ഉമ്മ…. ഇന്നേ കെട്ടിച്ചൻ ആയിട്ടില്ല…എന്ന് അവൾ വായയിൽ അപ്പവും വച്ചു ഉറക്കെ പറഞ്ഞു……
ആഹ്…. അവൾ വീണ്ടും വായ തുറന്നു….
ആഹ് ഇനി മോൾ എടുത്ത് കഴിക്കാൻ നോക്ക്… എനിക്ക് ഓഫീസിൽ പോണം…..
ആവൾ പുച്ച ഭാവം എറിഞ്ഞ് പ്ലേറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി….
ഞാൻ കഴിപ് കഴിഞ്ഞു കൈ കഴുകി… ഫോൺ എടുത്ത് ആയിഷുവിനെ വിളിച്ചു….. പിന്നെ ഞാൻ ഇറങ്ങി…..
ആഹ്….എന്ന് കേട്ടതും ഞാൻ ഫോൺ കട്ട് ചെയ്ത് കീ എടുത്ത്…. ഉമ്മനോട് പറഞ്ഞു ഇറങ്ങി……
നേരെ ആയിശുവിന്റെ വീട്ടിലേക്ക് വിട്ടു…. ഞാൻ അവിടെ എത്തി… അവൾ എന്നെ കാത്ത്…. ഗേറ്റ് ചാരി നിക്കുന്നു ഉണ്ടായിരുന്നു……
മുട്ട് വരെ ഉള്ള ഒരു ഇളം നീല കളർ ടോപ്പും നരിയാണീ വരെ ഉള്ള ഒരു വൈറ്റ് ഫന്റും….ഇളം പിങ്ക് കളർ മോഡേൺ ആണ് ആയി ചുറ്റി കെട്ടിയാണ് നിർത്തം….
അത് കണ്ടതും ഞാൻ അവളെ കുറച്ചു നേരം…. നോക്കി നിന്നു….
എന്തൊരു മൊഞ്ചാണ് ഇന്റെ പെണ്ണെ ഇജ്ജ്……..
അവൾ ഒരു നാണം കുണുങ്ങിയ ചിരി ചിരിച്ചു കൊണ്ട്…… എന്നെ ഒന്ന് നോക്കി….
വാ…. കേർ പോകാം….
അവൾ രണ്ടു സൈഡ്ലായി കാൽ ഇട്ടു വണ്ടിയിൽ കേറി ഇരിന്നു…..
പോകാം…..
ആഹ്…… ഞാൻ വണ്ടി എടുത്തു….. പോയി……
ഷമി…..
ആയിഷു…..നീ ഈ ഷമി എന്നുള്ള വിളി നിർത്തി….ഇക്ക എന്ന് വിളിച്ച മതി….
അവൾ ഒന്നു പൊട്ടി ചിരിച്ചു കൊണ്ട് എന്റെ പുറത്ത് ഒന്ന് തമാശക്ക് അടിച്ചു….
നിനക്ക് ഇഷ്ട്ടം അല്ലേൽ ഞാൻ ഇനി ഇക്കനെ ഇക്ക എന്നെ വിളിക്കു ഇക്ക….
അവൾ ഒന്ന് കളിയാക്കി കൊണ്ട് മൊഴിഞ്ഞു…
അല്ല ഇക്ക….. ഇങ്ങനെ പോയ് നമ്മൾ ഇന്ന് ഓഫീസിൽ എത്തോ….
ഇന്നാ പിന്നെ നീ പിടിച്ചു ഇരുന്നോ….. നമുക്ക് കുറച്ചു സ്പീഡ് പോകാം….
അവൾ മൈലാഞ്ചി ഇട്ട കൈകൾ എന്റെ വയറിൽ ചുറ്റി…
മുറുക്കി പുടിച്ചു എന്റെ തോളിൽ… തല വച്ചു മുന്നോട്ടു വന്നു ഞാൻ ആ സുർമ ഇട്ട കണ്ണുകൾലേക്ക് ഒന്നു നോക്കി….. വീണ്ടും തിരഞ്ഞ് വണ്ടി ഓടിച്ചു….അഞ്ചു മിനുട്ട് കൊണ്ട് ഓഫീസിൽ എത്തി…..
ആയിഷു….. എന്നാ…. ഇനി ഉച്ചക്ക് കാണാം എന്ന് പറഞ്ഞു ഞാൻ നേരെ ക്യാബിൻലോട്ട് വച്ചു പിടിപ്പിച്ചു…..
ക്യാബിൻലോട്ട്…. പോയി വർക്ക് തുടങ്ങി… ഉച്ച ആകുന്നതിനു മുൻപ്….. ബോസ്സ് വന്നു….
ഹലോ എല്ലാവരും ഒന്നു ഇവിടെ വരോ….. അയാൾ എല്ലാവരെയും വിളിച്ചു കൂട്ടി…..
ഗയ്സ് എന്റെ മനസിൽ ചെറിയ ഒരു പ്ലാൻ ഇണ്ട്…..
നമുക്ക് എല്ലാർക്കും കൂടെ ഒരു ട്രിപ്പ് പോയാലോ…. ഇങ്ങനെ വർക്ക് മാത്രം പോരല്ലോ….
എന്താ….. നിങ്ങളുട അധിപ്രായം…..എല്ലാരും ഒന്നു പറഞ്ഞെ…. എവടെ പോണം…..
സഞ്ജീവ് കൈ പൊന്തിച്ചു പറഞ്ഞു…
സർ….. നമുക്ക് ഗോവ പോകാം…..
ഓഹ്… എന്ന സഞ്ജീവേ…. അങ്ങനെ ആയിക്കോട്ടെ… പിന്നെ നീ ആരൊക്കെ വരുന്നു…. എന്നൊക്കെ ഒരു ലിസ്റ്റ് തയ്യാർ…. പിന്നെ ഒരു കാര്യം കൂടെ…. ഈ ട്രിപ്പ്‌ന്റെ ചിലവ് മുഴുവൻ എന്റെ വകയാണ്…..പിന്നെ ഫ്രൈഡേ നൈറ്റ് പോയി…സൺഡേ നൈറ്റ് വരാൻ ആണ് പ്ലാൻ….
അതും പറഞ്ഞു അയാൾ ക്യാബിൻലോട്ട് പോയി….
എല്ലാവരും സഞ്ജീവ്ന്റെ അടുത്ത് പോയി പേര് കൊടുത്തു…വേറെഇല്ലൊര്…ഓരോ ഒഴിവ് കഴിവ് പറഞ്ഞു പിന്മാറി….
ഞാൻ ആയിഷുവിന്റെ അടുത്ത് പോയി ചോദിച്ചു…..
എന്താ നീ വരുന്നില്ലേ… ആയിഷു….
അത് പിന്നെ… എങ്ങനെ വീട്ടിൽ സമ്മദിക്കോ എന്ന് അറിയില്ല….
എന്നാ പിന്നെ ഞാനും പോണില്ല….
അങ്ങനെ പെട്ടന്ന് തീരുമാനം എടുക്കല്ലേ…. ഞാൻ വീട്ടിൽ പോയി… ചോയിക്കട്ടെ…. ഇന്ന് ഇപ്പോ തിങ്കൾ അല്ലെ ഇനി ഇല്ലേ ദിവസം….
അല്ല നിങ്ങളുടെ പേര് എഴുതട്ടെ….
സഞ്ജീവ് ഞങ്ങള്ടെ അടുത്ത് വന്നായി.. ചോദിച്ചു…
ഇല്ല സഞ്ജീവേ അന്റെ പെങ്ങൾ വരുന്നില്ല അപ്പോ ഞനും ഇല്ല…..
ഇക്ക…. ഞാൻ പറഞ്ഞില്ലേ….വീട്ടിൽ ചോദിക്കട്ടെ.. എന്ന്….
ഇക്ക എന്നാ വീളി കേട്ടിട്ട് ആകണം… അവൻ എന്നെ നോക്കിയൊന്നു ആക്കി കൊണ്ട് പറഞ്ഞു…
എന്നാ പിന്നെ വീട്ടിൽ ചോദിച്ചിട്ട് പറയ്….
(തുടരും)
