പുനസമ്മേളനം – 1 Like

പെട്ടന്നൊരു മറുപടി പറയാൻ എനിക്ക് കഴിയുന്നില്ലെടാ …

വേണ്ട സമയമെടുത്ത് ആലോചിച്ചു പറഞ്ഞാൽ മതി …..അമൃത മനസ്സിന് മാത്രമല്ല ശരീരത്തിനും സ്നേഹം ആവശ്യമാണ് …ഉള്ളിലുള്ള ആഗ്രഹങ്ങൾ വേണ്ടാന്ന് വച്ച് ജീവിക്കുന്നത് അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് ….മനസ്സിൽതൊട്ടു പറയാമോ നിനക്ക് ആഗ്രഹങ്ങൾ ഇല്ലെന്ന് …..

സത്യമായും എനിക്കങ്ങനെ ഒരാഗ്രഹമില്ല ….

ഞാനും നീയുമായി ചെറിയതോതിലെങ്കിലും ശരീരംകൊണ്ടു ബന്ധം ഉണ്ടായിട്ടുണ്ട് ….അന്ന് നീ അതെല്ലാം ആസ്വദിച്ചിരുന്നില്ലേ …….

ആസ്വദിച്ചിരുന്നു …..അത് പക്ഷെ അന്ന് ….ഇന്നെനിക്ക് അങ്ങനത്തെ ചിന്തകൾ വരാറില്ല

അത് നിനക്കേറ്റ പീഡനം കൊണ്ടാണ് ….എല്ലാം നീ ആസ്വദിക്കണം അറിയണം …കഴിഞ്ഞുപോയ കാര്യങ്ങൾ ഒരുദുസ്വപ്നമായി കണ്ട് എല്ലാം നീ മറക്കണം ..ഇനിയുള്ള കാലമെങ്കിലും സന്തോഷമുള്ള കുടുംബജീവിതം നയിക്കാൻ നീ തയ്യാറാവണം ….

ഞാൻ ആലോചിച്ചു പറയാം …..

മതി ….നിനക്കാരോടെങ്കിലും സമ്മതം വാങ്ങാനുണ്ടോ …

ആരോട് ചോദിക്കാൻ ….ഇതുവരെയുള്ള എന്റെ ജീവിതത്തിൽ ഞാൻ സ്വയമായി ഒന്നും തീരുമാനിച്ചിട്ടില്ല എല്ലാം കുടുംബത്തിന്റെ നന്മക്കു വേണ്ടിയായിരുന്നു ..ഇനി എനിക്ക് ആരോടും ചോദിക്കാനില്ല എല്ലാ തീരുമാനവും എന്റേത് മാത്രം ….

ബ്രദറിനോട് ……
അവൻ ഇപ്പോൾ പഴയപോലല്ല …കല്യാണം കഴിഞ്ഞതോടെ ഞാനുമായുള്ള അടുപ്പം കുറഞ്ഞു ,,അവന് ഭാര്യയും ഭാര്യവീട്ടുകാരും മതി ..അമ്മയെപോലും വല്ലപ്പോഴുമാണ് വിളിക്കുന്നത് …നാട്ടിലേക്ക് വരാറുമില്ല വന്നാൽത്തന്നെ ഭാര്യവീട്ടിലായിരിക്കും അതികം സമയവും ….ഭർത്താവ് മരിച്ച പെങ്ങൾ തലയിലാവുമെന്നു കരുതിക്കാണും …..
സമയം ഒരുപാടായി പിള്ളേര് വരാറായിക്കാനും നമുക്ക് ഇറങ്ങിയാലോ

ഹമ് ….ഇറങ്ങാം …വാ ഞാൻ കൊണ്ടുവിടാം …

വേണ്ടടാ ….ഇവിടുന്നു നടക്കാനുള്ള ദൂരമല്ലേ ഉള്ളു ….

അതൊന്നും പറ്റില്ല …നീ കയറിയെ ..

ഇവന്ടെ ഒരു കാര്യം ….

അവളെയും കൊണ്ട് ഞാൻ കാണാകനഗറിലേക്കു പോയി കനകക്കുന്ന് കൊട്ടാരത്തിന്റെ യും മ്യുസിയം പോലീസ് സ്റ്റേഷൻ യും നടുക്കുള്ള റോഡിലൂടെ ഞാൻ അവളെ കനക നഗറിലേക്ക് കൊണ്ടുവിട്ടു .വീടിന്റെ മുൻപിൽ ബൈക്ക് നിർത്തി അവളെ ഞാൻ ഇറക്കി …

അപ്പൊ ശരി ,,ഞാൻ പറഞ്ഞത് നന്നായി ആലോചിക്ക് …ഉചിതമായൊരു തീരുമാനം എടുക്കു ..ജീവിതം ഒന്നേയുള്ളു അത് മറക്കരുത് ….

നീ കയറുന്നില്ലെ …അമ്മയെ കണ്ടിട്ട് പോകാം

ഇനി ഒരുപ്രാവശ്യമാവട്ടെ ….ഞാൻ മോളെയും കൊണ്ട് വരാം ….

ഹമ് ….

അപ്പൂനെ തിരക്കിയെന്നു പറ ….

ഹമ്

ബൈ …

ബൈ ….

അവളെ വീട്ടിലാക്കി ഞാൻ വെള്ളയമ്പലം വഴി പേരൂർക്കടയിലേക്കു വണ്ടി വിട്ടു .വീട്ടിലെത്തി ചായ ഉണ്ടാക്കി മോൾക്ക് കഴിക്കാൻ ഉപ്പുമാവും ,അവൾക്ക് ഉപ്പുമാവിൽ പഞ്ചസാരയും ചായയും ഒഴിച്ച് കഴിക്കാൻ ഭയങ്കര ഇഷ്ടമാണ് …എല്ലാം കഴിഞ്ഞു വീടിന്റെ അകവും വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ മോൾ വന്നു ….
അവൾക്കു ചായയും ഉപ്പുമാവും കൊടുത്തു ….അവളെ മേല്കഴുകിച്ചു ഉടുപ്പും മാറ്റിച്ചു ..ടീവി ഓൺ ചെയ്തു അവൾ പോഗോയും കൊച്ചു ടി വി യും കണ്ടുകൊണ്ടിരുന്നു …രാത്രിയിലേക്കുള്ള ഭക്ഷണ കാര്യങ്ങൾ റെഡി ആക്കാൻ ഞാനും …ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും ഉണ്ടാക്കി …മോളെ പഠിപ്പിക്കാൻ ഇരുന്നു ..അങ്ങനെ ഇരുന്നു കൊടുക്കുകയൊന്നും വേണ്ട അവൾ തന്നെ പഠിച്ചോളും പഠിക്കാൻ ഇഷ്ടമാണ് അത് കൊണ്ടുതന്നെ സ്കൂളിലെ ടീച്ചേഴ്സിന് നല്ല മതിപ്പാണ് ….പഠനം കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു ..കുറച്ചു സമയം കൂടി ടീവി കണ്ടു എന്റെ മടിയിൽ കിടന്ന് അവളുറങ്ങി ..മോളെ എടുത്തു ഞാൻ ബെഡിൽ കിടത്തി പുതപ്പെടുത്തു പുതപ്പിച്ചു …ഉറക്കം വരാത്ത കാരണം ഞാൻ കുറച്ചു നേരം കൂടി ടീവി കണ്ടിരുന്നു .കൂട്ടത്തിൽ മൊബൈൽ ഓണാക്കി വാട്സാപ്പ് നോക്കി ,അമൃതയുടെ മെസ്സേജ് വല്ലതും ഉണ്ടോയെന്ന് നോക്കി ,ഒന്നും കണ്ടില്ല അവളിന്ന് വാട്സാപ്പ് തുറന്ന മട്ടില്ല ..ഞാൻ വെറുതെ ഒരു മെസ്സേജ് അയച്ചു ….”ബിസി ആണോ ..എന്ന് ” റിപ്ലൈ ഒന്നും വന്നില്ല …എന്റെ ശ്രദ്ധ ടി വി യിലായി ..അരമണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ കാൾ വന്നു .അവളുടെ കാൾ കട്ട് ചെയ്തു ഞാൻ തിരിച്ചു വിളിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *