പാവക്കൂത്ത് 19

മാനസി ബാത്‌റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോയേക്കും ഹർഷൻ തന്നെയും കാത്തു അവിടെ നില്പുണ്ടായിരുന്നു,,

ഉദ്ദേശം അറിയാമെങ്കിലും മാനസി ഒരു ചോദ്യചിഹ്നത്തോടെ ഹർഷന്റ്റെ മുഖത്തേക്കു നോക്കി ,,

പ്രതീക്ഷിച്ചപോലെ തന്നെ ഹർഷൻ ആവശ്യപ്പെട്ടു

എടീ ഭാര്യേ,,, കുറെ നേരമായി അവരെല്ലാം നിന്റെ വരവും കാത്തു നില്കുന്നു,, പതിവ് പോലെ നിൻറ്റെ കിടുക്കാച്ചി ചായയും പക്കുവടയും,,

പക്ഷെ ഹർഷൻ,,,

മാനസി പറഞ്ഞു തുടങ്ങും മുന്നേ ഹർഷൻ ഇടയിൽ കയറി പറഞ്ഞു,,

അറിയാം,, നീ പറയാൻ പോകുന്നത് ഉള്ളിയുടെ വിലയെ പറ്റി അല്ലെ?? പക്ഷെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല മോളെ,, അവർ വന്നത് തൊട്ടു ചോദിക്കുന്നത് നിന്നെയും മോളെയും പറ്റി ആയിരുന്നില്ല പകരം ഉള്ളി വടയെ പറ്റി ആയിരുന്നു,, നിന്നോടാരാ ഇത്ര രുചിയുള്ള പക്കുവട ഉണ്ടാക്കി അവരെ അഡിക്ട് ആകാൻ പറഞ്ഞത്,,

ഇതും പറഞ്ഞു താൻ എന്തോ വലിയ തമാശ പറഞ്ഞ കണക്കെ ഹർഷൻ വീണ്ടും തൻ്റെ സുഹൃത്തുക്കളുടെ ഇടയിലേക്ക് ചർച്ച തുടരുവാനായി പോയി,, എന്നാൽ മാനസി ഇതിനു ആരെ പഴിക്കണം എന്നറിയാതെ കിച്ചണിലേക്കും നീങ്ങി,,,

പക്കുവട പാകം ചെയ്യുന്നതിനിടയിൽ മാനസി പിറുപിറുത്തു: എത്ര കാലമായി ഈ നാശങ്ങൾ ചർച്ച തുടങ്ങിയിട്ട് ?? മുമ്പൊക്കെ ലോകമഹായുദ്ധം ആയിരുന്നു ചർച്ച പക്ഷെ ഇപ്പോൾ പലസ്തീൻ ഇസ്രായേൽ പ്രശ്നം ആയി എന്ന് മാത്രം,, അല്ലാതെ വേറൊരു മാറ്റവും ഹർഷനോ അയാളുടെ കൂട്ടുകാർക്കോ ഉണ്ടായിട്ടില്ല,,

ഹർഷൻ ഒന്നും പറയുന്നില്ല എന്ന് കരുതി,, കയറി വരുന്ന ഈ സുഹൃത്തുക്കൾക്ക് ഒന്ന് സ്വയം ചിന്തിച്ചു കൂടെ,, അല്ലെങ്കിൽ ഓരോ സുഹൃത്തുക്കളുടെ വീട്ടിലായി മാറി മാറി ചർച്ചയ്ക്കു വേദി ഒരുക്കുക,, ആരോട് പറയാൻ? ആര് കേൾക്കാൻ?

നാശങ്ങൾ ഈ പക്കുവടയും ചായയും കഴിച്ചു സഭ പിരിഞ്ഞു പോയാൽ മതിയായിരുന്നു,, അതായിരുന്നു മാന്സിയുടെ ഇന്നത്തെ അവസാന പ്രാർത്ഥന!

പക്ഷെ മാനസിയുടെ ആ പ്രാർത്ഥനയും ഫലവത്തായില്ല,, പക്കുവടയും ചായയും കഴിച്ചു രാത്രി ഭക്ഷണവും കഴിച്ചാണ് അവരെല്ലാം സഭ പിരിഞ്ഞു പോയത്,,

ഏതാണ്ട് മൂന്നു നാല് ദിവസത്തേക്ക് തൻറ്റെ കുടുമ്പത്തിനു മാത്രം പാകം ചെയ്യാൻ പോരുന്ന പച്ചക്കറികൾ ആ ഒറ്റ രാത്രി കൊണ്ട് തീർന്നു!!

എല്ലാം കഴിഞ്ഞു രാത്രി അവരുടെ ബെഡ്റൂമിലെ ചില വാക്‌പോരാട്ടങ്ങൾ,,,

മാളു ഉറങ്ങിക്കഴിഞ്ഞിരുന്നു,, ഹർഷൻ കുളിക്കാൻ കയറിയ തൻറ്റെ ഭാര്യയെയും കാത്തു മാളുവിനൊപ്പം ബെഡിൽ കിടക്കുന്നു,,,

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം കുളി കഴിഞ്ഞു മാനസി മുറിയിലേക്ക് പ്രവേശിച്ചു,,

മറ്റെന്തോ പറയാൻ കാത്തു നിന്ന ഹർഷൻ,, മാനസിയുടെ കാർമേഘം മൂടിയ മുഖഭാവം കണ്ടു ആ പ്രേമ വാക്കുകൾ വിഴുങ്ങിക്കളഞ്ഞു,, ഇങ്ങനെ ഉള്ള അവസരങ്ങളിൽ കൊഞ്ചിക്കാൻ ചെന്നാൽ നല്ല ആട്ടു കിട്ടും എന്ന ബോധ്യം ഇത്രയും കാലത്തേ സഹജീവിതത്തോടെ ഹർഷൻ മനസ്സിലാക്കിയിരുന്നു,,,

കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് തൻ്റെ ഈറൻ മുടി വാരി ഒതുക്കുന്ന മാനസിയോടായി അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഹർഷൻ സംസാരിച്ചു തുടങ്ങി,,,

എന്താടോ ഭാര്യേ?? താൻ ഇതുവരെ ആ ഉള്ളി വിഷയത്തിൽ നിന്നും വിട്ടില്ലേ??

മാനസി ഹർഷന്റ്റെ നേർക്ക് ഒന്ന് കൂർപ്പിച്ചു നോക്കിയതിനു ശേഷം വീണ്ടും തൻ്റെ ഈറൻ മുടി വാരി ഒതുക്കുന്നതിൽ ശ്രദ്ധ കേന്ത്രീകരിച്ചു

കഷ്ട്ടമുണ്ട് ഹർഷേട്ടാ,,, ഉള്ളി മാത്രമല്ല ,, ഏതാണ്ട് ഒരാഴ്ചയോളം എത്തിക്കാവുന്ന പച്ചക്കറികളും തീർന്നു,, എനിക്ക് പാചകം ചെയ്യുന്നതിലോ,, ഏട്ടൻറ്റെ കൂട്ടുകാർ ഇവിടെ വരുന്നതിലോ ഒരു പ്രശ്നവും ഇല്ല,,

പക്ഷെ ഹർഷേട്ടൻ മാസച്ചിലവിനുള്ള കാശ് എൻ്റെ കയ്യിൽ ഏല്പിക്കുന്നതോടെ ഹർഷേട്ടൻറെ ബാധ്യത കഴിഞ്ഞു,, പിന്നെ അത് വെച്ച് ആ ഒരു മാസം മൊത്തം ചെലവ് നടത്തി പോകുന്നതിന്റെ ബുദ്ധിമുട്ട് എനിക്കെ അറിയൂ,,,

5 അപ്പം കൊണ്ട് അയ്യായിരം പേർക്ക് വിരുന്നൊരുക്കുന്ന യേശുവിന്റെ വിദ്യയോ അല്ലെങ്കിൽ ദ്രൗപതിയുടെ കയ്യിലുള്ള അക്ഷയപാത്രമോ എൻ്റെ കയ്യിൽ ഇല്ല,,, മാനസി സ്വല്പം ശബ്ദമുയർത്തി കൂട്ടിച്ചേർത്തു !!

Leave a Reply

Your email address will not be published. Required fields are marked *