യൂറോപ്യൻ ഡ്രീംസ് – 1 30

European Dreams – 1

Author : P B | www.kambi.pw

Author : P B | www.kkstories.com | Previous Part


എന്റെ പേര് ജോമോൻ, എല്ലാരും എന്നെ ‘ജോ’ എന്നാണ് വിളിക്കുന്നത്.
യൂറോപ്പിലെ പ്രകൃതി സൗന്ദര്യവും സ്വാതന്ത്ര്യവും സ്വപ്നം കണ്ടുകൊണ്ടാണ് ഞാൻ കേരളത്തിൽ നിന്ന് യൂറോപ്പിൽ പഠിക്കാനായി തീരുമാനം എടുത്തത്. പക്ഷെ ഇതിനെപറ്റി ഒന്നും വെല്യ പിടിത്തം ഇല്ലാത്ത കൊണ്ട് എന്റെ വീട്ടുകാർ ഞങ്ങടെ പള്ളിൽ വെച്ച് ഇത് ചർച്ച ചെയ്തു, അപ്പോളാണ് അറിഞ്ഞത് വര്ഗീസ് അച്ചായന്റെ മോൾ നിമ്മിയും, പുറത്ത് പോയി പഠിക്കാൻ ഇരിക്കുവാണത്രേ.

നിമ്മി എന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ് ചെറുപ്പം മുതലേ ഞങ്ങൾ ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ചുവെങ്കിലും, ഞങ്ങൾ തമ്മിൽ വെല്യ മിണ്ടാട്ടം ഇല്ലായിരുന്നു, കാരണം ഞങ്ങൾ രണ്ടും രണ്ട് വ്യത്യസ്ത സ്വഭാവം ആയത്കൊണ്ട് സംസാരിക്കേണ്ടത് പോലും വന്നിട്ടില്ല.
ഞാൻ അധികം ആരോടും മിണ്ടാൻ പോവാതെ പഠിത്തത്തിൽ മാത്രം ശ്രധിക്കുന്ന കൂട്ടത്തിലും, നിമ്മി പഠിത്തം ഒഴികെ ബാക്കി എന്തിലും ശ്രെദ്ധിക്കുന്ന കൂട്ടത്തിലുമാണ്. ഡാൻസിനും, ഓട്ടത്തിനും ഗെയിംസിനും എല്ലാം നിമ്മി ഉണ്ട്. എനിക്കാണേൽ എവിടേലും ഒന്ന് അടങ്ങി കൂടി ഇരുന്നാൽ മതി.
എട്ടാം ക്ലാസ്സിനും പത്താം ക്ലാസ്സിനും ഇടയിൽ മൂന്ന് ലൈൻ അടിച്ച് റെക്കോർഡ് ഇട്ട കക്ഷിയാണ് നിമ്മി.
ഞാൻ ആണേൽ കെട്ടാൻ പോകുന്ന പെണ്ണിനെ അല്ലാതെ വേറെ ആരേം പ്രേമിക്കില്ല എന്ന ശപധം എടുത്ത ആളാണ്.

നിമ്മിയുടെ നാട്ടിലേം പള്ളിലേം സൽപ്പേര് കളയാതിരിക്കാൻ ഒത്തിരി കള്ളം പറയേണ്ട വന്നിട്ടുണ്ട് എനിക്ക്.
അവൾ ആവശ്യപ്പെട്ടിട്ടല്ല, പക്ഷെ അവളുടെ കണ്ണില്ലേ കരടായാൽ എനിക്ക് എപ്പോളാ പണി വരുന്നേ എന്ന് പറയാൻ പറ്റില്ല. അവൾടെ കൂടെ ഇനി കോളേജ് ജീവിതം പങ്കിടാൻ എനിക്ക് ഒട്ടും താല്പര്യം തോന്നിയില്ല. പക്ഷെ വരാൻ ഉള്ളത് വഴീൽ തങ്ങില്ല എന്നാണല്ലോ.

