ഇക്കാക്ക ഇക്കാക്ക…. എന്തൊരു ഉറക്കം ആണ് ഇങ്ങനെ ആണേൽ ഞാൻ വണ്ടി ഓടക്കില്ല….. എന്ന് പറഞ്ഞു തോളിൽ ഒരു കൈ കൊണ്ട് തട്ടി വിളിച്ചു…..
ആ വിളി കേട്ട് ഞാൻ ഒന്ന് കണ്ണ് തുറന്ന്…നോക്കി വീട്ടിൽ എത്താൻ ഇനി അതിക ദൂരം ഇല്ല….
നീ വണ്ടി സൈഡ് ആക്കിയേ എന്ന് ഞാൻ അവളോട് അവശ്യ പെട്ടു….
വെള്ളം കുപ്പി എടുത്തു….ഞാൻ പുറത്ത് ഇറങ്ങി മുഖം ഒന്നു കഴുകി…. ഒരു സിഗരറ്റ് കത്തിച്ചു…..
രണ്ടു മൂന്നു പുക എടുത്ത് അവിടെ കുത്തി ഇട്ടു വീണ്ടും വണ്ടിയിൽ കേറി… ഇരിന്നു…
ഷംന പിന്നെ ഇവിടന്നു അടുത്ത ജംഗ്ഷൻ കഴിഞ്ഞ ഒരു വളവ് ഇണ്ട് അത് കഴിഞ്ഞു ലെഫ്റ്റ്ക്ക് ഒരു റോഡ് ഇണ്ട് ആ… വഴി പോണേ….
അവിടെ എന്താ….. ഇനി….
ഇത് റഹീന്റെ വണ്ടി ആണ് വണ്ടി അവിടെ നിർത്തി ഇട്ട് ബൈക്ക് ഇടുത്തു പോകാം വീട്ടിൽ..
വണ്ടി പിന്നെ ഇടുത്ത പോരെ ഇക്കാക്ക….. ഇപ്പോ തന്നെ പോയി എടുക്കണോ…
അഹ് വേണം… ഇനിക്ക് നാളെ ഓഫീസിൽ പോവാൻ ഉള്ളതാണ്…..
ആഹ് എന്നാ ശെരി എന്നും പറഞ്ഞു വണ്ടി എടുത്തു……
ഞാൻ പറഞ്ഞ ജംഗ്ഷൻ കഴിഞ്ഞു ഒരു വളവ് എത്തി…….
ഷംന പതിയെ പോ…. വളവ് കഴിഞ്ഞ ഉടനെ ഉള്ള ലെഫ്റ്റ് ആണ്…
അവളൊന്നു മൂളി കൊണ്ട് സ്പീഡ് കമ്മി ആക്കി….
നേരെ ലെഫ്റ്റ്ലോട്ട് തിരിച്ചു വണ്ടി അവന്റെ വീട്ടിലേക്കുള്ള വഴിയിൽ തിരിച്ചു….
ഇതാ അടുത്ത വീട് ആണ് ഷംന….
വീടിന്റ മുമ്പിൽ എത്തിയതും…. ഗേറ്റ് അടച്ചു കിടക്കുക ആയിരിന്നു…ഞാൻ ഇറങ്ങി ഗേറ്റ് തുറന്നു…. കൊടുത്തു അവൾ വണ്ടി ഉള്ളിൽ കെയറ്റി ഇട്ടു….
വണ്ടിയുടെ സൗണ്ട് കേട്ടിട്ട് ആവണം… റഹീം പുറത്ത് ഇറങ്ങി വന്നു….
ആഹ് നീ പോയ കാര്യം ഒക്കെ കഴിഞ്ഞു വന്നോ….
അവനെ കണ്ടതും ഞാൻ ചോദിച്ചു…..
ആഹ് അതൊക്കെ ശെരി ആയി…. അല്ല നീ പോയത്…. എന്തായി….
അപ്പോൾ അവൾ കാർ ഡോർ തുറന്നു കീ എടുത്തു എന്റെ കയ്യിൽ തന്നു….
