പെണ്ണൊരുത്തി – 1 15അടിപൊളി 

 

കോളേജിലെത്തി അവിടെ സാറുമ്മാരുടെ കത്തിയും കേട്ട് ഇരുന്നു സമയം കളഞ്ഞു.. ഉച്ചക്ക് ലഞ്ച് ബോക്സ്‌ തുറന്നു കണ്ടപ്പോ തന്നെ വയറു പകുതി നിറഞ്ഞു..

 

പെട്ടെന്നൊരു കൈ എന്റെ അരികിലൂടെ വന്ന് ലഞ്ച് ബോക്സിലേക്ക് വന്നുപോയി

 

വേണി!

 

“ഹ്മ്…ഐവാ.. നിന്റെ ചേച്ചിക്ക് എന്ത് കൈപുണ്യമാടാ… അസാധ്യ ടേസ്റ്റ്!!” എന്റെ ലഞ്ച് ബോക്സിൽ നിന്ന് കയ്യിട്ടുവാരിയത് വായിലാക്കിയിട്ട് വിരല് നുണഞ്ഞുകൊണ്ട് അവൾ പറഞ്ഞു

 

“ഇനിയെടുത്ത നിന്റെ കൈ ഞാൻ ഒടിക്കും പെണ്ണേ നോക്കിക്കോ..” ഞാൻ അവളോടായി ചൂടായി

 

“എന്തൊരു സൊഭാവാടാ.. നീ ദിവസോം ഇതല്ലേ കഴിക്കാറ്…”

 

“അയിന്!!”

 

“നിന്റപ്പന്റെ…..!!!”

പെട്ടെന്നവൾ നിർത്തി.. അവളുടെ മുഖത്ത് രക്തവർണ്ണം ഇല്ലാത്തയവസ്ഥ

 

“സോറി സോറി അശ്വി… സോറി ടാ ഞാ… ഞാൻ.. ഞാനറിയാതെ… ആം സോറിട..”

 

“അയ്യേ പൊയ്ക്കെടീ അവിടന്ന്.. ഇതൊക്കെ ഫ്രണ്ട്സിനിടേല് വന്നു പോണതല്ലേ.. വിട്ടുകള നാവ് പിഴ അത്രോള്ളു… ഇങ്ങ്‌ വാ കഴിക്കാം…” അറിയാതെ സംഭവിച്ചതായത് കൊണ്ട് ഞാൻ മൈൻഡ് ചെയ്യാതെ പറഞ്ഞുകൊണ്ട് അവളെ ബെഞ്ചിൽ പിടിച്ചിരുത്തി

 

അവൾക്ക് ഒരു വല്ലായ്മ ഉണ്ടായെങ്കിലും എന്റെ അടുത്തു വന്നിരുന്നു.. നല്ലൊരു സുന്ദരിക്കുട്ടിയാണവൾ.. വേണി രാമചന്ദ്രൻ… അവളുടെ അച്ഛൻ രാമചന്ദ്രൻ ഏതോ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.. അമ്മ ജയ രാമചന്ദ്രൻ സ്കൂൾ ടീച്ചർ.. ഒറ്റമകൾ.. കിട്ടാവുന്ന സകല ലാളനയും കൊഞ്ചലും കിട്ടി വളർന്ന പെൺകുട്ടി.. പക്ഷെ അതിന്റെ അഹങ്കാരം ഒരുതരി അവൾക്കുണ്ടായിരുന്നില്ല…

 

“ചേച്ചിയെ ഒരുപാടിഷ്ടമാണല്ലേ?” ആഹാരം കഴിച്ചുകൊണ്ടിരുന്ന എന്നോടവൾ ചോദിച്ചു

 

“എന്റെ എല്ലാം ചേച്ചിയാണ്………… ചേച്ചിയില്ലെങ്കിൽ ഈ ഇരിക്കണ ഞാനില്ല!!… ആ പാവത്തിനും അതുപോലെ തന്നെയാണ്..” ഞാൻ പറഞ്ഞു

 

ഇടതുകയ്യിൽ താടിയൂന്നി പറയുന്നതും കേട്ടുകൊണ്ട് ആകാംഷയോടെ വേണി ഇരുന്നു..

 

മറുപടി പറഞ്ഞിട്ട് ഞാൻ കഴിക്കുന്നത് തുടർന്നു… ആ ഇരിപ്പിൽ ഇറങ്ങി കിടക്കുന്ന ചുരിദാർ ടോപ്പിന് മുകളിലൂടെ മുന്നിലിരിക്കുന്ന വേണിയുടെ മുലച്ചാൽ വ്യക്തമാണ്… ഇത്ര അടുത്തിരിക്കുമ്പോ അതിലേക്ക് നോക്കി വെള്ളമിറക്കുന്നത് തെണ്ടിത്തരം ആണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ കണ്ണങ്ങോട്ട് നീങ്ങാതെ ശ്രദ്ധിച്ചിരുന്നു.. എങ്കിലും കണ്ണ് പാളി അതിൽ വീഴുന്നുണ്ടായിരുന്നു.. (ആണല്ലേ സ്വഭാവമതല്ലേ )

 

 

“ഞാൻ പറഞ്ഞതെ പറ്റി ചേച്ചിയോട് പറഞ്ഞിരുന്നൊ?” അവളുടെ മുലച്ചാലിലേക്ക് കണ്ണ് പോകാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന എന്നോട് അവൾ ചോദിച്ചു.. ആ ചോദ്യത്തിലൊരു ആകാംഷയുണ്ടായിരുന്നു

 

“പിന്നേ.. ഞാനൊന്നും ചേച്ചിയോട് മറച്ചുവെക്കാറില്ലടീ..,” സാധാരണപോലെ ഞാൻ പറഞ്ഞു

 

അവൾ മൂകമായൊരു നോട്ടം എന്നെ നോക്കി

 

ഞങ്ങൾ രണ്ടുപേരും കൈകഴുകാൻ പോയി… ഒരുമിച്ചു നടക്കുന്നതിനിടയിൽ …

 

“വേണീ നിന്നെപ്പറ്റി ഒരു കുറവും എനിക്ക് പറയാനറിയില്ല… പറഞ്ഞാ ചിലപ്പോ അതൊരു കള്ളത്തരമാവും… നല്ലൊരു കുടുംബത്തീന്ന് വരണ കുട്ടിയാ നീ… എനിക്ക് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല… പറയുന്നത് നീ മനസ്സിലാക്കണം…..”

 

“എന്റെയശ്വിനെ… നീയെന്താ പറഞ്ഞു വരണതെന്ന് എനിക്കറിയാം.. ഇതൊന്നും എനിക്ക് ഒരു പ്രശ്നല്ലടാ നീയതൊന്ന് മനസ്സിലാക്ക്.. നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ വീട്ടിലുള്ളവരുടെ എണ്ണം നോക്കീട്ടല്ല… എനിക്ക് നീ മാത്രം മതി….”

 

“വേണീ നിനക്ക് ഭ്രാന്താണോ?… ഉള്ളത് പറഞ്ഞാ എന്റെ ജീവിതത്തിൽ ഒരാളോടും എനിക്ക് അതിരു കടന്നൊരു സ്നേഹവും തോന്നിയിട്ടില്ല… വേണ്ട വേണീ നമുക്കിതുപോലെ ഫ്രണ്ട്സ് ആയി തന്നെ ഇരുന്നാൽ പോരെ..?”

 

വേണിക്കത് വല്ലാതെ വിഷമമുണ്ടാക്കിയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… എന്നെയൊന്നു നോക്കി പുഞ്ചിരിച്ചിട്ട് കണ്ണുകൾ തുടച്ചുകൊണ്ടവൾ എന്നെയൊന്നു കുറ്റപ്പെടുത്തുക കൂടെ ചെയ്യാതെ എഴുന്നേറ്റ് നടന്നകന്നു

Updated: April 20, 2025 — 8:33 pm

2 Comments

Add a Comment
  1. next part please please please katta waiting an🥹

  2. Wow.. just wow ..
    ഇത് തുടർന്നെഴുതണം. ഇല്ലേ വീട്ടിൽ കേറി ഇടിക്കും😁

Leave a Reply

Your email address will not be published. Required fields are marked *