എന്നാലും ചേച്ചി ആ ബില്ല് അടയ്കണ്ടായിരുന്നു,,,
മൗനം ബേധിച്ചു സംസാരിച്ചു തുടങ്ങിയത് മാനസി തന്നെ ആയിരുന്നു!!
പെട്ടെന്ന് മാനസിയുടെ സംസാരം കേട്ട മായേച്ചി തൻ്റെ പുരികങ്ങൾ ഉയർത്തിപ്പിടിച്ചു മാനസിയുടെ മുഖത്തേക്ക് ഒരു ചോദ്യ രൂപേണ നോക്കി,,
അല്ല,, ഞാൻ പറയുവായിരുന്നു,,, ഇത്രയും വിലയുള്ള ഷൂസിനു മായേച്ചി കാശ് കൊടുക്കുണ്ടായിരുന്നു!!
അത് കേട്ട മായേച്ചി ചെറു പുച്ച ഭാവത്തോടെ ചുണ്ടുകൾ കോട്ടി,,, താൻ ഇതുവരെ ആ വിഷയം വിട്ടില്ലേ എന്ന് മനസിയോട് ചോദിക്കുന്ന കണക്കെ!
മായ മാളുവിൻറ്റെ മുഖത്തേക്ക് വാത്സല്യപൂർവ്വം ഒന്ന് നോക്കി,, ശേഷം മനസിയോടായി പറഞ്ഞു,,
നല്ല മിടുക്കിയാ നിൻറ്റെ മോള്,, പിന്നെ ഇത്തരം വാശിയൊക്കെ ഈ പ്രായത്തിൽ പിള്ളേർ കാണിക്കും,,, അല്ലാതെ എന്താ ഒരു രസം?? പിന്നെ ആ കാശിൻറ്റെ കാര്യം!! നീ ഇങ്ങനെ എടുത്തു പറയാൻ മാത്രം വലുപ്പം ഒന്നുമില്ല ആ തുകയ്ക്ക്,, പിന്നെ നിൻറ്റെ മോൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ നമ്മൾ എന്തോന്ന് അയൽക്കാര് ??
പിന്നേ,, നീ എപ്പോഴാ കൊച്ചിയിലേക്ക് മാറിയത് ??
മാനസി വീണ്ടും ആ കാശിൻറ്റെ കാര്യം തന്നെ പറയണ്ട എന്ന് കരുതി മായ മറ്റു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി,,
കുറച്ചു വർഷങ്ങൾ ആയി,,, ഏട്ടന് ഇവിടെ ഒരു സ്കൂളിൽ ജോലി ശരിയായി,, അങ്ങനെ മാറിയതാ,,, പുഞ്ചിരിയോടെ ആയിരുന്നു മാനസിയുടെ ആ മറുപടി.
മായേച്ചി: സ്കൂളിൽ എന്ന് പറയുമ്പോൾ,,, ആള് മാഷ് ആണോ ??
മാനസി: അതെ കണക്കു ടീച്ചർ,,,
മായേച്ചി: ഹ്മ്മ്,,, ഈ മാഷുമ്മാർക്കൊക്കെ ഇപ്പോഴും ആവശ്യത്തിന് ശമ്പളം ഒക്കെ ഉണ്ടോ ?? ഹ്മ്മ്,, എന്താ പുള്ളിക്കാരൻറ്റെ പേര് ??
മാനസി: ഹർഷൻ (മാനസി അവരുടെ ആ രണ്ടാമത്തെ ചോദ്യത്തിന് മാത്രമേ മറുപടി കൊടുത്തുള്ളൂ).
മായേച്ചി: ആട്ടെ,, അപ്പൊ നീ എന്ത് ചെയ്യുന്നു ?
മാനസി: ഒന്നുമില്ല,, ഞാൻ ഹൌസ് വൈഫ് !!
മായേച്ചി: ഓഹ്,, അപ്പൊ ഒരു അദ്ധ്യാപകന് കിട്ടുന്ന ശമ്പളത്തിൽ മാത്രം ഈ കാലത്തു എങ്ങനെ ജീവിച്ചു പോകുന്നു മോളെ??
മായേച്ചിയുടെ ആ ചോദ്യത്തിന് മുന്നിൽ തലകുനിച്ചു ഇരുപ്പു മാത്രമായിരുന്നു മാനസിയുടെ മറുപടി!!
അൽപ നേരത്തെ വീർപ്പു മുട്ടിക്കുന്ന മൗനത്തിനു ശേഷം തൻ്റെ മനസ്സിലെ സങ്കടം മറച്ചു വെച്ച് മാനസി വീണ്ടും സംസാരിച്ചു തുടങ്ങി
അല്ല,, മായേച്ചിയുടെ ഫാമിലി ഒക്കെ,,,
ആഹ്,, ഒരു മോൻ ഉള്ളത് ഇപ്പോൾ അവന്റെ പഠിത്തവുമായി യൂറോപ്പിലാണ്,,, പിന്നേ ഭർത്താവു,,, അദ്ദേഹം വിട്ടു പോയിട്ട് ഇപ്പൊ ഏതാനും വർഷങ്ങൾ ആയി,,,
അയ്യോ,, സോറി ചേച്ചി,, മാനസി ആശ്വസിപ്പിക്കുന്ന തരത്തിൽ പറഞ്ഞു !!
ഏയ്,, അതൊന്നും വിഷയമല്ല,, വർഷങ്ങൾ കഴിയുന്തോറും ആ ഓർമകളും നശിച്ചു കൊണ്ടിരിക്കുന്നു,,, വളരെ ലാഘവത്തോടെ ആയിരുന്നു മായേച്ചിയുടെ ആ മറുപടി,,,
മായ തുടർന്നു,,, ആദ്യമൊക്കെ പുള്ളിക്കാരൻറ്റെ പെൻഷൻ മാത്രമായിരുന്നു ജീവിത വരുമാനം,, പക്ഷെ അത് കൊണ്ടൊന്നും ജീവിതം മുന്നോട്ടു പോകില്ല എന്ന് ഉറപ്പു വന്നപ്പോൾ ഞാൻ ജോലി അന്വേഷിച്ചു ഇറങ്ങി!!
പല ജോലികളും ചെയ്തു,, അങ്ങനെ ഒടുവിൽ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്‌ഥാപനത്തിലേക്കു അല്പം കഷ്ട്ടപ്പെട്ടാണെങ്കിലും എത്തിച്ചേർന്നു,,, റിയൽ എസ്റ്റേറ്റ് ആൻഡ് ഹോട്ടൽ ഫീൽഡ് ആണ്,,,
എന്തോ ആ അവസാന വാക്കുകൾ പറയുമ്പോൾ അവരുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ടായിരുന്നു,,, ജീവിതത്തിൽ എന്തൊക്കെയോ നേടി എടുത്തു എന്ന ഒരു അഹങ്കാരമോ,, അഭിമാനമോ അവരുടെ കണ്ണുകളിൽ മിന്നിമറയുന്നുണ്ടായിരുന്നു !!
പെട്ടെന്നാണ് മായേച്ചിയുടെ മൊബൈൽ ഫോൺ ശബ്‌ദിച്ചത്,,,
മായ തൻ്റെ മൊബൈൽ സ്ക്രീനിലേക്ക് നോക്കിയതിനു ശേഷം മാനസിയെ ഒന്ന് കണ്ണിറുക്കി കാണിച്ചു,, ‘ഒരു നിമിഷം’ എന്ന് പറയുന്ന കണക്കെ,, ശേഷം അവർ അല്പം അകലേക്ക് മാറി നിന്ന് ആ കോൾ അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി,,
കുറച്ചു നിമിഷങ്ങൾക്ക് മാത്രമുള്ള സംവാദത്തിനു ശേഷം മായ മാനസിയുടെ അടുത്തേക്ക് തിരിച്ചു വന്നു
