പെരുമഴക്ക് ശേഷം – 2 Like

എന്തൊക്കെയോ അവതരിപ്പിച്ച് ഞങ്ങളുടെ സമയം പൂർത്തിയാക്കിയപ്പോൾ ഞാൻ ആശ്വാസത്തോടെ ഹാൾ വിട്ട് ഓടി പോയി…… കുറേ അധികം വെള്ളം കുടിച്ചു ….
മത്സരശേഷം സ്‌കൂളിന് സമീപത്തെ പ്രാർത്ഥനാമുറിയുടെ പോർച്ചിലിരിക്കുമ്പോൾ എന്റെ കൂടെ പങ്കെടുത്ത കുട്ടിയും കൂട്ടുകാരും അടുത്തേക്ക് വന്നു….
ഹേയ് ഗോവർദ്ധൻ താൻ ചെയ്തത് ശരിയായില്ല കേട്ടോ…. അവൾ പറഞ്ഞു…
രൂപ ഞാൻ….. ഞാൻ നിസ്സഹായ ആയി അവളെ നോക്കി…
ഒന്നും പറയണ്ട…. എന്റെ കൂടെ പങ്കെടുക്കുവാൻ നിനക്കിഷ്ടമല്ല എങ്കിൽ നിനക്കത് മുൻപേ പറയാമായിരുന്നു…. ഇത് ഇത്രയും വലിയ ഒരു സദസ്സിൽ എന്നെ അപമാനിച്ചില്ലേ… എന്നെ വിട്ടേക്ക് നിനക്ക് സ്‌കൂളിന്റെ അഭിമാനം നോക്കാമായിരുന്നില്ലേ….
രൂപ… എന്റെ വാക്കുകൾ വീണ്ടും വിക്കി….
ഗോവർദ്ധൻ ….. ഈ ഡിബേറ്റ്ൽ ചർച്ച ചെയ്ത വിഷയത്തെക്കുറിച്ച് നിനക്കറിയാവുന്നിടത്തോളം ആധികാരികമായി ആർക്കും അറിയില്ല എന്നെനിക്കറിയാം…. ഇന്നലെ റിഹേഴ്‌സലിൽ ഡിസ്കസ് ചെയ്തപ്പോൾ എനിക്കത് മനസ്സിലായതാണ്….. നിന്റ പാർട്ട്ണർഷിപ്പിലൂടെ എനിക്കും ഒരു സ്റ്റാർ ആകാമെന്ന് കരുതിയ എനിക്ക് നീ തന്ന പണി ഗംഭീരമായി … അവളുടെ സ്വരം ഇടറി….കണ്ണിൽ നിന്നും കണ്ണീർ അടർന്ന് വീണു…… ഈ അപമാനത്തിന്റെ ഭാരം നിനക്കറിയില്ല ഗോവർദ്ധൻ… നിനക്കിതിന് കാലം മറുപടി തരും…..
എന്റെ മുഖം കുനിഞ്ഞു…. അപമാനത്തിന്റെ ഭാരം…. എനിക്കറിയില്ലന്നോ…. രൂപ… ഞാൻ എന്റെ എട്ട് വയസ്സ് മുതൽ അനുഭവിച്ച അപമാനത്തിന്റെയും അവഗണനയുടെയും ഫലമാണ് ഇന്ന് കണ്ടത്…. നീ പറഞ്ഞത് ശരിയാണ് ….ഈ ഡിബേറ്റ്ന്റെ വിഷയത്തെ കുറിച്ച് എനിക്ക് നന്നായറിയാം…. പക്ഷേ അത് എനിക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല…. ഞാൻ ആ സദസ്സിനെ അഭിമുഖീകരിച്ച് എങ്ങിനാണ് ഇത്ര നേരം ഇരുന്നതെന്ന് നിനക്കറിയിലാ രൂപ… ഇതെന്റെ തെറ്റാണ്… എന്റെ മാത്രം…. സോറി….
നിനക്കൊന്നും പറയാനില്ലേ ഗോവർദ്ധൻ…
രൂപയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്…. ച്ചെ… ഞാനിതുവരെ പറഞ്ഞതെല്ലാം എന്റെ മനസ്സിൽ ആയിരുന്നോ….. തനിക്കെന്താണ് … തുറന്ന് പറയേണ്ടവ തുറന്ന് പറയാൻ കഴിയാത്തതെന്താണ്…. ഞാൻ മുഖമുയർത്തി …രൂപയും കൂട്ടരും നടന്ന് കഴിഞ്ഞു… പാവം നന്നായി വേദനിച്ചിട്ടുണ്ട്…. തികച്ചും മോഡേണും…. പ്രാസംഗികയും …മികച്ചപഠിതാവുമൊക്കെയാണ് രൂപ….. മത്സരങ്ങളിൽ തോൽക്കാത്ത ആൾ… അവളാണ് എന്റെ കൂടെ കൂടിയ ഒരൊറ്റ കാരണത്താൽ അപമാനിതയായി പോകുന്നത്… .ഒരു സോറി പറയണം…. ഞാൻ ഓടി അവളുടെ ഒപ്പം എത്തി….
രൂപ… അവൾ തിരിഞ്ഞുനിന്നു…
ഐ ആം റിയലി സോറി…. എന്റെ മുഖം വീണ്ടും കുനിഞ്ഞു….
ങ്ഹേ … എന്താ നീ പറഞ്ഞത്…. അവളുടെ ശബ്ദം പതിവിന് വിപരീതമായി ഉറച്ചതായിരുന്നു….
സോറി…..
മുഖത്ത് നോക്കി പറയടാ…. അവൾ പല്ല് കടിച്ച് പറഞ്ഞു….
ഞാൻ മെല്ലെ മുഖം ഉയർത്തി….
ഐ ആം സോറി രൂപ… എക്സ്ട്രീംലി …..
ട്ടേ ….. രൂപയുടെ കൈ എന്റെ കവിളിൽ പതിഞ്ഞു…
.
അവന്റെ ഒരു സോറി…. സ്വന്തം സ്‌കൂളിനെയും സഹപാഠികളെയും വഞ്ചിച്ചിട്ട് അവന്റെ ഒരു സോറി….. പോടാ നാണം കെട്ടവനെ…. സ്വന്തം സ്റ്റെപ് സിസ്റ്ററിന്റെ വിജയത്തിനായി സ്വയം തോറ്റ് കൊടുത്തിട്ട് സോറിയുമായി വന്നിരിക്കുന്നു… നാണം കെട്ടവൻ….
ഞാൻ ഞടുങ്ങി പോയി….
ഇതൊന്നും ആരും അറിയില്ല എന്നായിരിക്കും സാറിന്റെ വിചാരം….
ഞാനാകെ തകർന്ന് പോയി…. ആരാണത് ….സുധയോ…. എങ്ങിനെ… ഇവിടെ….ഞാൻ കണ്ടത് പോലും ഇല്ലല്ലോ….
ഇനി നിനക്കറിയില്ലാ എന്നാണോ ഗോവർദ്ധൻ…. ദേഷ്യം സങ്കടത്തിലേക്ക് മാറുന്ന ശബ്ദത്തിൽ രൂപ ചോദിച്ചു….
ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി…
എനിക്കറിയില്ല… ഞാൻ അറിഞ്ഞിട്ടില്ല…. സത്യം… ഞാൻ വിങ്ങിപ്പൊട്ടി തുടങ്ങി….
പിന്നെ നീ അറിയാതെ …..രാവിലെ ഡിബേറ്റ് ന് കയറും മുൻപ് നിന്റെ അച്ഛനാണ് എന്നെ തിരക്കി വന്നത് …. നിന്റൊപ്പം പങ്കെടുക്കുന്ന എന്നെ പരിചയപ്പെടാൻ….
എനിക്കറിയില്ല…. ഞാനറിഞ്ഞിട്ടില്ല….ഞാൻ സ്വരമുയർത്തി…
നീ ഒച്ച വക്കണ്ട ഗോവർദ്ധൻ…. നിന്റെ അച്ഛനിവിടെ വന്നത്… സിസ്റ്റർ ഡിബേറ്റ്ൽ പങ്കെടുക്കുന്നത് ഒന്നും നീയറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക……….
എന്നോട് ഈഗോ ഉണ്ടായിരുന്നെങ്കിൽ നിനക്ക് പിന്മാറാമായിരുന്നു… അല്ലെങ്കിൽ നീ ആവശ്യപ്പെട്ടിരുന്നു എങ്കിൽ ഞാനെപ്പൊഴേ മാറിയേനെ… അപ്പൊ അതല്ല …. നീ അവൾക്ക് വേണ്ടി മനപൂർവ്വം തോറ്റതാണ്…. ചതിയൻ… നീയൊരു ചതിയനാണ് ഗോവർദ്ധൻ… ചതിയൻ… രൂപ പൊട്ടിക്കരഞ്ഞു…..
അല്ല…. ഉണ്ണി ചതിയനല്ല …..പിന്നിൽ നിന്നും ഒരുറച്ച ശബ്ദം…. ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി… അപ്പോഴാണ് ചുറ്റും സ്‌കൂളിലെ കുട്ടികളെല്ലാം കൂടിയിട്ടുണ്ട് എന്നെനിക്ക് മനസ്സിലായത്… ശബ്ദം കേട്ട് രൂപയും മുഖമുയർത്തി…. ചുറ്റും കൂടിയ ആളുകളെ തള്ളിമാറ്റി… സുധ എന്റെ അരികിലേക്ക് വന്നു… ഒപ്പം അച്ഛനും….
ഉണ്ണി ചതിയനല്ല ….സുധ ആവർത്തിച്ചു …. ഞാനിവിടെ ഡിബേറ്റ്ൽ പങ്കെടുക്കുന്ന വിവരം അവനറിയില്ല…. അവന്റെ അച്ചൻ ഇവിടെ വന്ന കാര്യം പോലും അവനറിയില്ല….
രൂപയുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിടർന്നു…. പിന്നെ അവൾ ഒരു ദീര്ഘനിശ്വാസം വിട്ടു…
കൺഗ്രാറ്റ്സ് ശ്രീസുധ….ഡിബേറ്റ്ൽ വിജയിച്ചതിന്….. പക്ഷെ…. അവൾ ഒന്ന് നിർത്തി … ബ്രദറിനെ രക്ഷിക്കാൻ ഇത്ര അഭിനയമൊന്നും വേണ്ട… ഞങ്ങളുടെ ബുദ്ധിക്ക് കുഴപ്പമൊന്നുമില്ല…. ഓകെ ….? പിന്നെ ഗോവർദ്ധൻ… ഗോ ആൻഡ് എൻജോയ് യുവർ സിസ്റ്റേഴ്സ് വിക്ടറി…. ബട്ട് ഡോണ്ട് ഫോർഗെറ്റ് ദാറ്റ് ഷി ഈസ് നോട്ട് ബിലോങ്‌സ് ടു അവർ സ്‌കൂൾ…. അവൾ തിരിഞ്ഞ് നടന്നു…. ഷെയിം ലെസ്സ് പീപ്പിൾ …. അവളും കൂട്ടുകാരികളും ചാടിത്തുള്ളി പോയി…. ചുറ്റും നിന്നവരും പിരിഞ്ഞുപോയി….. ഞാനും സുധയും അച്ഛനും മാത്രം ശേഷിച്ചു…..
സോറി ഉണ്ണി…. സുധ എന്റെ കയ്യിൽ പിടിച്ചു ….. ഞാൻ കുതറി കൈ വിടീച്ചു ….
അത് നീ കാരണമല്ല സുധ…. എനിക്കറിയാം… ഇതെന്റെ വിധിയാണ്…. ഞാൻ ശബ്ദമില്ലാതെ കരഞ്ഞു….
മോനെ… അച്ഛന്റെ കൈ എന്റെ തോളിൽ വീണു…. നിനക്കെന്താണ് പറ്റിയത്… നിന്റെ അറിവുകൾ പുറത്തെടുക്കാൻ കഴിയുന്നില്ല എങ്കിൽ എന്തിനാണ് നീ പഠിക്കുന്നത് ….
അറിയില്ല…. എന്റെ ശബ്ദം ഉയർന്ന് ഒരു അലർച്ച പോലെ ആയി… എനിക്കറിയില്ല…. മൂന്നാം ക്ലാസ്സിലെ ആ ഉച്ചക്ക് ശേഷം ഞാനാരാണ്…. എന്തിനാണ്… എന്നെനിക്കറിയില്ല… ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി അറിയില്ല… എന്നിട്ടും ഞാൻ കുറ്റക്കാരനായി… നാട്ടുകാരുടെ മുൻപിൽ …. ബന്ധുക്കളുടെ മുൻപിൽ… സഹോദരങ്ങളുടെ മുൻപിൽ…. എല്ലാം…. …….എല്ലാത്തിൽ നിന്നും ഒളിച്ചോടി…. അല്ല എന്നെ ഇങ്ങോട്ട് മാറ്റി നിർത്തി അച്ഛനും എന്നെ ഒഴിവാക്കി…. ഇപ്പോൾ ഞാനറിയാത്ത തെറ്റിന്… ഇവിടെയും… ഞാൻ പൊട്ടിക്കരഞ്ഞു…. ശരിയാണ് എനിക്ക് അറിയില്ല മറ്റുള്ളവരുടെ മുൻപിൽ എനിക്കെന്താണ് പറ്റുന്നത് എന്ന് ….. പക്ഷെ …. അതിനേക്കാൾ ഭയങ്കരമാണ് ഈ അപമാനം…. എനിക്കെന്റെ വിഷയം അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല എന്നത് എന്റെ മാത്രം പരാജയമാണ്… പക്ഷെ അവിടെയും നിങ്ങളുടെ സാന്നിദ്ധ്യം ….എന്തിനാണിതെല്ലാം….
ഞാൻ കുഴഞ്ഞ് നിലത്തേക്കിരുന്നു…..
അച്ഛൻ വീണ്ടും എന്നെ പിടിക്കാൻ വന്നു… നിറഞ്ഞ മിഴികൾ കൂർപ്പിച്ച് ഞാൻ അച്ഛനെ നോക്കി… എന്റെ മുഖം വലിഞ്ഞ് മുറുകി….
വേണ്ട…. വേണ്ട.. എന്നെ തൊടേണ്ട…. അറിയിയ്ക്കാതെ വന്നവർക്ക് പോകാം…. എന്നെ ഒന്ന് ഒറ്റക്ക് വിടൂ…. അച്ഛൻ പിടിവിട്ടു….. ഞാൻ മുട്ടുകാലിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു…. എത്ര സമയം എന്നറിയില്ല… എന്റെ തോളിൽ ഒരു കര സ്പർശം ഞാനറിഞ്ഞു….
മോനെ…. ചെവിയിൽ മന്ത്രിക്കുന്ന സ്വരം…. ‘അമ്മ…. അമ്മയുടെ സ്വരം ….വർഷങ്ങൾക്ക് ശേഷം….
അമ്മേ …. ഞാൻ പിടഞ്ഞെണീറ്റു…. അമ്മേ …. ഞാൻ ചുറ്റും പരതി… ഇല്ല… ആരുമില്ല…
മുൻപിൽ കാതറീൻ മിസ്സ് ….
മോനേ …. അതെ…… അതവരാണ് വിളിച്ചത്…. ഞാൻ അവരെ തുറിച്ച് നോക്കി…
വരൂ… അവർ എന്റെ കൈയിൽ പിടിച്ച് വലിച്ച് നടന്നു…. ആ ശബ്ദത്തിന്റെ ആകർഷണത്തിൽ ഞാനറിയാതെ അവരെ പിന്തുടർന്നു…. പോർച്ചിൽ അവരുടെ കാറിന്റെ പിൻവാതിൽ തുറന്ന് എന്നെ അകത്തേക്ക് തള്ളി…. ഞാൻ കയറി…. ഒപ്പം അവരും….. ഞാൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു ….

Leave a Reply

Your email address will not be published. Required fields are marked *