ദേഷ്യം കൊണ്ട് വിറച്ച ഷഫീദയുടെ കയ്യിൽ കിട്ടിയത് ഡൈനിങ്ങ് ടേബിളിൽ വച്ചിരുന്ന ടോർച് ആയിരുന്നു. പെട്ടെന്ന് കയ്യിൽ കിട്ടിയ ടോർച് അവൾ രാജന്റെ നേരെ വീശി. കവിളിലേക്ക് ടോർച് വന്നു പതിച്ച അഗാധത്തിൽ രാജൻ നിലത്തേക്ക് പുറമടിച്ചു വീണു.
വേദന കൊണ്ട് പുളഞ്ഞ രാജൻ എണീറ്റ് ഷഫീദയുടെ നേരെ കാൽ വീശി. അവന്റെ കാലുകൾ കൃത്യം അവളുടെ വയറിൽ തന്നെ കൊണ്ടു. ഗർഭിണിയായ ഷഫീദയുടെ വയറിൽ രാജന്റെ കാൽ പതിച്ചതും നിലവിളിച്ചു കൊണ്ട് ഷഫീദ തറയിലേക്ക് മറിഞ്ഞു വീണു.
ഒരുനിമിഷം തരിച്ചു നിന്നു പോയ ബിനില പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു ഷഫീഫയുടെ അടുത്തേക്ക് ഓടി. തറയിലേക്ക് ഇരുന്നവൾ ഷഫീദയെ പൊക്കി മടിയിലേക്ക് കിടത്തി അവളെ ചേർത്ത് പിടിക്കുമ്പോൾ ഷഫീദയുടെ തുടകളിൽ ഡ്രെസ്സിൽ പുരളുന്ന ചോര കണ്ട് രാജൻ ഒന്ന് പേടിച്ചു.
ചോര വാർന്നൊഴുകി ഷഫീദയുടെ ബോധം മറഞ്ഞിരുന്നു. എന്നിട്ടും ദേഷ്യം തീരാതെ രാജൻ ഷഫീദയെ മടിയിൽ കിടത്തി തറയിൽ ഇരിക്കുന്ന ബിനിലയുടെ മുടിക്ക് പിടിച്ചു ഇരുകവിളിലും മാറി മാറി അടിച്ചു. അവന്റെ ദേഷ്യം അടങ്ങാതെയുള്ള അടിയുടെ വേദനയിൽ ബിനിലയുടെ ബോധം നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. ബോധം നഷ്ടപ്പെട്ട് കോണിപടികളുടെ കൈവരിയിലേക്ക് ബിനില ചായുമ്പോൾ രാജൻ ആ വീട് വിട്ട് ഇറങ്ങിയിരുന്നു.
“നിന്റെ മോളെ ഞാൻ കൊണ്ട് പോവുമെടി… അത് നീയല്ല നിന്റെ മറ്റവൻ വിചാരിച്ചാലും എന്നെ തടയാൻ പറ്റില്ല…”
പോകുന്ന പോക്കിൽ രാജൻ ബിനിലയോട് അലറിക്കൊണ്ട് പറഞ്ഞു.
ഷഫീദയുടെ കാൾ വച്ച് അഫ്സൽ കാർ വീട്ടിലേക്ക് പായിച്ചു. ഗേറ്റ് കടന്ന് കാർ സഡൻ ബ്രേക്ക് ഇട്ട് നിർത്തി അവൻ കാറിൽ നിന്ന് ചാടി ഇറങ്ങി തുറന്ന് കിടന്ന ഡോർ കടന്ന് അകത്തേക്ക് കയറിയതും ഹാളിലെ കാഴ്ച കണ്ട് അവൻ തരിച്ചു നിന്നു. അഫ്സൽ ഓടി ബിനിലയുടെയും ഷഫീടയുടെയും അടുത്തു തറയിലേക്ക് ഇരുന്ന് ഷഫീദയെയും ബിനിലയെയും മാറി മാറി തട്ടി വിളിച്ചു.
ബോധം വിട്ട് എഴുന്നേറ്റ ബിനില അലറി കരഞ്ഞു…
“എന്താ ചേച്ചി? എന്താ ഉണ്ടായേ?”
“ചവിട്ടി… ആ തന്തയില്ലാ കഴുവേറി ചവുട്ടിയെടാ നമ്മുടെ പാത്തൂനെ…”
“പാത്തൂ… മോളെ… പാത്തൂ… എണീക്കെടി”
അഫ്സൽ ഷഫീദയുടെ കവിളുകളിൽ തട്ടി അവളെ വിളിച്ചെങ്കിലും അവളുടെ ബോധം നഷ്ടപ്പെട്ടിരുന്നു. അവളെ രണ്ട് കൈകളിലും പൊക്കി അഫ്സൽ പുറത്തേക്ക് ഓടി. അവന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി ബിനില കാറിന്റെ ബാക്ക് ഡോർ തുറന്നു അകത്തേക്ക് കയറി ഇരുന്നു. ഷഫീദയെ ബിനിലയുടെ മടിയിലേക്ക് കിടത്തി അഫ്സൽ കാറിലേക് കയറി ഹോസ്പിറ്റലിലേക്ക് പായിച്ചു.
കാറിൽ ഇരിക്കുമ്പോഴും ബിനില നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.
“ഞാൻ… ഞാൻ കാരണമാ പാത്തൂന്… നശിച്ച ജന്മമാ…”
ബിനില വിതുമ്പി പറയുമ്പോൾ അഫ്സലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ചേച്ചി കരയാതിരിക്ക്… അയാൾ വന്ന് തോന്നിവാസം കാണിച്ചതിന് ചേച്ചി എന്ത് പിഴച്ചു.”
ഹോസ്പിറ്റലിലേക്ക് കാർ കയറ്റി ഷഫീദയെ ലേബർ റൂമിലേക്ക് കയറ്റുമ്പോൾ ബിനില കസേരയിലേക്ക് തളർന്നിരുന്നു. അഫ്സലിന്റെ ചുണ്ടുകൾ വിതുമ്പിയെങ്കിലും കരച്ചിൽ കടിച്ചു പിടിച്ചവൻ ബിനിലയുടെ അടുത്തേക്ക് ഇരുന്നു.
“എന്നെ രക്ഷിക്കാനാ പാത്തു… ഞാൻ കാരണമാ അവളിപ്പോ…”
ബിനിലയെ ചേർത്ത് പിടിച്ച് അഫ്സൽ അവളെ അശ്വസിപ്പിച്ചു.
“ചേച്ചി കരയാതിരിക്കാൻ അല്ലെ അവള്… എന്നിട്ട് ചേച്ചി കരയുകയാണോ? കരച്ചിൽ നിർത്തിയെ…”
വിതുമ്പി കരയുന്ന ബിനിലയെ അവൻ ചേർത്ത് പിടിച്ചു.
അപ്പോഴേക്കും ഡോക്ടർ ശ്രീജ പുറത്തേക്ക് വന്നിരുന്നു.
“അഫ്സൽ…”
സ്ഥിരമായി കാണാറുള്ള ഡോക്ടർക്ക് ഷഫീദയെ നല്ല പരിചയമുണ്ട്. പൊതുവെ വായാടിയായ ഷഫീദ ഡോക്ടറുമായി പെട്ടെന്ന് തന്നെ അടുത്തിരുന്നു.
“പാത്തൂന് എങ്ങനെയുണ്ട്?”
“എന്ത് പറ്റിയതാ അവൾക്ക്? ആരോ ചവിട്ടിയ പോലെ ഉണ്ടല്ലോ”
“മ്മ്മ്…”
അഫ്സൽ ഡോക്ടറോട് ഒളിച്ചു വെക്കാതെ കാര്യങ്ങൾ തുറന്നു പറഞ്ഞു.
“ഓഹ് മൈ ഗോഡ്…”
“പാത്തു? എന്റെ കുഞ്ഞ്?”
“പാത്തു ഓക്കേ ആടോ. ബ്ലഡ് കുറെ പോയിട്ടുണ്ട്. ബട്ട്… കുഞ്ഞ്…”
