ഒരുകാര്യത്തിൽ മാത്രം എനിക്ക് അമ്മയോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്.
അമ്മ കാരണമാണല്ലോ ഇങ്ങിനെ ഒരച്ഛനെ എനിക്ക് കിട്ടിയത്..
അച്ഛന്റെ ഉള്ളം പിടയുകയാണെന് എനിക്കറിയാം എനിക്കെ അറിയൂ.
ഒരുപാട് സ്നേഹിച്ചിരുന്നു അച്ഛൻ അമ്മയെ..
അമ്മ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നപ്പോ ഒരു കുറവും അച്ഛൻ വരുതിയിട്ടില്ല
അച്ഛനറിയില്ലല്ലോ ഞാനിന്നലെ അവരെ കണ്ടു എന്ന്. അതുകൊണ്ടാണ് ഞാനിന്നലെ കുറച്ചു അധികം അകത്താക്കിയത് എന്നും. അവരിപ്പോ എന്റെ സ്റ്റാഫിന്റെ വീട്ടിൽ ഒരു അതിഥിയെ പോലെ കഴിയുന്നുണ്ടെന്നും
എന്താടാ ഒരു ആലോചന ഒന്നുമില്ല അച്ഛാ..
നിനക്ക് എന്നോട് എന്തോ പറയാനുണ്ട്. അല്ലേ അത് പറയാനുള്ള മടികൊണ്ടാണോ അതോ എന്നെ അറിയിക്കേണ്ട എന്ന് തോന്നിയത് കൊണ്ടോ.എന്താ കാര്യം
അത് പിന്നെ അച്ഛാ
അച്ഛാ.
അതേടാ ഞാൻ നിന്റെ അച്ഛൻ തന്നെയാ മോനേ നി കാര്യം പറ
വല്ല പെൺകുട്ടിയും നിന്റെ മനസ്സിൽ കയറിക്കൂടിയോ മോനേ.
അതൊന്നും അല്ല അച്ഛാ
വയസ്സ് അതാണല്ലോ അതാ
പിന്നെ എന്താടാ കാര്യം
അച്ഛാ അമ്മയിപ്പോ തിരിച്ചു വന്നാൽ അച്ഛൻ സ്വീകരിക്കുമോ. അതോ ചവിട്ടി പുറത്താക്കുമോ.
എന്തിനാടാ അവളുടെ കാര്യം ഇപ്പൊ പറയുന്നേ അവള് നമ്മളെ ഒന്നും വേണ്ട എന്ന് പറഞ്ഞു പോയതല്ലേ.
അതൊക്കെ ശരിയാ.
ഞാൻ ചോദിച്ചതിന്ന് ഉത്തരം താ.
അമ്മയിപ്പോ തിരിച്ചു വന്നാൽ അച്ഛൻ സ്വീകരിക്കുമോ ഇല്ലയോ അതെനിക്കറിയണം.
അതെന്തിനാടാ അവളുടെ കാര്യം ഇങ്ങിനെ പറയുന്നേ..
അച്ഛൻ ഇപ്പോഴും ഉത്തരം പറഞ്ഞില്ല
അച്ഛൻ എണീറ്റു നടക്കാൻ തുടങ്ങിയതും ഞാൻ അച്ഛന്റെ കൈ പിടിച്ചു അവിടെ ഇരുത്തി.
അച്ഛൻ പറ എന്റെ അമ്മയെന്നു പറയുന്ന ആ സ്ത്രീയെ സ്വീകരിക്കുമോ ഇല്ലയോ.
കഴിഞ്ഞു പോയ വിഷയമല്ലെടാ അത് അവളിപ്പോ അവന്റെ കൂടെ സന്തോഷിക്കുക ആയിരിക്കും.
നമ്മളെന്തിനാ അവളെ കുറിച്ചാലോചിച്ചു വെറുതെ സമയം കളയുന്നെ മോനേ.
അച്ഛന് അമ്മയോട് ദേഷ്യമുണ്ടോ ഇപ്പോഴും.
എനിക്ക് ദേഷ്യം ഒന്നുമില്ല ആരോടും നിന്നെ തനിച്ചാക്കി പോയല്ലോ എന്നാലോചിക്കുമ്പോൾ ഒരു വിഷമം അത്രയേ ഉള്ളു എനിക്ക്.
നിന്റെ നല്ല പ്രായത്തിൽ നിന്നെ തനിച്ചാക്കി പോയില്ലേ അവൾ.
അച്ഛനിതുവരെ അമ്മ ഒരു ചീത്തയാ എന്ന് ഒരു വാക്ക് കൊണ്ട് പോലും പറഞ്ഞിട്ടില്ല.
അവൾ അവൾ എന്ന് മാത്രമേ പറയുന്നുള്ളു. പറഞ്ഞിട്ടുള്ളു ഇപ്പോഴും ശരി അമ്മ ഞങ്ങളെ തനിച്ചാക്കി പോയ അന്ന് തൊട്ടു ഇന്നുവരെ..
അച്ഛനെന്താ അമ്മയെ വെറുക്കാത്തെ എന്ന് മുന്നേ എപ്പോയോ ഞാൻ ചോദിച്ചിട്ടുണ്ട് അപ്പൊ കിട്ടിയ മറുപടി.
നമ്മളെ ഇഷ്ടമല്ല എന്ന് കരുതി നമ്മൾ അവരെ വെറുക്കേണ്ടതുണ്ടോ മോനേ.
അവൾക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ അവൾ പോയി. അതിന് നമ്മൾ അവളെ വെറുത്തിട്ട് എന്ത് കാര്യം എപ്പോഴും നിന്റെ അമ്മയുടെ സുഖതിനും സന്തോഷതിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം മോനേ…
അച്ഛാ അച്ഛനിതു പറ വന്നാൽ സ്വീകരിക്കുമോ ഇല്ലയോ.
അച്ഛൻ മേലോട്ട് നോക്കി കൊണ്ട് അതേ നിന്റെ അമ്മ നിന്റെ അമ്മ അല്ലാതാകുമോ മോനേ..
ഹോ അപ്പൊ സ്വീകരിക്കും അല്ലേ കൊച്ചു കള്ളാ..
എന്ന് പറഞ്ഞോണ്ട് ഞാൻ അച്ഛന്റെ താടിയിൽ പിടിച്ചു കുടഞ്ഞു.
അച്ഛനൊന്നു പുളകിതനായ പോലെ തോന്നി..
ആ ശില്പ ഓഫീസിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞില്ലെ.
അതേ സാർ.
എന്നാൽ ശില്പ പോയി കൊള്ളു.
മറ്റുള്ളതെല്ലാം മോഹനേട്ടൻ നോക്കി കൊള്ളും..
മോഹനേട്ടനോട് ഞാനിവിടെ വരെ വരാൻ പറഞ്ഞു എന്ന് പറഞ്ഞിട്ട് പോയിക്കൊള്ളൂ.
ഓക്കേ സാർ
ഹ്മ്മ്
എന്ന് പറഞ്ഞോണ്ട് ശില്പ പോകാനായി റെഡി ആയി..
മോഹനേട്ടൻ വന്നതും ശില്പ ഇറങ്ങി.
ശില്പ ഒന്ന് നില്ക്കു
എന്താ സാർ എനി പ്രോബ്ലം.
ഇല്ലെടോ താനിത് അവർക്ക് കൊടുത്തേര്. കുളിച്ചൊരുങ്ങാൻ ഒന്നും ഉണ്ടാവില്ല അവരുടെ കയ്യിൽ.
ക്യാഷ് വല്ലതും വേണമെങ്കിൽ അക്കൗണ്ടിങ് സെക്ഷനിൽ നിന്നും ചോദിച്ചു വാങ്ങിച്ചേക്കു അവർക്ക് വല്ലതും വേണമെങ്കിൽ വാങ്ങി കൊടുക്കാൻ. പ്രസവിച്ച കുറ്റത്തിന് വേണ്ടി മാത്രം
അവർ ഒന്നും കഴിക്കുന്നില്ല ഞാനും അമ്മയും കുറെ നിർബന്ധിച്ചു നോക്കി.
