പൂജവെയ്പ്പ് – 2 1

എൻറ്റെ കൈയിൽ നിന്നും പൂജ, റിമോട്ട് പിടിച്ചു വാങ്ങി ടി.വി ഓഫ് ചെയ്തു.

“ചോദിച്ചത് കേട്ടില്ലേ ഡാനീ?? എന്താ ചായ കുടിക്കാത്തത്??” നിറകണ്ണുകളോടെ അവൾ ചോദിച്ചു.

“കുടിക്കാൻ എനിക്ക് മനസ്സില്ല.., നിൻറ്റെയൊരു അവിഞ്ഞ ചായ… എടുത്തോണ്ടും പോടീ..” ഞാൻ കലിപ്പിച്ച് പറഞ്ഞു..
“അല്ലെങ്കിലും എന്നോട് ദേഷ്യം തോന്നാൻ ഓരോത്തോർക്കും ഓരോ കാരണങ്ങളുണ്ടല്ലോ..”
ഇത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

റിമോട്ട് എൻറ്റെ മേത്തേക്ക് എറിഞ്ഞിട്ട് പൂജ ചായയുമെടുത്ത് സങ്കടത്തോടെ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞു.

“പൂച്ചകുട്ടീ.., ആ ചായ ഇങ് തന്നേച്ചും പോ പൂച്ചകുട്ടീ..”

ഇത് കേട്ട് പൂജ തിരിഞ്ഞ് എന്നെയൊന്ന് നോക്കി. അവളുടെ നിറമിഴികളിൽ കുസൃതി വിരിയുന്നത് ഞാൻ കണ്ടു..

“ചായ അല്ലേ വേണ്ടത്.. ഞാൻ തരാട്ടാ.. ഇന്നാ ” എന്ന് പറഞ്ഞ പൂജ എൻറ്റെ നെഞ്ജത്തേക്ക് ആ തണുത്ത ചായ വീശി ഒഴിച്ചു..

ഇതുകണ്ടുകൊണ്ട് മൂർത്തി അപ്പോൾ പുറത്തേക്കിറങ്ങുന്നതാണ് ഞാൻ കണ്ടത്..

മൂർത്തി പൂജയ്ക്ക് നേരെ കുതിക്കുന്നത് കണ്ട് നിർനിമേഷനായ് ഞാൻ ഇരുന്നു..

പൂജയുടെ കവിളത്ത് പൊട്ടിയ അടി എൻറ്റെ കാതുകളിൽ മാറ്റൊലികൊണ്ടു.

“ഡാ.. മൂർത്തീ..” ഞാൻ അലറി

“മിണ്ടരുത് നീ.. നീയാണ് ഡാനീ ഇവളുടെ കുരുത്തക്കേടിന് ഇപ്പോൾ വളംവെച്ച് കൊടുക്കുന്നത്.. അൽപം താഴ്ന്നു കൊടുത്താൽ തലയിൽ കയറി നിരങ്ങും ഇവൾ..”

പൂജയെ ഒന്ന് കലിപ്പിച്ച് നോക്കിയ മൂർത്തി തിരിഞ്ഞ് നടക്കുന്നതിനിടെ പിറുപിറുത്തു, “വേണ്ടാ വേണ്ടാ എന്ന് വിചാരിക്കുമ്പോൾ.. ഹ്മ്.. ഏത് സമയത്താണാവോ ഇവൾ എൻറ്റെ തലയിലായത്..”

പൂജയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല… ഞാനെഴുന്നേറ്റ് ചെന്ന് ഒന്നുകൂടി കുളിച്ച് റെഡിയായി സൈറ്റിലേക്കിറങ്ങി.

വൈകീട്ട് തിരിച്ചു വന്നപ്പോൾ പതിവിന് വിപരീതമായ് രണ്ടുമൂന്ന് തവണ കോളിംഗ് ബെല്ലടിച്ചിട്ടും പൂജ വാതിൽ തുറക്കുന്നില്ല.

ഷൂ റാക്ക് കണ്ടിട്ട് മൂർത്തിയും വന്ന ലക്ഷണമില്ല. എനിക്ക് ആധിയായി.

ഞാൻ കോളിങ്ങ് ബെൽ തുരുതുരാ അമർത്തി.

“ടക്ക്” വാതിലിന്റ്റെ ബോൾട്ട് മാറ്റുന്ന സൗണ്ട് കേട്ടു..

കരഞ്ഞുകലങ്ങിയ കണ്ണുകളും, വാടിയമുഖത്തോടുമുളള പൂജയെ ആണ് ഞാൻ അപ്പോൾ കണ്ടത്. അവളുടെ നെറ്റിയിൽ വിക്സും പുരട്ടിയിട്ടുണ്ടായിരുന്നു.

പൂജ എൻറ്റെ മുഖത്തേക്കൊന്ന് നോക്കുകപോലും ചെയ്യാതെ നേരെ അവളുടെ മുറിയിലേക്ക് കയറിപ്പോയി.
ഞാൻ സോഫയിൽ തന്നെ ഇരുന്നു. പിൻഡ്രോപ്പ് സൈലൻറ്റ് ആയിരുന്നു അപ്പോൾ അവിടെ. ടി.വിയുംവെച്ചിട്ടില്ല.. അവളുടെ കളിയും ചിരിയുമില്ല.. വീടിനകത്ത് ആകെ കനത്ത നിശബ്ദത മാത്രം.

പൂജ നല്ല സങ്കടത്തിലാണെന്ന് എനിക്ക് മനസ്സിലായി. പാവം..

കുറച്ചു നേരം കഴിഞ്ഞ് ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റ് അവളുടെ റൂമിന് മുന്നിൽ ചെന്ന് വാതിലിൽ മുട്ടി..

“പൂജാ… പൂജാ….”

മറുപടിയൊന്നുമില്ല. “പൂജാ എന്ന് വിളിച്ച് ഒന്നുകൂടി വാതിലിൽ മുട്ടിയപ്പോൾ, കുറ്റിയിട്ടിട്ടില്ലായിരുന്നതിനാൽ വാതിൽ കുറച്ച് തുറന്നുവന്നു.

ഞാൻ രണ്ടും കൽപ്പിച്ച് വാതിൽ തുറന്ന് അകത്തുകയറി.

പൂജ പുറം തിരിഞ്ഞ് കിടക്കുകയാണ്. എൻറ്റെ ഹൃദയം കിടന്ന് പടാപടാ മിടിച്ചു.

ഞാൻ റൂമിൽ കയറിയെന്ന് മനസ്സിലായ പൂജ എഴുന്നേറ്റ് തൻറ്റെ കാൽമുട്ടുകളിൽ മുഖമമർത്തി ബെഡ്ഡിലിരുന്നു.

ഞാൻ പൂജയുടെ അടുത്ത് പതിയെ ഇരുന്നു എന്നിട്ട് അവളുടെ തോളിൽ കൈവെച്ചു..

“പൂജാ ഐയാം വെരി സോറി.. ഞാൻ കാരണം എൻറ്റെ പൊന്നിന് ഒത്തിരി വേദനിച്ചല്ലേ…

പൂജ എന്നെ മുഖമുയർത്തി നോക്കി. എന്നിട്ട് അവൾ തൻറ്റെ കരഞ്ഞുവിങ്ങിയ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു..

“പൂജാ നിനക്ക് എന്നോട് ദേഷ്യമാണല്ലേ.. ഹ്മ് ഞാൻ കാരണം…, ഹ്മ്.., ഇങ്ങനെയൊക്കെ ആകും എന്ന് കരുതിയിട്ടല്ല പൂജ ഞാൻ…, ഐയാം എസ്ട്റീമിലി സോറി..”

“സാരമില്ല ഡാനി.. അല്ലെങ്കിലും ഇതൊക്കെ എൻറ്റെ വിധിയാണ്.. കുട്ടിക്കാലം മുതൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം അപ്പായുടെ കൈയ്യിൽ നിന്നു ശിക്ഷ കിട്ടി എനിക്ക് നല്ല ശീലമാ..”

Leave a Reply

Your email address will not be published. Required fields are marked *