നീലക്കൊടുവേലി – 8 7

” സിദ്ധുവേട്ടാ… ”

പതിഞ്ഞ വിളി, സിദ്ധു ശ്രദ്ധിക്കാതെ അതേ കിടപ്പ് തുടർന്നു…രണ്ട് കൈ കൊണ്ടും പൊക്കി പിടിച്ചുവന്ന പാവാട അവൾ വിട്ടു ഊരക്ക് മുട്ട് കൊടുത്ത് നിന്നു…

” ഉറങ്ങിയിട്ടില്ലെന്നു എനിക്കറിയാം…ആ കളി വിട്ടേക്ക്….ഞാൻ പകരം വീട്ടാൻ വന്നതാ.. ”

പറഞ്ഞതിനോടൊപ്പം അവൾ കൈ വെള്ളത്തിൽ മുക്കി അവന്റെ മുഖത്തേക്ക് കുടഞ്ഞു…

” ടീ പന്നീ..
വെറുപ്പിക്കുന്നോ..????? ”

സിദ്ധു ചാടിയെണീറ്റു ഇരുന്നു, അവന്റെ മുഖഭാവം കണ്ടു ചിരിക്കുന്ന സിതാരയുടെ കൊലുസിനോട് ചേർന്ന കാലിൽ ദേഷ്യം കൊണ്ട് സിദ്ധു നല്ലൊരു അടി കൊടുത്തു…

” അമ്മേ…. ”

കാറിക്കൊണ്ട് അവൾ താഴെക്കിരുന്നു…അവൻ അടിച്ച ഭാഗം ചുവന്നിരുന്നു… നിറഞ്ഞ കണ്ണുകളോടെ അവൾ പാവാടയുടെ താഴ്ഭാഗം കുറച്ചു കൂടി മുകളിലേക്ക് നീക്കി അടി കൊണ്ട ഭാഗം ഉഴിഞ്ഞു…

കൊലുസിനു തൊട്ട് മുകളിൽ നിന്നാണ് ചെറു രോമങ്ങൾ ആരംഭിക്കുന്നതെന്നു അത്ര അടുത്ത് നിന്നുള്ള കാഴ്ച്ചയിൽ അവൻ മനസിലാക്കി.. വെളുത്ത കുഞ്ഞ് രോമങ്ങളുള്ള കാലിൽ സ്വർണത്തിന്റെ പാദസരം വല്ലാത്തൊരു ഭംഗി തന്നെ…സിദ്ധുവിന് ഇതെല്ലാം എത്ര കണ്ടാലും മടുക്കാത്ത ചില സിതാര സ്പെഷ്യൽസ്‌ ആണ്….

അവൾക്ക് അത്യാവശ്യം വേദനിച്ചിട്ടുണ്ടെന്നു മനസിലായപ്പോൾ സിദ്ധു ആ അടി കൊണ്ട ഭാഗം മെല്ലെ തൊടാൻ നോക്കി…

” ച്ചീ…. പോ…. ”
അവൾ അവന്റെ കൈ തട്ടി മാറ്റി….അവൻ വിട്ടില്ല, അവളുടെ കൈ ബലം പിടിച്ചു മാറ്റി ആ കാൽ എടുത്തു അവൻ മടിയിലേക്ക് വെച്ചു… അവൾ തിരിച്ചും വലിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ നീരാളിപ്പിടുത്തത്തിൽ വേദന എടുത്തതോടെ അവൾ അയഞ്ഞു…

” ഞാൻ കാറിക്കൂവും…. എല്ലാരും ഓടിവന്നാൽ നിങ്ങൾ നാണം കെടും… ”

സിതാര ഭീഷണിപ്പെടുത്തി….

” ആ….. ആയിക്കോട്ടെ….നീ കൂവെടീ, നമുക്ക് നോക്കാം എന്താ ഉണ്ടാവാ എന്ന്.. ”

സിദ്ധു പുച്ഛത്തോടെ വെല്ലുവിളിച്ച ശേഷം അവളുടെ കാൽ ഉഴിയാൻ തുടങ്ങി… അവൻ അറിയാതെ ആണെങ്കിൽ കൂടി അമർത്തിപ്പിടിച്ചു വെച്ചത് അവന്റെ ലിംഗത്തിന് മുകളിലൂടെ ആയിരുന്നു, അവളുടെ കാലിന്റെ മാർദ്ദവം അതിനെ സ്വഭാവികമായിത്തന്നെ ബാധിച്ചു.. തന്നോട് കെറുവിച്ചു കൊണ്ടിരിക്കുന്ന അവൾ അറിയാത്ത രീതിയിൽ അവൻ അത് അഡ്ജസ്റ് ചെയ്തു..

” നിന്റെ പ്രശ്നമിപ്പോ എന്താ.., എന്റെ ചന്തിക്കടിക്കണം….അത്രല്ലേ ഉള്ളൂ, കാലിനും കൂടി തന്നേക്ക് പോരെ..?? ”

സിദ്ധു അവളുടെ കാലിനെ തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു..

” ആ എനിക്കടിക്കണം… ”

അവൾ കെറുവോടെ തന്നെ പറഞ്ഞു….

സിദ്ധു എണീറ്റ് തിരിഞ്ഞ് നിന്നു.. അടിക്കട്ടെ ശവം… ഇല്ലെങ്കിൽ ഈ കടം വെച്ച് എങ്ങാനും ചത്തുപ്പോയാൽ നരകത്തിലാണെങ്കിലും ഒരു സ്വൈര്യം ഉണ്ടാവൂല്ല….

” പ്ഡേ ….. ”

ശബ്ദത്തോടൊപ്പം തന്റെ ചന്തിയിൽ തീ കോരിയിട്ടത് പോലെയാണ് സിദ്ധുവിന് തോന്നിയത്… വേദന കൊണ്ട് അവന്റെ ചിറി ഇളിഞ്ഞു… ഈൗഓഊ …. എന്നൊരു ശബ്ദം വായിലൂടെ ഒലിച്ചിറങ്ങി..

ഈ പണ്ടാരത്തിനു ഇത്ര ശക്തിയോ….? സിദ്ധു തല തിരിച്ചു നോക്കിയപ്പോൾ കയ്യിൽ നിന്നും പോയ ഭാവത്തിൽ വിരൽ കടിച്ചുകൊണ്ട് പേടിച് നിൽക്കുന്ന സിതാരയെ ആണ് കണ്ടത്… അവന് അത്ര വേദനിക്കുമെന്ന് അവളും പ്രതീക്ഷിച്ചിരുന്നില്ല..

” സോറി… ”

അവന്റെ ഈർഷ്യയിൽ ഉള്ള നോട്ടം കണ്ട് അവൾ പരുങ്ങി…. അവൻ പകരം വീട്ടുമോ എന്നൊരു പേടി അവൾക്ക് ഉണ്ടായിരുന്നു…

സിദ്ധുവിന് ആദ്യം വേദന ഉണ്ടായെങ്കിലും അത് മാറി, പക്ഷെ അവളെ ഇതിന്റെ പേരിൽ ഒന്ന് കുരങ്ങു കളിപ്പിക്കാൻ അവൻ തീരുമാനിച്ചു..

” അന്ന് മെല്ലെയൊന്നു അടിച്ചതിനു ഇമ്മാതിരി അടിയോ…? എന്റെ ചന്തി പൊളിഞ്ഞു.. ”

അവൻ ശക്തിയായി തിരുമ്മി കൊണ്ട് പറഞ്ഞു… സിതാര ചുണ്ട് കോർപ്പിച്ചു കൊണ്ട് അമളി പറ്റിയെന്നു ഭാവത്തിൽ നോക്കി നിന്നു…

അവൻ മുണ്ടും ഷെഡ്‌ഡിയും ചതിയുടെ വശം താഴ്ത്തി, പെട്ടെന്ന് അവനെന്താ ചെയ്യുന്നതെന്ന് മനസിലാകാതെ സിതാര തിരിഞ്ഞു നിന്നു…

” നീ ഒന്ന് നോക്കിക്കേ, അവിടെ മുറി ആയോ എന്നൊരു സംശയം ണ്ട് എനിക്ക്… ”

സിദ്ധു പറഞ്ഞത് കേട്ട് സിതാര പതിയെ തിരിഞ്ഞു… നോക്കണോ വേണ്ടേ എന്നൊരു സംശയത്തിൽ അവൾ അവനെ നോക്കി..

” എന്താടീ ഉണ്ടക്കണ്ണും വെച്ച് മുഖത്ത് നോക്കി നിൽക്കുന്നത്… മുഖത്തല്ല, അസനത്തിലാണ്.. ”

അവന്റെ ശബ്ദം ഉയർന്നത്തോടെ അവളൊന്നും ഞെട്ടി, പിന്നെ താൻ കാരണമാണല്ലോ എന്ന ചിന്തയിലാവാം താഴെക്ക് കണ്ണുകൾ ഊർന്നിറങ്ങിയത്…

അവിടെ തന്റെ മൂന്നോ നാലോ വിരലുകൾ തിണർത്ത് കിടക്കുന്നത് കണ്ടു നാക്ക് കടിച്ചു…

” മുറിഞ്ഞിട്ടുണ്ടോ..? ”

സിദ്ധു തിരിഞ്ഞു നിന്നു പരുക്കനായി ചോദിച്ചു…

” മ്മ്ച്ചും…. ”

അവൾ തോൾ കുലുക്കി ഇല്ലെന്നു കാണിച്ചു…

തിരിച്ചടി കൊടുക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ഇത്രക്ക് അവളും പ്രതീക്ഷിച്ചില്ലായിരുന്നു..

” ഞാൻ ഇങ്ങനൊന്നും കരുതീല, സോറി…… ”

തല താഴ്ത്തി കൊണ്ട് അവൾ പറഞ്ഞത് കേട്ട് തന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി അവൻ സമർത്ഥമായി ഒളിപ്പിച്ചു..

” എനിക്കും തിരിച്ചടിക്കണം… എന്നാലേ ഒരു സമാധാനം കിട്ടൂ… ”

സിദ്ധു കട്ടായം പറഞ്ഞു…. സിതാര ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി, കിട്ടാൻ പോണത് നല്ല ഉഗ്രൻ ഒന്നായിരിക്കുമെന്ന് അവൾ ഊഹിച്ചു…

” അടിച്ചാൽ ഞാൻ ഇനി മിണ്ടൂല…. എന്നെ അന്ന് അടിച്ചതോണ്ടല്ലേ ഞാനും ചെയ്തത്… ”

അവൻ എങ്ങാനും അടിച്ചാലോ എന്ന് കരുതി മുൻ‌കൂർ ജാമ്യമെടുത്തു..

” നീ ഇനി മിണ്ടീലേലും കൊഴപ്പല്യാ, തിരിഞ്ഞു നിക്ക്…. ”

കൈ രണ്ടും ഉഴിഞ്ഞു ചൂടാക്കികൊണ്ട് സിദ്ധു അടിക്കാൻ തയ്യാറെടുത്തു…

സിതാര അവന്റെ ചെയ്തികൾ നോക്കി പേടിയോടെ മുകളിലെ പടവിലേക്ക് കാൽ വെച്ച് കേറാൻ തുടങ്ങി…

” ഓടാനൊന്നും നോക്കണ്ട മോളെ,എവിടെ പോയാലും ഞാൻ പിടിക്കും.. നിനക്കറിയാലോ എന്നെ..? ”

സിദ്ധു താക്കീത് കൊടുത്തു…പ്രതിരോധത്തിലായ സിതാര മറ്റു മാർഗങ്ങൾ ആലോചിച്ചു..

അവളുടെ ഈ നിസഹായാവസ്ഥ സിദ്ധു ഉള്ളാൽ ആസ്വദിച്ചു… ഇങ്ങനെയൊക്കെ അവളെ കിട്ടുന്നത് വളരെ അപൂർവം കാര്യങ്ങളല്ലേ… ഇതിപ്പോ തെറ്റായി എന്ന് അവൾക്ക് പൂർണ ബോധ്യം ഉള്ളത് കൊണ്ടാണ്… കുറച്ചു വേദന സഹിച്ചാലും സംഗതി നന്നായി…

” ഞാൻ പോട്ടെ..? അമ്മ അന്വേഷിക്കുന്നുണ്ടാകും.. ”

സിതാര മെല്ലെ താടി ഊരാൻ നോക്കി…. സിദ്ധു പൊട്ടിച്ചിരിച്ചു..

” ഒരു അടി ചന്തിക്ക് വാങ്ങിയിട്ട് നീ പൊക്കോ.. ഇപ്പൊ തീർക്കാം, മോൾ നല്ല കുട്ടി ആയിട്ട് തിരിഞ്ഞു നിക്ക്… ”

സിദ്ധു അവളുടെ അടുത്തേക്ക് ദൃതി പിടിച്ചു വന്നുകൊണ്ട് പറഞ്ഞപ്പോൾ സിതാര ഞെട്ടി പിന്നിലേക്ക് മാറി…

” എന്താട്ടോ…. പ്ലീസ്, ഇവിടുന്നു പോയാൽ ഇതൊക്കെയല്ലേ ഓർക്കാൻ ഉണ്ടാവൂ, എന്നെ വെറുതെ വിട്ടൂടെ…? ”

ഒന്നും നടക്കില്ലെന്നു തോന്നിയപ്പോൾ അവൾ അവസാനത്തെ അടവ് പുറത്തെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *