ചന്ദ്രന്റെ മനസിൽ ഗൂഢമായ ചില പദ്ധതികൾ ഉരുത്തിരിഞ്ഞു..
ഇന്ന് തന്നെ അതിനെ പറ്റി ചിന്തിക്കണം.. തനിക്ക് പണം വേണം.. അതിന് എന്ത് നാറിത്തരത്തിനും തനിക്ക് മടിയില്ല..എന്തിനും..
✍️✍️✍️
വീട്ടിൽ പോയി എട്ട് മണിയോടെ മാർട്ടിൻ തിരിച്ച് തോട്ടത്തിലെത്തി.. നല്ല ശക്തിയേറിയ പ്രകാശമുള്ളൊരു ടോർച്ചും അവൻ കയ്യിലെടുത്തിട്ടുണ്ട്..
ഗേറ്റിന്റെ പുട്ട് തുറക്കാതെ ചാടിക്കടന്ന് അവൻ ഉള്ളിലെത്തി..
ഒളിച്ചിരിക്കാൻ പറ്റിയൊരു സ്ഥലം കണ്ടെത്തി അവിടെയിരുന്നു..കക്കാൻ വരുന്നവൻ ചന്ദ്രനാണെങ്കിൽ അവനിട്ട് നല്ല പൂശ്പൂശാൻ മാർട്ടിന്റെ കൈകൾ തരിക്കുകയാണ്..സണ്ണിയുടെ എത് ശത്രുവും തന്റെയും ശത്രുവാണ്…
ഏകദേശം ഒൻപത് മണിയായപ്പോ ഗേറ്റിനടുത്ത് ഒരു വണ്ടി വന്ന് നിന്നു..അതിൽ നിന്നും ഒരാളിറങ്ങി ഗേറ്റിന്റെ പൂട്ട് തുറന്ന് ഗേറ്റ് തുറന്നിട്ടു..വണ്ടിയുടെ വെളിച്ചത്തിൽ അത് ചന്ദ്രനാണെന്ന് മാർട്ടിന് മനസിലായി.. തുറന്നിട്ട ഗേറ്റിലൂടെ ഒരു ഗുഡ്സ് വണ്ടി അകത്തേക്ക് കയറി.. ചന്ദ്രൻ നേരെ നടന്ന് ചെന്ന് മൊബൈൽ ടോർച്ച് തെളിച്ച്,കയ്യിലുണ്ടായിരുന്ന ചാവി കൊണ്ട് ഷെഡിന്റെ വാതിൽ തുറന്നു..
ഗുഡ്സ്,ഷെഡിന് ചേർത്ത് നിർത്തി ഡ്രൈവറും ഇറങ്ങി വന്നു..
രണ്ടാളും ഷെഡിനകത്തേക്ക് കയറി,..
നല്ല ഉണങ്ങിയ റബ്ബർ ഷീറ്റ് തോളിലേറ്റി രണ്ടാളും വണ്ടിയിലേക്ക് കയറ്റാൻ തുടങ്ങി.
മാർട്ടിൻ ഷെഡിന്റെ വരാന്തയുടെ തൊട്ട് താഴെ പതുങ്ങിയിരിക്കുകയാണ്.. വണ്ടിയിൽ ഏകദേശം പകുതി ലോഡായിട്ടുണ്ട്.. മുഴുവൻ കടത്താനാണ് ഇവന്റെ പരിപാടിയെന്ന് മാർട്ടിന് മനസിലായി.
ഒരു നടകൂടി രണ്ടാളും വണ്ടിയിൽ കൊണ്ടുവന്നിട്ടു.. അടുത്ത തവണ ഷെഡിനുള്ളിലേക്ക് കയറിയതും മാർട്ടിൻ മിന്നൽ വേഗത്തിൽ കുതിച്ചു..
തുറന്ന് കിടക്കുന്ന വാതിൽ അവൻ പുറത്ത് നിന്ന് വലിച്ചടച്ചു.. ഓടാമ്പലുമിട്ടു..
അകത്ത് നിന്ന് വാതിലിനടിക്കുന്ന ശബ്ദം കേൾക്കാം..ചന്ദ്രന്റെ അലർച്ചയും..
“ആരാടാ വാതിലടച്ചത്… ?.. ആരാണേലും തുറന്നോ… ഞാനിതിന് വെളീലെറങ്ങിയാ നിന്നെ തീർക്കും ചന്ദ്രൻ… തുറന്നോ… ആരായാലും ചന്ദ്രനോടാ നീ കളിക്കുന്നേ…”
അകത്ത് നിന്ന് ചന്ദ്രന്റെ മുരൾച്ച കേട്ട് മാർട്ടിന് ചിരി വന്നു..
അവൻ വരാന്തയിൽ നിന്നിറങ്ങി ഷെഡിന്റെ ഒരു വശത്തുള്ള ജനലിൽ പോയി മുട്ടി…
“ചന്ദ്രേട്ടാ… ഈ ജനലൊന്ന് തുറന്നേ..”
ആ ശബ്ദം ചന്ദ്രന് മനസിലായില്ലെങ്കിലും അവൻ വേഗം ജനൽ പാളി തുറന്നു..ശക്തിയേറിയ ടോർച്ചിന്റെ പ്രകാശമാണ് ആദ്യം മുറിയിലേക്ക് പതിച്ചത്..അതിൽ മാർട്ടിൻ വ്യക്തമായി കണ്ടു..ചന്ദ്രനും,കവലയിൽ ഗുഡ്സ് വണ്ടിയോടിക്കുന്ന സുരേഷും..
“ആരാടാ പട്ടീ അത്… ആരായാലും വാതില് തുറന്നോ…”
അകത്ത് നിന്നും ചന്ദ്രൻ മുരണ്ടു..
“നിക്ക് ചന്ദ്രേട്ടാ… തിരക്ക് കൂട്ടല്ലേ…ഇത് മാർട്ടിനാ..ഷീറ്റ് മോഷണം പോകുന്നുണ്ടെന്നു പറഞ്ഞ് എന്നെ കാവല് നിർത്തിയതാ സണ്ണി മുതലാളി.. മുതലാളിയൊന്ന് വന്നോട്ടെ..”
മാർട്ടിൻ സ്വന്തം മുഖത്തേക്ക് ടോർച്ചടിച്ച് ചന്ദ്രന് കാട്ടിക്കൊടുത്തു..
“ എടാ പട്ടീ.. വാതില് തുറന്നോ നീ..നിന്റെ കുടുംബം ഞാൻ കുളം തോണ്ടും.. ചന്ദ്രനെ നിനക്കറിയില്ല…”
“അടങ്ങി നിൽക്കെടാ പൂറിമോനേ… രാത്രി കക്കാനിറങ്ങിയ നിന്നെ വെറുതെയങ്ങ് തുറന്ന് വിടാം ഞാൻ… നീ തീർന്നെടാ ചന്ദ്രാ.. ഇനി നിനക്ക് ഉണ്ട തിന്നാം…”
മാർട്ടിന്റെ പരിഹാസം താങ്ങാനായില്ലെങ്കിലും അവനെ സോപ്പിട്ടാലേ കാര്യം നടക്കുന്ന് ചന്ദ്രന് തോന്നി.
“മോനേ മാർട്ടിനേ… ചന്ദ്രേട്ടന് ഒരബദ്ധം പറ്റിയതാടാ.. നീയെന്നെ തുറന്ന് വിട്…സണ്ണിയെ വിളിക്കരുത്.. നിനെക്കെന്ത് വേണേലും ചന്ദ്രേട്ടൻ തരാടാ..”
മാർട്ടിൽ ജനൽ പാളി പുറത്ത് നിന്നും തള്ളിയടച്ചു..പിന്നെ ഗേറ്റിനടുത്തേക്ക് ചെന്ന് സണ്ണിക്ക് ഫോൺ ചെയ്തു..
നല്ലൊരു ഷോപ്പിംഗും പുറത്ത് നിന്ന് ഭക്ഷണവും കഴിച്ച് ടൗണിൽ നിന്ന് മടങ്ങുകയാണ് സണ്ണിയും, മിയയും.. കാറിലാണവർ വരുന്നത്..
“ഇച്ചായാ,..ഞാനിന്നാളൊരു കാര്യം പറഞ്ഞിരുന്നു ഇച്ചായനോട്… അതെന്താന്ന് വല്ല ഓർമയുമുണ്ടോ..?..’”
