അഞ്ചു: rohan, വേണോ അവളുടെ മുന്നിൽ??? Impressed ആയല്ലേ????
ഞാൻ: ഇയാൾ എന്താ ഈ പറയുന്നേ??? എന്ത് വീഴാൻ??? Impressing ആയിരുന്നു.
അഞ്ചു: ഇങ്ങനെ തന്നാ അവൾ എല്ലാ ടീം ലീഡേഴ്‌സ്നോടും, ആളെ മയക്കി കാര്യം നേടാൻ മിടുക്കിയ, sorry rohan, ആരെപ്പറ്റിയും മോശം പറയാൻ അല്ല ഞാൻ msg അയച്ചത്, but pinky is a bitch.
ഞാൻ: അഞ്ചു, mind your language, (മര്യാദക്ക് സംസാരിക്കണം) ഇയാൾക്ക് അവളോട് എന്തേലും ഇഷ്ടക്കേടുണ്ടെങ്കിൽ അത് ഇങ്ങനെ അല്ല തീർക്കേണ്ടത്, pinky നിന്നെ പെറ്റി ഒന്നും പറഞ്ഞില്ലല്ലോ, പിന്നെന്താ
അഞ്ചു: time ഉണ്ടോ??? ഒന്ന് സംസാരിക്കാമോ? കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്.
ഞാൻ: ഓക്കേ
അവൾ എന്നെ ഫോൺ ചെയ്തു, ഞാൻ അധികം സംസാരിച്ചില്ല കാരണം, ഒന്ന് ഞാൻ സംസാരിക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല, രണ്ട് ഞാൻ അവരുടെ മാനേജർ ആണ് അപ്പൊ കേൾക്കുക ആളുകളെ മനസിലാക്കുക ഇതാണ് എന്റെ ജോലി.
ഇനി ഫോണിൽ അവൾ പറഞ്ഞ കാര്യങ്ങൾ പറയാം….ഞാൻ മെല്ലെ അതികം ഉച്ചത്തിൽ അല്ല സംസാരിച്ചത്
ഞാൻ: hello
അഞ്ചു: hi rohan
ഞാൻ: hi, എന്താ കാര്യം പറ
അഞ്ചു: ഓക്കേ ഞാൻ പെട്ടന്ന് കാര്യം പറയാം, അധികം ഞാൻ പറയില്ല bitching എന്റെ പണിയല്ല.
ഞാൻ: ഓക്കേ പറയു
അഞ്ചു: ഓക്കേ, pinky…. എനിക്ക് അവളെ 3 വർഷമായി അറിയാം, പഠിച്ച കള്ളിയാണ്. അവൾ രോഹന് മുന്നേ വന്ന ഒരു ടീം ലീഡർ, അയാൾ മാനേജർ ഒന്നുമല്ല, ഒരു ലീഡർ, ഇവള് കാരണം ആണ് അയാൾ റിസൈൻ ചെയ്തു പോയത്.
ഞാൻ: അവൾ എന്താ ചെയ്തേ, റിസൈൻ ചെയ്യാനും മാത്രം????
അഞ്ചു: 1 കൊല്ലം മുന്നേ ആണ് എല്ലാത്തിനും തുടക്കം, അയാൾ ഞങ്ങളുടെ TL ആയിട്ട് ഏതാണ്ട് 2 വർഷത്തിൽ കൂടുതൽ ആയി, അപ്പോഴാണ് pinky അറിഞ്ഞത് അയാൾ നമ്മുടെ ടീമിലെ 2 പേരെ അമേരിക്കയിൽ onsight കൊണ്ടുപോകുന്നു എന്ന്, അവൾക്ക് അന്നുവരെ ഇല്ലാത്ത എന്തോ ഒരു പ്രത്യേക സ്നേഹം അയാളോട്, ബാംഗ്ലൂർ ഓഫീസിലെ ഒരു പയ്യന് അവളെ വെല്ല്യ ഇഷ്ടം ആയിരുന്നു, അവൾ അവനെ ഇട്ട് വട്ടം കറക്കുമ്പോഴാണ് ഈ അമേരിക്കൻ പരുപാടി അവൾ അറിയുന്നത്, അവൾ ആ പയ്യനെ അന്ന് ഒഴിവാക്കി TLന്റെ പിന്നാലെ കൂടി.
