നീ ഉണർന്നൊഴുകുമോ..? – 2 14അടിപൊളി 

കൂസലില്ലാത്ത രാമേട്ടന്റെ മറുപടിയിൽ അവൾ ഞെട്ടിയിരുന്നു..

“ എങ്ങിനെ… ?
എങ്ങിനെ ചെലവായി… ?”..

അവൾ അലറുകയായിരുന്നു..

“ ഞാനും ഉമ്മറും കൂടി ബാറിൽ കയറി….. പൈസ മുഴുവൻ തീർന്നു…”

രാമേട്ടന് ഒട്ടും പതർച്ചയില്ലായിരുന്നു..

 

“ഞാൻ പറഞ്ഞതല്ലേ നിന്നോട്… ?..
അവനുമായി ഒരു ചങ്ങാത്തവും വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ… ?.
അവനെയിന്ന് പിരിച്ച് വിടണം എന്ന് പറഞ്ഞതല്ലേടാ നായേ… ?”

ചീറിക്കൊണ്ട് അവൾ രാമേട്ടന് നേരെ കയ്യുയർത്തി..

എന്താണ് സംഭവിച്ചതെന്ന് ആദ്യം ജയക്ക് മനസിലായില്ല..
കാര്യം തിരിഞ്ഞതും അവൾ ശക്തിയായി നടുങ്ങി…
അവളുടെ കൈ മുഖത്ത് പതിയുന്നതിന് മുൻപ് തന്നെ രാമേട്ടൻ ആ കയ്യിൽ കേറി പിടിച്ചിരുന്നു..

അവൾ വിശ്വാസം വരാതെ രാമേട്ടനെ നോക്കി..
തന്റെ കൈ തടയാൻ മാത്രം ധൈര്യമുണ്ടായതിൽ ജയയൊന്ന് പതറി..

 

“ എന്നോടെതിർത്ത് സംസാരിച്ചതും പോര, എന്നെ തടയുന്നോടാ പട്ടീ..
നിനക്ക് കാണിച്ച് തരാം ഞാൻ…”

ജയ രാമേട്ടന്റെ കൈ കുടഞ്ഞെറിഞ്ഞു..
പിന്നെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി അടുക്കളയിലേക്ക് പാഞ്ഞു..

അവൾ കണ്ണിൽ നിന്ന് മറഞ്ഞതും രാമേട്ടൻ മുൻവാതിലിന്റെ കുറ്റിയെടുത്തു.. ഇപ്പോൾ പുറത്ത് നിന്നൊന്ന് തളളിയാൽ വാതിൽ തുറക്കും…

കൊടുങ്കാറ്റ്പോലെ അടുക്കളയിൽ നിന്ന് വരുന്ന ജയയുടെ കയ്യിൽ തിളങ്ങുന്ന കറിക്കത്തി കണ്ട് രാമേട്ടനൊന്ന് പേടിച്ചു…

“നിയെന്നെ തടയാറായോടാ…?.
ഏതോ ചെറ്റയുടെ ധൈര്യത്തിൽ എന്നോട് എതിർക്കുന്നോ… ?”..

പൈസ കിട്ടാത്തതും മദ്യപിച്ച് വന്നതും അവൾക്ക് പൊറുക്കാനായില്ലെങ്കിലും അതിലേറെ അവളെ ചൊടിപ്പിച്ചത് അയാൾ എതിർത്ത് സംസാരിച്ചതായിരുന്നു..
അയാൾ അടി തടഞ്ഞതായിരുന്നു… ഇത് വെച്ച് പൊറുപ്പിക്കാനാവില്ല.

ജയ ശൗര്യത്തോടെ രാമേട്ടന് നേരെ കത്തി വീശി…
രാമേട്ടൻ പേടിച്ചിരുന്നു.
അയാൾ ഹാളിന്റെ മൂലയിലേക്കോടി..
ടേബിളിന്റെ അപ്പുറത്ത് നിന്നയാൾ ദയനീയമായി ജയയെ നോക്കി..

