നീല ഞരമ്പ് – 1 Like

അങ്ങനെ ജൂട് എന്ന പേരിൽ അവൻ വളർന്നു… കുഞ്ഞിന് മൂന്നാം മാസം ആയപ്പോൾ ആശക്ക് ഒരേ നിർബന്ധം.., മോന് ജാതകം എഴുതിക്കണം.!!

ആശയുടെ പഴയ കുടുംബ കോവിലിൽ ഒരു സന്യാസിവര്യൻ ഉണ്ടെന്നും.., അയാൾ എഴുതുന്ന ജാതകം അച്ചട്ട് ആണെന്നും.., മകന്റെ ലിംഗ വളർച്ചയുടെ കാര്യവും രക്തത്തിന്റെ മണത്തിന്റെ കാര്യവും ഒക്കെ അദ്ദേഹത്തോട് പറഞ്ഞ് എല്ലാ കാര്യങ്ങളും അറിയുമ്പോൾ സമാധാനം ആകും എന്നുള്ള ആശയുടെ കടുത്ത നിർബന്ധം അബിക്ക് അംഗീകരിക്കേണ്ടി വന്നു..

അങ്ങനെ ഇരുവരും കുഞ്ഞും കൂടി ആ മഹർഷിയുടെ സവിധത്തിലേക്ക് പുറപ്പെട്ടു…

അവിടെ ചെന്നപ്പോൾ പല മതങ്ങളിലുള്ള പല തരത്തിലുള്ള ആൾക്കാർ., പല വിധ ആവശ്യങ്ങൾക്കായി അവിടെ വന്നിട്ടുണ്ടായിരുന്നു… അവരെ കണ്ട് അബിയുടെ കണ്ണ് തള്ളി..!
രോഗ ശമനത്തിനും മറ്റും വന്നിരിക്കുന്ന ഹിന്ദു ,മുസ്ലിം ,ക്രിസ്തു മതത്തിലുള്ള പൂരിഭാഗം പേരും അവിടെയുണ്ട്..! തന്റെ കാര്യം ആലോചിച്ചപ്പോഴും അബിക്ക് ചെറിയ പ്രയാസം തോന്നാതെ ഇരുന്നില്ല..,

ഏകദൈവം വിശ്വാസം മുറുകെ പിടിക്കുന്ന തന്നെപ്പോലുള്ളവർ ഇത് പോലുള്ള സ്ഥലങ്ങളിൽ വരുന്നത് വിശ്വാസത്തിന് കോട്ടം സംഭവിക്കുന്ന ഒന്നല്ലേ..!! അതാലോചിച്ചപ്പോൾ അബിക്ക് തോന്നി..,

‘ വരണ്ടിയിരുന്നില്ല..!!’

അങ്ങനെ അവരുടെ ഊഴം എത്തിയപ്പോൾ സന്യാസിയുടെ മുന്നിലേക്ക് അവര് കയറി..! ആശയുടെ മുഖം മനസ്സിൽ വന്നത് കൊണ്ട് അബി തന്റെ ഇഷ്ടക്കേട് പുറത്ത് കാണിച്ചില്ല..

പൂർണ്ണ ചന്ദ്രനെപ്പോലെ തിളങ്ങുന്ന കുഞ്ഞിന്റെ നെറുകയിൽ തലോടിക്കൊണ്ട് സന്യാസി ചോദിച്ചു..

” ന്താ കുട്ടീടെ പേര് ..”

” ജൂട് ..” ആശ മറുപടി പറഞ്ഞു…

” ജൂട്.., കൊള്ളാം നല്ല പേര്.. അറിയുമോ ജൂടിന്റെ അർത്ഥം..? ”

” ഇല്ല.. ” അബിയും ആശയും ഒരുമിച്ചു പറഞ്ഞു…

” വേദപ്രചാരകൻ…, അതാണ് അതിനർത്ഥം.., ” സ്വാമി ഒന്ന് ചിരിച്ചു …

” കുട്ടിയുടെ നാൾ ഏതാ ..” സ്വാമി വീണ്ടും ചോദിച്ചു…

” ആയില്യം …, നല്ല നാൾ അല്ലേ സ്വാമി… ” ആശ ചോദിച്ചു …
” മോളേ എല്ലാ നാളുകളും നല്ലത് തന്നെയാണ്.., ഏറ്റ കുറച്ചിലുകൾ എല്ലാ നാളിലും ഒരു പോലെ ആണ്…, ജനന സമയത്തിലും , പ്രസവ സമയത്തിലും ഉള്ള പോരായ്മകൾ ആണ് ഒരാളുടെ നാള് നല്ലത് ആണോ ചീത്തയാണോ എന്ന് തീർപ്പാക്കുന്നത്…”

” അങ്ങനെ ഉള്ള മോശം സമയം നമുക്ക് എന്തേലും ചെയ്തു മാറ്റാൻ പറ്റുമോ സ്വാമി..? ” അത് വരെ മിണ്ടാതിരുന്ന അബി ചോദിച്ചു…

” ഹഹ ..” സ്വാമി ഒന്ന് ചിരിച്ചു …

” താങ്കളുടെ മരണ സമയം താങ്കൾക്ക് മാറ്റി എഴുതാൻ പറ്റുമോ..? ”

” അതില്ല ..” അബി ഇളഭ്യ ചിരിയോടെ പറഞ്ഞു …

” അത് പോലെ തന്നെയാ അതും .. അത് നടന്നേ മതിയാകൂ…, അത് ഈശ്വര തീരുമാനമാണ് അത് മാറ്റാൻ ആർക്കും കഴിയുകയില്ല ഈശ്വരനല്ലാതെ ..” സ്വാമി ഒന്ന് കൂടി ചിരിച്ചു…

” മോൻ ജനിച്ച സമയം പറയാമോ മോളേ…”

” എനിക്ക് നാഴിക സമയം അറിയില്ല.., രാത്രി രണ്ടേ മുക്കാലിനാണ്.., മെയ്‌ പതിനെട്ട്.. ”

” ഈ കഴിഞ്ഞ മെയ്‌ മാസം.. ആണല്ലേ.., ” മായ കലണ്ടർ തുറന്ന് കൊണ്ട് സ്വാമി ചോദിച്ചു …

” അതേ സ്വാമി.., മൂന്ന് മാസം തികഞ്ഞിട്ട് അഞ്ച് ദിവസം ആയതേ ഉള്ളൂ ..”

അത് പറഞ്ഞ് ആശ ജൂടിനെ കൊഞ്ചിച്ചു അത് കണ്ട അബി അവനെ ഒന്ന് തലോടി …എന്നിട്ട് നേരെ സ്വാമിയെ നോക്കിയ ഇരുവരും ഒന്ന് പകച്ചു…

മായകലണ്ടർ നോക്കി കണ്ണും തള്ളി ഇരിക്കുന്ന സ്വാമി.., അയാളുടെ ശരീരമാസകലം വിറക്കുന്നുണ്ട്..,കണ്ണ് തുറിച്ച് നിൽക്കുന്നു.., അയാളുടെ കണ്ണ് ചുമന്നു ആകെ പേടിച്ചരണ്ട ഒരു മട്ട്..! കുറേ നേരം വേച്ച് കൊണ്ട് ഇരുന്ന സ്വാമി അടുത്തിരുന്ന കൂജയിൽ നിന്നും വെള്ളമെടുത്ത് മട മടാ കുടിച്ചു.. കുറച്ച് സമയം കണ്ണടച്ചിരുന്ന സ്വാമി തന്റെ പരവേശം ഒന്ന് കുറയുന്നത് വരെ അതേ ഇരിപ്പ് തുടർന്നു…

കുറച്ച് സമയം കഴിഞ്ഞ് സ്വാമി കണ്ണ് തുറന്നു…

” ഈ കുഞ്ഞിന്റെ അമ്മ ..” അയാൾ ഇരുവരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു …

” ഞാൻ ആണ് സ്വാമി..” ആശ പറഞ്ഞു …

” നിങ്ങൾക്ക് പ്രസവ ശേഷം എന്തേലും ബുദ്ധിമുട്ട് ഉണ്ടായോ.., അസുഖം അല്ലേൽ എന്തേലും തടസ്സങ്ങൾ അങ്ങനെ എന്തേലും ..” സ്വാമി വീണ്ടും അവരെ നോക്കി ….

Leave a Reply

Your email address will not be published. Required fields are marked *