പക – 1

ഹ്മ്മ് ഞാൻ ഒന്നുടെ കിടക്കെട്ടെ..

ഇന്നലെ ഞാനാകെ ഭയന്നു കേട്ടോ.

നി ക്ഷീണിച്ചു വന്നു കിടന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ മോനെ.

വേണ്ടാ എന്ന് തോന്നി അതുകൊണ്ടല്ലേ..

ഹ്മ്മ് ഇന്ന് നിനക്ക് ഓഫീസിൽ പോകണ്ടേ

ഹോ അത് ഞാൻ മറന്നു പോയി.

എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു ബാത്‌റൂമിലേക്കോടി..

മോനെ നി വരുമ്പോളേക്കും ചായ തണുക്കും കേട്ടോ .

ഹോ എവിടെ എന്ന് ചോദിച്ചോണ്ട് ഞാൻ മേശമേൽ ഇരുന്ന ചായ എടുത്തു കുടിക്കാൻ തുടങ്ങി..

 

എനിക്കെന്റെ എല്ലാം അച്ഛനാണ്.

എനിക്കുവേണ്ടി ജീവിക്കുന്ന അച്ഛൻ.

മരണത്തിലേക്ക് കാറോടിച്ചു കൊണ്ടിരുന്ന അച്ഛനെ ഞാൻ തിരിച്ചു വിളിക്കുമ്പോൾ അച്ഛന്റെ മുഖം നിരാശ നിറഞ്ഞതായിരുന്നു.

 

ഞാൻ കയ്യിൽ പിടിച്ചു കരയുന്നത്

സഹിക്കാവയ്യാതെ ആയിരുന്നു അച്ഛൻ ആത്മഹത്യാ എന്ന ചിന്തയിൽ നിന്നും പിന്തിരിഞ്ഞത്.

 

അതിനു ശേഷം ഇപ്പോൾ ഞാനും അച്ഛനും നല്ല കൂട്ടുകാരെ പോലെ ജീവിച്ചു പോരുന്നത്.

അച്ഛന്റെ വിഷമങ്ങൾ എല്ലാം തന്നെ എന്നോട് പറയും അതുപോലെ സന്തോഷങ്ങളും..

ഞാനും തിരിച്ചല്ല കേട്ടോ.

എല്ലാം ഷെയർ ചെയ്യുന്ന നല്ല രണ്ടു കൂട്ടുകാർ..

 

ഞങ്ങടെ ജീവിതം ഇങ്ങിനെ ആക്കി തീർത്തത് എന്റെ അമ്മ അതായത് അച്ഛന്റെ ഭാര്യ എന്ന് പറയുന്ന ആ നശിച്ച സ്ത്രീ ആയിരുന്നു.

ഒരുകാര്യത്തിൽ മാത്രം എനിക്ക് അമ്മയോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്.

അമ്മ കാരണമാണല്ലോ ഇങ്ങിനെ ഒരച്ഛനെ എനിക്ക് കിട്ടിയത്..

 

അച്ഛന്റെ ഉള്ളം പിടയുകയാണെന് എനിക്കറിയാം എനിക്കെ അറിയൂ.

ഒരുപാട് സ്നേഹിച്ചിരുന്നു അച്ഛൻ അമ്മയെ..

അമ്മ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നപ്പോ ഒരു കുറവും അച്ഛൻ വരുതിയിട്ടില്ല

 

അച്ഛനറിയില്ലല്ലോ ഞാനിന്നലെ അവരെ കണ്ടു എന്ന്. അതുകൊണ്ടാണ് ഞാനിന്നലെ കുറച്ചു അധികം അകത്താക്കിയത് എന്നും. അവരിപ്പോ എന്റെ സ്റ്റാഫിന്റെ വീട്ടിൽ ഒരു അതിഥിയെ പോലെ കഴിയുന്നുണ്ടെന്നും

 

എന്താടാ ഒരു ആലോചന ഒന്നുമില്ല അച്ഛാ..

നിനക്ക് എന്നോട് എന്തോ പറയാനുണ്ട്. അല്ലേ അത് പറയാനുള്ള മടികൊണ്ടാണോ അതോ എന്നെ അറിയിക്കേണ്ട എന്ന് തോന്നിയത് കൊണ്ടോ.എന്താ കാര്യം

 

അത് പിന്നെ അച്ഛാ

അച്ഛാ.

അതേടാ ഞാൻ നിന്റെ അച്ഛൻ തന്നെയാ മോനേ നി കാര്യം പറ

വല്ല പെൺകുട്ടിയും നിന്റെ മനസ്സിൽ കയറിക്കൂടിയോ മോനേ.

