നീല ഞരമ്പ് – 1

‘ വരണ്ടിയിരുന്നില്ല..!!’

അങ്ങനെ അവരുടെ ഊഴം എത്തിയപ്പോൾ സന്യാസിയുടെ മുന്നിലേക്ക് അവര് കയറി..! ആശയുടെ മുഖം മനസ്സിൽ വന്നത് കൊണ്ട് അബി തന്റെ ഇഷ്ടക്കേട് പുറത്ത് കാണിച്ചില്ല..

പൂർണ്ണ ചന്ദ്രനെപ്പോലെ തിളങ്ങുന്ന കുഞ്ഞിന്റെ നെറുകയിൽ തലോടിക്കൊണ്ട് സന്യാസി ചോദിച്ചു..

” ന്താ കുട്ടീടെ പേര് ..”

” ജൂട് ..” ആശ മറുപടി പറഞ്ഞു…

” ജൂട്.., കൊള്ളാം നല്ല പേര്.. അറിയുമോ ജൂടിന്റെ അർത്ഥം..? ”

” ഇല്ല.. ” അബിയും ആശയും ഒരുമിച്ചു പറഞ്ഞു…

” വേദപ്രചാരകൻ…, അതാണ് അതിനർത്ഥം.., ” സ്വാമി ഒന്ന് ചിരിച്ചു …

” കുട്ടിയുടെ നാൾ ഏതാ ..” സ്വാമി വീണ്ടും ചോദിച്ചു…

” ആയില്യം …, നല്ല നാൾ അല്ലേ സ്വാമി… ” ആശ ചോദിച്ചു …
” മോളേ എല്ലാ നാളുകളും നല്ലത് തന്നെയാണ്.., ഏറ്റ കുറച്ചിലുകൾ എല്ലാ നാളിലും ഒരു പോലെ ആണ്…, ജനന സമയത്തിലും , പ്രസവ സമയത്തിലും ഉള്ള പോരായ്മകൾ ആണ് ഒരാളുടെ നാള് നല്ലത് ആണോ ചീത്തയാണോ എന്ന് തീർപ്പാക്കുന്നത്…”

” അങ്ങനെ ഉള്ള മോശം സമയം നമുക്ക് എന്തേലും ചെയ്തു മാറ്റാൻ പറ്റുമോ സ്വാമി..? ” അത് വരെ മിണ്ടാതിരുന്ന അബി ചോദിച്ചു…

” ഹഹ ..” സ്വാമി ഒന്ന് ചിരിച്ചു …

” താങ്കളുടെ മരണ സമയം താങ്കൾക്ക് മാറ്റി എഴുതാൻ പറ്റുമോ..? ”

” അതില്ല ..” അബി ഇളഭ്യ ചിരിയോടെ പറഞ്ഞു …

” അത് പോലെ തന്നെയാ അതും .. അത് നടന്നേ മതിയാകൂ…, അത് ഈശ്വര തീരുമാനമാണ് അത് മാറ്റാൻ ആർക്കും കഴിയുകയില്ല ഈശ്വരനല്ലാതെ ..” സ്വാമി ഒന്ന് കൂടി ചിരിച്ചു…

” മോൻ ജനിച്ച സമയം പറയാമോ മോളേ…”

” എനിക്ക് നാഴിക സമയം അറിയില്ല.., രാത്രി രണ്ടേ മുക്കാലിനാണ്.., മെയ്‌ പതിനെട്ട്.. ”

” ഈ കഴിഞ്ഞ മെയ്‌ മാസം.. ആണല്ലേ.., ” മായ കലണ്ടർ തുറന്ന് കൊണ്ട് സ്വാമി ചോദിച്ചു …

” അതേ സ്വാമി.., മൂന്ന് മാസം തികഞ്ഞിട്ട് അഞ്ച് ദിവസം ആയതേ ഉള്ളൂ ..”

അത് പറഞ്ഞ് ആശ ജൂടിനെ കൊഞ്ചിച്ചു അത് കണ്ട അബി അവനെ ഒന്ന് തലോടി …എന്നിട്ട് നേരെ സ്വാമിയെ നോക്കിയ ഇരുവരും ഒന്ന് പകച്ചു…

മായകലണ്ടർ നോക്കി കണ്ണും തള്ളി ഇരിക്കുന്ന സ്വാമി.., അയാളുടെ ശരീരമാസകലം വിറക്കുന്നുണ്ട്..,കണ്ണ് തുറിച്ച് നിൽക്കുന്നു.., അയാളുടെ കണ്ണ് ചുമന്നു ആകെ പേടിച്ചരണ്ട ഒരു മട്ട്..! കുറേ നേരം വേച്ച് കൊണ്ട് ഇരുന്ന സ്വാമി അടുത്തിരുന്ന കൂജയിൽ നിന്നും വെള്ളമെടുത്ത് മട മടാ കുടിച്ചു.. കുറച്ച് സമയം കണ്ണടച്ചിരുന്ന സ്വാമി തന്റെ പരവേശം ഒന്ന് കുറയുന്നത് വരെ അതേ ഇരിപ്പ് തുടർന്നു…

കുറച്ച് സമയം കഴിഞ്ഞ് സ്വാമി കണ്ണ് തുറന്നു…

” ഈ കുഞ്ഞിന്റെ അമ്മ ..” അയാൾ ഇരുവരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു …

” ഞാൻ ആണ് സ്വാമി..” ആശ പറഞ്ഞു …

” നിങ്ങൾക്ക് പ്രസവ ശേഷം എന്തേലും ബുദ്ധിമുട്ട് ഉണ്ടായോ.., അസുഖം അല്ലേൽ എന്തേലും തടസ്സങ്ങൾ അങ്ങനെ എന്തേലും ..” സ്വാമി വീണ്ടും അവരെ നോക്കി ….

” ഇല്ല സ്വാമി..,അങ്ങനെ ഒന്നും ഇല്ല.., സത്യം പറഞ്ഞാൽ ഇവനെ കിട്ടിയതിന് ശേഷം എനിക്ക് നല്ല ആരോഗ്യവും ഉന്മേഷവും പ്രസരിപ്പും ഒക്കെ കൂടിയത്…” ആശ ജൂടിനെ ഒരുമ്മ നൽകിക്കൊണ്ട് പറഞ്ഞു….

” അച്ഛന്റെ കാര്യമോ…” സ്വാമി തുടർന്നു …

” എനിക്കും അതേ അവസ്ഥ ആണ് സ്വാമി …, ഒരു പ്രശ്നവും ഇല്ല സന്തോഷമായി ജീവിക്കുന്നു..” അബി മനസ്സ് തുറന്ന് പറഞ്ഞു …

” കുടുംബത്തിൽ ആർക്കും ഒരു ബുദ്ധിമുട്ട് ഒന്നും ഇല്ലേ.. അടുത്ത ബന്ധത്തിൽ ആർക്കേലും മരണം ,വിവാഹ മോചനം ,മാറാ വ്യാധി.. അങ്ങനെ എന്തേലും ഈ കുഞ്ഞ് പിറന്നതിന് ശേഷം ഉണ്ടായിട്ടുണ്ടോ..? ” സ്വാമിയുടെ സ്വരത്തിൽ വളരെയേറെ ആകാംഷ നിറഞ്ഞു നിന്നു…

” ഇല്ല സ്വാമീ.., കർത്താവ് അനുഗ്രഹിച്ച് ആർക്കും ഒരു കുഴപ്പവുമില്ല …” അബിയാണ് മറുപടി പറഞ്ഞത്…

” ക്ഷമിക്കണം.., ഈ കുട്ടിയുടെ ജാതകം എഴുതാൻ എനിക്ക് ആവില്ല.., നിങ്ങൾ മറ്റാരെയെങ്കിലും സമീപിക്കൂ.., പക്ഷേ ജ്യോതിഷ വശങ്ങൾ അറിയാവുന്ന.., വേദങ്ങളെയും ഗ്രന്ധങ്ങളെയും അറിയാവുന്ന ഒരാൾക്കും ഒരു മുനിവര്യനും ഈ കുട്ടിയുടെ ജാതകം എഴുതാൻ കഴിയുകയില്ല..!! അഥവാ എഴുതിയാൽ ഗജയുഗാന്തരങ്ങളായി വിശ്വസിക്കപ്പെടുന്ന അല്ലെങ്കിൽ പാലിക്കുന്ന ജ്യോതിഷം തെറ്റാണ്..!!! ആർക്കും കഴിയില്ല.. ഈ കുട്ടിക്ക് ജാതകം ഇല്ല.!! ” വളരെ വിനീതമായി എന്നാൽ കുറച്ച് ഊന്നി അയാൾ ഇത് പറഞ്ഞു…

” അങ്ങനെ പറയാനുള്ള കാരണം കൂടി പറഞ്ഞാലും സ്വാമീ.., ഞങ്ങളെ ആദി പിടിപ്പിക്കരുത് …” വളരെ താഴ്മയായി തൊഴു കയ്യോടെ ആശ പറഞ്ഞു…

” ഈ കുഞ്ഞ് ജനിക്കുമ്പോൾ തന്നെ അച്ഛൻ മരിക്കണം.., ഏറ്റവും വലിയ നാശം അമ്മക്ക്.., പിന്നെ ഇതോടെ നിങ്ങളുടെ കുടുംബം മുഴുവൻ നശിക്കുന്ന ഒരു കാഴ്ചയാണ് …, പക്ഷേ നിങ്ങളുടെ ജീവിതത്തിൽ ഇതൊന്നും സംഭവിച്ചില്ല.., അപ്പോൾ പിന്നെ എങ്ങനെ ഞാൻ ഈ കുട്ടിയുടെ ജാതകം എഴുതും…” നിസ്സഹായതോടെ സ്വാമി ചോദിച്ചു… ഈ മറുപടി കേട്ട് അബിയും ആശയും മുഖത്തോട് മുഖം നോക്കി..

” അപ്പോൾ സ്വാമി.., ഇതൊന്നും സംഭവിച്ചില്ലല്ലോ അപ്പോൾ ഇനി എന്താ സംഭവിക്കുക.., ” ആകാഷയോടും തെല്ലൊരു ഭയത്തോടും ആശ ചോദിച്ചു…

” അത് മറയ്ക്കപ്പെട്ട കാര്യം ആണ് മോളേ… ഈശ്വരനല്ലാതെ ആർക്കും അത് അറിയാൻ പറ്റില്ല… എന്തായാലും നിങ്ങൾ സൂക്ഷിച്ച് ഇവനെ വളർത്തുക.., ഈശ്വരൻ നിങ്ങളെ കാത്തു എന്ന് തന്നെ പറയാം.. അവന്റെ തീരുമാനങ്ങൾ ഒന്നും അറിയാനുള്ള കഴിവ് നമ്മൾക്കില്ലല്ലോ..!! ”

” പേടിക്കാൻ ഒന്നും ഇല്ലല്ലോ അല്ലേ സ്വാമി…” ആശയും അബിയും ഒരുപോലെ ചോദിച്ചു…

” ഭയം ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല.., നിങ്ങളുടെ മകന് എന്തോ ഒരു പ്രത്യേകതയുണ്ട് അത് കൊണ്ടാണ് നിങ്ങൾക്ക് ഒന്നും സംഭവിക്കാത്തത്… ഇവന്റെ ലക്ഷണം വെച്ച് ഞാൻ ഒരു കാര്യം പറയാം…, ഇവൻ എന്ത് കാര്യത്തിൽ ഇടപെടുന്നോ.., അതിൽ അവൻ എപ്പോഴും ഒന്നാം സ്ഥാനത്തിൽ ആയിരിക്കും.., ഇവനെ തോൽപ്പിക്കാൻ ആരെകൊണ്ടും കഴിയില്ല… , അത്പോലെ ഇവന് ഈ ലോകത്തിലെ എന്ത് കാര്യവും വഴങ്ങും .. അത് തന്നെയാണ് ഇവന്റെ ദോഷവും.., അതായത് ചീത്ത കാര്യങ്ങൾക്ക് ആണേലും ഇവൻ അതിൽ ഇടപെട്ടാൽ ഒന്നാം സ്ഥാനത്തിൽ ആയിരിക്കും…, അത് കൊണ്ട് ഇവനെ സൂക്ഷിക്കുക.., ഇവനെ ഒരു വൈദികൻ ആക്കുന്നത് ആയിരിക്കും എന്ത് കൊണ്ടും നല്ലത്.. ”

സ്വാമി പറഞ്ഞു നിറുത്തി…

” ശെരി സ്വാമി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം…” ആശയും അബിയും അത് പറഞ്ഞ്‌ അവിടെ നിന്നും ഇറങ്ങി …
മകന്റെ വളർച്ച കൂടുന്തോറും ആഡംബര ജീവിത്തിലേക്ക് കൂപ്പു കുത്തിയ അബി രണ്ട് സ്വാമിമാരുടെയും, ആശ ജ്യോതിഷ സ്വാമിയുടെയും വാക്കുകൾ ഒക്കെ മറന്നു… ജീവിതം സുലഭമായി തന്നെ മുന്നോട്ട് നീങ്ങി..!!

അവന് ഒമ്പത് ,പത്ത് വയസ്സ് കഴിഞ്ഞപ്പോൾ അവന്റെ ലിംഗ വളർച്ചയുടെ കാര്യം ആശയും അബിയും പോലും മറന്നു..

Leave a Reply

Your email address will not be published. Required fields are marked *