“ എന്തേ… ധൈര്യം ചോർന്ന് പോയോ..?.
ജയ കത്തിയെടുത്തിട്ടുണ്ടെങ്കിൽ നിന്നെ കുത്തിയിരിക്കും…
ഞാൻ പറയുന്നത് കേട്ട് നിനക്കിവിടെ നിൽക്കാൻ പറ്റോ…?.
പറ… എന്നിട്ട് ബാക്കി സംസാരിക്കാം…
നിന്റെയൊന്നും കീഴിൽ ജീവിക്കാൻ ഈ ജയയെ കിട്ടില്ലെടാ പട്ടീ…”

ടേബിളിലേക്ക് കമിഴ്ന്ന് കിടന്ന് കൊണ്ട് ജയ, രാമേട്ടന് നേരെ കത്തി വീശി..
അയാൾക്ക് പിന്നിലേക്ക് നീങ്ങാൻ സ്ഥലമില്ലായിരുന്നു.. ചുവരിലിടിച്ച് നിന്ന രാമേട്ടന്റെ വയറിന്റെ ഭാഗത്തുള്ള ഷർട്ട് കത്തികൊണ്ട് കീറിപ്പോയി..

ഇവൾ തന്നെ കുത്തിക്കൊല്ലുമെന്ന് അയാൾക്കുറപ്പായി..
എങ്കിലും നേരിയൊരു പ്രതീക്ഷ അയാൾക്കുണ്ടായിരുന്നു..

“ എന്നെ തല്ലിയാ ഞാനിനിയും തടയും…”

പതർച്ചയുണ്ടെങ്കിലും രാമേട്ടൻ പറഞ്ഞു..

ജയയുടെ കണ്ണിൽ നിന്ന് തീ പാറി..

“ തടയോടാ… നീ തടയോ… ?.
എങ്കിലതൊന്ന് കാണണം…
എന്നെ തടയാൻ മാത്രം നീ വളർന്നെങ്കിൽ എനിക്കതൊന്ന് കാണണം…”

പെൺപുലിയുടെ വീറോടെ ജയ ടേബിളിന്റെ അപ്പുറത്തേക്ക് ചെന്നു..
ഇത്തവണ രാമേട്ടൻ ഓടിയില്ല..
ജയ ചെന്ന് അയാളുടെ കോളറിൽ പിടിച്ച് വലിച്ച് ഹാളിന്റെ നടുവിലേക്ക് കൊണ്ട് വന്നു…

“ നിന്റെ മുന്നിൽ തോറ്റ് ജീവിക്കണേൽ ഈ ജയ ചാകണം…
ഇതിന് നിനക്ക് മാപ്പില്ല…”

ജയ വീണ്ടും കത്തി വീശി…
രാമേട്ടന്റെ വയർ തുളച്ച് അപ്പുറത്ത് കയറുന്ന മാതിരിയാണവൾ കത്തി വീശിയത്…
അത്രത്തോളം ക്രൗര്യം അവൾക്കുണ്ടായിരുന്നു..
എന്നാൽ കത്തി രാമേട്ടന്റെ ദേഹത്ത് സ്പർശിച്ചില്ല..
കത്തി നിലത്തേക്ക് തെറിച്ച് വീഴുന്നതും, സഹിക്കാനാവാത്ത വേദനയാൽ ജയ അലറിക്കൊണ്ട് നിലത്തേക്കിരിക്കുന്നതും രാമേട്ടൻ കണ്ടു..

അയാൾക്ക് അൽഭുതമൊന്നും തോന്നിയില്ല..
ഉമ്മർ പണിതുടങ്ങിയെന്ന് അയാൾക്ക് മനസിലായി..

എന്നാൽ ജയവിറച്ച് പോയിരുന്നു..
എന്താണ് സംഭവിച്ചതെന്ന് അവൾക്ക് മനസിലായില്ല..
തന്റെ കയ്യിൽ ശക്തിയായി ഇടിച്ചത് രാമേട്ടനാണ് എന്നാണവൾ കരുതിയത്..
എന്നാൽ നിലത്തിരിക്കുന്ന തന്റെ പിന്നിൽ വേറൊരാളുണ്ടെന്ന് പേടിയോടെ അവളറിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *