നീല ഞരമ്പ് – 1

” അതിന് ഞാൻ അങ്ങനെ പറഞ്ഞോ…, ” ഷെറിൻ ചിണുങ്ങി…

” അല്ല അവൻ ലൈൻ ഉണ്ടെങ്കിൽ മര്യാദക്ക് ഇരുന്നേനെ എന്ന് നീ പറയുന്നു അത് കൊണ്ട് ചോദിച്ചതാ., ഡിഗ്രി ഫൈനൽ ഇയർ ആയിട്ടും നീ ഒരു തെറ്റും ചെയ്തില്ലല്ലോ.., ”

” അതിന് അവനെ പോലെ ആണോ അമ്മേ ഞാൻ..,ഞാനൊരു പെണ്ണല്ലേ..അത് പോലെ ആണോ അവൻ..? അവനൊരു ആണല്ലേ…” ഷെറിൻ തൂട്ടയിറക്കി..
” ആണല്ലോ.. അവൻ ഒരു ആൺകുട്ടി ആണല്ലോ.. അപ്പോൾ ഇതൊക്കെ പതിവാ… ഉശിരുള്ള ഒരാൺകുട്ടി ഉണ്ടേൽ.. അമ്മമാർക്ക് മരുമക്കളും.,ഇത് പോലെ പഴിയും പരാതികളും കൂടും.. അത് നാട്ടിൽ പതിവാ.. ഞാൻ അങ്ങ് സഹിച്ച്.. നീ നിന്റെ പാട്ടിനു പോ ..” ആശ മുഖം കോണിച്ച് കൊണ്ട് പറഞ്ഞു…

” മരുമക്കൾ ഓ.. അപ്പോൾ മോനേ കൊണ്ട് ഒരുപാട് കെട്ടിക്കാൻ ആണോ പ്ലാൻ..” ഷെറിന്റെ കണ്ണ് തള്ളി…

” എന്റെ മോൻ ഒന്നേ കെട്ടുള്ളൂ.., ഞാൻ ഒരു പഴമൊഴി പറഞ്ഞതാടീ.., ഒന്ന് പോ ..” ആശ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു…

” അല്ലേലും സുന്ദരനായ മോനോട് തന്നെയാ.. അമ്മക്ക് ഇഷ്ടം…”

” അല്ലടീ.. നിന്നെ ഞാൻ സ്നേഹിക്കാം ഒന്ന് എഴുന്നേറ്റു പോടീ…” ആശ അവളെ കളിയാക്കി…

അന്ന് രാത്രി ജൂടിനോട് സംസാരിക്കാൻ ഷെറിൻ വന്നു..
” ടാ എനിക്ക് നിന്റെ ലാപ്പ് ഒന്ന് വേണം ..”

” എന്തിനാ ചചേച്ചി ..” അവൻ നെറ്റി ചുളിച്ചു…

” എനിക്ക് പ്രൊജക്റ്റ്‌ തുടങ്ങി… കുറേ ടൈപ്പ് ചെയ്യാനും., ഡിസൈൻ ചെയ്യാനും ഒക്കെ ഉണ്ട്.., കുറേ നാളത്തേക്ക് ആവശ്യമുണ്ട് …”

” കുറേ നാളത്തേക്ക് ഒന്നും തരാൻ പറ്റില്ല.., എനിക്ക് പിന്നെ ഉപയോഗിക്കണ്ടേ…”

” ടാ എനിക്ക് ഫുൾ ടൈം വേണ്ട.., ഒരു ഒമ്പത് മണിക്ക് ശേഷം തന്നാൽ മതി.., രാവിലെ തിരിച്ചു തരാം..”

” അയ്യോ രാത്രി എനിക്ക് വേണം…, ചേച്ചി വേണേൽ നാല് മണിക്ക് എടുത്തോ…” തുണ്ട് കാണുന്നത് മുടങ്ങിയാലോ എന്നുള്ള ചിന്തയിൽ അവൻ പറഞ്ഞു…

” ടാ പറ്റില്ല.., എനിക്ക് നാലഞ്ച് മണിക്കൂർ വേണം ഒരുദിവസം..”

” ചേച്ചി പ്ലീസ് ..”

” മോനു ഞാൻ പറയുന്നത് കേൾക്ക്.., എനിക്ക് ആവശ്യമുള്ളത് കൊണ്ടല്ലേ..,
നിനക്ക് അറിയാമല്ലോ ഇത് അപ്പ വല്ലതും കേട്ടാൽ നിന്റെ മെക്കിട്ട് കയറും… എന്തിനാ വെറുതെ പ്രശ്നം ഉണ്ടാക്കുന്നെ മനസ്സിലാക്ക് കുട്ടാ..” ഷെറിൻ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു…

പിന്നെ അവൻ മറുത്ത് ഒന്നും പറഞ്ഞില്ല… അവൾക്ക് ലാപ്പും ചാർജറും എടുത്തു കൊടുത്തു… അവൾ അതും കൊണ്ട് സന്തോഷത്തോടെ പോയി…

മൂന്നാം ദിവസം ജൂട് ഞെട്ടുന്ന ഒരു വാർത്തയും ആയാണ് അബി വീട്ടിൽ വന്നത്… ഒരു സ്കൂളിൽ ജൂടിനെ എടുക്കാം എന്ന് പറഞ്ഞു.. വീട്ടിൽ നിന്നും ഇരുപത്തിയഞ്ച്കിലോമീറ്റർ ദൂരെയാണ് സ്കൂൾ.. ഒരു സർക്കാർ സ്കൂൾ..

അവിടെ അതികം കുട്ടികൾ ഒന്നുമില്ല.. ഇത്പോലെ ഏത് സ്കൂളിൽ നിന്നും തള്ളപ്പെടുന്ന കുട്ടികളെയും എടുക്കുന്ന ഒരു സ്കൂൾ.. കുറേ പാവപ്പെട്ട വീട്ടിലെ കുട്ടികളും.., ഇത്പോലെ കുറ്റങ്ങൾ കാണിച്ച് പുറത്താക്കപ്പെട്ട കുട്ടികൾ പഠിക്കുന്ന ഒരു സ്കൂൾ… അത് കേട്ട് ജൂട് ശെരിക്കും ഞെട്ടി.. ഇങ്ങനെയും ഒരു സ്കൂൾ ഈ കാലഘട്ടത്തിലുണ്ടോ…!

ഇങ്ങനെ ഒരു സ്കൂളിൽ മകനെ വിടണ്ട എന്ന് പല തവണ ആശ പറഞ്ഞിട്ടും അബി കേട്ടില്ല…

” അവിടെ പോയി അവൻ നന്നായിക്കോളും.., ഇതിൽ അവൻ നന്നാകും നീ നോക്കിക്കോ .., എടീ ചില കുട്ടികൾ അങ്ങനാ.., പണവും കൊഴുപ്പും കൊണ്ട് പലതും കാണിക്കും…, എനിക്ക് ഉറപ്പാ.. ഈ സ്കൂളിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ എങ്ങനെ എങ്കിലും ക്ലാസ്സ്‌ തീർന്നെങ്കിൽ എന്ന് വെച്ച് അവൻ പഠിച്ചു പാസ്സ് ആകും… നേരത്തെ ഉണ്ടായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഒന്നും അവിടെ ആരും വരില്ല.., ഒരു ഉൾപ്രദേശമാണ് അത്.., ഇതിൽ നമ്മടെ മോൻ ഉറപ്പായും നന്നാകും..” അബി ഭാര്യക്ക് വിശ്വാസവും ധൈര്യവും നൽകി…
അങ്ങനെ മകനെ ആ സ്കൂളിൽ ചേർക്കാമെന്ന് അവർ തീരുമാനിച്ചു…
മകന്റെ ചെറിയ കുറ്റങ്ങൾ മാറ്റാൻ കിട്ടിയ സന്തോഷത്താൽ അബി ഉറക്കത്തിലേക്ക് വീണു….

അപ്പോഴും അയാളുടെ അവബോധ മനസ്സിൽ അയാളറിയാതെ തിളച്ചു മറിയുന്ന ഒരു വാചകം ഉണ്ടായിരുന്നു…

” നല്ലവനേയും, ഈ ലോകത്തെ നശിപ്പിക്കാൻ തയ്യാറെടുക്കുന്ന ദുഷ്ട ശക്തികളെയും സൃഷ്ടിക്കുന്നതും ദൈവം..!! ”

‘തന്റെ മകന് ദുഷ്ട ശക്തികളെ ഇഷ്ടപ്പെടുന്ന രീതിക്ക് എന്തേലും അനുഭവം തന്റെ ഈ തീരുമാനത്തിൽ നിന്നും കിട്ടുമോ… ‘ എന്ന് അയാളുടെ അവബോധ മനസ്സ് ചോദിച്ചു…

ഇതൊന്നും അറിയാതെ മകന്റെ അഡ്മിഷൻ നാളെ ശെരിയാക്കണം എന്നുള്ള ബോധത്താൽ ആ രാത്രി അയാൾ സുഖമായി ഉറങ്ങി..!!! വരാൻ പോകുന്ന വലിയ വിപത്തിനെക്കുറിച്ച് അറിയാതെ അയാൾ ശാന്തനായി ഉറങ്ങി…!!!

(തുടരും….)

Leave a Reply

Your email address will not be published. Required fields are marked *