നെക്സ്റ്റ്!!
ക്യാഷ് കൗണ്ടറിൽ നിന്നും മാനസിയുടെ നേർക്ക് നോക്കി അല്പം ഉറക്കെ ആ ജീവനക്കാരൻ ഒച്ച ഇട്ടപ്പോഴാണ് ‘മാനസി’ ആ ഓർമകളിൽ നിന്നും ഉണർന്നതും, താൻ വാങ്ങിച്ച ഷൂസിൻ്റെ പണമടക്കാനുള്ള തൻ്റെ ഊയം ആയി എന്ന് തിരിച്ചറിയുന്നതും!
എത്ര ആയി?? ആ കാഷ്യർ ഇരു ഷൂസുകളും അടങ്ങുന്ന ഷോപ്പിംഗ് ബാഗ് മാനസിക്ക് കൈമാറിയതിന് പുറകെ മാനസി ചോദിച്ചു,,
ട്ടാക്സ് അടക്കം 5,630 മാം,, ആ കാഷ്യർ ചെറു പുഞ്ചിരിയോടെ പറഞ്ഞു,,,
എന്ത്!! അയ്യായിരത്തി അറുന്നൂറ്റി മുപ്പതോ ??? ആ പിങ്ക് ഷൂസിനു എത്രയാ?? ,, മൊത്തം ബില്ല് എമൗണ്ട് കേട്ട് ആകെ പിടുത്തം വിട്ട മാനസി തൻ്റെ കണ്ണും തള്ളിപ്പിടിച്ചു അല്പം ഉറക്കെ ആയിരുന്നു അത് ചോദിച്ചത്,,,
പിങ്ക് ഷൂസിനു അയ്യായിരം ആണ് മാം,, അത് ഒരു ലിമിറ്റഡ് എഡിഷൻ ഡിസൈനർ ഷൂസ് ആണ് ,, കാഷ്യർ മുഖത്തെ പുഞ്ചിരി മാറ്റാതെ പറഞ്ഞു,,,
അയ്യോ,, സോറി,, ഞാൻ കരുതിയത് അതിനു അഞ്ഞൂറ് ആണെന്നാണ്,, അത്രയും ക്യാഷ് എൻ്റെ കയ്യിൽ ഇല്ല,, തത്കാലം എനിക്ക് ആ കറുപ്പ് സ്കൂൾ ഷൂസ് മാത്രം മതി,,,
തൻ്റെ ഗതികേട് ആ ജീവനക്കാരന് മുന്നിൽ വ്യക്തമാകുമ്പോഴും ‘മാനസി’ ചെറുതായി മുഖത്തു ഒരു പുഞ്ചിരി വരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു, പക്ഷെ മാനസിയുടെ ആ വാക്കുകൾ കേട്ട കാഷ്യറുടെ മുഖത്തെ പുഞ്ചിരി പൂർണമായും അസ്തമിച്ചു പകരം ഒരു പുച്ഛഭാവം പിറവി കൊള്ളാനും തുടങ്ങി !!
അയ്യോ,,, എനിക്ക് ആ പിങ്ക് ഷൂസ് വേണം അമ്മേ,,,,, മാളു വീണ്ടും ഒച്ചയിട്ടു കരയാൻ തുടങ്ങി,,, അതും ഇപ്പ്രാവശ്യം തറയിൽ കിടന്നു കൈകാലുകൾ ഇട്ടടിച്ചായിരുന്നു മാളുവിൻറ്റെ പ്രഹസനം!!
അയ്യോ മോളെ,, ഇങ്ങനെ കിടന്നു ബഹളം വെക്കല്ലേ,, ദേ,, എല്ലാവരും നമ്മളെ തന്നെ നോക്കുന്നു,,, അമ്മ ഇപ്പൊ അത്രയും ക്യാഷ് എടുത്തിട്ടില്ല,, ഇപ്പൊ നമുക്ക് സ്കൂൾ ഷൂസ് മാത്രം വാങ്ങിക്കാം,,, നാളെ നമുക്ക് പൈസയുമായി വന്നിട്ട് പിങ്ക് ഷൂസും വാങ്ങിക്കാം!!
നാളെ വന്നു വാങ്ങിക്കാം എന്ന് മാനസി പറഞ്ഞത് വെറുതെ ആയിരുന്നെങ്കിലും എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നു എന്ന് പറഞ്ഞത് സത്യം തന്നെ ആയിരുന്നു,, മാളുവിന്റ്റെ ഈ പെർഫോമൻസ് തുടങ്ങിയും മനസിയും മോളും തന്നെ ആയിരുന്നു ആ കടയിലെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത്!!
ഇല്ല,,, ‘അമ്മ വെറുതെ നുണ പറയുവാ,, ഈ ‘അമ്മ എനിക്ക് ഒന്നും വാങ്ങിച്ചു താരത്തില്ല,,, എനിക്ക് ഇഷ്ട്ടമല്ല ഈ അമ്മയേ,,,
മാനസിയെ ഒന്നൂടെ നാണം കെടുത്തിക്കൊണ്ടു മാളു വീണ്ടും ഒച്ചയിട്ടു !!
കുഴപ്പമില്ല,, ഇത് ഞാൻ പേ ചെയ്തോളാം,, പറയുന്നതോടൊപ്പം മായ അവരുടെ ക്രെഡിറ്റ് കാർഡ് ആ ക്യാഷ്യർക്കു കൈമാറി,,
അയ്യോ,, വേണ്ട ചേച്ചി,, ഇത്രയും വിലയുള്ള ഷൂസ്,,, ഇങ്ങനെ മോളുടെ വാശിക്ക് നിക്കണ്ട,,,
മാനസി എതിർത്ത് തുടങ്ങുമ്പോയേക്കും, ആ കാഷ്യർ കാർഡ് സ്വൈപ്പ് ചെയ്തു കഴിഞ്ഞിരുന്നു,,, ബില്ല് അച്ചടിച്ച് പുറത്തേക്കു തള്ളി വരുന്ന ഓരോ സെക്കൻഡിലും മാനസിയുടെ മുഖത്തു നാണക്കേട് അരിച്ചു കയറുകയായിരുന്നു,,, ആ പ്രിൻറ്റെർ ഉയർത്തി വിടുന്ന ഓരോ ശബ്ദ കോലാഹലങ്ങളും മാനസിയുടെ മനസ്സിൽ ഓരോ പ്രഹരമായി പതിച്ചു കൊണ്ടിരുന്നു!!
മായേച്ചി ആ ബില്ല് കൈപറ്റി മാനസിക്കു കൈമാറുമ്പോൾ മാനസിയുടെ മുഖം ഇരുണ്ടിരുന്നു,, എന്നാൽ ആ കാഷ്യറുടെ മുഖത്തു ആ പഴയ പുഞ്ചിരി തിരിച്ചു വരികയും ചെയ്തു!!
**********
10 മിനിറ്റോളം ആയി അവർ മൂന്നു പേരും ആ മാളിലെ ഫുഡ് കോർട്ടിൽ ഇരുന്നു ജ്യൂസ് നുകരാൻ തുടങ്ങിയിട്ട്,, ഓഹ് ക്ഷമിക്കണം,, മാളുവിന് ജ്യൂസ് അല്ലായിരുന്നു,, മായേച്ചിയുടെ വക അവൾക്കു ഏറ്റവും പ്രിയപ്പെട്ട ജലാറ്റോ ഐസ്ക്രീം തന്നെ ആയിരുന്നു ലഭിച്ചത് !!
മായേച്ചി അവരുടെ മൊബൈലിൽ എന്തോ കാര്യമായ ഇമൈലോ മറ്റോ ചെക്ക് ചെയ്യുകയാണ്,, ‘മാളു’ ഐസ് ക്രീം ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുന്നു,, അവർക്കു നടുവിൽ, വളരെ ചെറിയ പരിചയം ഉള്ള ഒരു വ്യക്തിയുടെ കയ്യിൽ നിന്നും താൻ ആവശ്യപ്പെട്ടിട്ടല്ലെങ്കിലും അയ്യായിരത്തിനു മുകളിൽ വരുന്ന സഹായം ഏറ്റു വാങ്ങേണ്ടി വന്ന ചടപ്പിൽ മാനസി തല കുനിച്ചിരിക്കുന്നു,,,
