പൂജവെയ്പ്പ് – 2

മലയാളം കമ്പികഥ – പൂജവെയ്പ്പ് – 2

എൻറ്റെ ചുണ്ടുകൾ അവളുടെ കണ്ണുനീരാൽ നനഞ്ഞു….
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായപ്പോഴേക്കും പൂജ, എന്നെ ഉന്തിമാറ്റാനായി തൻറ്റെ കൈകൾകൊണ്ട് എൻറ്റെ നെഞ്ജിൻകൂടിൽ പിടിച്ചുതളളികൊണ്ടിരുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവളെ പൂണ്ടടക്കം കെട്ടിപ്പുണർന്നിരുന്ന എൻറ്റെ കരവലയത്തിൽ കിടന്നു കുതറികൊണ്ടിരുന്ന പൂജ, എൻറ്റെ ചുബനങ്ങളേൽക്കാതിരിക്കാൻ കഴുത്തിട്ട്’വെട്ടിച്ചു..

എൻറ്റെ ചുണ്ടുകൾ അവളുടെ കവിളുകളിലും ചുണ്ടിലും അമർന്നുകൊണ്ടിരുന്നു…

ഓൾറെഡി കരഞ്ഞുകൊണ്ടുനിന്ന പൂജയുടെ ശബ്ദംഇടറി….

“എന്നെ വിട്… സച്ചിയേട്ടനോട് ഞാൻ പറഞ്ഞുകൊടുക്കും”.. എന്നു പറഞ്ഞ് പൂജ ഏന്തിയേന്തി കരച്ചിൽ തുടർന്നു.

അവളുടെ മുഖം എൻറ്റെ തോളിലേയ്ക്ക് ചെരിച്ച് ചേർത്തുപിടിച്ച് നെറുകയിൽ ചുണ്ടമർത്തി കുറച്ചു നേരം നിന്നു ഞാൻ

പൂജയുടെ ശ്വാസഗതിക്കനുസരിച്ച് മുലകൾ എൻറ്റെ മാറിൽ അമർന്നുതാഴുന്നുണ്ടായിരുന്നെങ്കിലും,അവളുടെ പൂമേനിയുടെ തുടിപ്പും കൊഴുപ്പും ഞാൻ ആദ്യമായി അനുഭവിക്കുകയായിരുന്നെങ്കിലും കാമത്തിന് പകരം പ്രണയമാണ് എനിക്ക് അപ്പോൾ അവളോട് തോന്നിയത്..

പൂജയെ മെല്ലെ എന്നിൽ നിന്ന് അടർത്തിയെടുത്തിട്ട് ഞാൻ അവളുടെ കവിളുകളിലെ കണ്ണുനീർ തുടച്ചു.

വിതുമ്പികൊണ്ടിരുന്ന പൂജ തന്റ്റെ ചുണ്ട് മലർത്തിപ്പിടിച്ച് നിറകണ്ണുകളോടെ എൻറ്റെ കണ്ണിലേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു..

എനിക്ക് സഹിച്ചില്ല.. അവളുടെ ഓമനത്തമാർന്ന മുഖം കൈകുമ്പിളിലെടുത്ത് ഞാൻ അവളുടെ ചെഞ്ജുണ്ടിൽ അമർത്തി ചുബിച്ചു… ഒരു ദീർഘ ചുംബനം.

പ്രയാസപ്പെട്ട് എന്നെ തളളിമാറ്റിയ പൂജ തൻറ്റെ ചുണ്ട് പുറംകൈയ്യാൽ തുടയ്ക്കമ്പോൾ റൂമിലേക്ക് നടക്കാനായി ഞാൻ തിരിഞ്ഞു.. വിതുമ്പികൊണ്ട് അവൾ ഇരു കൈകളും ചുരുട്ടിപ്പിടിച്ച് എൻറ്റെ പുറത്തിട്ട് 2ഇടി ഇടിച്ചു…

പിറ്റേ ദിവസം ഞാൻ ഉണർന്നു വരാന്തയിലെത്തിയപ്പോൾ പതിവ് പോലെതന്നെ, അരുണകിരണങ്ങളെ തോൽപ്പിച്ചുകൊണ്ട് മുറ്റത്ത് പൂജയുണ്ട്..
എന്നെ കണ്ടിട്ടും പതിവ് മോണിംഗ്’വിഷ് ചെയ്തില്ല അവൾ.

“ഗുഡ് മോണിംഗ് പൂജ”
നോ രക്ഷയില്ല..! തൻറ്റെ കൈയെത്തിച്ച് ചുരിദാർ പുറകിൽ വലിച്ചിട്ട്, എന്നെ മൈൻഡ് ചെയ്യാതെ അവൾ തിരിഞ്ഞിരുന്ന് കോലം വരയ്ക്കൽ തുടർന്നു.

ഞാൻ മുറ്റത്തേക്കിറങ്ങി അവളുടെ മുന്നിൽ ചെന്നിരുന്നു. എന്നിട്ട് ഞാൻ ആദ്യത്തെ ഐസ്ക്യൂബ് ഇട്ടു..

“ദേഷ്യം വരുമ്പോൾ എൻറ്റെ പൂച്ചക്കുട്ടിയെ കാണാൻ എന്തു രസമാണെന്നോ..”

ങേഹേ ഒരു രക്ഷയുമില്ല.. പൂജ മുഖമുയർത്തുന്നുപോലുമില്ല.

“പൂച്ചകുട്ടിയുടെ ചെവിക്കെന്ത് പറ്റി?? കുളിച്ചപ്പോൾ വെളളം കേറി അടഞ്ഞുപോയതാണോ??”

കോലം വരച്ചുതീർത്ത് അപ്പോഴേക്കും എഴുന്നേറ്റ പൂജ സീരിയസ്സായി എൻറ്റെ കണ്ണിലേക്ക് നോക്കി, ” ഡാനി…., എന്നോട്.. ഇനി മിണ്ടണ്ട.. എന്നോട് ഇനി കിന്നാരം പറയാനും വരണ്ട .. സഹായിക്കാനും വരണ്ട…”

എന്ന് പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി. എൻറ്റെ പൊന്നോ.. എന്ത് രസമായിരുന്നെന്നോ സത്യം പറഞ്ഞാൽ അവൾ ദേഷ്യപ്പെടുമ്പോൾ.. മൂക്കൊക്കെ ചുവന്ന് ചുണ്ടൊക്കെ വിറച്ച്.. വ്വാവ്…

എന്നാലും അവളെ ഒന്നു വട്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..

എക്സർസൈസ് കഴിഞ്ഞ് ഹാളിലേക്ക് ചെന്നപ്പോൾ പൂജ പതിവു പോലെ ആവി പറക്കുന്ന ചായ ടൈനിങ് ടേബിളിൽ കൊണ്ടുവന്ന് വെച്ചിട്ട് പോയി .

ഞാൻ എടുക്കാൻ പോയില്ല. ഞാൻ ചെന്ന് കുളിച്ചിട്ട് തിരിച്ചുവന്നപ്പോഴും ചായ അവിടെതന്നെയിരിപ്പുണ്ട്..

ഞാനെടുത്തില്ല.. ടി.വി ഓൺ ചെയ്ത് സോഫയിലിരുന്ന ഞാൻ മ്യൂസിക്ക് ചാനലുകൾ മാറ്റിമാറ്റി നല്ല ലൗ’സോങ്ങുകൾ ആസ്വദിച്ച് മനസ്സുകുളിർപ്പിച്ചു കൊണ്ടിരുന്നു..

കുറച്ചു കഴിഞ്ഞ് അടുക്കളയിൽ നിന്ന് വന്ന പൂജ, താൻ കൊണ്ടുവന്ന് വെച്ചിരുന്ന ചായ അതുപോലെതന്നെ ടേബിളിൽ ഇരിക്കുന്നത് കണ്ടു.

“ഡാനി.., എന്താ ചായ കുടിച്ചില്ലേ??”

അവളെ മൈൻഡ് ചെയ്യാതെ മുഖത്ത് ദേഷ്യം ഭാവിച്ച ഞാൻ, റിമോട്ട് നീട്ടി ടി.വിയുടെ വോളിയം കൂട്ടി..

എൻറ്റെ കൈയിൽ നിന്നും പൂജ, റിമോട്ട് പിടിച്ചു വാങ്ങി ടി.വി ഓഫ് ചെയ്തു.

“ചോദിച്ചത് കേട്ടില്ലേ ഡാനീ?? എന്താ ചായ കുടിക്കാത്തത്??” നിറകണ്ണുകളോടെ അവൾ ചോദിച്ചു.

“കുടിക്കാൻ എനിക്ക് മനസ്സില്ല.., നിൻറ്റെയൊരു അവിഞ്ഞ ചായ… എടുത്തോണ്ടും പോടീ..” ഞാൻ കലിപ്പിച്ച് പറഞ്ഞു..
“അല്ലെങ്കിലും എന്നോട് ദേഷ്യം തോന്നാൻ ഓരോത്തോർക്കും ഓരോ കാരണങ്ങളുണ്ടല്ലോ..”
ഇത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

റിമോട്ട് എൻറ്റെ മേത്തേക്ക് എറിഞ്ഞിട്ട് പൂജ ചായയുമെടുത്ത് സങ്കടത്തോടെ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞു.