സമയമുള്ളപ്പോൾ ഒരു ദിവസം അങ്ങോട്ട് ചെല്ലാൻ വര്ഗീസ് അച്ചായൻ പറഞ്ഞു, കോളേജിന്റേം മറ്റു കാര്യങ്ങളും വിശദമായി നിമ്മി എന്റെ പപ്പക്കും മമ്മിക്കും പറഞ്ഞ് കൊടുക്കാമെന്ന്. അങ്ങനെ ഞങ്ങൾ മൂന്നും കൂടി ഞങ്ങൾ ഒരു ശനിയാഴ്ച വൈകുന്നേരം അവരുടെ വീട്ടിൽ പോയി.

ഞാൻ നിമ്മിയെ കണ്ടിട്ട് കുറച്ച് വർഷമായി, കാരണം പത്താംക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് പഠിച്ചിട്ടില്ല, അവൾ കേരളത്തിന് പുറത്തായിരുന്നു കുറെ നാൾ.

ഞങ്ങൾടെ കാർ എത്തിയപ്പോൾ നിമ്മിയാണ് ഗേറ്റ് തുറന്നത്, അവളെ കണ്ടിട്ട് ഞാൻ തിരിച്ചറിഞ്ഞില്ല. മെലിഞ്ഞ് ഉണങ്ങി ഓടി നടന്നിരുന്ന പെണ്ണ് ഇപ്പൊ തടിച്ച് കൊഴുത്തു.

ഞാൻ വണ്ടിയിൽ നിന്ന് ഇങ്ങിപ്പോ തന്നെ അവൾ എന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു, ജോമോന് ഒരു മാറ്റവും ഇല്ല. ഞാൻ ചിരിച്ചു എന്ന് വരുത്തി.

വീട്ടിൽ കയറി ചായകുടിയും കുശലാന്വേഷണത്തിനും ശേഷം ഞങ്ങൾ പഠിത്തത്തെ പറ്റി ചർച്ച തുടങ്ങി.
പണ്ട് ഒരു വക പഠിക്കാതെ നടന്ന നിമ്മിക്ക് ഇപ്പൊ യൂറോപ്പിലെ കോഴ്സിനെയും കോളേജിനെ പറ്റിയും ഒക്കെ നല്ല അറിവ്.
അവളുടെ വാ തോരാതെ ഉള്ള വർത്തമാനം എല്ലാം ഞാൻ കേട്ടിരുന്നു. ഡീറ്റെയിൽസ് എല്ലാം എനിക്ക് അയച്ച് തരാമെന്ന് അവൾ പറഞ്ഞു.

കുറച്ച് നേരം അവിടെ ഇരുന്നിട്ട് ഞങ്ങൾ ഇറങ്ങി. പോവാൻ നേരം നിമ്മിയുടെ മമ്മി എന്റെ മമ്മിയോട്‌ പറഞ്ഞു. ജോമോൻ ഉണ്ടേൽ ഞങ്ങൾക്ക് ഒരു സമാധാനം ഉണ്ട് ഇത്രേം ദൂരം അല്ലെ, ഒരു പരിചയം ഇല്ലാത്ത സ്ഥലം.
അത് കേട്ടതും എന്റെ മമ്മിക് ആത്മാഭിമാനം. അവൻ എന്തായാലും പുറത്ത് പോയി പഠിക്കാൻ ഇരിക്കുവാ. പിന്നെ പറഞ്ഞ് വരുവാണേൽ അപ്പൻ വകേൽ നിമ്മി ജോമോന്റെ പെങ്ങളല്ലേ. പിള്ളേർ രണ്ടും ഒരു സ്ഥലത്ത് ആണേൽ നമ്മുക്കും ഒരു സമാധാനമാ.
നിമ്മി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചെന്ന് വരുത്തി.

ഞങ്ങൾ അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങി. പോകുന്ന വഴി തന്നെ പപ്പയും മമ്മിയും തീരുമാനിച്ചു നിമ്മിയുടെ കോളേജിൽ തന്നെ എനിക്കും അഡ്മിഷൻ എന്ന്. പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയാവുന്ന കൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു. വീട്ടിൽ എത്തി കൂടുതൽ വായിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ലാത്ത കോളേജാണെന്ന് മനസിലായി. ഞാൻ വീട്ടുകാരോട് ഓക്കേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *