നീലക്കൊടുവേലി – 9 20

ചിന്നൻ ദേഷ്യത്തോടെ കുഞ്ഞിയുടെ നേർക്ക് ചാടി…

” അതിന്..? ”

കുഞ്ഞി കാര്യം മനസിലാകാതെ അവനോട് തിരിച്ചു ചോദിച്ചു..

” കണ്ടോ…? അവൾക് ഉപയോഗിക്കണമെന്ന് പറഞ്ഞത് അവൾ തന്നാണ്.. ”

ചിന്നൻ നിസാരമായി പറഞ്ഞു…

” അത് ശെരി എന്നിട്ട് ഞാൻ പറഞ്ഞോ എന്നെ നശിപ്പിക്കാൻ..?? ”

അവൾ വീണ്ടും ചിന്നന്റെ നേർക്ക് ചീറി..

” നീ തന്നെയല്ലേ കോപ്പേ ആ പൊടി വലിച്ച ശേഷം ഇവനെ കെട്ടിപ്പിടിച് ഉമ്മ വെക്കേം, ഡ്രസ്സ്‌ ഊരുകയൊക്കെ ചെയ്തത്..,?? ”

സിദ്ധു ഇടക്ക് കേറി പറഞ്ഞു…

” ആന്ന്….. എന്നിട്ടിപ്പോ നമ്മടെ കുറ്റമായോ..?? ”

ചിന്നൻ അന്തം വിട്ടെന്ന പോലെ സിദ്ധുവിനെ നോക്കി..

കുഞ്ഞിക്ക് സംശയമായി, ലഹരി ഉണ്ടായിരുന്നെങ്കിലും ചെയ്ത കാര്യങ്ങൾ കുറച്ചൊക്കെ അവൾക്കും ഏതാണ്ട് ഓർമയിൽ മിന്നിമാഞ്ഞു…

” നീ തന്നെയാ ഞാൻ ചെയ്തത് പോരാഞ്ഞിട്ട് അവനെ കൂടി…. ”

ചിന്നൻ സങ്കടത്തോടെ പറഞ്ഞ കല്ല് വെച്ച നുണ കേട്ടു കുഞ്ഞി ഇങ്ങനെയൊന്ന് സംഭവിച്ചോ എന്ന് ഓർമയിൽ പരതി…

സത്യമാവാനും വഴിയുണ്ട്, അപ്പുണ്ണിയോടൊത്തു ചെയ്യുമ്പോൾ ഒരു പരിപാടിയിൽ ഒന്നും തനിക് തൃപ്തി വരാത്തതാണ്…കള്ള് കുടിച്ച സമയത്ത് താൻ കുറച്ചു കൂടി പ്രശ്നക്കാരിയാണെന്നു അപ്പുണ്ണി പലവട്ടം പറഞ്ഞിട്ടുള്ളതും അവൾ ഓർത്തു

” നീയാണ് എല്ലാത്തിനും കാരണം… പൊടിയടിച്ചു കിറുങ്ങിയിട്ട് എന്തൊക്കെയാ കാട്ടിക്കൂട്ടിയത്…!! ഇവനെ നിന്റെ മോളിൽ വലിച്ചു കേറ്റിയതും, വിടാതെ കെട്ടിപ്പിടിച്ചതും നിനക്ക് ഓർമ ഇല്ലേ..?? ”

കുഞ്ഞി ആലോചനകളിൽ മുങ്ങി താഴുന്നതിനിടയിൽ
നേരത്തെ പ്ലാൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി അവർ വരിവരിക്ക് എടുത്തിട്ടു…

” ഞാൻ….. ഞാൻ അങ്ങനെയൊന്നും… ”

കുഞ്ഞി സംശയത്തോടെ പിറുപിറുത്തുകൊണ്ട് ചുമരിൽ ചാരി ഇരുന്നു..

” ആ… ഇനി അങ്ങനെ പറഞ്ഞോ… അവൻ അത് ലക്ഷ്മിയമ്മയോട് പറഞ്ഞാലുള്ള അവസ്ഥ അറിയാലോ…? ”

ചിന്നന്റെ ചോദ്യം കേട്ടു അവൾ പുച്ഛത്തോടെ സിദ്ധുവിനെ നോക്കി…

” പിന്നേ……!! അങ്ങാനാണെങ്കിൽ ചിലതൊക്കെ ഞാനും പറഞ്ഞു കൊടുക്കും.. ”

കുഞ്ഞിയുടെ ഭീഷണി കേട്ട് സിദ്ധു ഉള്ളിൽ ഒന്ന് ഞെട്ടി… ചിന്നൻ സിദ്ധുവിനെ നോക്കി കണ്ണുകാണിച്ചു..

” എന്നാലും….നീ എന്നെ ചതിച്ചു .. നിനക്ക്‌ എങ്ങനെ തോന്നി ചിന്നാ..? നമ്മൾ ഒരുമിച്ച് ജീവിക്കണ്ടവരല്ലേ…? ”

കുഞ്ഞി മൂക്ക് പിഴിഞ്ഞ് കൊണ്ട് ചോദിച്ചു..ആത്മാർത്ഥത ഇല്ലാത്ത അവളുടെ പതം പറച്ചിൽ കേട്ടു ചിന്നൻ സിദ്ധുവിനെ നോക്കി..

” ഒന്നും വേണ്ടാർന്നു…ഞാൻ തന്നെ എന്റെ മാനം കളഞ്ഞല്ലോ ഈശ്വരന്മാരെ…!!”

അവൾ സ്വന്തം തലയിൽ തല്ലികൊണ്ട് പറയുന്നത് കണ്ട് സിദ്ധുവിന് ചിരി വന്നു..

” ഉവ്വ..!! മാനം… നീ എന്നെ കൊണ്ട് വെറുതെ ഓരോന്ന് പറയിപ്പിക്കല്ലേ… ”

ചിന്നൻ പുച്ഛത്തോടെ അവളോട് പറഞ്ഞു…കുഞ്ഞി അവൻ എന്താണ് പറയുന്നത് എന്നറിയാതെ തറപ്പിച്ചു നോക്കി..

” നിന്നെ മാത്രം സ്വപ്നം കണ്ട് ജീവിച്ചവനാടീ ഞാൻ.. ഇന്ന് വരെ നിന്റെ വിരലിലൊന്നു തൊട്ട് പോലും വേദനിപ്പിക്കരുതെന്നു കരുതിയവൻ… എന്നിട്ട് നീ എനിക്ക് തിരിച്ചു തന്നതോ…?? ”

അവന്റെ സംസാരത്തിലേ വേദന സിദ്ധു മനസിലാക്കി, അതുവരെ സംസാരിച്ചതിൽ നിന്നും വളരെ പതുക്കെയായിരുന്നു അവന്റെ ശബ്ദം… കുഞ്ഞി ജാഗരൂഗയായി അവനെ കേട്ടു നിന്നു..

ഇതിന്റെ തന്നെ മറ്റൊരു വശം കണ്ട സിദ്ധുവും വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് നീങ്ങി… ഒരു തെറ്റിനെ ന്യായീകരിക്കാൻ മറ്റൊരു തെറ്റ് ചെയ്തല്ലോ എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ തോന്നി..

” നീ എന്താ പറഞ്ഞു വരണത്…?? ”

കുഞ്ഞി എഴുന്നേറ്റ് ചിന്നനരികിൽ വന്നു നിന്നുകൊണ്ടു ചോദിച്ചു..

” പൂച്ച കണ്ണടച്ച് പാല് കുടിക്കുമ്പോൾ അത് കരുതുന്നത് ആരും കാണുന്നില്ലെന്നാ… അത് പോലെയായി നിന്റെ കാര്യം…”

ചിന്നൻ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു..

” ഞാനെന്ത് ചെയ്തു..? ”

കുഞ്ഞിയുടെ ശബ്ദം ഒന്ന് കൂടി ഉയർന്നു… അവളുടെ അതുവരെ കണ്ടിരുന്ന സങ്കടം എങ്ങോട്ടോ പോയി പറഞ്ഞിരുന്നു…

” ഒന്നും ചെയ്തില്ലല്ലെ..?? ഞാൻ പറയണോ ഇനി എന്താന്ന്….? ”

Leave a Reply

Your email address will not be published. Required fields are marked *