ആഹ് നീ അവളോട് തന്നെ ചോദിക്ക് എന്തായി എന്ന്…
അവന്റെ കണ്ണുകൾ അവൾക്ക് നേരായി തിരിഞ്ഞു….
അവൻ ചോദിക്കുന്നതിന് മുൻപ് കാര്യം പറഞ്ഞു അവൾ….
അപ്പോ ചിലവ് ഇണ്ട് ട്ടോ എന്ന് പറഞ്ഞു അവൻ ഒന്ന് ചിരിച്ചു….
അതിന് എന്താ ഇക്കാക്കന്റെ കൈ നിന്ന് എപ്പോ വേണലും വേടിച്ചോ എന്ന് അവൾ ഒന്നും കൊഞ്ചി പറഞ്ഞു…..
ഇനിക്കല്ല ചാൻസ് കിട്ടിയത്….. അത് നീ തന്നെ വാങ്ങി കൊടുക്കണം…..
അവൾ ഒന്നു നോക്കി ചമ്മിയ ചിരി ചിരിച്ചു കൊണ്ട്…. ഒന്നു ഉറപ്പിലാതെ പോലെ മൂളി….
അല്ല ഈ വർത്താനം പറഞ്ഞു നിങ്ങളോട് കേറി ഇരിക്കാൻ പറയാൻ ഞാൻ മറന്നു… വാ… കേറി ഇരിക്ക്…
ഏയ് ഇല്ലടാ പോട്ടെ നീ ബൈക്ക്ന്റെ കീ എടുത്ത് തന്നെ…..
അവൻ…. അകത്തു പോയി കീ എടുത്ത് എന്റെ കൈയിൽ കൊണ്ട് വന്നു തന്നു…..
എന്നാ ശെരിയെടാ ബൈ എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് ബൈക്ക് ഇടുത്ത് ഇറങ്ങി……
അല്ല… നീ വരുന്നില്ല….എന്തോ ആലോചിച് നിക്കുന്ന ഷംനയോട് ആയി ഞാൻ ചോദിച്ചു….
ഇതാ വരുന്നു എന്ന് പറഞ്ഞു അവൾ വാണ്ടയിൽ രണ്ടു സൈഡ്ലായി കാൽ വച്ചു ഇരിന്നു…..
ഞാൻ വണ്ടി വീട്ടിലോട്ട് വിട്ടു…..
ഇക്കാക്ക ഇന്നേ ആകെ കളിയാക്കിയില്ലേ… ചിലവ്ന്റെ കാര്യം പറഞ്ഞു….
ഞാൻ ഒന്നു കളിയാക്കി ചിരിച്ചു കൊണ്ട് ഒന്ന് മൂളി…
ഒന്നു പോ അവിടെന്ന് എന്ന് പറഞ്ഞു എന്റെ പുറത്തേക്ക് ഒരു അടി അടിച്ചു….
എടി… പോത്തേ നിനക്ക് ഉള്ളത് വീട്ടിൽ എത്തിയിട്ട് തരാട്ടോ…
ആഹ് പിന്നെ ഇക്കാക്ക എന്നെ കളിയാക്കിയിട്ട് അല്ലെ…
ഞാൻ ഒന്നും മിണ്ടാതെ….. ഫോൺ എടുത്ത് ഉമ്മാനെ വിളിച്ചു….
ഉമ്മ ഞാൻ ഷംനയെ ഇറക്കി കൂട്ടാൻ വരാം ഇങ്ങൾ പേരന്റെ കീ എവടെ വച്ചത്…
അത് ഇന്റ കൈലാണ്…
ഇന്നാ ഇവളെ ഇവിടെ ഇറകീട്ട് ഇപ്പോ വരാട്ടോ….
ആഹ്… ശെരി…
ഇക്കാക്ക ഇജ്ജ് ഇന്നേ അത്രേ നേരം പോസ്റ്റ് ആക്കാൻ പോകാണോ….
