നുണക്കുഴി 1

ഹലോ .
അസ്സലാമുഅലൈക്കും
വ അലൈകും സലാം, എന്തൊക്കെ അളിയാ വിശേഷങ്ങൾ ?
അൽഹംദുലില്ലാഹ്, സുഖമാണ്, നാട്ടിൽ പോവുന്നതിനുള്ള ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ ?
മ് , ഇനി പെട്ടി കെട്ടാൻ കൂടിയുണ്ട് , സാധനങ്ങൾ ഒക്കെ വെള്ളിയാഴ്ച പോയി വാങ്ങിച്ചു
മ് പൊന്നൂസിന്റെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും ല്ലേ ?
ആ അവൾക്ക് വിളിച്ചാൽ അതൊക്കെ തന്നെ അല്ലെ പറയാനുള്ളു..,

വെറുതെ ഓരോന്ന് വാങ്ങി കയ്യിലെ ക്യാഷ് ചിലവാക്കേണ്ടാ :.,നൂറു മോളെ നിക്കാഹ് നല്ലരീതിയിൽ നടത്തണം..
(നൂറുമോൾ എന്റെ കുഞ്ഞനിയത്തി ആണ്)‌
അതൊന്നും കൊഴപ്പല്ല അളിയാ നമ്മടെ പൊന്നൂസിനല്ലേ.. പിന്നെ നിക്കാഹിനുള്ളതൊക്കെ ഞാൻ കരുതി വെയ്ച്ചിട്ടുണ്ട് *
മ് ഷാഹിനക്ക് വിളിച്ചപ്പോ നീ രണ്ടു ദിവസായി വിളിച്ചിട്ടെന്ന് പറഞ്ഞു,, ?

(ഷാഹിന എന്റെ ഇത്ത ആണ്‌ )
ആ പോവുന്നതിനു മുന്നേ ഒന്നു വിളിക്കണം
ജോലി തിരക്ക് ഉള്ളത്കൊണ്ടാ വിളിക്കാത്തത്
മ് നാട്ടിൽ എത്തിയ നിന്നെ കൊണ്ടു പെണ്ണ് കെട്ടിക്കാനാ അവളുടെ പ്ലാൻ !
ഞാൻ ഒന്നു ചിരിച്ചു കൊണ്ടു അളിയന് മറുപടി കൊടുത്തു
പിന്നെ, .. എയർപോർട്ടിൽ എന്റെ ഫ്രണ്ട് നാസർ കാറുമായി വരും നിനക്കു അറിയില്ലേ അവനെ ?
.
ആ അറിയാം
മ്. ന്ന ഒക്കെ ഞാൻ ഡ്യൂട്ടിലാണ് നീ നാട്ടിൽ എത്തീട്ടു വിളിക്ക് :
ആ.
സലാം പറഞ്ഞു അളിയൻ ഫോൺ കട്ട് ചെയ്തു
ഇത്താക് ഒന്നു വിളിക്കണം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോഴേക്കും ദാ ഇത്താടെ ഒരു മിസ് കാൾ
പടച്ചോനെ, പണിയായിട്ടുണ്ട് : ഇനി വിളിച്ചാൽ പരാതിയുടെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും
(ഞാൻ നാട്ടിൽ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല അവരെ ഒന്നു ഞെട്ടിക്കാനാ എൻറെ പ്ലാൻ )
പെട്ടെന്ന് തന്നെ ഞാൻ കാൾ ചെയ്തു പ്രതികരണം ഞാൻ പ്രതിക്ഷിച്ചത് പോലെ തന്നെ

എല്ലാം കേട്ടു നില്കാല്ലാതെ വേറെ വഴി ഇല്ല
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ഞാൻ നാളെ വിളിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു വേറെ വഴിയില്ല?(
( അവർക്ക് അറിയില്ലല്ലോ ഇ ഞാൻ നാളെ അവരുടെ അടുത്തുണ്ടാവും ന്ന്)
ഉള്ളിൽ ഒരു കള്ള ചിരി ചിരിച്ച് ഞാൻ വീണ്ടും കട്ടിലിൽ വന്നു കിടന്നു
( എന്റെ ജീവിതത്തെ പറ്റിയാണ് ഞാൻ പറയുന്നതെങ്കിലും ഞാൻ ഇതു വരെ എന്നെ നിങ്ങൾക്ക് പരിചയപെടുത്തിയില്ലല്­ലോ )
ഇനി ഞാൻ എന്നെ പരിചയപ്പെടുത്താo
ഞാൻ ആണ്
*ജാസിം*
തുടരും..
ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ കൂട്ടുകാരേ.
അതെ ഞാൻ ജാസിം
എന്റെ ഷാഹിന ഇത്താടെ ജാസി മോൻ , എന്റെ നൂറു മോൾടെ ഇക്കാക്ക
എന്നെ കുറിച്ചു കൂടുതൽ അറിയണമെങ്കിൽ കുറച്ചു വർഷം പിറകിലോട്ട് പോണം
! ഉമ്മയുടെ സ്നേഹവും, ഉപ്പയുടെ ലാളനയും എന്റെ എട്ടാമത്തെ വയസ്സിൽ നഷ്ട്ടപെട്ടതാ എനിക്ക്, ന്റെ ഉമ്മക്കും ഉപ്പക്കും ഞങ്ങൾ മൂന്നു മക്കൾ ആണ്‌

ഞാനും, ഷാഹിന ഇത്തയും,നൂറു മോളും
ഉപ്പുപ്പാന്റെ ചെറിയ മോൻ ആണ്‌ എന്റെ ഉപ്പ
അതുകൊണ്ടു തന്നെ തറവാട്ടുവീട്ടിലാണ് ഞങ്ങളുടെ താമസം
ഉപ്പുപ്പായുടെയും ഉമ്മുമ്മയുടെയും മരണ ശേഷം ഞാനും ഉമ്മയും ഇത്താത്തയും നൂറു മോളും തനിച്ചാണ് താമസം
ഉപ്പ ഗൾഫിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്യുകയാണ് രണ്ടുവർഷം കൂടുമ്പോൾ ആണ്‌ ഉപ്പ നാട്ടിൽ വരാ…
ഉപ്പ നാട്ടിൽ വന്നാൽ ഞങ്ങൾക്കൊക്കെ ഹജ്ജ് പെരുന്നാൾ വന്നപൊലീവാ….
പുത്തനുടുപ്പ് വാങ്ങലും, ബന്ധു വീടുകളിൽ പോവലും, ബിരിയാണി വെയ്ക്കലും ഒക്കെ ആയി നല്ല രസമായിരിക്കും
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ഇത്ത പത്താം ക്ലാസ്സിണ്
നൂറു മോൾ അന്നു ചെറിയ കുട്ടിയ…
ഉപ്പ വന്നാൽ ഞങ്ങൾ എല്ലാരും കൂടി ഒരുമിച്ച് ഇരുന്നേ ഭക്ഷണം കഴികൊള്ളു
എനിക്ക് ഉപ്പ ചോറു വാരി തരുമ്പോ

“അല്ലെങ്കിലും ഉപ്പാക്ക് ജാസിമോനോടാ ഇഷ്ടം കൂടുതൽ :”
എന്നു ഇത്ത പറയും

അത് കേൾക്കുമ്പോ ഉമ്മാന്റെ ഒരു ഡയലോഗ് ഉണ്ട്

“മ് ,, ഇങ്ങളൊക്കെ കല്യാണം കഴിഞ്ഞു കെട്ടിയോൻ മാരുടെ കൂടെയങ് പോവും
അപ്പോ ഞങ്ങൾക്ക് കൂട്ടിനുന്റെ കുട്ടിയേ ഉണ്ടാവുള്ളു ”
അപ്പോ ഞാൻ ഒരു കള്ള ചിരിച്ചിരിച്ച് ഇത്താനെ നോക്കും

Leave a Reply

Your email address will not be published. Required fields are marked *