പാതയോരങ്ങൾ

“ഇക്ക എണീക്ക് ഒരു സ്ഥലം വരെ പോണം അത്യാവശ്യമാണ്….”

സമയം കാലത്ത് അഞ്ചേ ആയിട്ടൊള്ളു….

10 മിനുറ്റ് കൊണ്ട് ഞാൻ റെഡി ആയി മുറ്റത്തേക്ക് എത്തി എന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു സാനി മുറ്റത്തുണ്ടായിരുന്നു.

“ വേഗം കേറ്… “

“ നീ ഇതെങ്ങോട്ടാ പെണ്ണെ നേരം വെളുത്തിട്ടില്ലല്ലോ… “

“ അതൊക്കെ ണ്ട് ഇങ്ങൾ കേറിൻ…. “.

സാനി ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടപ്പോഴേ മനസ്സിലായി, അത് മക്കെരികുന്നിലേക്കാണെന്നു. ഗ്രാമത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് മക്കെരിക്കുന്ന്. ടാറിടാത്ത റോഡിലൂടെ വേണം അവിടെ എത്താൻ. ഒരുപാട് ചെങ്കൽ ക്വാറികൾ ഉള്ള അവിടം വല്ലപ്പോഴുമേ പോകാരോള്ളു. കുന്നിൻ മുകളിലേക്കു സൂര്യനുദിക്കും മുൻപ് അവളെന്നെയും വഹിച്ചു കൊണ്ട് വന്നു… വർഷങ്ങൾക്കു ശേഷം അന്നാദ്യമായി ഞാൻ സൂര്യോദയം കണ്ടു. ദൂരെ മലകൾക്കിടയിലൂടെ ഉദയസൂര്യന്റെ നീർത്ത രശ്മികൾ എന്റെ ദേഹത്തു വന്നു പതിച്ചു… അധികാലത്തെ ഇളം ചൂടുള്ള കിരണങ്ങൾ എന്റെ കണ്ണുകളിൽ പതിച്ചതും ഞാൻ കൈകൊണ്ട് കണ്ണുകളെ പൊതിഞ്ഞു… വിരലുകൾ പതിയെ നീക്കി ഞാൻ ഉദയസൂര്യനെ കണ്ടു….

ഒരു നിമിഷം സാനി എന്നെ ചേർത്തു പിടിച്ചു.

“ഇക്കിന്റെ ആ പഴേ ഇക്കാക്കാനെ തിരിച്ചു വേണം. എന്നെ എപ്പോഴും ദേഷ്യം പിടിപ്പിക്കുന്ന, എന്റെ കുശുമ്പുകൾക്ക് കൂട്ട് പിടിക്കുന്ന, എന്റെ വാശികളെ സ്വന്തം ഇഷ്ടങ്ങളായി കണ്ട ആ പഴേ ഇക്കാനെ…”

സാനിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“വേറെ ഒന്നും വേണ്ട, അത് മാത്രം മതി… ഇപ്പോൾ ഈ നിമിഷം കൊണ്ട് ഇങ്ങൾക്ക് അങ്ങനെ ആകാൻ പറ്റില്ല എന്ന് ഇക്കും അറിയാ… ഇങ്ങളൊരു യാത്ര പോവിൻ… ഇങ്ങള്ക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഇഷ്ടമുള്ളപോലെ പക്ഷെ വൈകാതെ തന്നെ ഇങ്ങൾ തിരിച്ചു വരണം വരുമ്പോൾ ഇക്കിന്റെ ആ പഴയ ഇക്കാനെ തിരിച്ചു വേണം….”

സാനി എന്നെ ചാരിക്കൊണ്ട് പറഞ്ഞു നിർത്തി…..

സാനി എനിക്ക് നേരെ ക്യാമറ നീട്ടി… ഉദയ സൂര്യന്റെ രശ്മികളെ ഞാൻ അതിൽ പകർത്തി…. ആ ചിത്രത്തിന്റെ ഭാവം മൂകമായിരുന്നില്ല…

**** ***** *****

ശരിയാണ്. നല്ലൊരുമാറ്റം എനിക്കത്യാവശ്യമാണ്. എന്നാൽ പെട്ടന്നാവില്ല എന്നുമറിയാം. മനസ്സിനെ ഒന്ന് നിയന്ത്രിക്കണം. അതിനൊരു യാത്ര വേണം. ഉള്ളിലെ നീറിപ്പുകയുന്ന മുറിവുണക്കാൻ പാകത്തിലുള്ള ഒരു യാത്ര. ഞാൻ മറ്റൊരു യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി…… അന്ന് വൈകുന്നേരം ബൈജു ചേട്ടന്റെ തുണിക്കടയിലൊന്നു പോയി. സാനിക്കും ഉമ്മാക്കും കുറച്ചു ഡ്രെസ്സുകൾ എടുത്തു. കടയിൽ നിന്നും ഇറങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി…

“സാജിത്…. “

പെട്ടന്നുള്ള വിളിയിൽ ഞാൻ തിരിഞ്ഞു നോക്കി….

“സാജിതിക്ക അല്ലെ….”

ഇളം മഞ്ഞ നിറത്തിലുള്ള തട്ടത്തിനുള്ളിൽ പുഞ്ചിരിക്കുന്ന മുഖം. അനുസരണയില്ലാത്ത മുടിയിഴകൾ തട്ടത്തിൽ നിന്നും മുഖത്തേക്ക് ഉതിർന്നു വീണിട്ടുണ്ട്. ചുവന്ന അധരങ്ങളിൽ ചെറുപുഞ്ചിരിയുണ്ട്. വെളുത്തത് മെലിഞ്ഞ ഒരു സുന്ദരി….

“ സാജിതിക്ക അല്ലെ…. “

അവരൊന്നുകൂടി ഉറപ്പിക്കാമെന്ന മട്ടിൽ ചോദിച്ചു….

“അതേ….” ഞാൻ മറുപടി നൽകി…

“ആ…. എന്നെ മനസ്സിലായില്ലേ…. ഹഫ്‌സ…. “

തലച്ചോറിലെ മെമ്മെറി കാസറ്റുകളെ ഞാൻ ഒന്ന് പിന്നിലേക്ക് ചലിപ്പിച്ചു….

“ജാസിയുടെ……. ഫ്രണ്ട് അല്ലെ…… “

“അതെന്നെ…. “ അപ്പോഴും അവരുടെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു…

“ ഹായ്… എന്താ ഇവിടെ… “ ഞാൻ ചോദിച്ചു…

“ചെറിയ ഒരു ഷോപ്പിംഗ്… ഇക്ക എന്താ ഇവിടെ”

“ ഞാനും… ചെറിയ ഒരു പർചെയ്‌സ്…. ഒറ്റക്കാണോ? മിസ്റ്റർ വന്നിട്ടില്ലേ..?? “

ഹഫ്സ ഒന്ന് തല താഴ്ത്തി… മറുപടിയൊന്നും പറഞ്ഞില്ല. ചുണ്ടിലെ ചെറു ചിരി മാഞ്ഞു.. എനിക്കെന്തോ ചോദിക്കാൻ പാടില്ലാത്തത് ചോദിച്ചത് പോലെ തോന്നി…

“ സോറി… എന്തേലും പ്രോബ്ലം??? “

“ ഏയ്‌ ഇല്ല…. ഒന്നും ഇല്ല…. പുള്ളി വന്നില്ല… ഞാൻ ഒറ്റക്കിങ് പൊന്നു സാജിക്കയുടെ ഷോപ്പിംഗ് കഴിഞ്ഞോ? ഫ്രീ ആണോ അതോ ഇനി വേറെ എന്തെങ്കിലും??? “

“ആ എന്റെ ഷോപ്പിംഗ് കഴിഞ്ഞു പ്രത്യേകിച്ച് ഒന്നും ഇല്ല… എന്തെ…?

“ഏയ്‌ ചുമ്മാ കൊറേ കാലം കഴിഞ്ഞു കാണുന്നതല്ലേ അതാ….”

“അതേ…. എനിക്ക് തോന്നുന്നു കല്ല്യാണം കഴിഞ്ഞു ഒരു സൽക്കാരത്തിനു ആയിരുന്നു നമ്മളാവസാനം കണ്ടത്… “

“ അതേ…. പിന്നേ ജാസിയുടെ…. അന്ന് വന്നിരുന്നു പക്ഷെ…. അന്ന് സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ലല്ലോ….

എന്റെ മുഖം ഇരുൾ കയറുന്നത് അവൾ ശ്രദ്ധിച്ചു കാണണം… പിന്നീടെനിക്കുമൊന്നും പറയാൻ കഴിയുന്നില്ലേ???? ജാസിയുടെ സുഹൃത്, വർഷങ്ങൾക്കിപ്പുറം കാണുന്നു. ഒരു പ്രാരമ്പ സംഭാഷണത്തിനു പോലുമാകാതെ ഞാൻ കുഴയുകയാണോ… നിമിഷങ്ങളിപ്പുറത്തെ മൗനം ഭേധിച്ചു കൊണ്ട് ഹഫ്സ തന്നെ സംസാരിച്ചു….

“സോറി…. അത്‌…..”

എനിക്കറിയാം അവൾക്കും സംസാരിക്കാനാവുന്നില്ല…. എങ്കിൽ പിന്നേ???? ഞാൻ തന്നെ സംസാരിച്ചു…

“ എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ…. കുറച്ചു പർചെയ്‌സ് കൂടിയുണ്ട്… ഒരു യാത്ര പോകണം… അതിന്റെ….“

ഹഫ്സ മുഖത്തൊരു ചിരിവരുത്തി….

“ആഹ് ആയിക്കോട്ടെ… പിന്നേ കാണാം… “

തിരിച്ചു നടക്കുമ്പോൾ ഞാനോർത്തു. ജാസിയെ കുറിച്ചവളുടെ വാക്കുകളിൽ എന്റെ മുഖത്തു ഇരുൾ നിറഞ്ഞ പോലെ ഭർത്താവിനെ കുറിച്ചുള്ള എന്റെ ചോദ്യത്തിൽ ഹഫ്‌സയുടെ മുഖം വാടിയതെന്തേ… എനിക്ക് മുന്നിൽ ചെറുപുഞ്ചിരിയോടെ വന്നവൾക്കു ഒരു വാക്കിനപ്പുറം മറഞ്ഞിരിക്കുന്ന എന്തോ ഒരു ദുഃഖഭാരം!!!

ഇതാണ്‌ ജീവിതം, ഓരോ പുഞ്ചിരിക്കും പറയാനുണ്ടാകും ഒന്നിലധികം വേദനകളുടെ കഥ. ഓരോന്നാലോചിച്ചു വീടെത്തിയതറിഞ്ഞില്ല. സാനി മുന്നിൽ തന്നെ നിൽപ്പുണ്ട്. അവൾക്കു വേണ്ടിവാങ്ങിയ പൊതി കയ്യികൊടുത്തു ഞാൻ ഉമ്മയുടെ റൂമിലേക്ക് കയറി.

ഏകദേശം 3 വർഷമായി ഉമ്മയുടെ മുറി ഞാൻ കണ്ടിട്ട്. ടെറസ്സിന് മുകളിൽ താളം കെട്ടിപിടിച്ചു നിക്കുന്ന വെള്ളം ചുമരിൽ ഒരു കിനിവുണ്ടാക്കി ഇറങ്ങിയിട്ടുണ്ട്. പണ്ടെന്നോ കുമ്മായം പൂശിയ ചുമരിനെ അത് കൂടുതൽ വൃത്തികേടാക്കിയിട്ടേ ഒള്ളു. മരപ്പലക കൊണ്ടുള്ള ജനാവാതിലിന്റെ ഒരു മൂല ചിതലുകൾ കൂടു കെട്ടിയ പാടുണ്ട്. ഉപ്പയുടെ കാലത്തെ അലമാര തന്നെയാണ് ഉമ്മയിപ്പോഴും ഉപയോഗിക്കുന്നത്.

താക്കോലില്ലാത്ത ആ അൽമാരയുടെ അനുസരണയില്ലാത്ത വാതിലിൽ തനിയെ തുറക്കാതിരിക്കാൻ തുണിക്കീറൽ കൊണ്ട് കെട്ടിവെച്ചിട്ടുണ്ട്. പൂപ്പലുകൾ വന്ന അലമാര വാതിലിലെ കണ്ണാടിയിൽ ഞാൻ സ്വയം ഒന്ന് നോക്കി. എന്റെ മുഖത്തിന്റെ മ്ലാനതയേക്കാറേളെ കണ്ണുനീർ കണ്ടാവാളാണ് ആ കണ്ണാടി. അതെന്നെ നോക്കി കൊഞ്ഞനം കുത്തി….

കട്ടിലിനരികിലെ ഉപ്പയുടെ പഴയ തുണി കൊണ്ടുള്ള ചാരുകസേരയിൽ ഉമ്മ മറ്റെന്തോ ആലോചിച്ചിരിക്കുകയാണ്. എന്റെ കാൽപെരുമാറ്റം ഉമ്മ കേട്ട്

Leave a Reply

Your email address will not be published. Required fields are marked *