പാവക്കൂത്ത് 17

പാവക്കൂത്ത്‌

Pavakooth | Author : MK


വളരെ സാവധാനത്തിൽ മുന്നോട്ടു നീങ്ങുന്ന കഥയാണ്, അങ്ങനെയുള്ള കഥകളോട് താല്പര്യം ഉള്ളവർ മാത്രം വായിക്കുക!!

 

“അമ്മേ,,, ഐസ് ക്രീം,,,” മാളിലെ മധ്യഭാഗത്തായി ജെലാറ്റോ ഐസ് ക്രീമിന്റ്റെ കിയോസ്‌ക് കണ്ടതും മാളൂട്ടി ബഹളം വെച്ച് കൊണ്ട് അങ്ങോട്ടേക്ക് ഓടി അടുക്കുവാൻ ശ്രമിച്ചു,,,

“ഇപ്പോഴല്ല മോളെ,, ആദ്യം നമുക്ക് മോളുടെ സ്കൂൾ ഷൂസ് വാങ്ങിക്കാം, അത് കഴിഞ്ഞു ഐസ് ക്രീം,, ഒക്കെ ??

തന്നിൽ നിന്നും ഓടി മാറാൻ ശ്രമിച്ച മോളുടെ കയ്യിലെ പിടുത്തം ഒന്നുടെ മുറുക്കി അവളെ ചെരുപ്പ് കടയിലേക്ക് വലിച്ചു കയറ്റുന്നതിനു ഇടയിൽ ആയിരുന്നു മാനസി അത് പറഞ്ഞത്,,

തനിക്ക് പുതിയ സ്കൂൾ ഷൂസ് കിട്ടുമെന്ന് അറിഞ്ഞ മാളൂട്ടി വീണ്ടും ആഹ്‌ളാദത്തോടെ തുള്ളിച്ചാടി,,,

മാളൂട്ടിക്ക് എന്ത് കിട്ടുമെന്ന് അറിഞ്ഞാലും സന്തോഷം ആയിരുന്നു,, കാരണം ഈ ഏഴു വയസ്സിനു ഇടയിൽ താരതമ്യേന വളരെ കുറച്ചു സാധനങ്ങളെ അവൾ സ്വന്തമാക്കിയിരുന്നുള്ളൂ,, അത് കളിപ്പാട്ടമായാലും , വസ്ത്രങ്ങൾ ആയാലും ,, ഭക്ഷണ സാധനങ്ങൾ ആയാലും,,

“ഒന്ന് അടങ്ങി നില്ക്കു മാളൂ,, എല്ലാത്തിനും നീ ഇങ്ങനെ ഒച്ച വെച്ച് ചാടിക്കളിക്കല്ലേ,,,”

വളരെ അലങ്കാരത്തോടെയും, ആഡംബരത്തോടെയും നിർമിച്ച ചെരുപ്പ് കടയുടെ കാഴ്ച കണ്ടു മാളു ആഹ്‌ളാദം പ്രകടിപ്പിച്ചപ്പോൾ ആ കടിയിൽ ഉണ്ടായിരുന്ന പലരുടെയും ശ്രദ്ധ തങ്ങളിലേക്ക് വന്നു എന്ന തിരിച്ചറിവാണ് മാളുവിന്‌ അങ്ങനെ ഒരു സ്നേഹശകാരം നൽകാൻ മാനസിയെ പ്രേരിപ്പിച്ചത്,,,

മാളുവിനെ നോക്കി നിന്ന പലരുടെയും മുഖത്തു ഒരു കൊച്ചു കുട്ടിയോട് തോന്നുന്ന വാത്സല്യം പ്രകടമായെങ്കിലും മറ്റു ചിലരുടെ മുഖത്തു ചെറു പുച്ഛവും നിഴലടിച്ചിരുന്നു,, അത് മാനസിയുടെ മനസ്സിൽ ചെറിയ വിഷമം ഉണ്ടാകുകയും ചെയ്തു!!

യെസ് മാം,, ഹൌ ക്യാൻ ഐ ഹെല്പ് യു?? അവരെ സമീപിച്ച ഒരു സെയിൽസ്മാൻറെ ഭാഗത്തു നിന്നായിരുന്നു ആ ചോദ്യം ,,,

അത്,,, അത് എന്റെ മോൾക്ക് ഒരു ഷൂസ്,, സ്കൂളിലേക്കു ഇടാൻ,,

ആകെ താളം തെറ്റി മറുപടി പറയുന്നത്തൂടൊപ്പം ‘മാനസി’ സ്കൂളിൽ നിന്നും കൊടുത്തുവിട്ട ആ കടലാസ് തുണ്ട് അയാളെ ഏല്പിച്ചു,,, അതിൽ യൂനിഫോമിനെ കുറിച്ചുള്ള വിശദീകരണങ്ങൾ ഉണ്ടായിരുന്നു,,

‘വിദ്യാ നികേതൻ ‘ സ്കൂളിലാണ് എൻ്റെ മോള് പഠിക്കുന്നെ !!

 

മാളുവിന്റെ കാൽ അളവ് എടുക്കുന്ന സെയിൽസ്മാനോടായി മാനസി പറഞ്ഞൊപ്പിച്ചു,,

ക്യാഷ് കൊടുത്തു വാങ്ങിക്കുന്ന സാധനം, അവസാനം ഉപയോഗത്തിൽ വരാതെ പോവുമോ എന്ന ഭീതി മാനസിയുടെ മനസ്സിൽ ഉണ്ടായിരുന്നു,,,

അളവെടുപ്പു പൂർത്തിയാക്കിയ ആ പയ്യൻ ” ഷൂസ് ഇപ്പോൾ കൊണ്ട് വരാം, യു മെയ് പ്ലീസ് വെയിറ്റ് മാം” എന്നും പറഞ്ഞുകൊണ്ട് ബാക്ക്-സ്റ്റോറിലേക്കു പോയി,,,

മൗനമായി തലയാട്ടി അയാൾക്ക്‌ മറുപടി കൊടുക്കുമ്പോഴും, താൻ പറഞ്ഞ മോളുടെ സ്കൂളിന്റെ പേര് ഇയാൾ കേട്ട് കാണില്ലേ എന്ന ‘ആശങ്ക’ മാനസിയുടെ മനസ്സിനെ അസ്വസ്ഥ ആക്കിയിരുന്നു,,,

സെയിൽസ്മൻ തൻ്റെ കൺവെട്ടത്തു നിന്ന് മറഞ്ഞതും ‘മാനസി’ ഒരു ചെറു നെടുവീർപ്പ് വിട്ടതിനു ശേഷം തൻ്റെ നോട്ടം മാളൂട്ടിയിലേക്കു നീട്ടി ,,,

മാളൂട്ടി എന്തോ ഒന്നിൽ ആശ്ചര്യത്തോടെ നോക്കി നില്കുകയാണ്,, അവളുടെ കണ്ണിൽ ആ വസ്തുവിനോടുള്ള കൊതി ഊറി നില്പുണ്ട് ,, നേരത്തെ കൊടുത്ത ശകാരം ഇപ്പോഴും ഓർമയിൽ ഉള്ളത് കൊണ്ടാവാം, മാളൂട്ടി അത് കണ്ടു പതിവ് കണക്കെ തുള്ളിച്ചാടാതെ ഇരിക്കുന്നത്,, എന്നാൽ അവളുടെ ശരീരഭാഷയിൽ നിന്നും മാളൂട്ടി സ്വയം അവളിലെ ആവേശത്തെ നിയന്ത്രിക്കുകയാണ് എന്ന് വ്യക്തം !

അവിടെ,, ആ മനോഹരമായ ഷെല്ഫുകളിൽ ഒന്നിൽ, ഒരു പിങ്ക് കളർ ഡിസൈനർ ഷൂസ് ‘വിസ്മയത്തോടെ’ കണ്ണും തള്ളി നോക്ക്കി നിൽക്കുന്ന തൻ്റെ മകളുടെ നെറുകയിൽ മാനസി വാത്സല്യപൂർവ്വം തലോടി,,

‘പിങ്ക് കളർ’ മാളൂട്ടിയുടെ ഇഷ്ട്ട നിറമാണ് പോരാത്തതിന് ആ ഷൂസ് കാണാൻ വളരെ ഭംഗിയും ഉണ്ടായിരുന്നു,,,

തൻ്റെ നെറുകയിൽ തലോടുന്ന അമ്മയുടെ മുഖത്തു ഇപ്പൊ കുറച്ചു മുമ്പ് കണ്ട ദേഷ്യം ഇല്ലെന്നു കണ്ടതും മാളു ഒരു കൊഞ്ചലോടെ പറഞ്ഞു,,

ദേ,, ആ ഷൂസ് നോക്കമ്മേ,,, എന്തൊരു ഭംഗിയാ,,,

മാളുവിന്റെ ആ കൊതിയൂറും കൊഞ്ചൽ കേട്ട മാനസിയുടെ നോട്ടം അവളുടെ പോലും സമ്മതത്തിനു കാത്തു നിക്കാതെ വീണ്ടും നിമിനേരത്തേക്കു ആ ഭംഗിയുള്ള ഡിസൈനർ ഷൂസിലേക്കു തിരിച്ചു പോയെങ്കിലും അത് വളരെ വിലകൂടിയ ഷൂസ് ആയിരിക്കും എന്ന തോന്നൽ അവളെ ആ നോട്ടത്തിൽ നിന്നും പെട്ടെന്ന് പിന്തിരിപ്പിച്ചു !!

എനിക്ക് ആ ഷൂസ് വേണം അമ്മേ എന്നും പറഞ്ഞു കൊണ്ട് മാളൂട്ടി പെട്ടെന്ന് ആ ഷെൽഫിനു അടുത്തേക്ക് ഓടി അവളുടെ ജന്മ സ്വഭാവം വീണ്ടും കാട്ടിത്തുടങ്ങി!!

മോളെ നീ ഈ കട മൊത്തം അലങ്കോലമാകല്ലേ എന്നും പറഞ്ഞു കൊണ്ട് മാനസി മോളുടെ അടുത്തേക്ക് ഓടി എത്തുമ്പോയേക്കും മാളൂട്ടി അവൾ നോട്ടം വെച്ച ആ പിങ്ക് ഷൂസ് കൈകളിൽ ഒതുക്കി കഴിഞ്ഞിരുന്നു ,,,

നല്ല ഭംഗിയുള്ള ഷൂസ് അല്ലെ അത് ? എന്നും പറഞ്ഞു കൊണ്ട് അവിടുത്തെ യൂനിഫോം ധരിച്ച ഒരു പെൺകുട്ടി മാനസിയുടെ കാഴ്ചവട്ടത്തേക്കു അപ്രതീക്ഷിതമായി കടന്നു വന്നതും, ‘മാനസി’ ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും പെട്ടെന്ന് മുഖത്തു ഒരു പുഞ്ചിരി വരുത്തി അവളുടെ മുഖത്തു തെളിഞ്ഞു വന്നുകൊണ്ടിരുന്ന വിഭ്രാന്തിയെ വിജയകരമായി മറച്ചു പിടിച്ചു!

നമ്മൾ ഇവിടെ യൂണിഫോം ഷൂസ് വാങ്ങിക്കാൻ വേണ്ടി മാത്രം വന്നതാ,,, എന്ന് പറയുമ്പോയേക്കും, ആ സെയിൽസ് ഗേൾ “വാ മോളെ നമുക്ക് ഈ ഷൂസ് ഇട്ടു നോക്കാല്ലോ” എന്നും പറഞ്ഞു കൊണ്ട് മാളൂട്ടിയെയും ഒപ്പം ആ പിങ്ക് കളർ ഷൂസുമായി അടുത്തുള്ള കുശ്ശൻ ബെഞ്ചിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു,,,

തനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട ആ പിങ്ക് കളർ ഷൂസ് ധരിച്ച ‘മാളൂട്ടി’ ഒരു വലിയ കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് ആത്മനിർവൃതി അടയുമ്പോൾ ‘മാനസി’ വേവലാതി പിടിച്ച മനസ്സോടെ ആ ഷൂസിനു എത്ര വില വരും എന്ന് കണ്ടു പിടിക്കുന്ന തിരക്കിൽ ആയിരുന്നു ,,,

ദേ,, മാം നിങ്ങൾ ആവശ്യപ്പെട്ട സ്കൂൾ ഷൂസ്,,,

നേരത്തെ പോയ സെയിൽസ്മെൻ ആ പുതിയ ഷൂസിന്റെ ബോക്സ് കൈമാറിയപ്പോഴാണ് മാനസി ആ വില തേടൽ ധൗത്യം അവസാനിപ്പിച്ചത്,,, എന്നാൽ മാളൂട്ടി അപ്പോഴും ആ കണ്ണാടിയുടെ മുന്നിൽ ഉത്സാഹവതിയായിരുന്നു,, തനിക്ക് ഈ ഷൂസും കൂടെ സ്വന്തമാക്കാൻ പറ്റും എന്ന വിശ്വാസത്തിൽ ആയിരുന്നു!

മോളിങ്‌ വന്നേ,, ഒന്ന് ഈ സ്കൂൾ ഷൂസ് പകമാണോ എന്ന് ഇട്ടു നോക്കിയേ,,

ബോക്സിൽ നിന്നും പുറത്തെടുത്ത ആ കറുപ്പ് കളർ സ്കൂൾ ഷൂസ് മാളുവിന്‌ നേരെ നീട്ടിപ്പിടിച്ചു കൊണ്ടായിരുന്നു മാനസിയുടെ ആ ആവശ്യപ്പെടൽ,, അപ്പോൾ മാനസിയുടെ ശബ്ദത്തിൽ അല്പം ഗൗരവം നിലനിന്നിരുന്നു!!

Leave a Reply

Your email address will not be published. Required fields are marked *