പക – 1

നിങ്ങൾക്കാറിയോ നിങ്ങൾ പോയിട്ട് പത്തുവർഷമായി. അന്ന് തൊട്ടു ഇന്നുവരെ നിങ്ങളെ പറ്റി തെറ്റായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല അങ്ങേര് ഞങ്ങൾ എന്തേലും പറഞ്ഞാൽ തന്നെ അത് തിരുത്തിയിട്ടേ ഉള്ളു..

ആ മനുഷ്യന്റെ കാലിലാണ് നിങ്ങൾ വീഴേണ്ടത്..

എന്ന് പറഞ്ഞോണ്ട് കാർത്തി അവിടെ നിന്നും പുറത്തേക്കു വന്നു.

ശില്പ നി അമ്മയെ നോക്കണേ എന്ന് പറഞ്ഞോണ്ട് മനുവും അവന്റെ പിന്നാലെ ഇറങ്ങി.

 

പുറത്തു വന്നതും കാർത്തി ഒരു സിഗരറ് എടുത്തു വായിൽ വെച്ചു.

ഊതാൻ തുടങ്ങി.

നി എന്താടാ ഇങ്ങിനെ ആയത് എന്ന് കാർത്തി മനുവിനെ നോക്കി ചോദിച്ചു..

ഞാൻ കരുതിയത് നി രണ്ടെണം പൊട്ടിക്കും എന്ന..

കാർത്തി എത്ര പറഞ്ഞാലും അവരെന്റെ അമ്മയെല്ലേടാ എന്ന് പറഞ്ഞോണ്ട് മനു പൊട്ടി കരയുന്നത് ശില്പയും മനുവിന്റെ അമ്മയും ജനലരികിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു.

ഞാൻ പറഞ്ഞില്ലേ അമ്മേ മനു നിങ്ങളെ വെറുക്കില്ല എന്ന്.

ഈ മൂന്ന് മാസത്തെ എന്റെ അനുഭവം വെച്ചു പറയുകയാ മനുവിന് നിങ്ങളെ എന്നല്ല ആരെയും വെറുക്കാൻ കഴിയില്ല അമ്മേ..

അവന്റെ മനസ്സ് എനിക്കറിയാം.

അവന്റെ ഹൃദയത്തിൽ എന്നും നിങ്ങളായിരുന്നു..

നിങ്ങൾ മാത്രമായിരുന്നു അമ്മേ.

അതുകേട്ടതും മനുവിന്റെ അമ്മ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കരഞ്ഞു.

 

എന്നെ ഇത്രയും സ്നേഹിച്ചിരുന്ന എന്റെ മോനേ തനിച്ചാക്കിയാണല്ലോ മോളെ എന്നെ വെറും കാമ സുഖത്തിനായി സമീപിച്ചവന്റെ കൂടെ ഞാൻ പോയത്.

 

സാരമില്ല അമ്മേ മനുവിന് നിങ്ങളെ വീട്ടിലേക്കു കൊണ്ട് പോകണം എന്നുണ്ട് അച്ഛനെ ഓർത്തിട്ട അവൻ.

കഴിഞ്ഞ പത്തുവർഷം മനുവിന് എല്ലാം അച്ഛനായിരുന്നല്ലോ.

ഉണ്ടായിരുന്ന ജോലി വരെ രാജിവെച്ചിട്ട അദ്ദേഹം മനുവിന് വേണ്ടി മാത്രം ജീവിച്ചത്.

 

നിങ്ങൾ വന്നത് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

 

മനു ഇനിയെന്താ പ്ലാൻ അച്ഛനോട് എല്ലാം പറയേണ്ടേ അല്ലാതെ എത്രനാൾ നി അമ്മയെ ഇവിടെ താമസിപ്പിക്കും.

ശിൽപക്കും അമ്മയ്ക്കും നിന്റെ അമ്മ ഒരു ബാധ്യത ആകരുത്.

ഇല്ലെടാ ഇന്ന് തന്നെ നോക്കട്ടെ..

ഹ്മ്മ് ശരി വാ എന്ന പോകാം ശില്പ കുളിച്ചിട്ടുപോലുമില്ല എന്ന് തോനുന്നു നമ്മളിവിടെ നിന്നാൽ അവളുടെ കാര്യവും നടക്കില്ല.

 

അത് ശരിയാ കാർത്തി നമുക്ക് പോകാം.

ഹ്മ്മ്

ഒരിക്കൽക്കൂടി മനുവും കാർത്തിയും അമ്മയുടെ മുന്നിലേക്ക്‌ വന്നു.

ഞങ്ങൾ പോകുകയാണ് എന്ന് മാത്രം പറഞ്ഞു കൊണ്ട് ഇറങ്ങിയതും.

അമ്മ മോനേ മനു അച്ഛൻ

അത്രയേ അവൾ പറഞ്ഞുള്ളു.

ഹ്മ്മ് സംസാരിക്കട്ടെ അമ്മേ എന്താ തീരുമാനം എന്നറിയില്ലല്ലോ..

അതുകേട്ടു ദുഖഭാവത്തോടെ മനുവിന്റെ അമ്മ നിന്നു.

മനുവും കാർത്തിയും ശിൽപയോടും അമ്മയോടും യാത്രാ പറഞ്ഞു ഇറങ്ങി..

 

കാർത്തി ഞാനൊരു കാര്യം പറഞ്ഞാൽ നി അത് ചെയ്യുമോ.

എന്താടാ എന്നെകൊണ്ട് പറ്റുന്നതാണേൽ ചെയ്യും അല്ലേൽ ഇല്ല.

ഇത് നിന്നെകൊണ്ട് പറ്റു.

അതെന്താകാര്യം.

എടാ എനിക്കമ്മയുടെ ജീവിതത്തിൽ കഴിഞ്ഞ പത്തുവർഷക്കാലത്ത് നടന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞേ പറ്റു.

ഞാൻ ചോദിച്ചാൽ അമ്മ പറയില്ല നി ചോദിച്ചാൽ കുറച്ചെങ്കിലും പറഞ്ഞു തരും.

ഞാനാകുമ്പോ മകനെന്നുള്ള ജാള്യത ഉണ്ടാകും നീയാകുമ്പോ അത്രത്തോളം ഉണ്ടാകില്ല.

എനിക്കെല്ലാം അറിയണം ആ നാറി എവിടെ ഉണ്ടെന്നും..

ഹോ അപ്പൊ അതാണ് അമ്മയെ ചതിച്ചവനോടുള്ള പക……

ഹ്മ്മ് പക അതെന്നും പകയായി തന്നെ നില്കും. അവന് ഇനി ഞാനാരാണെന്നും എന്റെ പക എന്താണെന്നും കാണിച്ചു കൊടുക്കേണ്ടേ

 

വേണം പക എന്നും പകയായി തന്നെ വേണം…

കൂടെ ഞാനുണ്ടെടാ. നമുക്കവന്റെ….

 

 

( തുടരും )

Leave a Reply

Your email address will not be published. Required fields are marked *