” അതൊന്നും പ്രശ്നം ഇല്ല.., ഞാനൊരു പട്ടാളക്കാരൻ ആണ്.., എനിക്ക് മനുഷ്യരിൽ മത വെത്യാസങ്ങൾ ഒന്നും ഇല്ല.. എല്ലാരും ഇന്ത്യക്കാരാണ് ..” അബി പറഞ്ഞു…
” അപ്പോൾ ഉറപ്പിക്കെടോ ..” അബിയുടെ അപ്പച്ചൻ ഉത്തരവിട്ടു…
കല്യാണ തിരക്കുകളും ആഘോഷങ്ങളും കൂടി വന്നു.. അങ്ങനെയിരിക്കെ ഒരു സന്യാസി അബിയെ കാണാൻ എത്തി.. അബിയുടെ ജീവിതത്തിൽ ആ പെണ്ണിനെ കെട്ടുന്നതിൽ ദോഷം ഉണ്ടാകും എന്നും ഇത് വേണ്ടാന്ന് വെക്കുന്നത് ആണ് നല്ലത് എന്നും അയാൾ പറഞ്ഞു… ഇത് കേട്ട അബിക്ക് കലി കയറി ..
” തന്നോട് ഒന്നും ചോദിച്ചില്ല.., എനിക്ക് ദോഷം ഉണ്ടാകുവാണെങ്കിൽ ഞാൻ സഹിച്ചു.., കടന്ന് പോടോ ..” അബി അയാളെ നോക്കി ചീറി..
” മോനേ, നിനക്ക് ഈ ഭൂമിയിലെ സൃഷ്ടിപ്പിന്റെ രീതി അറിയില്ല.., നീ തന്നെ നിനക്ക് ദോഷം വിളിച്ചു വരുത്തുകയാണ്..” അയാൾ വളരെ ശാന്തമായി പറഞ്ഞു …
” ഞാൻ ഇപ്പോൾ അവളയെ കെട്ടുന്നുള്ളൂ.., അത് കാരണത്താൽ ഞാൻ മരിക്കും എങ്കിലങ്ങ് മരിച്ചോട്ടേ.., എനിക്ക് അറിയാം ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല..”
” ശെരിയാ മോനേ.., കുത്താൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല.., നിന്റെ അഭിമാനമെല്ലാം ചോർന്ന് പോകുന്ന ഒരു ദിനം വരും.., ചേരും പടി മാത്രമേ ചേരാവൂ.., ഒരിക്കലും തേനും നെയ്യും ചേരില്ല., മദ്യവും പാലും ചേരില്ല .. അതൊക്കെ നിയമം ആണ്.. അത് പോലെ വരുമ്പോൾ അറിയും വിധിയെ തടുക്കാൻ ആകില്ലല്ലോ ..” സന്യാസി ഒന്ന് പറഞ്ഞു നിറുത്തി…
” എന്നാൽ എന്താ പറ്റുന്നത് എന്ന് പറ.. ഇത് ചേരും പടി അല്ല എന്നൊക്കെ പറയുന്നുണ്ടല്ലോ .., എന്താ ഇതിൽ സംഭവിക്കാൻ പോകുന്നത് അത് കൂടി പറ.., ചുമ്മാ ഉടായിപ്പ് കാണിക്കാൻ വേറെ പണിയൊന്നും ഇല്ലേ ..” അബിയുടെ പട്ടാളക്കരങ്ങൾ ഒന്ന് തരിച്ചു.. എന്നാലും അവൻ ഒന്നടങ്ങി…
” മോനേ എന്താ സംഭവിക്കുന്നതെന്ന് തെളിച്ച് പറയാൻ അല്ലേൽ വെക്തമായി അറിയാവുന്ന ഒരാളെ ഈ ലോകത്ത് ഉള്ളൂ.., സർവ്വ ലോകത്തിന്റെയും അധിപനായ ഈശ്വരൻ..!! എനിക്ക് കിട്ടിയ അറിവ് ഞാൻ വന്ന് പറഞ്ഞു… നിനക്ക് അനുഭവിക്കാൻ ഉള്ള വിധി ഉണ്ടേൽ എനിക്ക് ചെറുക്കാൻ ആകില്ലല്ലോ.., നല്ലവനേയും, ഈ ലോകത്തെ നശിപ്പിക്കാൻ തയ്യാറെടുക്കുന്ന ദുഷ്ട ശക്തികളെയും സൃഷ്ടിക്കുന്നതും ദൈവം.., അനുഭവിക്കുക തന്നെ അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാൻ.. ” സന്യാസി പറഞ്ഞു നിറുത്തി …
” കഴിഞ്ഞോ..? ഉത്തരം മുട്ടുമ്പോൾ ഉള്ള പതിവ് വാക്യത്തിൽ കൊണ്ട് നിറുത്തി … ഇതൊക്കെ എവിടുന്നു വരുന്നു.. കളഞ്ഞിട്ടു പോടോ.., നല്ല സന്യാസിമാരെ കൂടി പറയിക്കാൻ ഓരോ കീടങ്ങൾ വന്നോളും ..” അബി തിരിഞ്ഞു നടന്നു …
” മോനേ ഒന്ന്.. നിൽക്കൂ.., നിന്നെ പിന്തിരിപ്പിക്കാൻ ആവില്ല എന്ന് മനസ്സിലായി.., കാരണം അത് നിനക്ക് വിധിച്ച വിധിയാണ്.., അല്ല അത് ഈ നാടിന്റെ ശാപമാണ്.. ഇവിടുള്ള ജനങ്ങൾക്ക് വിധിച്ച വിധിയാണ്… അനുഭവിക്കട്ടെ അല്ലാതെ എന്ത് പറയാൻ …” സന്യാസി ഒന്ന് നിറുത്തി.. അബിക്ക് ഒന്നും മനസ്സിലായില്ല..
അവൻ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു… ‘ഞാൻ കെട്ടുന്നതും നാടിന് നാശം വരുന്നതും തമ്മിൽ എന്താണ് ബന്ധം.!!! ‘ ഇതായിരുന്നു അബിയുടെ മനസ്സിലെ അപ്പോഴത്തെ ചിന്ത…
“മോനേ ഇത്രയും സംസാരിച്ചിട്ടും ഞാൻ പറഞ്ഞത് നീ കേട്ടില്ല.. ഒരുപദേഷം ഞാൻ നിനക്ക് തരാം.., ഒരിക്കലും അമാവാസി ദിവസങ്ങളിൽ നീ നിന്റെ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്… അങ്ങനെ സംഭവിച്ചാൽ നിനക്ക് നാശം..!! വേണേൽ കേൾക്കുക അല്ലേൽ സകല ഷാപങ്ങളും നാശങ്ങളും കൈവരിച്ച് കൊള്ളുക..!!!” അത്രയും നേരത്തെ ശാന്തത മാറ്റി കോപത്തോടെ ഇത്രയും പറഞ്ഞ് സന്യാസി ഇറങ്ങി പുറത്തേക്ക് പോയി ..
ഇത് കേട്ട അബി കുറച്ച് നേരം ചലനമറ്റ് നിന്നു… ബോധത്തിലേക്ക് വന്നപ്പോൾ അവൻ ഇറങ്ങി അയാളെ തിരക്കി ഓടി.. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നാല് ദിക്കിലും അയാളെ അന്വേഷിച്ചു നടന്നിട്ടും അങ്ങനെ ഒരാളെ അബിക്ക് കണ്ടെത്താനായില്ല..
