പൂജവെയ്പ്പ് – 2

ബൈക്ക് കൊടുത്തിട്ട് അവിടെ നിന്നും നേരേ റെയിൽവേ സ്റ്റേഷനിലേക്കാണ് ഞാൻ പോയത്…

തകർന്ന മനസ്സോടെ ഞാൻ തിരികെ കൊച്ചിയിലേക്ക് ട്രയിൻ കയറി.

വെളളമടിയുടെയും വലിയുടേയും ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ആഴ്ച് ഒന്നു കഴിഞ്ഞപ്പോൾ എന്നെ തേടി കമ്പനി ലെറ്റർ വന്നു. അങ്ങനെ കമ്പനിയുടെ കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ പ്രൊജക്റ്റിൽ ഞാൻ വീണ്ടും സൂപ്പർവൈസറുടെ റോൾ കെട്ടിആടിതുടങ്ങി.

വർഷങ്ങൾ കടന്നുപോയി. കാലം മാറി കോലം മാറി. പക്ഷേ എനിക്ക് മാത്രം അങ്ങനെ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല. ജോലി , വെളളമടി അങ്ങനെയാണ് എൻറ്റെ ജീവിതം പോയ്ക്കൊണ്ടിരുന്നത്.

അതിനിടയിലാണ് ഇപ്പോൾ പൂജയുടെ ഫോൺകോൾ വന്നിരിക്കുന്നത്…

****************************************

പിറ്റേന്ന് രാവിലെ ഞാൻ പാലക്കാട്ടേക്ക് തിരിച്ചു.. വൈകിയാണ് ഞാൻ ഇറങ്ങിയത്.. വിചാരിച്ച സമയത്ത് എഴുന്നേൽക്കാൻ പറ്റിയില്ല..

മൂർത്തി ഇപ്പോൾ താമസിക്കുന്നെന്നു പറഞ്ഞ ഗീതേടത്തിയുടെ വീട്ടിൽ
കോളേജിൽ പഠിക്കുന്ന സമയത്ത് 2 തവണ തങ്ങിയിട്ടുളളിനാൽ വീട് കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല..

മുറ്റത്തേക്ക് കയറിചെന്നപ്പോൾ ഉടൻ തന്നെ കസവുമുണ്ടുടുത്ത ഒരു കൊച്ചുകുട്ടി “അച്ഛാ..” എന്നു വിളിച്ച് ഓടി എൻറ്റെ അടുത്തേക്ക് വന്നു.. ഞാൻ തരിച്ചുനിന്നു..

ഓടിവന്ന് എൻറ്റെ കാലിൽ കെട്ടിപ്പിടിച്ച
അവനെ ഞാൻ വാരിയെടുത്തു… അവന്, കിട്ടിക്കാലത്തെ ഫോട്ടോയിലെ എൻറ്റെ അതേ മുഖം.. അവന് നല്ല തൂ വെളള നിറമായിരുന്നെന്ന വ്യത്യാസമേയുളളായിരുന്നു..
“മാമാ… ദേ കണ്ണൻറ്റെ അച്ചൻ വന്നല്ലോ.. എന്ന് മുറ്റത്തുനിന്നിരുന്ന മൂർത്തിയെ നോക്കി കൊഞ്ജിക്കൊണ്ട് പറഞ്ഞ അവൻ എന്നെ തെരുതെരെ ഉമ്മവെച്ചു..

എൻറ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

മുന്നോട്ട് വന്ന മൂർത്തി കണ്ണനോട് പറഞ്ഞു,
“മോൻ ചെന്ന് അമ്മയെ വിളിക്ക്”

ഇത് കേട്ടതും “ശരി മാമാ..” എന്ന് പറഞ്ഞ് എൻറ്റെ കൈയ്യിൽ നിന്നിറങ്ങി വീടിനകത്തേക്കോടി കണ്ണൻ..
“അമ്മേ….. ദേ.. അച്ഛൻ വന്നു…”

മൂർത്തി എന്നേയും കൂട്ടി തൊട്ടടുത്ത വയലിലേക്ക് നടന്നു..

ഡാനി നിനക്കൊരു കാര്യമറിയാമോ?
അന്ന് നീ അവിടെ നിന്ന് ഇറങ്ങി പോയതിൽ പിന്നെ എൻറ്റെ പൂജ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല ഞാൻ..

അതോടെ അവളുടെ കുസൃതിയും കലപില സംസാരവും കളിയും ചിരിയുമെല്ലാം നിലച്ചു. അത്രയ്ക്ക് ഇഷ്ട്ടമായിരുന്നെടാ നിന്നടോവൾക്ക്..
നീ തിരിച്ചു പോകുമ്പോൾ പൂജയെ കൂടി കൂടെ കൊണ്ടുപോകണം.