ഞാൻ: എന്നിട്ട്????
അഞ്ചു വെള്ളം കുടിച്ചിട്ട് തുടർന്നു…..
അഞ്ചു: എന്നിട്ടെന്താ, ഒരുദിവസം ഓഫീസിലെ അവസാനത്തെ break ടൈംമിൽ TLഉം, അവളും കൂടി പുറത്ത് സിഗരറ്റ് വലിക്കാൻ പോയി, അവിടെ ആ മറ്റേ പയ്യൻ അവരെ അവനു കാണാൻ പറ്റാത്ത അവസ്ഥയിൽ കണ്ടു അവന്റെ കണ്ട്രോൾ പോയി TL ഉം അവനും തമ്മിൽ അടിയായി, അന്ന് ചെറിയ വഴക്കെ ഉണ്ടായുള്ളൂ പക്ഷെ ആ തമിഴ്നും TL കർണാടകക്കാരനും ആയിരുന്നു, അതായത് അയാൾ ലോക്കൽ ആയിരുന്നു.
ഈ സംഭവം നടന്ന് ഒരു 6 മാസം കഴിഞ്ഞപ്പോൾ ആ പയ്യൻ റിസൈൻ ചെയ്യാൻ പേപ്പർ ഇട്ട്, 2 മാസം നോട്ടീസ് പീരിയഡ് സമയത്ത് TL ഉം അവന്റെ കുറച്ച് കൂട്ടുകാരും ചേർന്ന് അവനെ തല്ലി കോലം കെടുത്തി, അവൻ ഹോസ്പിറ്റലിൽ ആയിരുന്നു ഒരു 3 ആഴ്ച്ച,
ഞാൻ: എന്നിട്ട്???
അഞ്ചു: TL നെ കമ്പനിയിൽ നിന്നും terminate ചെയ്തു, അയാളുടെ ജോലി പോയപ്പോൾ അവൾ അയാളേം ഉപേക്ഷിച്ചു. അവൾ ഈ ചെന്നൈ ട്രാൻസ്ഫർ ചോതിച്ച് ഇരന്നു വാങ്ങിയതാ, ആ TL ഉം അവളും തമ്മിൽ എന്തൊക്കെയോ വേറെ ഉണ്ടായിട്ടുണ്ട് അത് ആ പയ്യൻ അറിഞ്ഞു, അവൻ ഏതോ video കണ്ടു എന്നൊക്കെയാണ് പറയുന്നത് അതിനാണ് ആ പയ്യനെ അവർ അടിച്ചത്. പക്ഷെ കുറച്ച് നാൾ മുന്നേ ഞാൻ ആ പഴയ TL നെ ബാംഗ്ലൂരിൽ വെച്ച് കണ്ടു, അയാൾ എന്നോട് പറഞ്ഞത് അവൾ പറഞ്ഞിട്ടാണ് അയാൾ അത് ചെയ്തത് എന്ന്. അത് എനിക്ക് ശെരിക്കും shock ആയി. അയാൾ പറഞ്ഞു അവൾ അമേരിക്കയ്ക്ക് പോകാൻ വേണ്ടി അയാളുടെ കൂടെ sex ചെയ്യാനും ഓക്കേ ആയിരുന്നു. അതിലും ഷോക്കിങ് ആയിരുന്നു ആ തമിഴ് പയ്യന് പറയാൻ ഉണ്ടായിരുന്നത്, ഒരു ദിവസം ഞാൻ അവന്റെ സുഖ വിവരം അന്വേഷിക്കാൻ വിളിച്ചു, അപ്പോഴാണ് അവൻ പറയുന്നത് അവന്റെയൊപ്പം ആയിരുന്നു അവൾ, ഓഫീസിൽ ആരും അറിയാൻ പാടില്ല daily അവൾക്ക് sex ഇല്ലാതെ പറ്റില്ല എന്നൊക്കെ.
