“എന്തിനാടി…ഈ കടി ….ഹൂ…”
“കണ്ണിക്കണ്ട പെണ്പിള്ളേരെ ഒക്കെ വായിനോക്കിക്കോണം കേട്ടോ..ഒന്നിനേം വിടരുത്…ഹും!!!”
“അതെന്ന എനിക്ക് നോക്കികൂടെ പിന്നെ നിമ്മിയേച്ചിയും ഞാനും നല്ല ഫ്രണ്ട്‌സാ…നിനക്കെന്താ അതിന്…” വേദന കാരണം ഞാൻ പുളഞ്ഞു കൊണ്ട് പറഞ്ഞു
കുറച്ച് നേരം അനക്കം ഇല്ലാതെ ഇരുന്നിട്ട്
” എന്തെങ്കിലും ഒക്കെ കാണിക്ക് രണ്ടൂടെ ഞാനൊന്നും പറയാനുമില്ല ചെയ്യാനുമില്ല!!”
“ആണോ…എനിക്ക് വയ്യ…താങ്ക്യൂ ചേച്ചീ…”
“…ഏഹ്…എ..എ..എന്തി..നാ..” ചേച്ചി ഒരു സംശയത്തോടെ ശബ്ദം ഉടക്കി ഉടക്കി ചോദിച്ചു പോയി..
“..എനിക്ക് നിമ്മിയേച്ചിയെ ഇഷ്ടപ്പെട്ടു…എന്തൊരു ഫ്രീ ആണ്..ഒരു ആറ്റിറ്റ്യൂടും ഇല്ല, കൂൾ ആണ് നിമ്മിയേച്ചി..”
അതു പറഞ്ഞിട്ട് ഞാൻ മിററിൽ നോക്കിയപ്പോ ആകെ കുഴഞ്ഞിരിക്കുന്ന ചേച്ചിയെയാണ് കണ്ടത്…
“അച്ചൂ…നീ…നീ..എന്ത് വി..വിചാരിച്ചാ…യീ പറയണേ…”
“ഒന്നും വിചാരിച്ചില്ല…അല്ല നീയെന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നെ..?”
“…അവളെന്റെ ഫ്രണ്ടാ…നീയെന്റെ……വേണ്ടച്ചൂ അവൾക്ക് നിന്നെക്കാൾ പ്രായമില്ലേടാ?..”
“പ്രായമൊക്കെ ഇക്കാലത്തൊരു പ്രശ്നമാണോ?”
അവിടുന്നു വീട് വരെ ചേച്ചി ഒരക്ഷരം മിണ്ടിയിരുന്നില്ല…
വീടിന് മുറ്റത്തു വണ്ടി നിർത്തി ചേച്ചി അവളുടെ വീട്ടിലേക്ക് നടന്നു തിരിഞ്ഞു നോക്കിയില്ല..
റൂമിൽ വന്ന് പലതും ആലോചിച്ചു ഞാൻ കിടന്നുറങ്ങി..
രാത്രി അമ്മയും അച്ഛനും വന്നപ്പോഴാണ് ഞാൻ ഉണരുന്നത്…എത്ര നേരം ഉറങ്ങിയെന്ന് എനിക്ക് ഒരു ഐഡിയയും കിട്ടിയില്ല
മുഖം കഴുകി ആഹാരം കഴിച്ച് തിരികെ ഞാൻ റൂമിൽ വന്നു…ഒരു പണിയും ഇല്ലാത്തതിനാൽ രണ്ടു മൂന്ന് കഥകൾ വായിച്ചിരുന്നു…
കുറച്ച് കഴിഞ്ഞ് വാട്സാപ്പ് ഓപ്പണ് ആക്കി നിമ്മി ചേച്ചിക്ക് ഒരു ഹായ് അയച്ചു
നിമ്മി ഓണ്ലൈനിലില്ലായിരുന്നു
തൊട്ടടുത്ത് ചേച്ചിയുടെ ചാറ്റ് കിടപ്പുണ്ടായിരുന്നു…പ്രൊഫൈൽ ഫോട്ടോയിൽ കഴിഞ്ഞ ഓണത്തിന് ഞാനും അവളും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ
എന്തൊരു ഐശ്വര്യമാണ് ചേച്ചിക്ക്!!
ചേച്ചിക്കും ഒരു പൂച്ചയുടെ ഇളിക്കുന്ന ഒരു സ്റ്റിക്കർ അയച്ചു
ഒരു നോട്ടിഫിക്കേഷൻ വന്നു നിമ്മിയേച്ചിയാണ്
*ഹായ് അശ്വി 😍*
*അവൾ എവിടെ ഉറങ്ങിയോ? ഞാൻ വിളിച്ചിട്ട് എടുത്തില്ലല്ലോ..*
*അറിയില്ല ചേച്ചീ ഞാൻ ഉച്ചക്ക് കിടന്നിട്ട് ഇപ്പോഴാ എഴുന്നേറ്റത്*
*😱..ഇത്ര നേരം എങ്ങനെ ഉറങ്ങാൻ പറ്റുന്നു*
*ആ ഫുഡ് നന്നായി കഴിച്ചാൽ ഞാനിങ്ങനെയ നന്നായിട്ട് ഉറങ്ങും..🤓*
*🤭*
*എന്തേ നിങ്ങളുറങ്ങില്ലേ 😏*
*ഞാൻ ഇങ്ങനെ ഒന്നും ഉറങ്ങാറില്ല..രാത്രി മാത്രമെ ഞങ്ങളൊക്കെ ഉറങ്ങുള്ളൂ😴😌*
“അപ്പൊ രാത്രി ഉറക്കം മാത്രേ ഉള്ളു അല്ലെ😜*
*മോനെ..മോനെ അശ്വിനെ…..🤨🤫*
*ചുമ്മാ 😁* കൂടെയൊരു മണവാളന്റെ സ്റ്റിക്കറും അയച്ചു
*hmmm..നിന്റെ കളിയൊക്കെ അവളോട് മതി കേട്ടോ!!😅*
*ahm* 😪
(മലര് ഒത്തില്ല..ഒത്തില്ല)
*രാത്രി മോൻ ഇനി ഉറങ്ങാതെ എന്താ മോഷണത്തിന് പോവാൻ പോവാ?*
*അല്ല വേറെ കുറച്ച് പരിപാടികൾ ഉണ്ട് 😛*
*hmm..hmm..നടക്കട്ടെ നടക്കട്ടെ..അവളറിയണ്ട!! 🤭*
ചേച്ചിയുടെ ഫുൾ വൈബ് കല്യാണസ്ഥലത്തു വെച്ച് തന്നെ എനിക്ക് മനസ്സിലായിരുന്നു…എന്തും തുറന്നു പറയാവുന്ന നമ്മളോട് എന്തും പറയാൻ ഉള്ള ഫ്രീഡം സ്വയം ഉണ്ടാക്കിയെടുക്കുന്ന പ്രകൃതിക്കാരി..
“…വല്യമ്മേ അവനെവിടെ?”
“അവൻ റൂമിലുണ്ട് മോളെ!”
താഴെ ചേച്ചിയുടെയും അമ്മയുടെയും സംസാരം കേട്ടപ്പോ നിമ്മിക്ക് ബൈ പറഞ്ഞ് പെട്ടെന്ന് ഞാൻ കമഴ്ന്നു കിടന്നു..റൂം ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല
ചേച്ചി മുറിയിൽ വന്നു കയറി
“..അച്ചൂ…അച്ചൂ..”
ഞാൻ ഉറക്കം നടിച്ചു കിടന്നു ഒറിജിനാലിറ്റിക്ക് ചെറുതായൊന്നു ഞെരങ്ങി
