തീർന്നില്ല അപ്പോയെക്കും മനുവിന്റെ ഫോണിലേക്കു ശില്പ വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിച്ചു കൊണ്ടിരുന്നു..
അമ്മയോട് പറയാതിരിക്കാൻ ആകില്ലല്ലോ എന്ന് പറഞ്ഞോണ്ട് ശില്പ രേഖയോട് മെല്ലെ മെല്ലെ കാര്യങ്ങൾ അവതരിപ്പിച്ചു.
അതുകേട്ടതും രേഖ കരയാൻ തുടങ്ങി.. ഓരോന്നു പറഞ്ഞു കരയുന്ന രേഖയെ പാർവതിയും ശില്പയും കൂടെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..
അമ്മേ ഞാൻ മനുവിനെ ഒന്ന് വിളിക്കട്ടെ.
എന്ന് പറഞ്ഞോണ്ട് ശില്പ ഫോണെടുത്തു.
ശില്പ – അമ്മ അങ്ങോട്ട് വരണം എന്ന് പറഞ്ഞു കരയുകയാ മനു.
മനു- ഇപ്പൊ അമ്മയെ ഇങ്ങോട്ട് കൊണ്ട് വരണോ.
ശില്പ – പാവത്തിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.
മനു – ഞാൻ പറയാം എന്നിട്ട് കൊണ്ട് വന്നാൽ മതി.
അത് പറഞ്ഞോണ്ട് മനു ഫോൺ വെച്ചു.
ഇതെല്ലാം കേട്ട കാർത്തി.
മനു അമ്മയെ ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞൂടായിരുന്നോ..
അമ്മ ഇങ്ങോട്ട് വന്നാൽ അറിയാല്ലോ കരഞ്ഞു ഇവിടെ ആകെ ബഹളം ആകും..
അത് കൊണ്ടാ കാർത്തി ഞാൻ ഇപ്പൊ വരേണ്ട എന്ന് പറഞ്ഞെ.
ശില്പയോടും പ്രിയയോടും അവരുടെ കൂടെ വരാൻ പറ.
അമ്മയ്ക്ക് അവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഉണ്ടാകില്ലേടാ. ഇവിടെ ആകുമ്പോ അച്ഛനെ ഒന്ന് കണ്ടു കഴിഞ്ഞാൽ ചിലപ്പോ അതെല്ലാം മാറിക്കോളും..
ഹ്മ്മ്..
അതും ശരിയാ അല്ലേ.
അച്ഛനും ചിലപ്പോ അമ്മയെ ഒന്ന് കണ്ടാൽ..
ആ എന്നാ ഞാൻ വിളിച്ചു പറയാം.
ഹ്മ്മ് ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞോണ്ട് കാർത്തി തന്നെ പ്രിയക്ക് വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.
കുറച്ചു കഴിഞ്ഞതും ശില്പയും പ്രിയയും അമ്മമാരെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി..
ചന്ദ്രേട്ടനെ കണ്ടതും രേഖ കരയാൻ തുടങ്ങി.
മനുവും കാർത്തിയും അമ്മയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
അപ്പോയെക്കും ഡോക്ടർ വന്നു മനുവിനെയും കാർത്തിയെയും വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു..
അത് കേട്ട് ഞെട്ടിയ അവസ്ഥയിൽ ആയിരുന്നു മനുവും കാർത്തിയും..
അവരുടെ നിൽപ് കണ്ടു ശില്പയും പ്രിയയും കാര്യം അന്വേഷിച്ചു കൊണ്ടിരുന്നു..
മനു നേരെ ചന്ദ്രേട്ടന്റെ അടുത്തേക്ക് നീങ്ങി.
ചന്ദ്രേട്ടാ ഇതിനു മുൻപേ നിങ്ങളിവിടെ വന്നിട്ടുണ്ടോ.
ഹ്മ്മ് മനു നാലഞ്ച് പ്രാവിശ്യം അരവിന്ദേട്ടനും ഞാനും വന്നിട്ടുണ്ട് മനു.
എന്നിട്ടെന്താ ചന്ദ്രേട്ടാ എന്നോട് ഒന്നും മിണ്ടാതിരുന്നേ.
മനു മോനെ അരവിന്ദേട്ടൻ വേണ്ട എന്ന് പറഞ്ഞത് കൊണ്ടാ. ഞാൻ പറയാതിരുന്നേ..
ഞാൻ കുറെ പറഞ്ഞു നോക്കിയതാ ഓരോ പ്രാവിശ്യം വരുമ്പോഴും അപ്പോഴൊക്കെ അരവിന്ദേട്ടൻ വേണ്ട അവനോട് ഒന്നും പറയേണ്ട.
എന്ന് പറഞ്ഞു തടയും..
ഇന്ന് വരുമ്പോഴും ഞാൻ പറഞ്ഞതാ എല്ലാ കാര്യവും നമുക്ക് മനുവിനോട് അല്ലേൽ കാർത്തിമോനോട് എങ്കിലും ഒന്ന് സൂചിപ്പിക്കാം അരവിന്ദേട്ട എന്ന്.
ഹ്മ്മ് കുറച്ചൂടെ കഴിയട്ടെ അതിനു മുൻപേ മനുവിന്റെ വിവാഹം നടത്തണം ചന്ദ്രാ.
ഇനി അതുകൂടി കണ്ടിട്ട് എന്നെ കൊണ്ട് പോയാൽ മതിയായിരുന്നു. അതിനെങ്കിലും സാവകാശം നൽകുമായിരിക്കും അല്ലേ ചന്ദ്രാ..
എന്തൊക്കെയാ അരവിന്ദ്വേട്ടാ ഈ പറയുന്നേ.. അങ്ങിനെ ഒന്നും ദൈവം കാണിക്കില്ല.
ദൈവത്തിനറിയാല്ലോ മനുവിന് അച്ഛനെ ഉള്ളുവെന്നു . അവനോട് ഇനിയും ..
അങ്ങിനെ ഒന്നും നടക്കില്ല
ചന്ദ്രേട്ടൻ അത് പറയുമ്പോൾ മനുവിന്റെ കണ്ണു കലങ്ങി…
അതിനല്ലേ ചന്ദ്രാ അവന്റെ അമ്മ വന്നിട്ടുള്ളെ ഇനി ഞാനെന്തിനാടോ എല്ലാം അവൾ നോക്കിക്കോളും. ഇത്രയും വർഷം അവനു കിട്ടാത്തതെല്ലാം അവൾ കൊടുത്തോളും ചന്ദ്രാ..
ഹോ അപ്പൊ അതാണ്.
മനുവിന്റെ അമ്മ വന്നതോടെ അങ്ങ് പോകാമെന്നു കരുതി അല്ലേ.
