പാവക്കൂത്ത് 19

ദേ,, ആ ഷൂസ് നോക്കമ്മേ,,, എന്തൊരു ഭംഗിയാ,,,

മാളുവിന്റെ ആ കൊതിയൂറും കൊഞ്ചൽ കേട്ട മാനസിയുടെ നോട്ടം അവളുടെ പോലും സമ്മതത്തിനു കാത്തു നിക്കാതെ വീണ്ടും നിമിനേരത്തേക്കു ആ ഭംഗിയുള്ള ഡിസൈനർ ഷൂസിലേക്കു തിരിച്ചു പോയെങ്കിലും അത് വളരെ വിലകൂടിയ ഷൂസ് ആയിരിക്കും എന്ന തോന്നൽ അവളെ ആ നോട്ടത്തിൽ നിന്നും പെട്ടെന്ന് പിന്തിരിപ്പിച്ചു !!

എനിക്ക് ആ ഷൂസ് വേണം അമ്മേ എന്നും പറഞ്ഞു കൊണ്ട് മാളൂട്ടി പെട്ടെന്ന് ആ ഷെൽഫിനു അടുത്തേക്ക് ഓടി അവളുടെ ജന്മ സ്വഭാവം വീണ്ടും കാട്ടിത്തുടങ്ങി!!

മോളെ നീ ഈ കട മൊത്തം അലങ്കോലമാകല്ലേ എന്നും പറഞ്ഞു കൊണ്ട് മാനസി മോളുടെ അടുത്തേക്ക് ഓടി എത്തുമ്പോയേക്കും മാളൂട്ടി അവൾ നോട്ടം വെച്ച ആ പിങ്ക് ഷൂസ് കൈകളിൽ ഒതുക്കി കഴിഞ്ഞിരുന്നു ,,,

നല്ല ഭംഗിയുള്ള ഷൂസ് അല്ലെ അത് ? എന്നും പറഞ്ഞു കൊണ്ട് അവിടുത്തെ യൂനിഫോം ധരിച്ച ഒരു പെൺകുട്ടി മാനസിയുടെ കാഴ്ചവട്ടത്തേക്കു അപ്രതീക്ഷിതമായി കടന്നു വന്നതും, ‘മാനസി’ ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും പെട്ടെന്ന് മുഖത്തു ഒരു പുഞ്ചിരി വരുത്തി അവളുടെ മുഖത്തു തെളിഞ്ഞു വന്നുകൊണ്ടിരുന്ന വിഭ്രാന്തിയെ വിജയകരമായി മറച്ചു പിടിച്ചു!

നമ്മൾ ഇവിടെ യൂണിഫോം ഷൂസ് വാങ്ങിക്കാൻ വേണ്ടി മാത്രം വന്നതാ,,, എന്ന് പറയുമ്പോയേക്കും, ആ സെയിൽസ് ഗേൾ “വാ മോളെ നമുക്ക് ഈ ഷൂസ് ഇട്ടു നോക്കാല്ലോ” എന്നും പറഞ്ഞു കൊണ്ട് മാളൂട്ടിയെയും ഒപ്പം ആ പിങ്ക് കളർ ഷൂസുമായി അടുത്തുള്ള കുശ്ശൻ ബെഞ്ചിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു,,,

തനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട ആ പിങ്ക് കളർ ഷൂസ് ധരിച്ച ‘മാളൂട്ടി’ ഒരു വലിയ കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് ആത്മനിർവൃതി അടയുമ്പോൾ ‘മാനസി’ വേവലാതി പിടിച്ച മനസ്സോടെ ആ ഷൂസിനു എത്ര വില വരും എന്ന് കണ്ടു പിടിക്കുന്ന തിരക്കിൽ ആയിരുന്നു ,,,

ദേ,, മാം നിങ്ങൾ ആവശ്യപ്പെട്ട സ്കൂൾ ഷൂസ്,,,

നേരത്തെ പോയ സെയിൽസ്മെൻ ആ പുതിയ ഷൂസിന്റെ ബോക്സ് കൈമാറിയപ്പോഴാണ് മാനസി ആ വില തേടൽ ധൗത്യം അവസാനിപ്പിച്ചത്,,, എന്നാൽ മാളൂട്ടി അപ്പോഴും ആ കണ്ണാടിയുടെ മുന്നിൽ ഉത്സാഹവതിയായിരുന്നു,, തനിക്ക് ഈ ഷൂസും കൂടെ സ്വന്തമാക്കാൻ പറ്റും എന്ന വിശ്വാസത്തിൽ ആയിരുന്നു!

മോളിങ്‌ വന്നേ,, ഒന്ന് ഈ സ്കൂൾ ഷൂസ് പകമാണോ എന്ന് ഇട്ടു നോക്കിയേ,,

ബോക്സിൽ നിന്നും പുറത്തെടുത്ത ആ കറുപ്പ് കളർ സ്കൂൾ ഷൂസ് മാളുവിന്‌ നേരെ നീട്ടിപ്പിടിച്ചു കൊണ്ടായിരുന്നു മാനസിയുടെ ആ ആവശ്യപ്പെടൽ,, അപ്പോൾ മാനസിയുടെ ശബ്ദത്തിൽ അല്പം ഗൗരവം നിലനിന്നിരുന്നു!!

എനിക്ക് ഈ പിങ്ക് ഷൂസ് മതിയമ്മേ,,, (ഇല്ലെങ്കിൽ ഞാൻ കരഞ്ഞു ഒച്ച വെക്കും എന്ന ഭാവത്തിൽ ആയിരുന്നു മാളുവിന്റ്റെ മറുപടി)

ശരി!! ആദ്യം മോള് ഈ സ്കൂൾ ഷൂസ് ഒന്ന് ഇട്ടു നോക്ക്, എന്നിട്ടു രണ്ടും വാങ്ങുന്നതിനെ പറ്റി നമുക്ക് ആലോചിക്കാം,,

അമ്മയുടെ ആ വാഗ്ദാനത്തിൽ വലിയ പ്രതീക്ഷ ഇല്ലെങ്കിലും, തല്ല് പേടിച്ചു മാളു പാതി മനസ്സോടെ ആ സെയിൽസ്മാൻറെ അടുത്തേക്ക് നടന്നടുത്തു,,,

അയാൾ മാളൂട്ടിയെ ബെഞ്ചിൽ ഇരുത്തി ആ പിങ്ക് കളർ ഷൂസ് ഊരിയതിനു ശേഷം സ്കൂൾ ഷൂസ് അണിയിച്ചു അതിൻ്റെ സൈസ് ഉറപ്പു വരുത്തുന്ന വേളയിൽ മാനസി ആ സെയിൽസ് ഗെർളിന്റെ അടുത്തു ചെന്ന് ആ പിങ്ക് ഷൂസിന്റെ വില അന്വേഷിക്കാൻ ആരംഭിച്ചു !

വില തിരക്കിയെങ്കിലും ആ സെയിൽസ് ഗേൾ ആരുമായോ ഒരു ഫോൺ സംവാദത്തിൽ ആയിരുന്നതിനാൽ മാനസിക്ക് അവളുടെ ചോദ്യത്തിനുള്ള പ്രതികരണം ലഭിക്കുന്നുണ്ടായിരുന്നില്ല,,

കുറച്ചു നേരം കാത്തു,,, പക്ഷെ ആ പെൺകൊച്ചു “ഓക്കേ സർ, നോക്കാം സർ,, കുഴപ്പമില്ല സർ” എന്നിങ്ങനെയുള്ള മറുപടികൾ കൊടുത്തു ആ ഫോൺ വിളിയുടെ ദൈർഗ്യം കൂട്ടുന്നതല്ലാതെ അത് ഇപ്പോയൊന്നും അവസാനിക്കും എന്ന ഒരു സൂചന പോലും കാട്ടുന്നുണ്ടായിരുന്നില്ല!

ക്ഷമ നശിച്ച ‘മാനസി’ ആംഗ്യഭാഷ ഉപയോഗിച്ച് ആ പിങ്ക് ഷൂസിനുള്ള വില എത്രയാണെന്ന് വീണ്ടും ചോദിച്ചു,,,

താൻ ഒരു കോളിൽ ആയിരിക്കുമ്പോൾ, തീരെ മര്യാദ ഇല്ലാതെ ഇടയ്ക്കു കയറി ശല്യപ്പെടുത്തുന്ന മാനസിയെ ഒന്ന് നീരസത്തോടെ നോക്കിയതിനു ശേഷം ആ സെയിൽസ് ഗേൾ തൻ്റെ കൈ ഉയർത്തിപ്പിടിച്ചു അഞ്ചു വിരലുകളും ചേർത്ത് വെച്ച് 5 എന്ന് ആംഗ്യഭാഷയിൽ തന്നെ മാനസിക്ക് ഉത്തരവും നൽകി,,,

Leave a Reply

Your email address will not be published. Required fields are marked *