പെണ്ണൊരുത്തി – 1 15അടിപൊളി 

 

ഇതിപ്പോ അവളെന്റെ ഫ്രണ്ടാണോ അതോ ചേച്ചിയുടെ ഫ്രണ്ടാണോ? എന്തോന്നിത് ഇത്ര പറഞ്ഞ് ചിരിക്കാൻ!! ഞാൻ വല്ലാണ്ട് ആസ്വസ്ഥനായി

 

“എന്റെ പൊന്നു ചേച്ചീ നിങ്ങൾക്ക് അസാധ്യ കൈപ്പുണ്യമാണ് കേട്ടോ.. ഇവൻ കൊണ്ടുവരണ ഫുഡ് ഞാൻ കഴിക്കാറുണ്ട്.. എന്തൊരു രുചിയാ എന്റെ ദൈവമേ!!” വേണി ചേച്ചിയോടായി പറഞ്ഞു

 

“അത്രയ്ക്കൊക്കെ ഉണ്ടോ.. കളിയാക്കല്ലേ വേണി..” ചേച്ചി മറുപടി പറഞ്ഞു

 

“സത്യായിട്ടും നല്ല ടേസ്റ്റി ആണ്…!!”

 

“താങ്ക്യൂ മോളേ… .കണ്ടുപഠിക്ക് ചെറുക്കാ!!.. മോള് കേൾക്കണം ഇത്രേം കാലം വെച്ചുണ്ടാക്കി കൊടുത്തിട്ട് ഇന്നുവരെ ഇതുപോലെയൊന്നും ഇവൻ പറഞ്ഞിട്ടില്ലാട്ടോ”

 

“അത് ശെരി ആരാണ്ടോ വന്നു നാല് തേനിൽ മുക്കിയ ഡയലോഗ് വിട്ടപ്പോ… ഞാൻ ഔട്ടായി!.. അതേ വേണി അങ്ങ് പോയി കഴിഞ്ഞാ ഞാൻ മാത്രേ കാണുള്ളൂ പറഞ്ഞേക്കാം!!” ഞാൻ പറഞ്ഞു

 

“നീ പോടാ ചെക്കാ!!” ചേച്ചി എന്നെ പുച്ഛിച്ചു തള്ളി

 

വേണി വായടക്കി ചിരിക്കുന്നത് ഞാൻ കണ്ടു

 

പിന്നെയും അവിടിരുന്നു അവിയണ്ട എന്ന് കരുതി ഞാൻ കഴിച്ചിട്ട് എണീറ്റു റൂമിലേക്ക് പോയി

 

ഇപ്പൊ ഇവളിങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

 

അല്പം കൂടെ കഴിഞ്ഞപ്പോ റൂമിലേക്ക് വേണി കയറിവന്നു

 

“അപ്പൊ ഇതാണ് അശ്വിന്റെ സാമ്രാജ്യം!!” റൂമിലാകെ ഒന്ന് കണ്ണോടിച്ചിട്ട് അവൾ പറഞ്ഞു

 

“എന്താ വേണീ നിന്റെ ഉദ്ദേശം?”

 

“നല്ല ഉദ്ദേശം മാത്രമേ ഉള്ളു.. ഇരിക്കാനെങ്കിലും പറയടോ ഒന്ന്”

 

“എന്റെ റൂമിൽ വന്നിരിക്കാൻ പറയാൻ നീ എന്താ എന്റെ ഭാര്യയായോ?”

 

“അങ്ങനെ കരുതിയാലും എനിക്ക് വിരോധോല്ലട്ടോ.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

അവളെന്റെ തൊട്ടടുത്ത് ബെഡിൽ ഇരുന്നു..

 

കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനമായിരുന്നു

 

“ആശ്വീ, ഞാനിപ്പോ ഇവിടെ വന്നത് തന്നെ എന്റെ പേരന്റ്സിന്റെ അറിവോടെ തന്നെയാ… അവരോട് ഞാൻ ഇതെല്ലാം തുറന്ന് പറഞ്ഞിട്ടും ഉണ്ട്.. നീ…നീയില്ലാതെ എനിക്ക് പറ്റില്ലടാ…”

 

അവളുടെ മുഖത്തെ ദയനീയത ഞാൻ കണ്ടു… കണ്ണുകളിലെ പ്രണയവും!!

 

“വേണി… എനിക്ക് സമയം വേണം…” അങ്ങനെ പറയാനാണെനിക്ക് തോന്നിയത്

 

അവളുടെ മുഖത്താകെ ഒരു വെളിച്ചം പടർന്നു… കണ്ണുകളിൽ ഒരു ചെറിയ കണ്ണുനീർ തിളക്കം വീണു…

ഇരുന്ന ഇരിപ്പിൽ തന്നെ അവളെന്റെ കവിളിലൊരുമ്മ തന്നു… അത്ഭുതത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി

 

“എന്റെയൊരു സമാധാനത്തിനു തന്നതാ വേണ്ടെങ്കി കോളേജിൽ വരുമ്പോ തിരിച്ചു തന്നേക്ക്.. ഹിഹി…”കുറുമ്പ് നിറഞ്ഞ സ്വരത്തിലവൾ പറഞ്ഞിട്ട് പെട്ടെന്നെണീറ്റു പുറത്തേക്ക് പോയി

 

“അതേ ആലോചിച്ചിട്ട് നോ പറഞ്ഞേക്കല്ലേ…” ഡോർ കടന്നുപോയി തിരികെ തല മാത്രം അകത്തേക്ക് ഇട്ടിട്ട് അവൾ പറഞ്ഞു

 

മനസ്സ് വീണ്ടും കലുഷിതമായി…ഒരുപാട് നേരം ഞാൻ പലതും ആലോചിച്ചിരുന്നു റൂമിൽ തലങ്ങും വിലങ്ങു നടന്നു… കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല… വൈകുന്നേരമായത് പോലും ഞാൻ അറിഞ്ഞില്ല.. ക്ലോക്കിലേക്ക് നോക്കി മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു !!

 

“വേണിമോളെ വീട്ടിൽ കൊണ്ടുചെന്ന് വിട്ടിട്ട് വാ കുട്ടൂ…”

ബെഡിൽ ആലോചനയിൽ ഇരുന്ന എന്നോടായി ചേച്ചി വാതിൽക്കൽ വന്നു കൊണ്ട് പറഞ്ഞു

 

“ഏഹ്??”

 

“എന്താ മനസ്സിലായില്ലേ.. ആ കൊച്ചിനെ വീട്ടിൽ കൊണ്ടുചെന്ന് ആക്കിയിട്ട് വരാൻ !!” ചേച്ചിയുടെ വക ഓർഡർ അടിച്ച് കിട്ടി

 

“അവള് ബസ്സിൽ പൊക്കോളും ചേച്ചീ…” എനിക്ക് വയ്യെന്ന മട്ടിൽ പറഞ്ഞു

 

“ഇങ്ങോട്ട് ഒന്നും പറയണ്ട 10 മിനിറ്റു കൊണ്ട് നിനക്ക് പോയി വരാനുള്ളതല്ലേ ഉള്ളൂ… പോയിട്ട് വാടാ..”

 

മടിച്ചു മടിച്ചു ഞാൻ അവളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി

 

“ബൈ ചേച്ചീ..” വേണി പിറകിൽ ഇരുന്ന് വിളിച്ചു പറഞ്ഞു

 

“ബൈ മോളെ.. “ ചേച്ചി തിരിച്ചും ബൈ പറഞ്ഞു

 

സൈഡ് ചെരിഞ്ഞിരുന്ന വേണി എന്റെവയറിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ടിരുന്നു

Updated: April 20, 2025 — 8:33 pm

2 Comments

Add a Comment
  1. next part please please please katta waiting an🥹

  2. Wow.. just wow ..
    ഇത് തുടർന്നെഴുതണം. ഇല്ലേ വീട്ടിൽ കേറി ഇടിക്കും😁

Leave a Reply

Your email address will not be published. Required fields are marked *