അതൊന്നും അല്ല അച്ഛാ

വയസ്സ് അതാണല്ലോ അതാ

പിന്നെ എന്താടാ കാര്യം

അച്ഛാ അമ്മയിപ്പോ തിരിച്ചു വന്നാൽ അച്ഛൻ സ്വീകരിക്കുമോ. അതോ ചവിട്ടി പുറത്താക്കുമോ.

എന്തിനാടാ അവളുടെ കാര്യം ഇപ്പൊ പറയുന്നേ അവള് നമ്മളെ ഒന്നും വേണ്ട എന്ന് പറഞ്ഞു പോയതല്ലേ.

അതൊക്കെ ശരിയാ.

ഞാൻ ചോദിച്ചതിന്ന് ഉത്തരം താ.

അമ്മയിപ്പോ തിരിച്ചു വന്നാൽ അച്ഛൻ സ്വീകരിക്കുമോ ഇല്ലയോ അതെനിക്കറിയണം.

അതെന്തിനാടാ അവളുടെ കാര്യം ഇങ്ങിനെ പറയുന്നേ..

അച്ഛൻ ഇപ്പോഴും ഉത്തരം പറഞ്ഞില്ല

അച്ഛൻ എണീറ്റു നടക്കാൻ തുടങ്ങിയതും ഞാൻ അച്ഛന്റെ കൈ പിടിച്ചു അവിടെ ഇരുത്തി.

അച്ഛൻ പറ എന്റെ അമ്മയെന്നു പറയുന്ന ആ സ്ത്രീയെ സ്വീകരിക്കുമോ ഇല്ലയോ.

കഴിഞ്ഞു പോയ വിഷയമല്ലെടാ അത് അവളിപ്പോ അവന്റെ കൂടെ സന്തോഷിക്കുക ആയിരിക്കും.

നമ്മളെന്തിനാ അവളെ കുറിച്ചാലോചിച്ചു വെറുതെ സമയം കളയുന്നെ മോനേ.

അച്ഛന് അമ്മയോട് ദേഷ്യമുണ്ടോ ഇപ്പോഴും.

എനിക്ക് ദേഷ്യം ഒന്നുമില്ല ആരോടും നിന്നെ തനിച്ചാക്കി പോയല്ലോ എന്നാലോചിക്കുമ്പോൾ ഒരു വിഷമം അത്രയേ ഉള്ളു എനിക്ക്.

നിന്റെ നല്ല പ്രായത്തിൽ നിന്നെ തനിച്ചാക്കി പോയില്ലേ അവൾ.

അച്ഛനിതുവരെ അമ്മ ഒരു ചീത്തയാ എന്ന് ഒരു വാക്ക് കൊണ്ട് പോലും പറഞ്ഞിട്ടില്ല.

അവൾ അവൾ എന്ന് മാത്രമേ പറയുന്നുള്ളു. പറഞ്ഞിട്ടുള്ളു ഇപ്പോഴും ശരി അമ്മ ഞങ്ങളെ തനിച്ചാക്കി പോയ അന്ന് തൊട്ടു ഇന്നുവരെ..

അച്ഛനെന്താ അമ്മയെ വെറുക്കാത്തെ എന്ന് മുന്നേ എപ്പോയോ ഞാൻ ചോദിച്ചിട്ടുണ്ട് അപ്പൊ കിട്ടിയ മറുപടി.

നമ്മളെ ഇഷ്ടമല്ല എന്ന് കരുതി നമ്മൾ അവരെ വെറുക്കേണ്ടതുണ്ടോ മോനേ.

അവൾക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ അവൾ പോയി. അതിന് നമ്മൾ അവളെ വെറുത്തിട്ട് എന്ത് കാര്യം എപ്പോഴും നിന്റെ അമ്മയുടെ സുഖതിനും സന്തോഷതിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം മോനേ…

അച്ഛാ അച്ഛനിതു പറ വന്നാൽ സ്വീകരിക്കുമോ ഇല്ലയോ.

അച്ഛൻ മേലോട്ട് നോക്കി കൊണ്ട് അതേ നിന്റെ അമ്മ നിന്റെ അമ്മ അല്ലാതാകുമോ മോനേ..

 

ഹോ അപ്പൊ സ്വീകരിക്കും അല്ലേ കൊച്ചു കള്ളാ..

എന്ന് പറഞ്ഞോണ്ട് ഞാൻ അച്ഛന്റെ താടിയിൽ പിടിച്ചു കുടഞ്ഞു.

അച്ഛനൊന്നു പുളകിതനായ പോലെ തോന്നി..

 

 

ആ ശില്പ ഓഫീസിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞില്ലെ.

അതേ സാർ.

എന്നാൽ ശില്പ പോയി കൊള്ളു.

മറ്റുള്ളതെല്ലാം മോഹനേട്ടൻ നോക്കി കൊള്ളും..

മോഹനേട്ടനോട് ഞാനിവിടെ വരെ വരാൻ പറഞ്ഞു എന്ന് പറഞ്ഞിട്ട് പോയിക്കൊള്ളൂ.

ഓക്കേ സാർ

ഹ്മ്മ്

എന്ന് പറഞ്ഞോണ്ട് ശില്പ പോകാനായി റെഡി ആയി..

മോഹനേട്ടൻ വന്നതും ശില്പ ഇറങ്ങി.

ശില്പ ഒന്ന് നില്ക്കു

എന്താ സാർ എനി പ്രോബ്ലം.

ഇല്ലെടോ താനിത് അവർക്ക് കൊടുത്തേര്. കുളിച്ചൊരുങ്ങാൻ ഒന്നും ഉണ്ടാവില്ല അവരുടെ കയ്യിൽ.

ക്യാഷ് വല്ലതും വേണമെങ്കിൽ അക്കൗണ്ടിങ് സെക്ഷനിൽ നിന്നും ചോദിച്ചു വാങ്ങിച്ചേക്കു അവർക്ക് വല്ലതും വേണമെങ്കിൽ വാങ്ങി കൊടുക്കാൻ. പ്രസവിച്ച കുറ്റത്തിന് വേണ്ടി മാത്രം

 

അവർ ഒന്നും കഴിക്കുന്നില്ല ഞാനും അമ്മയും കുറെ നിർബന്ധിച്ചു നോക്കി.

 

ഹ്മ്മ്

എന്ത് ചോദിച്ചാലും കരയുകയാണ്. അവരുടെ കരച്ചിൽ കണ്ടു സഹിക്കുന്നില്ല എന്ന അമ്മ പറയുന്നേ.

സാർ ഒന്ന് വന്നു കണ്ടാൽ ചിലപ്പോ.

നോക്കട്ടെ ഒഴിവു കിട്ടിയാൽ വരാം

 

എന്ന് പറഞ്ഞോണ്ട് ഞാൻ ഓഫീസിലേക്ക് തന്നെ കയറി.

 

അന്നത്തെ വർക്ക്‌ എല്ലാം കഴിഞ്ഞു സ്റ്റാഫ്‌ എല്ലാവരും പോയി കഴിഞ്ഞതും ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് കാർത്തിയെ വിളിച്ചു. കാർത്തി ചെറുപ്പകാലം തൊട്ടേയുള്ള കൂട്ടുകാരൻ. എന്റെ ഉയർച്ച തായ്ച്ചകളിൽ എല്ലാം കൂടെ നിന്നവൻ എല്ലാം എന്റെ കൂടെ നിന്നു അവന്റെ ദുഃഖം പോലെ അനുഭവിച്ചവൻ. അതേ MN എക്സ്പോർട്സ് ആൻഡ് ഇമ്പോർട്സ് എന്ന ഈ സ്ഥാപനം ആരംഭിച്ചപ്പോൾ ഒരു പാട് പൈസ തന്നു സഹായിച്ചവൻ..

കാർത്തി ഓഫീസിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞു.

കുറച്ചുനേരം ഓരോരോ കാര്യങ്ങൾ ആലോചിച്ചു കൂട്ടി.

എങ്ങിനെ കഴിഞ്ഞതാ ഞാനും അച്ഛനും അമ്മയും എന്ത് മാത്രം സന്തോഷോത്തോടെയാണ് കഴിഞ്ഞു പോയത്…

ഞങ്ങളുടെ സന്തോഷപൂർണമായ ജീവിതത്തിലേക്ക് അവൻ കടന്നുവന്നില്ലായിരുന്നു വെങ്കിൽ എന്റെ അമ്മക്ക് ഈ ഗതി വരില്ലായിരുന്നു. അമ്മയെ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നില്ലേ ഒരിക്കലും കരയിക്കാതെ ഒരു കുറവും വരുത്താതെ…

എന്ന് ആലോചിച് കൊണ്ടിരുന്നപ്പോഴാണ് കാർത്തി എന്റെ തോളിൽ കൈ വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *