നുണക്കുഴി

മ്മ് ഒക്കെ”

അവനിക്ക് റിപ്ലൈ കൊടുത്ത് വീണ്ടും ഞാൻ ചുമരിൽ ഒരു വിശ്രമവും ഇല്ലാതെ കറങ്ങി കൊണ്ടിരിക്കുന്ന ക്ലോക്കിലെ സൂചിയെ നോക്കി കിടന്നു …എന്റെ മനസ്സ് അഫ്‌സലിന്റെയും നൂറുമോളുടെയും ഓർമകളിലേക്ക് വഴുതി പോയി …
ഉമ്മാടെ വീട്ടിൽ ആയിരുന്ന ഞങ്ങൾക്ക് ഒന്നിനും ഒരുകുറവും ഉണ്ടായിരുന്നില്ല
നുരുമോളുടെ കാര്യങ്ങൾ ഒക്കെ ഞാനാനോക്കിയിരുന്നത് ആ കുഞ്ഞുമനസിനെ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നോവിച്ചിരുന്നില്ല എന്തു കുസൃതികൾ ചെയ്താലും എന്നെ നോക്കി ഒരു കള്ളചിരിയുണ്ട് ഞാൻ ഒന്ന് പിണങ്ങിയാൽ ഇക്കാക്കാന്നും വിളിച്ചിട്ടൊരു വരവുണ്ട് ആ വിളിഇന്നും എന്റെ കാതിൽ മുഴങ്ങാറുണ്ട് ….
പത്തിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ഒരു കടയിൽ സെയിൽസ് ബോയ് ആയി പണിഎടുത്തിരുന്നു അവിടെ വച്ചാണ് ഞാൻ അഫ്സലിനെ പരിചയപ്പെടുന്നത് പിന്നെയുള്ള ജീവിതത്തിൽ എന്നും എന്റെ കൂടെ ഉണ്ടാവൻ തല്ല്കൊള്ളാനാണെങ്കില­ും മേടിച്ചു തരാനാണെങ്കിലും അവനിക്ക് പെങ്ങമാരില്ലാത്തതു കൊണ്ട് ന്റെ നൂറു മോളെ അവൻ പൊന്നു പോലെയാ നോക്കിയിരുന്നത് എന്നെക്കാൾ ഏറെ നൂറു മോൾക്ക് കളിപ്പാട്ടവും ഉടുപ്പും മിട്ടായിയും അവനാ ഓള് ക്ക് വാങ്ങികൊടുത്തിട്ടുള്­ളത് ന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്ത് …പ്ലസ് ടു ഞങ്ങൾ ഒപ്പമായിരുന്നു പഠിച്ചിരുന്നത് തല്ലുകൊള്ളികൾ എന്നായിരുന്നു നാട്ടുകാർ ഞങ്ങളെ വിളിച്ചിരുന്നത്

ഇതിനിടയിൽ അളിയൻ പുതിയ വീട് വച്ച് അവിടേക്ക് താമസം മാറി കൂടെ ഞങ്ങളെയും കൊണ്ട് പോയി ആ പുതിയവീട്ടിലേക്ക് അങ്ങനെ ഞങ്ങൾ വീണ്ടും ഒരുമിച്ചു…
പക്ഷെ ന്റെ ഇത്താടെ മുഖത്തുപണ്ടത്തെ ആ സന്തോഷം ഒന്നും ഇല്ലായിരുന്നു കല്യാണം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും പടച്ചോൻ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്തില്ല ….
വർഷങ്ങൾ പിന്നെയും കടന്നു പോയി ….പി
പ്ലസ് ടു കഴിഞ്ഞുഞാൻ ജോലിക്ക് try ചെയാൻ തുടങ്ങി …
പക്ഷെ ഒന്നും തന്നെ ശരിയായില്ല അങ്ങനെ കുറെ മാസങ്ങൾ …
ഇന്റെ ഇത്താടെ പ്രാർത്ഥനയോ അതോ കണ്ണീരിന്റെ ഫലമോ ഇത്താക്ക് ഒരു കുഞ്ഞുണ്ടായി …ഒരു പെൺകുഞ്ഞു …
ഞങ്ങടെ സ്വന്തം “”പൊന്നൂസ് “”

” അത് ശെരി ഉറങ്ങാനെന്നും പറഞ്ഞു പോന്നിട്ടു വെറുതെ ആലോചിച്ചിരിക്ക…”

ഹമീദ് ഇക്കാടെ ചോത്യം ആണ് എന്നെ പഴയആ ഓർമയിൽ നിന്നും തട്ടി വിളിച്ചത് കഥകള്‍.കോം അപ്പോഴും ഒരു ലക്ഷ്യവും ഇല്ലാതെ ക്ലോക്കിലെ സൂചികറങ്ങി കൊണ്ടിരികാ
” ഹമീദ്ക്കാ… ഫുഡ് ഒക്കെ റെഡിആയോ ?”
“മ് അതൊക്കെ എപ്പോഴേ റെഡി”
ഫുഡ് കഴിക്കാൻ വേണ്ടി നിലത്തുപേപ്പർ വിരിച്ചുകൊണ്ടിരിക്കു­ന്ന ആഷിക്കിന്റെ ആയിരുന്നു ആ മറുപടി

അപ്പോഴേക്കും ഹമീദ് ഇക്ക ബിരിയാണി കൊണ്ടുവന്നു…
ഞാൻ പോവുന്നത് പ്രമാണിച്ചു ഇന്ന് റൂമിൽ എന്റെ വക പാർട്ടിയാ
പ്രവാസികളുടെ ഫുഡ് കഴിക്കൽ ഒരു രസമുള്ള കാഴ്ചയല്ലേ അവിടെ ജാതിയും മതവും ഒന്നും ഇല്ല എല്ലാരും ഒപ്പം ഇരുന്നുഒരു ഉമ്മയുടെ മക്കളെ പോലെ ഒരു പത്രത്തിൽനിന്നും സ്‌നേഹവും സന്തോഷവും പങ്കിട്ട് അത് ഒരു
രസമല്ലേ …അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു തുടങ്ങി പരസ്പരം സംസാരിച് നാട്ടിലെ ഓരോ കൂട്ടങ്ങളും പറഞ്…
” അതിനിടയിൽ ഹമീദ്ക്ക അല്ല ജാസി എയർപോർട്ടിൽ പോവാൻ എപ്പോഴാ വണ്ടി വരിക ”
“8മണിക്ക് ഫൈസൽക്ക വണ്ടി കൊണ്ടുവരും “(ഞാൻ പണിയെടുക്കുന്ന കമ്പനിയിലെ സൂപ്പർവൈസറാണ് ഫൈസൽക്ക)
ഞങ്ങൾ ഒരു നാട്ടുകാരാണ്
സമയം അടുക്കുതോറും എന്റെ ഹൃദയമിടിപ്പും കൂടിക്കൂടി വരാ….(അത് ഇവിടെ ഉള്ള കഷ്ട്ടപാടിൽ നിന്നും രക്ഷപെടാനുള്ള കൊതികൊണ്ടല്ല പിറന്ന നാടും വീടും കാണാനുള്ള കൊതികൊണ്ട)
ഫുഡ് കഴിക്കൽ കഴിഞ്ഞു ആഷിക്ക് പറഞ്ഞു ഇനി ഞമ്മക്ക് പെട്ടികെട്ടാം സമയം ആയിതുടങ്ങി ഹമീദ്ക്ക എന്റെ കട്ടിലിന്റെ താഴെനിന്നും സാധനങ്ങൾ ഒക്കെ പെറുക്കി കൂട്ടിതുടങ്ങി …(നാട്ടിൽ നിന്നും വന്ന അന്നുമുതൽ പ്രവാസിയുടെ സ്റ്റോർ ആണ് കട്ടിലിനടി)
” ന്ന ഇങ്ങള് പെട്ടികെട്ടിൻ ഞാൻ പോയി ഒന്ന് മുടിയൊക്കെ വെട്ടീട്ടു വരാം .
ഹമീദ്ക്ക മ് വേഗം പോയിവ …
ഞാൻ വരുമ്പോഴേക്കും അവർ പെട്ടിഎല്ലാം കെട്ടി കഴിഞ്ഞു ഞാൻ പോയി ഒന്ന്കുളിച്ചു വന്നു
സമയം എട്ടുമണി ഫൈസൽക്ക വണ്ടികൊണ്ടുവന്നു ഞാനും ആഷിക്കും ഹമീദ്ക്കയും കൂടി നേരെ എയർ പോർട്ടിലേക്ക്,,
“അല്ല ഫൈസൽക്കാ ഇങ്ങള് എന്ന ഇനി നാട്ടിലേക്ക് ”
ടാ പോയി വന്നിട്ട് 6മാസം ആവുന്നേ ഉള്ളു പിന്നെപ്പോ വീട് പണിനടക്കല്ലേ അത് കഴിയട്ടെ അതിനിടയിൽ നടക്കൂല
“മ്” “ഫൈസൽക്ക ഇക്കും ഈ പോക്കിൽ ഒരു വീട് പണിതുടങ്ങണം എത്രഎന്നുവച്ച അളിയനെ ഇടങ്ങേറാക്ക”
അപ്പോൾ നീ ഈ പോക്കിൽ പെണ്ണൊന്നും നോക്കുന്നില്ല
“വേണ്ട മോനെ വേണ്ട വീടൊക്കെ വച്ചിട്ട് കടമൊക്കെ വീടീട്ടു പെണ്ണ് കെട്ടിയാൽ മതി അല്ലങ്കിൽ എന്നെപോലെ ഓളെയും അവിടെ ഒറ്റക്കാക്കി ഇവിടെ വന്ന്കിടക്കേണ്ടി വരും
ആഷിക്കിന്റെ മറുപടിയായിരുന്നു അത്

അതൊക്കെ കേട്ട് ഞാൻ ഒരു ചിരിയിൽ മറുപടി ഒതുക്കി
ഇതൊക്കെ കേട്ട് ഹമീദ്ക്ക ഇരുന്ന് ചിരികാർന്നു ……
എയർപോർട്ടിൽ എത്താൻ 20മിനിറ്റ് എടുത്തു ഇനി അഞ്ചുമിനിറ്റു കൂടി ബാക്കി….
വണ്ടിയിൽ എലാവരും നല്ല സന്തോഷത്തിലാ ഒരാൾ നാട്ടിൽ പോവല്ലേ…..
എയർ പോർട്ടിൽ എത്തി ടെർമിനൽ 2 ആയിരുന്നു എനിക്കുള്ള ടെർമിനൽ ….സൈഡ് പാർക്കിങ്ങിൽ വണ്ടി നിറുത്തി……ആഷിക് പോയി ട്രോളി എടുത്തുവന്നു എന്റെ സാധനം എടുത്തു വച്ചു പാർക്കിങ്ങിനു പൈസ ഇടേണ്ട കാരണം ഞാൻ അവരോടു നിൽക്കണ്ട പോയികൊന്നുപറഞ്ഞു സലാം പറഞ്ഞു നാട്ടിൽ പോയി വിളിക്കാന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു …ഞാൻ എയർ പോർട്ടിനുള്ളിൽ കയറി ലഗ്ഗേജ് ചെക്കിങ് കഴിഞ്ഞു ബോഡിങ് പാസും കിട്ടി എമിഗ്രെഷനും കഴിഞ്ഞു …
ഇനി ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് ..ഞാൻ ഒന്ന് അവിടെ ഇരുന്നതേ ഉള്ളു അപ്പോഴേക്കും വന്നു അൽഔസ് വന്നു ഫ്ലൈറ്റി കയറാൻ പറഞ്ഞുകൊണ്ട് .,എല്ലാവരും കൂടി തിരക്ക് കൂട്ടി കയറി തുടങ്ങി ….എന്റെ സീറ്റ് 23f വിൻഡോ സീറ്റ് ഞാൻ ഇരുന്നു സീറ്റ് ബെൽറ്റും ഇട്ടുചാരി ഇരുന്നു ഫ്ലൈറ്റ് നീങ്ങി തുടങ്ങി …………
കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നു എന്ന അറിയിപ്പ് കിട്ടിയതോടെ മനസിന്റെ ഉള്ളിൽ എനിക്ക് വല്ലാത്ത ഒരു സന്തോഷം തോണി ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി വെളിച്ചം മാത്രമേ കാണാൻ കഴിയുന്നുള്ളു പുറത്തു നിന്ന്‌…. എല്ലാവരും തിരക്ക് കൂട്ടിയിറങ്ങാൻ ശ്രമിക്കുന്നു സ്വന്തക്കാരെ കാണാനുള്ള ആഗ്രഹം മനസിന്റെ ഉള്ളിൽ അലതല്ലുന്ന ഒരു കൂട്ടം പച്ചയായ മനുഷ്യർ പുറത്തിറങ്ങി എയർപോർട്ടിനുള്ളിലെ എമിഗ്രേഷനും ചെക്കിങ്ങും ഫ്ലൈറ്റിൽ നിന്നും കിട്ടിയ ഫോമും ഫിൽചെയ്തു കൊടുകലും കഴിഞ്ഞു ഞാൻ എന്റെ ലെഗേജിനു വേണ്ടികാത്തുനികാ …ലഗേജ് ബെൽറ്റിലൂടെ ഓരോന്നായി വന്നുകൊണ്ടിരിക്കുന്ന­ു ആ എന്റെയും വരുന്നുണ്ട് അതും എടുത്ത് ട്രോളിയിൽ വച്ച് ഞാൻ എന്റെ മുഖത്തുനോക്കുന്നവർക്­ക് ഒരുപുഞ്ചിരിയും കൊടുത്ത് ഞാൻ ഡോറിലൂടെ പുറത്തേക്ക് നോക്കി മുന്നിലോട്ടു നടന്നു …
പുറത്ത് എന്നെ കാത്തുനിൽക്കുന്ന നാസർക്കാനേ ആപ്പോഴാണ് ഞാൻ കണ്ടത് നാസർക്കാനും വിളിച്ചുസലാം പറഞ്ഞു കെട്ടിപിടിച്ചു …
നാസർക്കാ ഇങ്ങള് വന്നിട്ട് കുറെ നേരമായോ
ഇല്ല ഇപ്പോ വന്നെള്ളു
മ്
ന്ന യ്യ് ഇവടെ നിക്ക് ഞാൻ പാർക്കിങ്ങിൽ പോയി വണ്ടി എടുത്തിട്ട് വരാം …
നാസർക്ക വണ്ടിയും കൊണ്ട് വന്നുലഗേജ് എല്ലാം എടുത്ത് വണ്ടിയിൽ വച്ച് ഞങ്ങൾ യാത്ര തുടങ്ങി നാസർക്കാ വണ്ടിയുടെ ഗ്ലാസ് ഒക്കെകയറ്റി A/c യും ഇട്ടാണ് വണ്ടി ഓടിക്കുന്നത്
“നാസർക്കാ ഞമ്മക്ക് ഈ ഗ്ലാസ് ഒന്ന് താത്തല്ലേ”
അപ്പോൾ അനക്ക് a/c ഒന്നുംവേണ്ടേ ജാസി ഇവടെ ഇപ്പോൾ എല്ലാരും ഓട്ടംവിളിക്കുബോൾ ആദ്യംചോയ്ക്ക വണ്ടീല്A/C ഉണ്ടോന്ന ….
എന്ത് a/c ഇക്ക ഞമ്മക് നമ്മടെ പുറത്തെ കാറ്റ്‌ കൊണ്ടാൽ മതീന്നും പറഞ്ഞു ഗ്ലാസ്സ് താത്തി….പുറത്തൂടെ ഒന്ന് കണ്ണോടിച്ചു ഒഹ് നാടൊക്കെ ആകെ മാറിയിരിക്കുന്നു… രാവിലെ ആയതിനാൽ മഞ്ഞുമൂടിയ കാലാവസ്ഥ ആയിരുന്നു അതിനാൽ മഞ്ഞുകണങ്ങൾഏറ്റു തലപൊക്കാൻ കഴിയാത്ത പൂവുകളും …പുലരിയിലെ ആ മഞ്ഞുത്തുള്ളികൾ കൊണ്ട് കുളിച്ചുകിടക്കുന്ന ആ പുല്ലുകളും എവിടെ നിന്നോ കേൾക്കുന്ന കിളികളുടെ കരച്ചിലുകളും ശരിക്കും ഞാൻ ആസ്സ്വതിച്ചു …മലകളും കാടുകളും മരങ്ങളും തഴുകിവരുന്ന ആ കാറ്റ് എന്നിൽ സ്പർശിച്ചപ്പോൾ എന്തോ എനിക്ക് വല്ലാത്തൊരു അനുഭൂതി തോന്നി…ആകാറ്റിന് വല്ലാത്തൊരു സുഗന്ധം എന്റെ നാടിന്റെ പിറന്ന മണ്ണിന്റെ ഗന്ധം ….
” അല്ല നീ ഇപ്പോൾ പോയിട്ട് 2കൊല്ലം ആയില്ലേ നാസർക്കാടെ സൗണ്ട് “സത്യത്തിൽ നാസർക്കാടെ കാര്യം ഞാൻ മറന്നിരുന്നു ഇതിനിടയിൽ
“ആ ഇക്ക 2 വർഷം കഴിഞ്ഞു ”
“മ് അല്ല അളിയൻ ഇപ്പോൾ വരുന്നുടോ”
“ഇപ്പോൾ ഇല്ലെന്ന ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത് ”
ഇങ്ങള് ഇവടെ തന്നെ കൂടിയോ നാസർക്കാ…
ആട ജാസി ഞാൻ ഇവടെ തന്നെ കൂടി വയ്യ കുറേകാലം അവിടെ നിന്നതല്ലേ ഇപ്പോൾ വയ്യാണ്ടായി ആ ചൂടും തണുപ്പും ശരീരം മരവിച്ചതോടൊപ്പം മനസും മരവിച്ചു പിന്നെ മോന്റെ കല്യാണം കഴിഞ്ഞുഅവനിപ്പോൾ നിന്റെ അളിയന്റെ അടുത്തുണ്ട് പിന്നെ അകെ ഉള്ളത് ഒരു മോളല്ലേ ഒളിപ്പോൾ പഠിക്കാ ബാക്കി ഒക്കെ വരുന്നിടത്ത് വച്ച് നോക്കാം പടച്ചോൻ കാക്കട്ടെ …

Leave a Reply

Your email address will not be published. Required fields are marked *