ഇക്കാക്ക.. ഇക്കാക്ക ഒന്ന് അവിടെ നിക്കോ…
ആഹ് എന്താണ് പെട്ടന്ന് പറയ്…….
ഇക്കാക്ക വരുമ്പോ….. കുറച്ചു ലഡു വാങ്ങി കൊണ്ട് വരാവോ…
അത് എന്തിനാ ലഡു…. അല്ല ഫിലിമിൽ ചാൻസ് കിട്ടിയത് അല്ലെ അതിന് ഫ്രണ്ട്‌സ്ൻ കൊടുക്കാൻ ആയിരുന്നു….
ഞാൻ ഒന്നു മൂളി കൊണ്ട്….പറഞ്ഞു വാതിൽ അടച്ചോ ഞാൻ പോയിട്ട് വരാം…
എടാ വണ്ടി ഞാൻ എടുകാം….
അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി എന്റെ കയ്യിൽ തന്നു….
ഞാൻ വണ്ടി എടുത്തു…
അല്ല എവടെ പോണേ… സഞ്ജീവേ….
എവടെ വേണലും പോകാം….നിന്റെ ഇഷ്ട്ടം….
ആഹ് ആയിക്കോട്ടെ…
എന്തൊരു പവർ ആട വണ്ടിക്ക്..
അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ഡ്യൂക്ക് അല്ലെ പവർ ഒക്കെ കാണും…..
ഞാൻ ഒരു ഹോട്ടൽ മുന്നിൽ കൊണ്ട് പോയി വണ്ടി നിറുത്തി….
വണ്ടിയിൽ നിന്ന് ഇറങ്ങി ഹോട്ടൽൽ കെയറി….കൈ കഴുകി സീറ്റ്‌ൽ ഇരിന്നു….
സർ എന്താണ് കഴിക്കാൻ.. സഞ്ജീവ്നോട്… ആയി അയാൾ ചോദിച്ചു….
എനിക്ക് ഒരു ആൽഫാമും കുഴി മന്തിയു
ഷമിറേ നിനക്ക് എന്താ….
എനിക്ക് ഒരു ഹാഫ് ബ്രോസ്റ്റും… പിന്നെ ഒരു പൊറോട്ടയും മതി….
ഒരുപാട് കാത്തിരിപ്പിനു ശേഷം ഫുഡ് മേശയിൽ എത്തി….
ഞങ്ങൾ ഓരോന്ന് പറഞ്ഞു കഴിച്ചു….
കഴിച്ചു കഴിഞ്ഞു അവൻ ക്യാഷ് കൊടുത്തു…. ഞങ്ങൾ പുറത്ത് ഇറങ്ങി….
ഹോട്ടൽന്റെ ലെഫ്റ്റ് സൈഡ്ലായി….ഒരു ഫാൻസ്‌യിൽ ഡിസ്പ്ലേക്ക് വച്ച… ഒരു വലിയ ടെഡി ബിയർനെ ശ്രെദ്ധയിൽ പെട്ടു….
അപ്പോയാണ് എനിക്ക് ഓർമ വന്നത്…. കോഴിക്കോട്ന്ന് വരുമ്പോ എന്താ കൊണ്ട് വരാ എന്നാ… ആയിഷുവിന്റെ ആ ചോദ്യം…..
ആ….. അവ്ട്ന്നോ ഒന്നും വാങ്ങിയില്ല…. ഇത് വാങ്ങിച്ചു കൊടുകാം എന്ന് കരുതി….. ഞാൻ അതും വാങ്ങി….
എടാ ഷമീറേ ആർക്കട ഇത്….
അത് പിന്നെ ആയിഷുവിൻ… ഞാൻ ഒരു ചമ്മലോടെ മറുപടി പറഞ്ഞു…..
എടാ… കള്ള അപ്പോ നിങ്ങൾ തമ്മിൽ സെറ്റ് ആയോ….
ഞാൻ ഒരു കള്ള ചിരി ചിരിച്ചു…
നീ വണ്ടിഎടക്ക്… നമുക്ക് ആയിഷുവിന്റെ വീട്ടിൽ ഒന്നു പോയി വരാം….
ഇത് കൊണ്ട് വീട്ടിലേക്ക് പോയാ ശെരിയാകില്ല…. കൈയോടെ കൊടുത്തിട്ട് വരാം…
അവൻ വണ്ടിയെടുത്തു….. ആയിഷുവിന്റെ വീട്ടിലേക്ക്…..
പെട്ടന്ന് അവൻ ബ്രേക്ക് പുടിച്ചു….
എന്താടാ….നീ മുന്നിലോട്ട് ഒന്ന് നോക്കിയേ….
അതാ നിക്കുന്നു മാമൻമ്മാര് എന്താ ചെയ്യണ്ടേ….
ഈ നേരത്ത് ചെക്കിങ്ൻ ഇറങ്ങിരിക്കുന്നു മൈരൻ മാർ…
ടാ… നിനക്ക് ആ…. ഹെൽമെറ്റ് എടുത്തു വന്നുടായിരുന്നോ…
എടാ ഞാൻ അത് അങ്ങ് വിട്ടു…. പോയി…..
എന്തായലും വീട്ടിലേക്ക് ഇതും ആയി തിരിച്ചു പോകാൻ പറ്റില്ല….നീ വണ്ടി എടുക്ക്… ഒരു 250 രൂപ ഫൈൻ അല്ലെ ഞാൻ അടക്കം അത്….
എടാ… നിക്ക് ഒരു മിനിറ്റ് അവർ അതാ… വണ്ടി എടുത്ത് പോകാൻ നിക്കന്നു…..
ആവു സമാധാനം….
അവർ വണ്ടി എടുത്തു പോയതും വീണ്ടും വണ്ടി എടുത്ത് പോയി…..
ആയിഷുവിന്റെ വീടിന്റെ ഗേറ്റ്ന്റെ മുന്നിൽ എത്തി… ഞാൻ ഫോൺ എടുത്തു…. അവൾക് വിളിച്ചു…..
ആയിഷു….. കിടന്നോ….
ഇല്ല…. ഇപ്പോ ഫുഡ് കഴിച്ചു പത്രം ഒക്കെ മോറി വച്ചു ഇരിക്ക….
ഉമ്മ ഉറങ്ങിയോ…..
ഇല്ല…..
അനിയനോ…..
അവൻ ഉറങ്ങി… അവൻ നേരത്തെ ഉറങ്ങും…..
നീ…. എന്നാ വാതിൽ ഒന്നു തുറന്ന് ഗേറ്റിന്റെ അടുത്തേക്ക് വാ….
ഏത് ഗേറ്റ്ന്റെ അടുത്തേക്ക്…..
എടി പോത്തേ നിന്റെ…. വീടിന്റെ…..
എന്തിന്…..
നീ വാ … ഞാൻ ഇവിടെ ഇണ്ട്…..
സത്യാണോ….. ഞാൻ ഇതാ…. വരുന്നു എന്ന് പറഞ്ഞു കട്ട് ആക്കി….
ആവൾ ഡോർ തുറന്നു പുറത്തോട്ട് വന്നു ഒരു….മഞ്ഞ കളർ ചുരിദാർ ആയിരുന്നു… വേഷം…..
അവൾ ഗേറ്റ്ന്റെ അടുത്ത് വന്നു…. ഗേറ്റ് തുറന്ന്….
ഷമി… വാ ഉള്ളിലോട്ട് ഇരിക്കാം….
സഞ്ജീവ്നെ കണ്ടതും അവൾ… ആഹ് സഞ്ജീവ് ഏട്ടൻ ഇണ്ടായിരുന്നോ കൂടെ….വാ… ഉള്ളിലോട്ടു ഇരിക്കാം….
ഏയ് വേണ്ട… ഇവിടെ നിക്കാം… ഇനി ഉമ്മാനെ ഫേസ് ചെയ്യാൻ ഒന്നും വയ്യ….
