നുണക്കുഴി 1

“മ്മ് ഒക്കെടാ “

“ടാ നീ വരുമ്പോൾ ക്ക് എന്താ കൊണ്ട് വരുന്നേ “?

“നീ ആലോചിച്ചു തലപുണ്ണാക്കണ്ട “നിനക്ക് ഞാൻ ഒന്നും കൊണ്ടുവരുന്നില്ല ”
” അല്ലങ്കിലും നിന്റെ അടുത്ത്നിന്നും ഒന്നും കിട്ടുമെന്ന പ്രതീക്ഷയും എനിക്കില്ല ..ഫ്രണ്ട് ആണത്രേ ഫ്രണ്ട് ”
?
നീ ഒന്ന് വച്ചിട്ട് പൊടപഹയാ

മ്മ് ഒക്കെ”

അവനിക്ക് റിപ്ലൈ കൊടുത്ത് വീണ്ടും ഞാൻ ചുമരിൽ ഒരു വിശ്രമവും ഇല്ലാതെ കറങ്ങി കൊണ്ടിരിക്കുന്ന ക്ലോക്കിലെ സൂചിയെ നോക്കി കിടന്നു …എന്റെ മനസ്സ് അഫ്‌സലിന്റെയും നൂറുമോളുടെയും ഓർമകളിലേക്ക് വഴുതി പോയി …
ഉമ്മാടെ വീട്ടിൽ ആയിരുന്ന ഞങ്ങൾക്ക് ഒന്നിനും ഒരുകുറവും ഉണ്ടായിരുന്നില്ല
നുരുമോളുടെ കാര്യങ്ങൾ ഒക്കെ ഞാനാനോക്കിയിരുന്നത് ആ കുഞ്ഞുമനസിനെ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നോവിച്ചിരുന്നില്ല എന്തു കുസൃതികൾ ചെയ്താലും എന്നെ നോക്കി ഒരു കള്ളചിരിയുണ്ട് ഞാൻ ഒന്ന് പിണങ്ങിയാൽ ഇക്കാക്കാന്നും വിളിച്ചിട്ടൊരു വരവുണ്ട് ആ വിളിഇന്നും എന്റെ കാതിൽ മുഴങ്ങാറുണ്ട് ….
പത്തിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ഒരു കടയിൽ സെയിൽസ് ബോയ് ആയി പണിഎടുത്തിരുന്നു അവിടെ വച്ചാണ് ഞാൻ അഫ്സലിനെ പരിചയപ്പെടുന്നത് പിന്നെയുള്ള ജീവിതത്തിൽ എന്നും എന്റെ കൂടെ ഉണ്ടാവൻ തല്ല്കൊള്ളാനാണെങ്കില­ും മേടിച്ചു തരാനാണെങ്കിലും അവനിക്ക് പെങ്ങമാരില്ലാത്തതു കൊണ്ട് ന്റെ നൂറു മോളെ അവൻ പൊന്നു പോലെയാ നോക്കിയിരുന്നത് എന്നെക്കാൾ ഏറെ നൂറു മോൾക്ക് കളിപ്പാട്ടവും ഉടുപ്പും മിട്ടായിയും അവനാ ഓള് ക്ക് വാങ്ങികൊടുത്തിട്ടുള്­ളത് ന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്ത് …പ്ലസ് ടു ഞങ്ങൾ ഒപ്പമായിരുന്നു പഠിച്ചിരുന്നത് തല്ലുകൊള്ളികൾ എന്നായിരുന്നു നാട്ടുകാർ ഞങ്ങളെ വിളിച്ചിരുന്നത്

ഇതിനിടയിൽ അളിയൻ പുതിയ വീട് വച്ച് അവിടേക്ക് താമസം മാറി കൂടെ ഞങ്ങളെയും കൊണ്ട് പോയി ആ പുതിയവീട്ടിലേക്ക് അങ്ങനെ ഞങ്ങൾ വീണ്ടും ഒരുമിച്ചു…
പക്ഷെ ന്റെ ഇത്താടെ മുഖത്തുപണ്ടത്തെ ആ സന്തോഷം ഒന്നും ഇല്ലായിരുന്നു കല്യാണം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും പടച്ചോൻ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്തില്ല ….
വർഷങ്ങൾ പിന്നെയും കടന്നു പോയി ….പി
പ്ലസ് ടു കഴിഞ്ഞുഞാൻ ജോലിക്ക് try ചെയാൻ തുടങ്ങി …
പക്ഷെ ഒന്നും തന്നെ ശരിയായില്ല അങ്ങനെ കുറെ മാസങ്ങൾ …
ഇന്റെ ഇത്താടെ പ്രാർത്ഥനയോ അതോ കണ്ണീരിന്റെ ഫലമോ ഇത്താക്ക് ഒരു കുഞ്ഞുണ്ടായി …ഒരു പെൺകുഞ്ഞു …
ഞങ്ങടെ സ്വന്തം “”പൊന്നൂസ് “”

” അത് ശെരി ഉറങ്ങാനെന്നും പറഞ്ഞു പോന്നിട്ടു വെറുതെ ആലോചിച്ചിരിക്ക…”

ഹമീദ് ഇക്കാടെ ചോത്യം ആണ് എന്നെ പഴയആ ഓർമയിൽ നിന്നും തട്ടി വിളിച്ചത് കഥകള്‍.കോം അപ്പോഴും ഒരു ലക്ഷ്യവും ഇല്ലാതെ ക്ലോക്കിലെ സൂചികറങ്ങി കൊണ്ടിരികാ
” ഹമീദ്ക്കാ… ഫുഡ് ഒക്കെ റെഡിആയോ ?”
“മ് അതൊക്കെ എപ്പോഴേ റെഡി”
ഫുഡ് കഴിക്കാൻ വേണ്ടി നിലത്തുപേപ്പർ വിരിച്ചുകൊണ്ടിരിക്കു­ന്ന ആഷിക്കിന്റെ ആയിരുന്നു ആ മറുപടി

അപ്പോഴേക്കും ഹമീദ് ഇക്ക ബിരിയാണി കൊണ്ടുവന്നു…
ഞാൻ പോവുന്നത് പ്രമാണിച്ചു ഇന്ന് റൂമിൽ എന്റെ വക പാർട്ടിയാ
പ്രവാസികളുടെ ഫുഡ് കഴിക്കൽ ഒരു രസമുള്ള കാഴ്ചയല്ലേ അവിടെ ജാതിയും മതവും ഒന്നും ഇല്ല എല്ലാരും ഒപ്പം ഇരുന്നുഒരു ഉമ്മയുടെ മക്കളെ പോലെ ഒരു പത്രത്തിൽനിന്നും സ്‌നേഹവും സന്തോഷവും പങ്കിട്ട് അത് ഒരു
രസമല്ലേ …അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു തുടങ്ങി പരസ്പരം സംസാരിച് നാട്ടിലെ ഓരോ കൂട്ടങ്ങളും പറഞ്…
” അതിനിടയിൽ ഹമീദ്ക്ക അല്ല ജാസി എയർപോർട്ടിൽ പോവാൻ എപ്പോഴാ വണ്ടി വരിക ”
“8മണിക്ക് ഫൈസൽക്ക വണ്ടി കൊണ്ടുവരും “(ഞാൻ പണിയെടുക്കുന്ന കമ്പനിയിലെ സൂപ്പർവൈസറാണ് ഫൈസൽക്ക)
ഞങ്ങൾ ഒരു നാട്ടുകാരാണ്
സമയം അടുക്കുതോറും എന്റെ ഹൃദയമിടിപ്പും കൂടിക്കൂടി വരാ….(അത് ഇവിടെ ഉള്ള കഷ്ട്ടപാടിൽ നിന്നും രക്ഷപെടാനുള്ള കൊതികൊണ്ടല്ല പിറന്ന നാടും വീടും കാണാനുള്ള കൊതികൊണ്ട)
ഫുഡ് കഴിക്കൽ കഴിഞ്ഞു ആഷിക്ക് പറഞ്ഞു ഇനി ഞമ്മക്ക് പെട്ടികെട്ടാം സമയം ആയിതുടങ്ങി ഹമീദ്ക്ക എന്റെ കട്ടിലിന്റെ താഴെനിന്നും സാധനങ്ങൾ ഒക്കെ പെറുക്കി കൂട്ടിതുടങ്ങി …(നാട്ടിൽ നിന്നും വന്ന അന്നുമുതൽ പ്രവാസിയുടെ സ്റ്റോർ ആണ് കട്ടിലിനടി)
” ന്ന ഇങ്ങള് പെട്ടികെട്ടിൻ ഞാൻ പോയി ഒന്ന് മുടിയൊക്കെ വെട്ടീട്ടു വരാം .
ഹമീദ്ക്ക മ് വേഗം പോയിവ …
ഞാൻ വരുമ്പോഴേക്കും അവർ പെട്ടിഎല്ലാം കെട്ടി കഴിഞ്ഞു ഞാൻ പോയി ഒന്ന്കുളിച്ചു വന്നു
സമയം എട്ടുമണി ഫൈസൽക്ക വണ്ടികൊണ്ടുവന്നു ഞാനും ആഷിക്കും ഹമീദ്ക്കയും കൂടി നേരെ എയർ പോർട്ടിലേക്ക്,,
“അല്ല ഫൈസൽക്കാ ഇങ്ങള് എന്ന ഇനി നാട്ടിലേക്ക് ”
ടാ പോയി വന്നിട്ട് 6മാസം ആവുന്നേ ഉള്ളു പിന്നെപ്പോ വീട് പണിനടക്കല്ലേ അത് കഴിയട്ടെ അതിനിടയിൽ നടക്കൂല
“മ്” “ഫൈസൽക്ക ഇക്കും ഈ പോക്കിൽ ഒരു വീട് പണിതുടങ്ങണം എത്രഎന്നുവച്ച അളിയനെ ഇടങ്ങേറാക്ക”
അപ്പോൾ നീ ഈ പോക്കിൽ പെണ്ണൊന്നും നോക്കുന്നില്ല
“വേണ്ട മോനെ വേണ്ട വീടൊക്കെ വച്ചിട്ട് കടമൊക്കെ വീടീട്ടു പെണ്ണ് കെട്ടിയാൽ മതി അല്ലങ്കിൽ എന്നെപോലെ ഓളെയും അവിടെ ഒറ്റക്കാക്കി ഇവിടെ വന്ന്കിടക്കേണ്ടി വരും
ആഷിക്കിന്റെ മറുപടിയായിരുന്നു അത്

Leave a Reply

Your email address will not be published. Required fields are marked *