” ചായ തരാൻ വന്നതാണെങ്കിൽ പിന്നെ എന്നെ കെട്ടിപിടിച്ചതെന്തിനാടീ ചൂലേ…?? ”
സിദ്ധു അവളുടെ അധികാരത്തോടെയുള്ള ഇരുപ്പ് നോക്കി പല്ല് കടിച്ചു കൊണ്ടു ചോദിച്ചു….
” എനിക്കങ്ങനെ തോന്നി,അല്ലാണ്ടിപ്പോ നിങ്ങളെയൊന്നു കെട്ടിപ്പിടിക്കാൻ ഞാൻ കോടതിയിൽ നിന്നുള്ള കടലാസുമായിട്ട് വരണോ..??”
അവന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടു നീതു കളിയാക്കി…
” നീയൊന്നു പോയെ…. ഒന്നാമത് ഞാൻ ഒരു മൂഡിലല്ല, പിന്നെ നിന്റെ ചൊറിച്ചിൽ കൂടി താങ്ങാനുള്ള ആവതില്ല.. ”
സിദ്ധു കൈകൂപ്പി കൊണ്ട് അപേക്ഷിച്ചു..
” എന്നാപ്പിന്നെ ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ..?? ”
അവൾ വിടാനുള്ള ഭാവമില്ലായിരുന്നു…
” അറിയില്ല, അതൊക്കെ നിനക്ക് പറയാനുള്ള കാര്യം പോലെ ഇരിക്കും…”
സിദ്ധു കസേരയിലേക്ക് വീണ്ടും ചാഞ്ഞിരുന്നു….
” എനിക്ക് നിങ്ങളോട് എന്തോ ഒരിഷ്ടമുണ്ട് മനുഷ്യാ…. ഞാൻ കൊറേ ചിന്തിച്ചു, ആദ്യമൊന്നും ഇല്ലാരുന്നു… പിന്നെ പിന്നെ….. ഇപ്പൊ നിങ്ങൾ പോവാണെന്നു കൂടി ആയപ്പോ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ… ”
അവൾ ടെൻഷൻ കാരണം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ടാണ് പറഞ്ഞിരുന്നത്..
” തിരിച്ചു വരുമെന്ന് അറിയാം, പക്ഷെ പോവുന്നു എന്നത് കേട്ടത് തൊട്ട് വല്ലാതെ സങ്കടം തോന്നുവാണ്….ചിറക്കലെ സന്തതിയെ ആഗ്രഹിക്കാനുള്ള അർഹത ഇല്ലെങ്കിലും ചുമ്മാ ഒരു മനക്കോട്ട കെട്ടിപ്പോയി… ”
അവളുടെ വായിൽ നിന്നും വരുന്ന വലിയ കാര്യങ്ങൾ കേട്ട് സിദ്ധു അന്തം വിട്ട് ഇരുന്നു… താൻ പിന്നാലെ നടക്കുന്ന ആൾ ഇതുവരെ പച്ചക്കൊടി കാണിച്ചില്ല, പകരം ഇതാ മറ്റൊരാൾ തന്റെ പുറകെ… നീതു മുൻപും സിഗ്നൽ തന്നിട്ടുണ്ട്, പക്ഷെ ഇതിപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിപോയി…
” നീ തമാശിക്കാതെ എണീറ്റു പോയെ…അവളുടെ ഒരു സാഹിത്യ വർത്തമാനം.. ”
മറുപടി ഇല്ലാത്തത് കൊണ്ട് സിദ്ധു വിഷയം ഒന്ന് ട്രാക്ക് മാറ്റി..
” പ്രേമം പറയാൻ ഇത്തിരി സാഹിത്യം നല്ലതാ,പോട്ടെ, പറഞ്ഞതിലെ സാഹിത്യം നോക്കണ്ട, അതിലെ കാര്യം മാത്രം നോക്കിയാമതി…”
നീതു അവനെ പ്രതീക്ഷയോടെ നോക്കി, ഇപ്പോൾ പറയുന്ന ഒരു no അവളുടെ ഹൃദയത്തെ എന്ത് മാത്രം വേദനിപ്പിക്കുമെന്ന് സിദ്ധു ഊഹിച്ചു..
” നീ കാര്യമായാണോ..? ”
അവൻ അവളോട് ചോദിച്ചു..
” അത് ഇനീം മനസിലായില്ലേ..?? ”
അവൾ തിരികെ മറുചോദ്യമെറിഞ്ഞു..
സിദ്ധു ആകെ ധർമസങ്കടത്തിൽ അകപ്പെട്ടു….മുൻപ് ആലോചിച്ച അതേ സംശയം വീണ്ടും അവനെ വേട്ടയാടി,നമ്മൾ സ്നേഹിക്കുന്നവരെയാണോ, നമ്മളെ സ്നേഹിക്കുന്നവരെയാണോ കൂടെ കൂട്ടേണ്ടത്..?
സിതാര വേണോ അതോ തന്നെ ആഗ്രഹിക്കുന്ന നീതു വേണോ..?? സിദ്ധു കണ്ണുകളടച്ചു…
” എനിക്കിപ്പോ ഒന്നും തലേൽ കേറുന്നില്ലടീ , നമുക്ക് പിന്നെ സംസാരിക്കാം… നീ ഇപ്പൊ പൊക്കോ… ”
സിദ്ധു അവളെ സമാധാനിപ്പിച്ചു..അവളുടെ ഭംഗിയുള്ള മുഖം വിഷമത്തിൽ മങ്ങുന്നത് കണ്ട് അവൻ എഴുന്നേറ്റു…
” എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ലാന്ന്… നിന്നെ പോലെ ഒരു ചുന്ദരിക്കുട്ടിയെ കിട്ടിയാൽ പുളിക്കുമോ..?? പക്ഷെ നീ വല്ല്യേ കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ, ഒന്ന് ആലോചിക്കട്ടെ….. ഞാൻ പറയാം…. പോരെ..?? ”
അവളുടെ കവിളിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞതോടെ നീതു നാണം കൊണ്ട് പൂത്തുലഞ്ഞുപ്പോയി…
” നീ പൊക്കോ, അല്ലെങ്കിൽ എനിക്ക് ഇതൊക്കെ കടിച്ചു തിന്നാൻ തോന്നും…”
അവളുടെ തൊണ്ടിപ്പഴം കണക്കുള്ള ചുണ്ടിനെ അമർത്തികൊണ്ട് അവൻ പറഞ്ഞു…പിന്നെ കണിക്കൊന്ന പോലെ പൂത്തുലഞ്ഞ അവളെ എണീപ്പിച്ചു പുറകിൽ നിന്നും ഉന്തി വാതിലിനു പുറത്തെത്തിച്ചു പറഞ്ഞയച്ചു… പിന്നെ ആശ്വാസത്തോടെ വന്നു കട്ടിലിൽ മലർന്നു കിടന്നു…അപ്പോളും അവന്റെ ഉള്ളിൽ ആ ചോദ്യം തിളച്ചു പൊന്തി..
നമ്മൾ സ്നേഹിക്കുന്നവരാണോ നമ്മളെ സ്നേഹിക്കുന്നവരാണോ കൂടെ വേണ്ടത്..???
തുടരും….
അടുത്ത പാർട്ട് കൂടി എഴുതി താത്കാലികമായി നിർത്തണം എന്നാണ് ഉദ്ദേശ്യം….. പിന്നെ ഞാൻ പറഞ്ഞത് പോലെ ഒരു ചെറിയ ഗ്യാപ്… സീസൺ 2 വരുകയാണെങ്കിൽ അത് സിദ്ധുവിന്റെ മറ്റൊരു തരത്തിലുള്ള ജീവിതവുമായിട്ടായിരിക്കും… അതിനുള്ള കഥാതന്തു കണ്ടെത്തുന്നതിനും ഇതിൽ നിന്നും പൂർണമായൊരു ഇടവേള എടുക്കുന്നതിനുമായാണ് 3 മാസത്തെ ഗ്യാപ്.. വായനക്കാരായ നിങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല എന്ന വിശ്വാസത്തോടെ,
