പാതയോരങ്ങൾ

അധികാലത്തെ തണുപ്പിനൊപ്പം വർഷം പെയ്യുന്ന ചെറിയ ചാറ്റൽ മഴയും വകഞ്ഞു മാറ്റി ഞാൻ യാത്ര തിരിച്ചു. കാട് താണ്ടണം, കടല് കാണണം, കാണാത്ത കാഴ്ചകൾ കണ്ടറിയണം അവയിലൂടെ നീറുന്ന വേദനകൾ ഇറക്കിവെക്കണം…

കോഴിക്കോട് എത്തി. റഹ്മത്ത് ഹോട്ടലിലെ ചൂടുള്ള പൊറോട്ടയും ഏലക്ക ഇട്ട എരിവുള്ള ചിക്കൻ കറിയും കൂടി കഴിച്ചു. കൈ കഴുകി ഇറങ്ങിയതും മുന്നിൽ ഹഫ്സ….

ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി… ഇളം നീല ജീൻസും, വൈറ്റ് ടി ഷർട്ടുമാണ് വേഷം. ടി ഷർട്ടിനു മുകളിലൊരു ജാക്കറ്റ് ധരിച്ചിട്ടുണ്ട്. ഷാൾ കൊണ്ട് മുടി മറച്ചിട്ടുണ്ടെങ്കിലും അനുസരണയില്ലാത്ത മുടിയിഴകൾ മുഖത്തിന്‌ അഴക് പാകുന്നുണ്ട്. സുറുമ വരച്ചത് കണ്ണിനു പേരഴക് ചാർത്തുന്നു. നേർത്ത ചുണ്ടുകളിൽ ചെഞ്ചായം ചാർത്തിയിട്ടില്ല എന്നാലും അവ ചുവന്നു തന്നെ….

കൈ രണ്ടും നിലത്തു വെച്ച ട്രാവൽ ബാഗിൽ പിടിച്ചു കൊണ്ട് എന്നെ നോക്കി. ഞാൻ ചോദ്യ ഭാവത്തോടെ അവളെ നോക്കി പുരികമുയർത്തി…

“ഒരാൾക്കും കൂടി ഇരിക്കാനുള്ള സ്ഥലം ഉണ്ടാകുമല്ലോ ല്ലേ…. “

ഹഫ്‌സയുടെ ചോദ്യം വെറുമൊരു ചോദ്യമല്ല എന്നെനിക്കു മനസ്സിലായി. അതൊരു തീരുമാനം പോലെ തോന്നിച്ചു…. എനിക്കെന്തു പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത ഒരു പ്രതിസന്ധി…

“ഹഫ്സ…… ഇതെങ്ങനെ ശരിയാകും…..? “

“ഇക്ക എന്തെന്നോ ഏതെന്നോ ഒന്നും ചോദിക്കണ്ട…. എല്ലാം പതിയെ ഇങ്ങൾക്ക്‌ തന്നെ മനസ്സിലാകും. ഇങ്ങളെ ഒരാളെ പ്രതീക്ഷിച്ചും വിശ്വസിച്ചും ആണ് ഞാൻ വന്നിട്ടുള്ളത്. പറ്റില്ലാന്ന് പറയരുത്. ഇങ്ങളെ പോലെ എനിക്കും ഒരു യാത്ര വേണം. ചുരുങ്ങിയ പക്ഷം ജീവിക്കാനുള്ള കരുത്തുണ്ട് എന്ന് എനിക്ക് തന്നെ സ്വയം ബോധ്യപ്പെടുത്താൻ എങ്കിലും… “

“പക്ഷെ നിന്റെ….. “

“ഭർത്താവ്…. അതല്ലേ…. ഞാൻ പറഞ്ഞില്ലേ ഇക്കാക്ക് എല്ലാം മനസ്സിലാകും…. മാത്രമല്ല ഞാൻ കാരണം 2മറ്റൊരു പ്രശനവും ഇക്കാക്ക് ഉണ്ടാവും ഇല്ല…. “

എനിക്കൊന്നുമറിയില്ല, ഈ ഭൂമിയിലെ വെറുമൊരു ജീവി എന്നതിനപ്പുറം ഞാനൊന്നുമല്ല എന്നിലേക്ക് എന്ത് വരുന്നുവോ അതൊന്നും ഞാൻ അറിഞ്ഞു കൊണ്ടല്ല വരുന്നത് നല്ലതോ ചീത്തതോ എന്ത് തന്നെ ആയാലും അതിനെല്ലാം ഒരു കാരണം ഉണ്ടാകും ആർക്കുമാരാലും മാറ്റുവാണോ മാറ്റപെടാത്തതുമായ ഒരു കാരണം.

ഒറ്റക്കെന്നു വിജാരിച്ച യാത്രയിൽ ഹഫ്സ കൂടി ചേർന്നു. നഗരം മുറിച്ചു ബൈക്ക് പാഞ്ഞു എനിക്ക് പിന്നിൽ ചാറ്റൽ മഴ ആസ്വദിച്ചു കൊണ്ട് ഹഫ്സയിരുന്നു…

എന്നിലെ എന്നെ തിരിച്ചു പിടിക്കാൻ ഞാൻ തീരുമാനിച്ച യാത്രയിൽ ഹഫ്സയേ എന്തിനായിരിക്കും ദൈവം കൊണ്ടെത്തിച്ചത്??? ഉത്തരങ്ങൾ തേടേണ്ടിയിരിക്കുന്നു യാത്ര ആരംഭിച്ചതെ ഒള്ളു….. ദേശങ്ങൾ തേടിയുള്ള യാത്ര!!!

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.

Leave a Reply

Your email address will not be published. Required fields are marked *