അമ്മയെ തിരക്കി.
ആ അവിടെ പോയി കരയാനും പിടിക്കാനും നിൽക്കേണ്ട.
എല്ലാം നമ്മുടെ വീട്ടിൽ എത്തിയിട്ട് മതി..
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് രേഖ അകത്തോട്ടു കയറി.
നഴ്സ് ഒന്ന് ഇടഞ്ഞെങ്കിലും മനുവും കാർത്തിയും സംസാരിച്ചു എല്ലാം ക്ലിയർ ചെയ്തു.
രേഖ കയറി ചെന്നതും അരവിന്ദന്റെ കാൽപാദത്തിൽ തൊട്ടു കരയാൻ തുടങ്ങി..
അവളുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ കാലിൽ തട്ടിയതും അരവിന്ദൻ തല തിരിച്ചു നോക്കി.
ഏട്ടാ മാപ്പ്.. എന്നവളുടെ വായിൽ നിന്നും വീണതും.
രേഖേ ഞാനതെല്ലാം മറന്നതാടോ..
എന്നോട് പൊറുക്കണേ അരവിന്ദേട്ട എന്ന് പറഞ്ഞു കരയാൻ തുടങ്ങിയ അവളെ.
രേഖേ എങ്ങിനെയുണ്ടെടി മനുവിന്റെ പെണ്ണ്..
ഹ്മ്മ് അവൾ നല്ല കുട്ടിയാ ഏട്ടാ.
ഹ്മ്മ് അവനു ചേരുമോ രേഖേ.
അരവിന്ദേട്ടന്റെ തീരുമാനം എന്നെങ്കിലും തെറ്റിയിട്ടുണ്ടോ എന്റെ കാര്യത്തിൽ ഒഴികെ..
എന്നാ ഞാൻ ഇവിടെ നിന്നും എണീറ്റാൽ ഉടനെ കല്യാണം നടത്തണം കേട്ടോ..
ഹ്മ്മ് വേണം.
അപ്പോയെക്കും നഴ്സ് വന്നു രേഖയെ കൂട്ടികൊണ്ട് പോയി.
രേഖ തിരിച്ചു വന്നതും മുഖത്തെ സന്തോഷം കണ്ടു ശില്പ രേഖയെ .
അച്ഛനെ കണ്ടപ്പോ അമ്മയുടെ മുഖം എല്ലാം മാറിയല്ലോ മനു.
പെണ്ണെ വേണ്ട കേട്ടോ.
അല്ല എന്താണാവോ രണ്ടു പെരും കൂടെ പറഞ്ഞോണ്ടിരുന്നത്.
അതോ അത് നിന്റെയും മനുവിന്റെയും കല്യാണ കാര്യം തന്നെ..
എന്ന് പറഞ്ഞോണ്ട് രേഖ അവളുടെ ചെവിയിൽ പിടിച്ചു.
ഹാ അമ്മേ വേണ്ടാ..
നിന്റെ നാക്കു കുറച്ചു കുറക്കാൻ പറഞ്ഞു..
അച്ഛനെങ്ങിനെ പറഞ്ഞോ. എന്നാ ചോദിക്കണമല്ലോ വരട്ടെ വീട്ടിലോട്ടു വരട്ടെ..
എന്ന് പറഞ്ഞോണ്ട് ശില്പ രേഖയുടെ കവിളിൽ ഉമ്മ കൊടുത്തു..
കാർത്തി മനുവിന്റെ അച്ഛൻ ഇവിടുന്നു എണീറ്റാൽ എത്രയും പെട്ടെന്ന് ഇവരുടെ കല്യാണം നടത്തണം എന്നാ പറഞ്ഞേക്കുന്നെ..
ഹ്മ്മ് അതിനെന്താ അമ്മേ അച്ഛനൊന്നു എണീക്കട്ടെ നമുക്കു നടത്തി കളയാം അല്ലേടാ മനു.
ഞാൻ ഓക്കേ എന്ന് പറഞ്ഞോണ്ട് ശില്പ നിന്നതും.
അല്ലേലും നീ ഓക്കേയാണെന്ന് ഞങ്ങൾകറിയാല്ലോ എന്ന് പറഞ്ഞോണ്ട് കാർത്തിയും പ്രിയയും അവളെ കളിയാക്കി കൊണ്ടിരുന്നു.
അത് കേട്ട് അവൾ നാണിച്ചു തല താഴ്ത്തി നിന്നു..
അയ്യേ മോൾക്ക് നാണം വന്നോ.. അവരെന്തെങ്കിലും പറഞ്ഞെന്നു കരുതി നാണിക്കയാണോ എന്റെ മനുവിന്റെ പെണ്ണ്..
ഹേയ് ആർക്കു നാണം വന്നെന്നാ എനിക്കോ. എന്നു പറഞ്ഞോണ്ട് ശില്പ രേഖയെ കെട്ടിപിടിച്ചു..
അതെ ഇങ്ങോട്ടുള്ള അങ്ങോട്ട് ചെന്നു പിടിച്ചോ എന്ന് പറഞ്ഞു രേഖയും അവളെ കളിയാക്കി കൊണ്ടിരുന്നു..
ഇതെല്ലാം കണ്ടു ചിരിച്ചും സന്തോഷിച്ചു പാർവതിയമ്മ അടുത്തുള്ള ചെയറിൽ ഇരുന്നു.
കേട്ടോ പാർവതി മനുവിന്റെ അച്ഛന് ഇവരുടെ രണ്ടുപേരുടെയും കല്യാണം വേഗം നടത്തണം എന്നാ പറയുന്നേ.
അതിനെന്താ മനുവിന്റെ അമ്മേ അച്ഛന്റെ ആഗ്രഹമല്ലേ നമുക്കു നടത്തി കളയാം
ഹ്മ്മ്
ആ മനു നീ ഇവരെ ഒന്ന് വീട്ടിലാക്കിയിട്ടു പോരെ.
അതുവരെ ഞാനും അമ്മയും ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞോണ്ട് കാർത്തി മനുവിനെ വിളിച്ചു..
നീ പോയിട്ട് ഒന്ന് റസ്റ്റ് എടുത്തിട്ടു പോരെ മനു..
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് മനു ശില്പയെയും പ്രിയയെയും പാ ർവതിയമ്മയെയും കൂട്ടി
ഇറങ്ങി.
അതേസമയം കാർത്തി രേഖയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട്.
എന്താ അമ്മേ അന്നുണ്ടായേ എന്തിനാ അമ്മ മനുവിനെ തനിച്ചാക്കി പോയെ..
മോനെ കാർത്തി നിന്നോട്.
അമ്മക്ക് പറയാൻ ഇഷ്ടമുണ്ടെൽ പറഞ്ഞാൽ മതി കേട്ടോ
മോനെ കാർത്തി പറയാൻ എനിക്ക് മടിയൊന്നുമില്ല.
