പകുതി പൂക്കുന്ന പാരിജാതങ്ങൾ – 5 20അടിപൊളി  

“പറയെടാ… ചന്ദ്രൻ മോഷ്ടിക്കാനാണ് വരുന്നതെന്ന് നിനക്കറിയായിരുന്നില്ലേ….?”..

സണ്ണി അമറുന്ന സ്വരത്തിൽ ചോദിച്ചു..

“ഇല്ലിച്ചായാ… എനിക്കറിയില്ലായിരുന്നു.. എന്നെ അയാൾ ട്രിപ്പ് വിളിച്ചതാ..രാവിലെ അയാൾക്കെവിടെയോ പോകാനുണ്ടെന്നും, രാത്രി തന്നെ ഷീറ്റ് വണ്ടിയിൽ കയറ്റി, വണ്ടി എന്റെ വീട്ടിൽ കൊണ്ട് പോയി നിർത്തണമെന്നും പറഞ്ഞു…”

കരഞ്ഞ് കൊണ്ട് സുരേഷ് പറഞ്ഞു. അവൻ നിരപരാധിയാണെന്ന് സണ്ണിക്ക് മനസിലായി..

“ഇതിന് മുൻപ് നീയിവിടെ വന്നിട്ടുണ്ടോ..,.?””

“ഉം… പലവട്ടം വന്നിട്ടുണ്ട്.. ഇവിടുത്തെ സാധനങ്ങളൊക്കെ വിൽക്കാൻ കൊണ്ടുപോകുന്നത് എന്റെ വണ്ടിയിലാ.. പക്ഷേ, രാത്രി വരുന്നത് ആദ്യമായിട്ടാ…”

ചന്ദ്രൻ ഇവനെ പെടുത്തിയതാണെന്ന് അവർക്ക് മനസിലായി..

“ശരി നീയാ വണ്ടിയിൽ കയറ്റിയതൊക്കെ ഈ വരാന്തയിലേക്ക് ഇറക്കി വെക്ക്… “

സുരേഷ് നിമിഷങ്ങൾക്കകം വണ്ടി കാലിയാക്കി..

“ഈ തോട്ടവുമായി ഇപ്പോ ചന്ദ്രന് യാതൊരു ബന്ധവുമില്ല.. ഇനി ചന്ദ്രൻ ട്രിപ്പ് വിളിക്കുമ്പോ ഒന്ന് സൂക്ഷിച്ചോ… ഏതായാലും ഇപ്പോ നീ പൊയ്ക്കോ… പിന്നെ, ഇവിടെ നടന്നത് പുറത്താരോടും പറയണ്ട… “

സുരേഷ് ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തോടെ വണ്ടിയെടുത്ത് ഓടിച്ച് പോയി.

“അവനെ പുറത്തിറക്ക്… “

മാർട്ടിൻ വാതിൽ തുറന്നു.. ചന്ദ്രൻ വാതിലിനടുത്തേക്ക് പോലും വന്നില്ല.. മാർട്ടിൻ അകത്തേക്ക് കയറി.. ചന്ദ്രനെ പിടിച്ച് വലിച്ച് പുറത്തിറക്കി.. ചന്ദ്രന് പ്രതിരോധം നഷ്ടപ്പെട്ടിരുന്നു.. പിടിക്കപ്പെട്ടു എന്നവന് ഉറപ്പായി.. അവൻ കുറ്റവാളിയെപോലെ തലയും താഴ്ത്തി നിന്നു..

മുഖത്തേറ്റ ശക്തമായ അടിയിൽ ചന്ദ്രനൊന്ന് വേച്ചു.. വിശ്വസിക്കാനാവാതെ അവൻ തലയുയർത്തി നോക്കി.. വീണ്ടും അതേ ശക്തിയിൽ ഒന്നുകൂടി കിട്ടി..

മിയയാണ് തന്റെ മുഖത്തടിച്ചത് എന്നവന് വിശ്വസിക്കാനായില്ല..

“നിന്നെ അങ്കിളേന്ന് വിളിച്ചതല്ലേടാ പട്ടീ ഞാൻ… എന്റെ ഡാഡിയെപ്പോലെത്തന്നെയല്ലേടാ നിന്നെയും ഞാൻ കണ്ടത്… ആ എന്നെപ്പറ്റി എന്തൊക്കെയാടാ നാറീ നീ ഇച്ചായനോട് പറഞ്ഞത്… അന്നേ ഞാൻ നിനക്കിത് തരാനിരുന്നതാ…”

മിയ ചീറിക്കൊണ്ട് ഒന്നുകൂടി കൊടുത്തു..

“ഉം.. മതി മതി… മാറി നിൽക്ക്… അപ്പോ ചുന്ദ്രേട്ടാ… ഇനി പറ… എന്ന് തുടങ്ങി ഈ മോഷണം… ?..ഇതൊക്കെ മോശമല്ലേ ചന്ദ്രേട്ടാ… ഇത്രയും കാലം ചന്ദ്രേട്ടൻ ജീവിച്ചത് ഇവിടുത്തെ വരുമാനം കൊണ്ടല്ലേ… ജോലി പോയെന്ന് കരുതി കക്കാനിറങ്ങുകാന്ന് പറഞ്ഞാ… ഇതൊക്കെ ശരിയാണോ ചന്ദ്രേട്ടാ… ?”..

മിയയെ പിടിച്ച് മാറ്റി,ചന്ദ്രന്റെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് സണ്ണി ചോദിച്ചു..

ചന്ദ്രൻ തീർത്തും പരാജിതനായിരുന്നു..

പക്ഷേ, ഈ തെണ്ടിയുടെ മുന്നിൽ ഒരു കൃമിയോളം ചെറുതാവുന്നത് ചന്ദ്രന് സഹിക്കാനായില്ല..അവന്റെ മുന്നിൽ തോൽക്കാനും ചന്ദ്രന് മനസ് വന്നില്ല..

“കുറേ കാലമായെടാ ചന്ദ്രനിത് തുടങ്ങിയിട്ട്… നീ എന്തോ ചെയ്യും..?..
മുതലാളിയുടെ മോളെ കറക്കിയെടുത്തിട്ട് നീയെന്നോട് കുരക്കുന്നോടാ…”

പറഞ്ഞ് തീരാനുള്ള സാവകാശമൊന്നും ചന്ദ്രന് കിട്ടിയില്ല… വയറ് പൊത്തിപ്പിടിച്ച് അവൻ ചുവരിൽ ചെന്നിടിച്ചു.. സണ്ണി ഊക്കനൊരിടി അവന്റെ മർമ്മം നോക്കി കൊടുത്തു..വീഴാതെ മാർട്ടിനവനെ താങ്ങി… പിന്നെ അടിവയറ് നോക്കി നാല് കുത്ത്…
പുളഞ്ഞ് കൊണ്ട് ചന്ദ്രൻ നിലത്തേക്കിരുന്നു.. മാർട്ടിനവനെ പൊക്കിയെടുത്ത് ചുവരിൽ ചാരി നിർത്തി..

“മര്യാദക്ക്… മര്യാദക്ക് നിന്നാ ഇടിയുടെ ശക്തി കുറയും.. ചോദിക്കുന്നതിന് വ്യക്തമായ ഉത്തരം പറയണം….”

ചന്ദ്രൻ പേടിയോടെ തലയാട്ടി..

“പറ… ഇതെന്ന് തുടങ്ങി…?”

ചന്ദ്രനൊന്നും മിണ്ടിയില്ല..

മാർട്ടിന്റെ മുട്ട് കാലൊന്ന് ഉയർന്ന് താഴ്ന്നു.. ചന്ദ്രൻ ശ്വാസകിട്ടാതെ നിലത്തേക്കിരുന്നു… മാർട്ടിനവനെ വീണ്ടും പൊക്കിയെടുത്തു.. നേരെ നിൽക്കാനാവാതെ ചന്ദ്രൻ വീണ്ടും വീഴാൻ പോയി…ചെകിട്ടത്തൊന്ന് കൊടുത്ത് മാർട്ടിൻ അവനെ പിടിച്ച് നിർത്തി..

“അഭിനയൊന്നും വേണ്ട… മര്യാദക്ക് നേരെ നിന്ന് ചോദിച്ചതിനുത്തരം പറ…”

Leave a Reply

Your email address will not be published. Required fields are marked *