൻ പിടിക്കും.. നിനക്കറിയാലോ എന്നെ..? ”
സിദ്ധു താക്കീത് കൊടുത്തു…പ്രതിരോധത്തിലായ സിതാര മറ്റു മാർഗങ്ങൾ ആലോചിച്ചു..
അവളുടെ ഈ നിസഹായാവസ്ഥ സിദ്ധു ഉള്ളാൽ ആസ്വദിച്ചു… ഇങ്ങനെയൊക്കെ അവളെ കിട്ടുന്നത് വളരെ അപൂർവം കാര്യങ്ങളല്ലേ… ഇതിപ്പോ തെറ്റായി എന്ന് അവൾക്ക് പൂർണ ബോധ്യം ഉള്ളത് കൊണ്ടാണ്… കുറച്ചു വേദന സഹിച്ചാലും സംഗതി നന്നായി…
” ഞാൻ പോട്ടെ..? അമ്മ അന്വേഷിക്കുന്നുണ്ടാകും.. ”
സിതാര മെല്ലെ താടി ഊരാൻ നോക്കി…. സിദ്ധു പൊട്ടിച്ചിരിച്ചു..
” ഒരു അടി ചന്തിക്ക് വാങ്ങിയിട്ട് നീ പൊക്കോ.. ഇപ്പൊ തീർക്കാം, മോൾ നല്ല കുട്ടി ആയിട്ട് തിരിഞ്ഞു നിക്ക്… ”
സിദ്ധു അവളുടെ അടുത്തേക്ക് ദൃതി പിടിച്ചു വന്നുകൊണ്ട് പറഞ്ഞപ്പോൾ സിതാര ഞെട്ടി പിന്നിലേക്ക് മാറി…
” എന്താട്ടോ…. പ്ലീസ്, ഇവിടുന്നു പോയാൽ ഇതൊക്കെയല്ലേ ഓർക്കാൻ ഉണ്ടാവൂ, എന്നെ വെറുതെ വിട്ടൂടെ…? ”
ഒന്നും നടക്കില്ലെന്നു തോന്നിയപ്പോൾ അവൾ അവസാനത്തെ അടവ് പുറത്തെടുത്തു…
” നീ എന്നെ ആ ചിന്നന്റെ മറ്റേ പെണ്ണുങ്ങടേം മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയപ്പോ ഈ ദയ ഒന്നും കണ്ടില്ലല്ലോ.. അന്നത്തെ നിന്റെ ഷോക്ക് ദൈവം തന്നതാടീ പുല്ലേ ഈ അവസ്ഥ… ”
സിദ്ധു കളിയാക്കികൊണ്ട് പറഞ്ഞു…
” ഈ പെണ്പിള്ളേരുടെ ചന്തിക്ക് തല്ലുന്നത് വൃത്തികേട് ആണെന്ന് നിങ്ങക്ക് അറിയൂലെ..? അതിനുള്ള ശിക്ഷയായിട്ട് ഇത് കണക്ക് കൂട്ടിക്കോ.. ”
സിതാര കടുപ്പത്തിൽ പറഞ്ഞപ്പോൾ അവളുടെ യഥാർത്ഥ സ്വഭാവം പൊറത്തു വരുന്നുണ്ടെന്നു സിദ്ധുവിന് മനസിലായി…