അവളേയും കുഞ്ഞിനേയും എൺറ്റെ തലയിൽ നിന്ന് ഒഴിവാക്കാനായി പറയുന്നതല്ല ഞാൻ .

എടാ പൂജ എനിക്ക് ആരായിരുന്നെന്ന് അറീയാമോ നിനക്ക്??? ഞങ്ങൾ തമ്മിലുളള ബന്ധം എന്തായിരുന്നെന്ന് അറിയാമോ നിനക്ക്?. സത്യം പറഞ്ഞാൽ നീ വിശ്വസിക്കില്ല..

അതുകൊണ്ട് തന്നെയാണ് ഇത്ര വർഷമായിട്ടും ഞാൻ പറയാതിരുന്നതും.. കൂടാതെ അതിനുപിന്നിൽ എനിക്ക് നിന്നോടുളള ദേഷൃവും വാശിയുമൊക്കെയുണ്ടെന്ന് കൂട്ടിക്കോ..

പക്ഷേ ഒരുപാട് വൈകിപ്പോയെങ്കിലും ഇപ്പോഴെങ്കിലും എനിക്ക് എല്ലാം നിന്നോട് തുറന്നു പറയണം. സത്യം എന്താണെന്ന് നീ അറിയണം.. അല്ലെങ്കിൽ ആ പാവം പെണ്ണിനോട് ചെയ്തതിൻറ്റെ ശാപം കിട്ടും എനിക്ക്”.

“തെറ്റുചെയ്തത് ഞാനല്ലേ മൂർത്തി??!” വിദൂരതയിലേക്ക് നോക്കികൊണ്ട് സിഗരറ്റിൽ നിന്ന് ഒരു പുക എടുത്ത് ഊതിക്കൊണ്ട് ഞാൻ പറഞ്ഞു.

എൻറ്റെ ഭാഗത്തും തെറ്റുണ്ട് ഡാനി. പൂജയേയും കൂട്ടികൊണ്ട് വന്നിട്ടും, നിന്നെ വിശ്വസിച്ച് കൂടെതന്നെ താമസിപ്പിച്ചത് ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്.

പിന്നെ യഥാർത്ഥത്തിൽ എന്താണെന്ന് നടന്നതെന്നും സത്യമെന്താണെന്നും നിന്നോട് മറച്ചുവെച്ചതും അടുത്ത തെറ്റ്.

ഡാനി നീ എപ്പോഴെങ്കിലും അവളുടെ കഴുത്തിൽ താലിമാല കണ്ടിട്ടുണ്ടോ?? നെറുകയിൽ സിന്ദൂരം തൊട്ട് അവളെ നീ കണ്ടിട്ടുണ്ടോ..
മൂർത്തി എൻറ്റെ കോളറിന് കുത്തിപ്പിടിച്ച് അലറി.

എൻറ്റെ കന്യകയായ പെങ്ങളെയാടാ നീ പിഴപ്പിച്ച് ഗർഭിണി ആക്കിയത്”

എൻറ്റെ ബെഡ്ഡെടുത്ത് നിലത്ത് ഇട്ടിട്ടാടാ അവൾ അന്ന് എൻറ്റെ മുറിയിൽ കിടന്ന് ഉറങ്ങിയിരുന്നത്.. ഞാൻ വെറും മരകട്ടിലിലും..” മൂർത്തിയുടെ ശബ്ദം ഇടറി..

പതിയെ കോളറിൽ നിന്ന് കൈമാറ്റിയ മൂർത്തി തിരിഞ്ഞുനിന്ന് ഇടറുന്ന ശബ്ദത്തിൽ തുടർന്നു, കുട്ടിക്കാലം മുതൽ എൻറ്റെ വാലിലും തൂങ്ങി നടന്ന ഒരു കുഞ്ഞ് കാന്താരി പെണ്ണ്.. എൻറ്റെ പൂജ..
നാട്ടുനടപ്പനുസരിച്ച് എൻറ്റെ മുറപ്പെണ്ണ് ആണെങ്കിലും എനിക്ക് അവളെ അങ്ങനെയൊന്നും കാണാൻ പറ്റില്ലായിരുന്നെടാ..

കുഞ്ഞുപെങ്ങളായിട്ട് തന്നെയാണ് അവളെ അന്നും, ഇന്നും ഞാൻ കണ്ടിട്ടുളളൂ..

പ്രായപൂർത്തിയായ നാൾ മുതൽ പൂജ, ഞാൻ അവളെ കല്യാണം കഴിക്കുന്നതും സ്വപ്നം കണ്ടുനടന്നു..

അഗ്രഹാരത്തിൽ ഒരുത്തൻ എം.ബി.ബി.എസ് എടുത്ത് ഡോക്ടറായതോട് കൂടി അത്യാഗ്രഹിയായ പൂജയുടെ അപ്പാ അവനുമായി അവളുടെ കല്യാണം ഉറപ്പിച്ചു.

ഞാൻ നാട്ടിൽ ചെന്നതോടെ, തന്നെ കെട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പൂജ കണ്ണീരോടെ എന്നോട് പറഞ്ഞു.

പൂജ എന്തെങ്കിലും അവിവേകം കാണിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആരും കാണാതെ രാത്രിതന്നെ അവളേയും കൂട്ടി ഞാൻ അഗ്രഹാരത്തിൽ നിന്നുമിറങ്ങി.

നേരെ റെയിൽവേസ്റ്റേഷനിലേക്ക് അവളേയും കൂട്ടികൊണ്ട് പോയ ഞാൻ ആളൊഴിഞ്ഞ ഒരു ബെഞ്ജിലിരുന്ന് മണിക്കൂറുകളോളം പൂജയെ ഉപദേശിച്ചു. അങ്ങനെ അവസാനം,
“സച്ചിയേട്ടൻ എന്നെ കെട്ടിയില്ലെങ്കിലും വേണ്ട, എനിക്കിപ്പോ ഉറപ്പിച്ചിരിക്കുന്ന കല്യാണം വേണ്ട” എന്ന നിലപാടിൽ പൂജ ഉറച്ചു നിന്നു.

അടുത്തുളള ഒരു ലോഡ്ജിൽ മുറിയെടത്ത് തങ്ങിയ ഞങ്ങൾ പിറ്റേന്ന് രാവിലെ 11 മണിയോടെ ഒരു ടാക്സി പിടിച്ച് അഗ്രഹാരത്തിലേക്ക് മടങ്ങി.

ഉറപ്പിച്ചിരിക്കുന്ന കല്യാണം മുടക്കാനുളള ഉപായവും അവൾ തന്നെ പറഞ്ഞു തന്നിരുന്നു. ഞങ്ങൾ അഗ്രഹാരത്തിലെത്തിയപ്പോൾ, എല്ലാവരും പൂജയെ കാണാതെ ആധിപിടിച്ചിരിക്കുകയായിരുന്നു.
അവൾ പറഞ്ഞതനുസരിച്ച്, ഞാൻ എല്ലാവരുടേയും മുന്നിൽ വെച്ച്, “ഞങ്ങൾ രജിസ്റ്റർ മാരേജ് കഴിഞ്ഞിട്ട് വരികയാണ്” എന്ന് പറഞ്ഞു. പിന്നെ അധികം താമസിച്ചില്ല, അപ്പോൾ തന്നെ പൂജയുടെ അച്ഛൻറ്റെ നേത്രത്വത്തിൽ തലമൂത്ത കാരണവൻമാരെല്ലാം കൂടി ഞങ്ങളിരുവരേയും അഗ്രഹാരത്തിൽ നിന്ന് പുറത്താക്കി.

അവളുകൂടി പുറത്താക്കപ്പെടുമെന്ന് ഞാനും കരുതിയിരുന്നില്ല. പിന്നെ ഞാൻ പൂജയെ എവിടെ നിർത്താനാ? ഗീതേടത്തിയും ജീവനോടില്ലായിരുന്നല്ലോ…

ചെന്നെ’യിലേക്ക് എൻറ്റെയൊപ്പം പൂജയെ കൂടി കൊണ്ടുവരാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു…

മൂർത്തി ഒന്ന് ദീർഘമായി നിശ്വസിച്ചു. എന്നിട്ട് തുടർന്നു, ഞാൻ ഡാനിയോട് അന്ന് കളളം പറഞ്ഞത് വേറൊന്നും കൊണ്ടല്ല, എൻറ്റെ വൈഫാണെന്ന് പറയുമ്പോൾ നീ അവൾക്ക് ആ ഒരു കരുതലും ബഹുമാനവും കൊടുക്കുമെന്നും ഞാൻ കരുതി… കൂടാതെ എൻറ്റെ കസിൻ’പെങ്ങളാണ് പൂജ എന്നനിലയ്ക്ക് നീ അവളെയെങ്ങാനും വളയ്ക്കുമോ എന്നും ഞാൻ ചിന്തിക്കാതിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *