പൂവും പൂന്തേനും – 2അടിപൊളി  

 

എന്നാലും ആരതി ചേച്ചി എന്നെ പറ്റി ഇത്രയൊക്കെ നിമ്മിയോട് പറഞ്ഞതെന്തിനാവോ..

 

“..പിന്നെ അശ്വിൻ… ഞാനും ആരതിയും നല്ല ക്ലോസ് ഫ്രണ്ട്‌സ് ആയിരുന്നു..അവൾ തന്നെ പറ്റി എന്നോട് മാത്രേ ഇത്രേയൊക്കെ പറഞ്ഞിട്ടുള്ളൂ ഇനി ഓരോന്നോർത്ത് കൂട്ടണ്ട കേട്ടോ??.”

ഇവൾക്കെന്നാ മനസ്സ് വായിക്കാൻ കഴിവുണ്ടോ…? എനിക്ക് തോന്നിപ്പോയി..

 

ഞങ്ങൾ നല്ലപോലെ സംസാരിക്കാൻ തുടങ്ങി…പിന്നീട് നിമ്മി അവളുടെ ഫോണിലെ ആരതിയും അവളും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോസ് കാണിച്ചു…കുറെയേറെ കഥകൾ പറഞ്ഞിരുന്നു

 

“നീ അവനെയും വളച്ചോ…നിമ്മു?” ആരതി ചേച്ചിയുടെ സ്വരമായിരുന്നു

 

“ആ ഉവ്വെടി..നിനക്കെന്ത് വേണം..”

 

“അശ്വി…എന്താ സമ്മതല്ലേ?”നിമ്മിയുടെ വക

 

ഏഹ് അശ്വിയോ അതാര്..ഓ.. അയിനെടക്ക് നമ്മക്ക് അങ്ങനൊരു പേരുമിട്ടൊ…!!

 

“..ആ പിന്നെ പിന്നേ…തീർച്ചയായും നിമ്മിയെച്ചീ..” അച്ചടി ഭാഷയിൽ ഞാനും കാച്ചി

 

ചേച്ചിയുടെ മുഖമൊന്ന് മങ്ങിയത് ഞാൻ ശ്രദ്ധിച്ചു..പക്ഷെ നിമിഷനേരം കൊണ്ട് മുഖത്തെ ഭാവം ചേച്ചി മാറ്റിയിരുന്നു..

 

“പോ പെണ്ണേ…ന്റെ ചെറുക്കന് നല്ല വേറെ പെമ്പിള്ളേരെ കിട്ടാഞ്ഞിട്ടാ..?”

 

“പോ ചേച്ചി നിമ്മിയേച്ചി നല്ലക്യൂട്ടല്ലേ..”

 

“യ്യോ എന്റെ പൊന്നശ്വീ..നിയിങ്ങനെ എന്നെ പൊക്കല്ലേ..” നിമ്മിയേച്ചി എന്റെ ഒരു കവിളിൽ പിടിച്ച് വലിച്ച് വിട്ടിട്ട് പറഞ്ഞു

 

അത്രെയുമായപ്പോഴേക്ക് ചേച്ചി എന്റടുത്ത് വന്ന് നിമ്മിയെ തള്ളി മാറ്റി ഇരുന്നു..

“ആരേലും വന്ന് കൊഞ്ചി കുഴഞ്ഞാ ഉടനേ അതിന്റെ പിറകെ പോയെക്കുവാ നാണമില്ലാത്തവൻ!!” എന്റെ ചെവിക്കരികിൽ വണ്ടുമൂളുമ്പോലെ പറഞ്ഞിട്ട് അവൾ കല്യാണം നടക്കുന്നത് നോക്കി .

 

അവൾ പറഞ്ഞതിന് ഞാൻ തിരിച്ച് മറുപടി പറയാതെ മണ്ഡപത്തിലേക്ക് നോക്കി ഇരുന്നു

 

പൂവർഷങ്ങളുടെ നടുവിൽ പയ്യൻ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നു..കല്യാണപെണ്ണിന്റെ കണ്ണുകൾ ആ പയ്യനെ നോക്കി നിറയുന്നുണ്ടായിരുന്നു…

 

“എടിചേച്ചീ ഈ പെണ്ണെന്തിനാ ഇരുന്നു മോങ്ങണെ..” ആരതി ചേച്ചിയോട് ഞാൻ ചോദിച്ചു

 

“സ്നേഹിച്ച പുരുഷൻ നാലാളുടെ മുന്നിൽവെച്ച് അവളെ താലികെട്ടി സ്വാന്തമാക്കുമ്പോ അവളെന്നല്ല ഏത് പെണ്ണിന്റെയും കണ്ണു നിറയും…നിനക്കത് പറഞ്ഞാ മനസ്സിലാവില്ലച്ചൂ!..”

 

 

 

ഊണിന് ഇരിക്കുമ്പോ നിമ്മിയെന്റെ ഇടത്തും ആരതി ചേച്ചിയെന്റെ വലതും ഇരുന്നു..

 

ആ സമയമത്രയും ഞാൻ നിമ്മിയോടായിരുന്നു സംസാരം…

 

അതൊക്കെ കഴിഞ്ഞു പോകാൻ നിക്കുമ്പോ നിമ്മിയെ യാത്രയയക്കും മുന്നേ അവർ രണ്ടുപേരും മാറിനിന്ന് എന്തൊക്കെയോ

സംസാരിച്ചു..എന്റെ കവിളിൽ പിച്ചി വലിച്ചപോലെ നിമ്മി ആരതിയെയും പിച്ചി..

 

കാറിൽ കയറും മുൻപ് എന്നെ നോക്കി കൈകൊണ്ട് വാട്സാപ്പ് ചെയ്യാം എന്ന് ആംഗ്യം കാണിച്ചു…

 

അതേ നിമ്മിയുടെ നമ്പർ ഞാൻ ഒപ്പിച്ചിരുന്നു അതും നിമ്മിയേച്ചി എന്റെ ഫോണിൽ അവൾ തന്നെ സേവ് ചെയ്ത് തന്നത്!!

 

എന്നിട്ട് ആരതി ചേച്ചിയുടെ കയ്യ് പിച്ചി അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചിട്ട് നിമ്മി വണ്ടിയിൽ കയറി പോയി..

 

ആരതി ചേച്ചിയുടെ മുഖം ഒരു കുട്ടയോളം ഉണ്ട്..

 

വണ്ടിയിൽ കയറി ഇരിക്കുമ്പോ മിററിൽ കടുപ്പിച്ചിരിക്കുന്ന ചേച്ചിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു…

 

“ചേച്ചീ…”

 

ഇല്ല അനക്കമില്ല

 

 

 

“എടി ചേച്ചീ..!”

 

“ഉം…”

 

“നിന്റെ മോന്തയിലെന്താ കടന്നൽ കുത്തിയോ..?”

 

“ദേ..ചെറുക്കാ…മിണ്ടാതെ വണ്ടിയോടിക്കടാ നാശമേ” ശുണ്ഠികാരി ചേച്ചി…മൈ ലോർഡ് ഐ ലൈക്ക് ഇറ്റ്!!…എനിക്ക് ചിരി വന്നിരുന്നു!!

 

“നിമ്മി ചേച്ചി നല്ല ക്യൂട്ട് ആണല്ലേടി ചേച്ചീ..?”

വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു

 

“…….ആ..എനിക്കെങ്ങും അറിഞ്ഞൂടാ!!!” കോപത്തിൽ തന്നെ…

 

“അതെ…ക്യൂട്ട് ആണ്..ഉരുണ്ട് തുടുത്ത്..ഹോ..”

അത് പറഞ്ഞതും അവളെന്റെ തോളിലെ തൊലി കടിച്ചു പറിച്ചു കഴിഞ്ഞിരുന്നു..

 

“..ആആ…ഹൗ….” കണ്ണീന്ന് പൊന്നീച്ച പറന്നു എന്റെ

 

“എന്തിനാടി…ഈ കടി ….ഹൂ…”

 

“കണ്ണിക്കണ്ട പെണ്പിള്ളേരെ ഒക്കെ വായിനോക്കിക്കോണം കേട്ടോ..ഒന്നിനേം വിടരുത്…ഹും!!!”

 

“അതെന്ന എനിക്ക് നോക്കികൂടെ പിന്നെ നിമ്മിയേച്ചിയും ഞാനും നല്ല ഫ്രണ്ട്‌സാ…നിനക്കെന്താ അതിന്…”  വേദന കാരണം ഞാൻ പുളഞ്ഞു കൊണ്ട് പറഞ്ഞു

 

കുറച്ച് നേരം അനക്കം ഇല്ലാതെ ഇരുന്നിട്ട്

” എന്തെങ്കിലും ഒക്കെ കാണിക്ക് രണ്ടൂടെ ഞാനൊന്നും പറയാനുമില്ല ചെയ്യാനുമില്ല!!”

 

“ആണോ…എനിക്ക് വയ്യ…താങ്ക്യൂ ചേച്ചീ…”

 

“…ഏഹ്…എ..എ..എന്തി..നാ..” ചേച്ചി ഒരു സംശയത്തോടെ ശബ്ദം ഉടക്കി ഉടക്കി ചോദിച്ചു പോയി..

 

“..എനിക്ക് നിമ്മിയേച്ചിയെ ഇഷ്ടപ്പെട്ടു…എന്തൊരു ഫ്രീ ആണ്..ഒരു ആറ്റിറ്റ്യൂടും ഇല്ല, കൂൾ ആണ് നിമ്മിയേച്ചി..”

അതു പറഞ്ഞിട്ട് ഞാൻ മിററിൽ നോക്കിയപ്പോ ആകെ കുഴഞ്ഞിരിക്കുന്ന ചേച്ചിയെയാണ് കണ്ടത്…

 

“അച്ചൂ…നീ…നീ..എന്ത് വി..വിചാരിച്ചാ…യീ പറയണേ…”

 

“ഒന്നും വിചാരിച്ചില്ല…അല്ല നീയെന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നെ..?”

 

“…അവളെന്റെ ഫ്രണ്ടാ…നീയെന്റെ……വേണ്ടച്ചൂ അവൾക്ക് നിന്നെക്കാൾ പ്രായമില്ലേടാ?..”

 

“പ്രായമൊക്കെ ഇക്കാലത്തൊരു പ്രശ്നമാണോ?”

 

അവിടുന്നു വീട് വരെ ചേച്ചി ഒരക്ഷരം മിണ്ടിയിരുന്നില്ല…

 

വീടിന് മുറ്റത്തു വണ്ടി നിർത്തി ചേച്ചി അവളുടെ വീട്ടിലേക്ക് നടന്നു തിരിഞ്ഞു നോക്കിയില്ല..

 

റൂമിൽ വന്ന് പലതും ആലോചിച്ചു ഞാൻ കിടന്നുറങ്ങി..

 

രാത്രി അമ്മയും അച്ഛനും വന്നപ്പോഴാണ് ഞാൻ ഉണരുന്നത്…എത്ര നേരം ഉറങ്ങിയെന്ന് എനിക്ക് ഒരു ഐഡിയയും കിട്ടിയില്ല

 

മുഖം കഴുകി ആഹാരം കഴിച്ച് തിരികെ ഞാൻ റൂമിൽ വന്നു…ഒരു പണിയും ഇല്ലാത്തതിനാൽ രണ്ടു മൂന്ന് കഥകൾ വായിച്ചിരുന്നു…

 

കുറച്ച് കഴിഞ്ഞ് വാട്സാപ്പ് ഓപ്പണ് ആക്കി നിമ്മി ചേച്ചിക്ക് ഒരു ഹായ് അയച്ചു

 

നിമ്മി ഓണ്ലൈനിലില്ലായിരുന്നു

 

തൊട്ടടുത്ത് ചേച്ചിയുടെ ചാറ്റ് കിടപ്പുണ്ടായിരുന്നു…പ്രൊഫൈൽ ഫോട്ടോയിൽ കഴിഞ്ഞ ഓണത്തിന് ഞാനും അവളും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ

 

എന്തൊരു ഐശ്വര്യമാണ് ചേച്ചിക്ക്!!

 

ചേച്ചിക്കും ഒരു പൂച്ചയുടെ ഇളിക്കുന്ന ഒരു സ്റ്റിക്കർ അയച്ചു

 

ഒരു നോട്ടിഫിക്കേഷൻ വന്നു നിമ്മിയേച്ചിയാണ്

 

*ഹായ് അശ്വി 😍*

 

*അവൾ എവിടെ ഉറങ്ങിയോ? ഞാൻ വിളിച്ചിട്ട് എടുത്തില്ലല്ലോ..*

 

*അറിയില്ല ചേച്ചീ ഞാൻ ഉച്ചക്ക് കിടന്നിട്ട് ഇപ്പോഴാ എഴുന്നേറ്റത്*

Leave a Reply

Your email address will not be published. Required fields are marked *