“പൂച്ചകുട്ടീ.., ആ ചായ ഇങ് തന്നേച്ചും പോ പൂച്ചകുട്ടീ..”

ഇത് കേട്ട് പൂജ തിരിഞ്ഞ് എന്നെയൊന്ന് നോക്കി. അവളുടെ നിറമിഴികളിൽ കുസൃതി വിരിയുന്നത് ഞാൻ കണ്ടു..

“ചായ അല്ലേ വേണ്ടത്.. ഞാൻ തരാട്ടാ.. ഇന്നാ ” എന്ന് പറഞ്ഞ പൂജ എൻറ്റെ നെഞ്ജത്തേക്ക് ആ തണുത്ത ചായ വീശി ഒഴിച്ചു..

ഇതുകണ്ടുകൊണ്ട് മൂർത്തി അപ്പോൾ പുറത്തേക്കിറങ്ങുന്നതാണ് ഞാൻ കണ്ടത്..

മൂർത്തി പൂജയ്ക്ക് നേരെ കുതിക്കുന്നത് കണ്ട് നിർനിമേഷനായ് ഞാൻ ഇരുന്നു..

പൂജയുടെ കവിളത്ത് പൊട്ടിയ അടി എൻറ്റെ കാതുകളിൽ മാറ്റൊലികൊണ്ടു.

“ഡാ.. മൂർത്തീ..” ഞാൻ അലറി

“മിണ്ടരുത് നീ.. നീയാണ് ഡാനീ ഇവളുടെ കുരുത്തക്കേടിന് ഇപ്പോൾ വളംവെച്ച് കൊടുക്കുന്നത്.. അൽപം താഴ്ന്നു കൊടുത്താൽ തലയിൽ കയറി നിരങ്ങും ഇവൾ..”

പൂജയെ ഒന്ന് കലിപ്പിച്ച് നോക്കിയ മൂർത്തി തിരിഞ്ഞ് നടക്കുന്നതിനിടെ പിറുപിറുത്തു, “വേണ്ടാ വേണ്ടാ എന്ന് വിചാരിക്കുമ്പോൾ.. ഹ്മ്.. ഏത് സമയത്താണാവോ ഇവൾ എൻറ്റെ തലയിലായത്..”

പൂജയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല… ഞാനെഴുന്നേറ്റ് ചെന്ന് ഒന്നുകൂടി കുളിച്ച് റെഡിയായി സൈറ്റിലേക്കിറങ്ങി.

വൈകീട്ട് തിരിച്ചു വന്നപ്പോൾ പതിവിന് വിപരീതമായ് രണ്ടുമൂന്ന് തവണ കോളിംഗ് ബെല്ലടിച്ചിട്ടും പൂജ വാതിൽ തുറക്കുന്നില്ല.

ഷൂ റാക്ക് കണ്ടിട്ട് മൂർത്തിയും വന്ന ലക്ഷണമില്ല. എനിക്ക് ആധിയായി.

ഞാൻ കോളിങ്ങ് ബെൽ തുരുതുരാ അമർത്തി.

“ടക്ക്” വാതിലിന്റ്റെ ബോൾട്ട് മാറ്റുന്ന സൗണ്ട് കേട്ടു..

കരഞ്ഞുകലങ്ങിയ കണ്ണുകളും, വാടിയമുഖത്തോടുമുളള പൂജയെ ആണ് ഞാൻ അപ്പോൾ കണ്ടത്. അവളുടെ നെറ്റിയിൽ വിക്സും പുരട്ടിയിട്ടുണ്ടായിരുന്നു.

പൂജ എൻറ്റെ മുഖത്തേക്കൊന്ന് നോക്കുകപോലും ചെയ്യാതെ നേരെ അവളുടെ മുറിയിലേക്ക് കയറിപ്പോയി.
ഞാൻ സോഫയിൽ തന്നെ ഇരുന്നു. പിൻഡ്രോപ്പ് സൈലൻറ്റ് ആയിരുന്നു അപ്പോൾ അവിടെ. ടി.വിയുംവെച്ചിട്ടില്ല.. അവളുടെ കളിയും ചിരിയുമില്ല.. വീടിനകത്ത് ആകെ കനത്ത നിശബ്ദത മാത്രം.

Leave a Reply

Your email address will not be published. Required fields are marked *