നുണക്കുഴി

“ഹേയ് അതൊക്കെ പണ്ട് .ഇപ്പോൾ ഇവൾ എന്റെ best ഫ്രണ്ടാ ഹന്ന”

അവൾ തല പൊക്കി എന്നെ നോക്കി ഒന്ന് ചിരിച്ചു
“പണ്ട് നൂറു മോൾക്ക് വേണ്ടി കുറെ കരയി പിച്ചിട്ടുണ്ട് ഞാനിവളെ.രണ്ടാളും കൂടി കളിക്കുമ്പോൾ നൂറുമോള് എന്തങ്കിലും കുരുത്തക്കേട് ഒപ്പിക്കും അവസാനം അവള് തന്നെ കരയും എന്നിട്ടുഎന്നോട് വന്ന് ഒരു പരാതി പറയലും അത് കേട്ടപാതി ഞാൻ അവളെ പോയി വഴക്ക് പറയും അപ്പൊ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നെ നോക്കി വീട്ടിലേക്ക് ഒരു ഓട്ടം ഉണ്ട്
ഇവളുടെ ഈ നിൽപ്പ് കാണുമ്പോൾ എനിക്ക് ആ മുഖമാഓർമ വരുന്നത്
അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു .,

“” അല്ല ഹന്ന ഇപ്പോൾ എന്താ ചെയ്യുന്നേ “”

അവൾ പറയാൻ നിന്നപ്പോഴേക്കും നൂറു ചാടി കേറിപറഞ്ഞു

“”അവൾ എന്റെ കൂടെ തന്നെയാ ഡിഗ്രിക്ക് പഠിക്കുന്നത്.ഇക്കാക്­ക പറഞ്ഞു നിക്കാൻ സമയം ഇല്ല ഞങ്ങൾക്ക് കോളേജിൽ പോവാനുള്ള ടൈം ആയി
“”മ് ന്നാ ഇങ്ങള് പോയിക്കോ”
അപ്പോഴേക്കും നൂറു ബാഗും തോളിലിട്ട് പൊന്നൂസിന് ഒരു ഉമ്മയും കൊടുത്ത് എന്റെ അടുത്തേക്ക് വന്നു
ഇക്കാക്ക
ഞങ്ങൾ പോയിട്ട് വരാനും പറഞ്ഞുഅവർ പോയി

ഇത്താ ഇക്ക് നല്ല വിശപ്പുണ്ട് വല്ലതും കഴിക്കാൻ എടുത്തുവക്കിൻ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ,,,
“”ഞാൻ നേരെ റൂമിലോട്ടു പോയി “”
കുളികഴിഞ്ഞു വന്നപ്പോഴേക്കും ഫുഡ് എല്ലാം ടേബിളിൽ നിരത്തിയിരിക്കുന്നു.­പൊന്നൂസ് കുറെ കളിപ്പാട്ടവും എടുത്ത് കളിക്കാ…

ഞാൻ പൊന്നൂസിന്റെ അടുത്ത് പോയി അവളെ എടുത്തു ഭാഗ്യത്തിന് കരഞ്ഞില്ല അവൾ എന്നെ നോക്കി നിഷ്കളങ്കമായ ഒരു ചിരി സമ്മാനിച്ചു
അവളെ മടിയിലും വച്ച് ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു

“”പടച്ചോനെ ദോശയും ചമ്മന്തിയും””
എന്റെ ഇഷ്ട്ട ഭക്ഷണം കുറെ കാലമായി ദോശ കഴിച്ചിട്ട് ഞമ്മടെ നാട് വിട്ടാൽ ഇതൊന്നു പിന്നെ നല്ല രുചിയോടെ കഴിക്കാൻ സാധിക്കില്ലല്ലോ

ഇത്ത പൊന്നൂസിനെ എന്റെ മടിയിൽ നിന്നും എടുത്ത് അവൾക്ക് ഭക്ഷണം കൊടുത്തു ചായകുടിച്ചുകൊണ്ടിരിക­്കുമ്പോൾ പുറത്തുനിന്നും ഒരു ബൈക്കിന്റെ സൗണ്ട്

ആരാണെന്നറിയാൻ ഞാനും ഇത്തയും പുറത്തേക്ക് നോക്കി ഇരിക്കാ….

ഞാൻ അത് പറഞ്ഞപ്പോൾ ഇത്താടെ മുഖം അങ്ങോട്ട് വല്ലാതായി

“ഇത്താനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ എന്നായാലും വേണം ഒരു വീട് ,എത്രയെന്നുവച്ച അളിയനെ ബുദ്ധിമുട്ടിക്കാ”

” അത് ജാസി പറഞ്ഞതിലും കാര്യം ഉണ്ട് ഇത്താ”…എന്തൊക്കെ പറഞ്ഞാലും ഇവര് ഇവിടുത്തെ താമസക്കാരാ നിങ്ങൾ ഇറങ്ങാൻ പറഞ്ഞാൽ ഇവര് ഇറങ്ങി കൊടുകേണ്ടിവരും ഇപ്പോൾ ജാസി പറഞ്ഞത് നല്ല ഒരു തീരുമാനം ആണ്

എന്നും പറഞ്ഞു അവൻ എന്റെ ഒപ്പം കൂടി

“ഞാൻ എന്റെ ഇത്താനെ വിട്ടുഅതിക ദൂരം ഒന്നും പോവില്ല ഇത്താടെ അടുത്ത് തന്നെ ഉണ്ടാവും ഇത്ത ഒന്ന് വിളിച്ചാൽ വിളികേൾകുന്ന ദൂരത്ത്”
അളിയന്റെ വീടിനോട് ചേർന്ന് തന്നെ ഒരു 5 സെന്റ് ഭൂമി ഉണ്ട് അത് വാങ്ങാനാ എന്റെ തീരുമാനം
” തെ ഈ കിടക്കുന്ന സ്ഥലം അങ്ങോട്ട് വാങ്ങിച്ചാലോ ഇത്താ”

” ടാ അതിനൊക്കെ ഒരുപാട് ക്യാഷ് വേണ്ടേ നിന്റെ അടുത്ത് അതിനൊക്കെ ഉള്ള പൈസ ഉണ്ടോ .നൂറു മോളുടെ കല്ല്യാണത്തിന് തന്നെ വേണം കുറെ ക്യാഷ് …

ഒക്കെ ശരിയാവും ഇത്താ എല്ലാത്തിനും പടച്ചോൻ ഒരു വഴി കാണിച്ചുതരും .,അളിയനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്
“മ്
ന്നാ ഇനി എന്താചെങ്കിൽ നിങ്ങൾ ചെയ്യിൻ”
ഇത്ത പൊന്നൂസിനെയും കൂട്ടി അകത്തേക്ക് പോയി
അപ്പോഴേക്കും സമയം ളുഹർ ബാങ്ക് കൊടുത്തു
ടാ നമുക്ക് പള്ളി വരെ ഒന്ന് പോണം ഉമ്മാടേയും ഉപ്പാടെയും ഖബറിന്റെ അടുത്തേക്ക്
ആ എപ്പോഴാ പോവാ ?
ഇപ്പോൾ തന്നെ പോവാ നീ ഫ്രീ അല്ലെ

(ഇത്താ.ഞങ്ങൾ പുറത്തുപോയി ഇപ്പോൾ വരാം )
എങ്ങോട്ടാ രണ്ടാളും കൂടി ഭക്ഷണം കഴിക്കാൻ ഇങ്ങോട്ടു എത്തില്ലേ
ആ ഇപ്പൊ വരാം ഉമ്മാന്റെയും ഉപ്പാടെയും അടുത്ത് പോണം എന്നിട്ട് കവലയിൽ പോയി ഒന്ന് കറങ്ങിയിട്ട് വരാം ഇത്ത ഫുഡ് ടേബിളിൽ വെക്കുംബോഴേക്കും ഞങ്ങൾ എത്തും
ആ സൂക്ഷിച്ചുപോയിവാ
ഞാനും അഫ്സലും വണ്ടിയിൽ കയറി യാത്രയായി ഉമ്മയും ഉപ്പയും ഉറങ്ങുന്ന ആ മണ്ണിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *