ബാക്കിയുള്ളവരും എത്തിയതോടെ പണി തുടങ്ങി..
നാലാള് പിടിച്ച് തലയിലേക്ക് വെച്ച് കൊടുക്കുന്ന വലിയ പാറക്കല്ലുകൾ പുഷ്പം പോലെ ഉമ്മർ വേണ്ട സ്ഥലത്ത് കൊണ്ട് പോയിടും…
അവന് ക്ഷീണമില്ല..
ആസ്വതിച്ചാണവൻ ജോലി ചെയ്യുന്നത്..
രാമേട്ടൻ പണിക്കിടെ അവനെ നോക്കും..
അവനെ കാണുന്നത് തന്നെ അയാൾക്കിപ്പോ ഒരു സമാധാനമാണ്..
അവനിൽ ഒരു രക്ഷകനെയാണ് അയാൾ കാണുന്നത്..
ഉച്ചവരെ പണിയെടുത്ത്,രണ്ടാളും നിർത്തി..
കൂടെയുള്ളവരെ ബാക്കിയെല്ലാം പറഞ്ഞേൽപിച്ച്, വീട്ട് കാരനോട് കുറച്ച് പൈസയും വാങ്ങി രാമേട്ടനും,ഉമ്മറും പോയി..
ബാറിലെ ഒഴിഞ്ഞ മൂലയിൽ, ഇരുണ്ട വെളിച്ചത്തിലിരുന്ന് രണ്ടാളും ഓരോന്നടിച്ചു..
രാമേട്ടനിന്ന് പേടിയില്ല..
നിറഞ്ഞ സന്തോഷമാണയാൾക്ക്..
എരിയുന്ന പകയും…
“സത്യത്തിൽ എന്തൊക്കെയാ രാമേട്ടാ ഇന്നലെ നടന്നത്…?”..
ഉമ്മർ തുടക്കമിട്ടു..
രാമേട്ടൻ ഇന്നലെരാത്രി നടന്നതെല്ലാം വിശദമായി പറഞ്ഞു..
താൻ കരുതിയതിലും എത്രയോ ഭീകരമാണ് ഇയാളുടെ അവസ്ഥയെന്ന് ഉമ്മറിന് മനസിലായി..
“ന്റെ രാമേട്ടാ… വീടും സ്ഥലവും അവളുടെ മാത്രം പേരിലാക്കിയത് വലിയ മണ്ടത്തരമായിപ്പോയി…
നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയതല്ലേ അത്..?.
അതിലിപ്പോ നിങ്ങൾക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞാ…”
കാലിയായ രണ്ട് ഗ്ലാസിലേക്കും ഒരോ പെഗ് കൂടി വീഴ്ത്തി ഉമ്മർ പറഞ്ഞു..
“അന്നതൊന്നും ചിന്തിച്ചില്ലെടാ…
ഇപ്പോഴാണ് അതിലുള്ള അപകടം മനസിലാക്കിയത്…
എന്ത് വന്നാലും വേണ്ടില്ല, അതെല്ലാം എന്റെ പേരിൽ തന്നെ തിരിച്ചെഴുതണം…”
രാമേട്ടൻ ഇനി മുന്നോട്ട് തന്നെ എന്നുറപ്പിച്ചിരുന്നു.
“പിന്നെ, അവള് നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്..
നീ പറഞ്ഞതൊക്കെ അവൾക്ക് ശരിക്ക് കൊണ്ടിട്ടുണ്ട്… അതിലുള്ള കലിപ്പും കൂടിയാ അവളെന്നോട് തീർത്തത്…”
“പിന്നേ… കാണണം… എനിക്കും അവളെയൊന്ന് കാണണം…
അവിടെ തൊട്ടടുത്ത് വീടുകളുണ്ടോ രാമേട്ടാ…?”
“ വീടുകളുള്ളത് കുറച്ചപ്പുറത്താ… തൊട്ടടുത്തൊന്നും ഇല്ല… എന്താടാ…?”
“ അല്ല… വല്ലതട്ടീം മുട്ടും കേട്ടാ ആരേലും വരുവോന്നറിയാനാ…”
ചില പദ്ധതികൾ മനസിലാലോചിച്ച് കൊണ്ട് ഉമ്മർ പറഞ്ഞു..
“ ആരും വരില്ല…
എന്റെ വീട് നിന്ന് കത്തിയാലും ഒരാളും അടുക്കില്ല…
അയലോക്കക്കാരെയെല്ലാം അത്രക്ക് വെറുപ്പിച്ച് വെച്ചിട്ടുണ്ടവൾ…
അല്ല… എന്താ നിന്റെ പദ്ധതി… ?”
“നിങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചാ പോരെ…?.
പക്ഷേ, ചിലതൊക്കെ നിങ്ങൾ കണ്ടില്ലാന്ന് നടിക്കേണ്ടിവരും…”
“നിനക്കെന്ത് വേണേലും ചെയ്യാം…
ഒന്നിനും ഞാനെതിര് പറയില്ല…”
രണ്ടാളും കുറേ നേരം കൂടി സംസാരിച്ച് ബാറിലിരുന്നു… വ്യക്തമായ ചില പദ്ധതികളും തയ്യാറാക്കി അവിടെ നിന്നിറങ്ങി നേരെ പോയത് ആധാരം എഴുത്ത് ഓഫീസിലേക്കാണ്…
അവിടുത്തെ പ്യൂണ് ഉമ്മറിന്റെ ഒരു സുഹൃത്താണ്.. അവനെക്കണ്ട് ചില നിയമവശങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ഒരു മുദ്രപ്പത്രവും വാങ്ങി അവിടുന്നിറങ്ങി..
ചില സ്ഥലങ്ങളിൽ കൂടി ചുറ്റിക്കറങ്ങി അവർ രാമേട്ടന്റെ വീട്ടിലെത്തുമ്പോ ഇരുട്ടിയിരുന്നു..
കാര്യങ്ങളൊക്കെ ഒന്നൂടി ഉറപ്പിച്ച് രാമേട്ടൻ വീട്ടിലേക്ക് കയറി പോയി..
ഉമ്മർ ബൈക്കുമായി നേരെ മുമ്പോട്ടും പോയി..
വാതിലിൽ മുട്ടിയ രാമേട്ടൻ ആട്ടമൊന്നുമില്ലെങ്കിലും വെറുതെ ഒന്നാടി നോക്കി..
ഇന്നയാൾ രണ്ടിലൊന്ന് തീരുമാനിച്ചിട്ടുണ്ട്..
തന്റെ കൂടെ ഉമ്മറുണ്ടല്ലോ.. പിന്നെന്തിന് പേടി…?.
വാതിൽ തുറന്ന് ജയ പുറത്തേക്ക് നോക്കി.. ഇന്ന് കൃത്യ സമയമണല്ലോ എന്നോർത്ത് അവൾ രാമേട്ടന്റെ മുഖത്തേക്ക് നോക്കി..
ഇന്നും കുടിച്ചിട്ടാണ് വന്നതെന്ന് തോന്നിയതും അവളുടെ മുഖം ദേഷ്യം കൊണ്ട് കത്തിയാളി..
കോളറിൽ പിടിച്ച് ഒറ്റവലിക്കവൾ അയളെ അകത്തേക്കിട്ടു..
വാതിലടച്ച് കുറ്റിയിട്ട് തീ പാറുന്ന കണ്ണുകളോടെ അയാളെ നോക്കി…
“പൈസയെവിടെ…?”..
കോപം കൊണ്ട് വിറച്ച് ജയ ചോദിച്ചു..
“ചെലവായിപ്പോയി…”
