പെരുമഴക്ക് ശേഷം – 2

താഴ്വാരത്തിലേക്ക് കിട്ടുന്ന കാഴ്ചയിലൂടെ…. ദൂരെ പട്ടണത്തിന്റെ ദൃശ്യം ….. നേരെ ഇടത് വശത്ത് താഴെയായി… ഞങ്ങളുടെ സ്‌കൂൾ…. കുറച്ച് വലത്ത് മാറി എന്റെ ഹോസ്റ്റൽ…. അദ്ധ്യാപകരുടെ ക്വാർട്ടേഴ്‌സുകൾ…. അതി സുന്ദരമായ കാഴ്ച…..
ഉണ്ണീ….
ഞാൻ ഞെട്ടി തിരിഞ്ഞു….
മിസ്സ് തന്നെ… ഞാൻ ആശ്ചര്യപ്പെട്ടു… എന്റെ വിളിപ്പേരെങ്ങിനെ….
അമ്പരന്നോ …. അങ്ങനെയാണല്ലോ ആ സുന്ദരിക്കുട്ടി നിന്നെ വിളിച്ചത്….
ഉം…. എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ്….
ആരാണവൾ…. നമ്മുടെ സ്‌കൂളിൽ വന്ന് നിന്നെ ന്യായീകരിച്ചവൾ…. അവളെ ചൊല്ലിയാണല്ലോ രൂപ നിന്നോട് തർക്കിച്ചത്… കസിനാണോ….?
ശ്രീസുധ….. മൂന്നാം ക്ലാസ്സ് വരെ എന്റെ ക്ലാസ് മേറ്റായിരുന്നു….
ഇപ്പോഴോ…. രൂപ എന്തോ സിസ്റ്റർന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ…
അതെ അവളിപ്പോൾ എന്റെ സ്റ്റെപ്പ് സിസ്റ്ററാണ്….
സ്റ്റെപ്പ് സിസ്റ്റർ…?
അതെ അച്ഛന്റെ രണ്ടാമത്തെ ഭാര്യയുടെ മകൾ….
അവർ അവിശ്വസനീയതയോടെ എന്നെ നോക്കി….. ഒരു ദീർഘ നിശ്വാസം വിട്ടു… പിന്നെ മണ്ഡപത്തിന്റെ കൈപിടികളിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി നിന്നു …. ഞാനും… … അസ്തമനത്തിനായി ഭൂമി തയ്യാറെടുക്കുകയാണ്…… ചുവന്ന മേഘശകലങ്ങൾ ആകാശത്ത് ചിതറി കിടന്നു…. പക്ഷികൾ ചേക്കേറാനായി ധൃതിയിൽ പറന്ന് പോകുന്നു…. അൽപസമയം ഞങ്ങൾ രണ്ടാളും നിശ്ശബ്ദരായിരുന്നു….. പിന്നെ അവർ മെല്ലെ പറഞ്ഞു….
നീ നമ്മുടെ സ്‌കൂളിൽ ഒരു അത്ഭുതമായിരുന്നു….. ആദ്യമാദ്യം നിന്റെ പരീക്ഷാ റിസൾട്ടുകളാണ് ഞങ്ങൾ അധ്യാപകർക്കിടയിൽ ചർച്ചയായത്…. എട്ടാം ക്ലാസ്സ് മുതൽ നിന്റെ ഉത്തരക്കടലാസുകൾ, കോമ്പോസിഷനുകൾ….. കയ്യക്ഷരം…. എല്ലാം വലിയ വിഷയമായി….. പലതിന്റെയും പകർപ്പുകൾ അധ്യാപകർ പോലും എടുത്ത് സൂക്ഷിച്ചിട്ടുണ്ട്…. ഈ ഞാനും….. പിന്നെ നിന്റെ പതതാം ക്ലാസിലെ റിസൾട്ട്…. ഗംഭീരം… നമ്മുടെ സ്‌കൂളിൽ നിന്ന് ആദ്യമായാണ് ഒരു കുട്ടി നാഷണൽ ടോപ്പറാകുന്നത് …. ശരിക്കും ഞാനപ്പോളാണ് നിന്റെ വ്യക്തിത്വം വിലയിരുത്തി തുടങ്ങിയത്…. ഒരു പക്ഷെ നാളെ രാജ്യത്തെ പോലും നിയന്ത്രിക്കുവാൻ പോകുന്ന ഒരു അക്കാദമിസ്റ്റിനെ സ്‌കൂൾ സ്വപ്‍നം കാണുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ… സ്റ്റാഫ് റൂം അതിലേക്കുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞപ്പോൾ… അപ്പോളാണ് ഞാൻ ശ്രദ്ധിക്കുവാൻ തുടങ്ങിയത്….. നിർഭാഗ്യവശാൽ നിന്നെ പഠിപ്പിക്കുവാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി…. മുതിർന്ന ക്ലാസ്സിൽ പഠിപ്പിക്കാൻ യോഗ്യത ഉണ്ടായിട്ടും പ്രൈമറി കുട്ടികളുടെ കൂടെ ഇരിക്കുന്നതായിരുന്നു എന്റെ സന്തോഷം എന്നതിനാൽ ഞാൻ അവിടെ തന്നെ തുടർന്നു …. എന്നാലും എഡ്ഡിയിൽ നിന്നും നിന്റെ വിശേഷങ്ങൾ ഞാൻ അറിയുന്നുണ്ടായിരുന്നു…. പഠനം ഒഴിവാക്കിയാൽ നീ വളരെ ഗ്ലൂമിയാണെന്ന് ഞാനങ്ങിനെയാണ് തിരിച്ചറിഞ്ഞത്…. കഴിഞ്ഞ മൂന്ന് മാസമായി ഞാൻ നിന്റെ പിറകെ ഉണ്ട്…. ഇന്നത്തെ ഈ ഡിബേറ്റ്ൽ നിന്നെ നിർബന്ധിച്ച് പങ്കെടുപ്പിച്ചതും ഞാനാണ്…. ഡിബേറ്റ്ന്റെ ചുമതല എന്റെ കിളവനായിരുന്നതിനാൽ അത് ഈസിയായി….. നിന്നെ ശ്രദ്ധിക്കുമ്പോഴൊക്കെ എന്റെ കണ്ണിൽ പെട്ട ഒന്നാണ് രൂപയുടെ നിന്നോടുള്ള സോഫ്റ്റ് കോണർ …. അതാണ് അവളെ നിന്റെ പാർട്ട്ണർ ആക്കിയത്…. സ്റ്റേജിൽ നിന്ന് നീ ഓടി പോന്നപ്പോൾ ഞാൻ നിന്റെ പിറകെ ഉണ്ടായിരുന്നു…. രൂപ നിന്നോട് പൊട്ടിത്തെറിച്ചപ്പോളും നിന്റെ സിസ്റ്ററും അച്ഛനും വന്നപ്പോളുമെല്ലാം ഞാനവിടെ ഉണ്ടായിരുന്നു….

ഒരു ഘട്ടത്തിൽ നിന്നെക്കാൾ തകർന്നത് രൂപയാണെന്ന് തോന്നി… ഒരിക്കലും ആരോടും അവൾ കോപിച്ച് കണ്ടിട്ടില്ല…. എൽ കെ ജി മുതൽ എനിക്ക് ആറിയാവുന്നതാണവളെ….. പക്ഷെ അവൾക്ക് ചുറ്റും ഒരു വലിയ സുഹൃത് വലയമുണ്ട്…. നീ നീയൊറ്റക്കാണെന്ന് മനസ്സിലാക്കി…. അതാണ് ഇങ്ങോട്ട് ഞാൻ നിന്നെ കൂട്ടിയത്….
ദീർഘമായ സംഭാഷണം അവർ ഒരു ഞൊടി നിർത്തി… അപ്പോഴും വിദൂരതയിൽ എവിടെയോ ഉറപ്പിച്ച കണ്ണുകൾ അവർ പിൻവലിച്ചില്ല…. വീണ്ടും തുടർന്ന്…..
ഇക്കൊല്ലം നിന്റെ ഈ സ്‌കൂളിലെ പഠിപ്പ് കഴിയും…. ഉത്തര പേപ്പറുകളിൽ നൂറിൽ നൂറ് മാർക്കിനുള്ളത് എഴുതി പിടിപ്പിക്കാൻ കഴിയുന്നത് മാത്രമല്ല വിദ്യാഭ്യാസം…. അതിന് ഒത്തിരി അർത്ഥങ്ങൾ ഉണ്ട്…. എല്ലാം നേടിയില്ല എങ്കിലും നാം ഒരു സാമൂഹ്യ ജീവിയാണെന്ന ബോദ്ധ്യം ഉണ്ടായേ പറ്റൂ….. അവരോട് ഇടപഴകുവാനും അറിവുകൾ പങ്കിടാനും….കാരുണ്യവും ക്ഷമയും സ്നേഹവും എന്തിന് ജീവിതത്തെ പ്രണയിക്കാനും നമുക്ക് കഴിയണം….. ഇല്ലെങ്കിൽ ഈ കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ ചവച്ച് തുപ്പിയ പുസ്തകങ്ങൾ വെറും വേസ്റ്റാകും…. ഇക്കൊല്ലത്തോടെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് നീ പ്രായപൂർത്തി ആകുകയാണ്…. ഇനി നിന്റെ അഭിപ്രായങ്ങൾക്ക് വിലയുണ്ട് എന്ന് മാത്രമല്ല…. അതിന് ചിലപ്പോൾ രാജ്യം കാത്തിരിക്കുകയും ചെയ്യും…. ഒക്കെ നിന്റെ തീരുമാനം പോലെ ….. അപ്പോൾ തുറന്ന് പെരുമാറാൻ നിനക്ക് കഴിയണം….
അവർ വീണ്ടും നിർത്തി….. പിന്നെ തിരിഞ്ഞ് കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കി നിന്ന എന്നെ പിന്നിൽ നിന്ന് കേട്ടിപ്പിടിച്ച്…. തോളിൽ മുഖം അമർത്തി…..
മോനേ …. ഞാൻ പറഞ്ഞത് നടക്കണമെങ്കിൽ നിന്റെ മനസ്സിലെ പ്രശ്നങ്ങൾ തീരണം….. എന്താണ് നിന്റെ പ്രശ്നങ്ങൾ എന്ന് നീ പറഞ്ഞാലല്ലാതെ എനിക്കറിയില്ല….. നീയെന്നെ അമ്മേയെന്ന് വിളിച്ചത് കൊണ്ട് മാത്രം ഞാനിത് ആവശ്യപ്പെടുകയാണ്…… നീ നിന്റെ കഥ എന്നോട് പറയണം….. ഇപ്പോഴല്ല…. നിനക്ക് കംഫർട്ടബിൾ ആയി തോന്നുമ്പോൾ….. എന്നോട് മാത്രം….. അതിനുള്ള മൂഡ് ഉണ്ടാവുമ്പോൾ മാത്രം….. ഇത് ഞാനെനിക്ക് ഒരു മകനുണ്ടായിരുന്നു എങ്കിൽ ചെയ്യുന്നതുപോലെ മാത്രം വിചാരിക്കുന്നുള്ളു…. ജീസസ് എനിക്കതിനുള്ള ഭാഗ്യം തന്നില്ല എങ്കിലും വരുന്ന മൂന്ന് ദിവസങ്ങൾ നിന്നെ ഞാനെന്റെ മകനാക്കും…. നീയും എന്നോടൊപ്പം നിന്നാൽ നിന്നെ കരുതി ഞാനും നമ്മുടെ സ്‌കൂളും നിന്റെ പ്രിയപ്പെട്ടവരും മാത്രമല്ല മുഴുവൻ ആളുകളും അഭിമാനിക്കും…. അതിനുള്ള അവസരം ഈ നിർഭാഗ്യവതിയായ അമ്മക്ക് തരില്ലേ ഉണ്ണീ നീ…. അവരുടെ സ്വരം ഇടറി….
ഞാൻ തിരിഞ്ഞ് അവരെ നോക്കി…. എനിക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു…. എന്റെ മനസ്സാകെ കുഴഞ്ഞിരുന്നു…. ഞാനൊന്നും മിണ്ടാനാകാതെ തല കുനിച്ചു …… എന്റെ മാനസികാവസ്ഥ മനസ്സിലായ പോലെ അവർ എന്റെ താടിയിൽ പിടിച്ച് ഉയർത്തി…..
ഒരിക്കലും ഈ തല കുനിയാതിരിക്കുവാനാണ്….. ഈ ശ്രമം… ഈ പരീക്ഷയിൽ എന്റെ മോന്റെ ഒപ്പം ഈ അമ്മയും ഉണ്ട്….. നീ ശരിക്കും തയ്യാറായിട്ട് നമുക്ക് സംസാരിക്കാം… ഇപ്പോൾ ഇരുട്ടി തുടങ്ങി….. പ്രാർത്ഥനയൊക്കെ ഉണ്ടെങ്കിൽ ആവാം …. പൂജാമുറിയില്ല …. ഒരു നിലവിളക്കും അതിനുള്ള സംഗതികളും ഞാൻ തരാം…. നീ കുളിച്ച് വാ….
അവരെന്റെ കയ്യിൽ കൈകോർത്ത് അകത്തേക്ക് നടന്നു…..
കുളിക്കാൻ കേറിയപ്പോൾ എന്റെ മനസ്സിൽ അവരുടെ വാക്കുകൾ നിറഞ്ഞ് നിന്നു …..
പ്രയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അറിവ് വെറും അക്ഷരങ്ങൾ മാത്രമാണ്…. അതിനായി കഷ്ടപ്പെട്ട വർഷങ്ങൾ വെറും വെറുതെ ആകും…. വായിക്കുവാൻ…. മനസ്സിലാക്കുവാൻ ശ്രമിച്ചതെല്ലാം വെറുതേ ആവും…. എനിക്കീ കൂട് പൊട്ടിച്ചെ മതിയാകൂ…. ഇത് ഞാൻ പൊട്ടിക്കും…. എന്റെ മനസ്സിൽ തീരുമാനം ഉറച്ചു …..
കുളിച്ച് പതിവായുള്ള പ്രാർത്ഥനക്കായി നടന്നു…. മിസ്സ് നേരത്തെ റെഡിയായി എന്ന് തോന്നുന്നു…. പുറത്തേക്കിറങ്ങുന്ന പടിക്ക് സമീപം ഒരു നിലവിളക്കും അത് തെളിക്കാനുള്ള സാധനങ്ങൾ എല്ലാം വച്ചിട്ടുണ്ട്…. ഉള്ളിലെ മുറിയിൽ മിസ്സ് മുട്ടുകുത്തി നിൽക്കുന്നത് കാണാമായിരുന്നു…. ഞാൻ വിളക്ക് തെളിച്ച് പ്രാർത്ഥനയിലേക്ക് കടന്നു…. വളരെ വേഗം…. ചിന്തകൾ അസ്തമിച്ചു…. മനസ്സ് ഏകാഗ്രമായി… അമ്മ പഠിപ്പിച്ച് തന്നതും …സ്വയം ഹൃദിസ്ഥമാക്കിയതുമായ ശ്ലോകങ്ങൾ മനസ്സിലൂടെ ഇഴപൊട്ടാതെ കടന്ന് പോയി….. ഒടുവിൽ കഴിഞ്ഞ് മിഴി തുറക്കുമ്പോൾ എന്റെ മുൻപിൽ അത്ഭുതം തുടിക്കുന്ന മുഖത്തോടെ മിസ്സുണ്ടായിരുന്നു…. ഞാൻ കണ്ണ് തുറന്നപ്പോൾ അവർ ഹൃദ്യമായി ചിരിച്ചു….. പിന്നെ തലയിൽ തലോടി …. എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി…. ഞാനെഴുന്നേറ്റ് വിളക്ക് അണച്ച് മാറ്റിവച്ച് പുറകെ ചെന്നു …..
മിസ്സ് അത്താഴത്തിനുള്ള പണിയിലാണ്…. ഞാൻ മുരടനക്കി….
ആ നീ വന്നോ… ഈ ചിക്കനൊന്ന് കഴുകിക്കെ…. അവർ ഒന്നും സംഭവിക്കാത്തത് പോലെ പറഞ്ഞു… ഞാൻ ചിക്കനുമായി സിങ്കിനടുത്തേക്ക് ചെന്ന് കഴുകാൻ തുടങ്ങി….
എടാ ഉണ്ണീ …. നീയൊരു സംഭവമാ കേട്ടോ….
എന്താ അമ്മേ … ഓർക്കാതെ ആണെങ്കിലും വായിൽ വന്നത് അങ്ങിനെയാണ്….
എത്ര മനോഹരമാണ് നിന്റെ പാട്ട്…. പാടിയതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും… നല്ല ഈണം…. നീ പാട്ട് പഠിച്ചിട്ടുണ്ടോ ….
കുറച്ച് കാലം … ആദ്യം അമ്മയിൽ നിന്ന്… പിന്നെ സ്‌കൂളിലെ പാട്ട് ക്ലാസ്സിൽ നിന്ന് … എട്ടാം ക്ലാസ്സ് വരെ പിന്നെ നിർത്തി…
എന്താ നിന്റെ അമ്മയുടെ പേര്….
സാവിത്രി ദേവി…..
ചോദിക്കുന്നതിൽ നീ വിഷമിക്കരുത്… എന്താണ് അച്ഛനും അമ്മയും പിരിയാൻ കാരണം…. ഇഷ്ടമില്ലെങ്കിൽ പറയണ്ട….
മരണം… എന്റെ മറുപടി നിസ്സംഗമായിരുന്നു…. പക്ഷേ അവരുടെ കയ്യിലിരുന്ന പാത്രം താഴെ വീണു…. അവർ ഞെട്ടി തരിച്ച് എന്നെ നോക്കി….
മ …. മ … മരണം….? അവർ എന്നെ അവിശ്വസനീയതയോടെ എന്നെ നോക്കി….
അതെ വെറും മരണമല്ല…. ആത്മഹത്യ….. എന്റെ ‘അമ്മ ആത്മഹത്യ ചെയ്തു….. പല്ലുഞെരിച്ച് കൊണ്ട് ഞാൻ പറഞ്ഞു… ഒരു കയറിൽ തൂങ്ങി….
അവർ നിശ്ചലയായി നിന്നു … പിന്നെ സിങ്കിലേക്ക് കുനിഞ്ഞ് നിന്ന എന്നെ പിന്നിൽ നിന്ന് കെട്ടി പുണർന്നു….
സോറി ഉണ്ണീ… ഐ ആം റിയലി സോറി…. അവർ വിതുമ്പി….
ഹേയ് മിസ്സ് … അത് സാരമില്ല…. ഇപ്പോൾ അമ്മയുടെ വേർപാട് എന്നെ വേദനിപ്പിക്കാറില്ല… വർഷങ്ങൾ പത്ത് ആയിരിക്കുന്നു…. മാത്രമല്ല ആ മരണം നടക്കുമ്പോൾ എന്റെ ബുദ്ധിയും ഉറച്ചിരുന്നില്ല… അന്ന് നടന്നത് പലതും എനിക്കോർമ്മ പോലുമില്ല…. പക്ഷെ ഇടക്കിടക്ക് ആ ശബ്ദം മാത്രം ചെവിയിൽ മുഴങ്ങുന്നു…. അത്ര മാത്രമാണിന്ന് എന്റെ ‘അമ്മ….. ഞാനോറ്റ ശ്വാസത്തിൽ പറഞ്ഞു….
അവർ എന്നെ വീണ്ടും ശക്തിയായി കെട്ടി പിടിച്ചു ….
കൂൾ മൈ ബോയ്…. നിന്റെ വിഷമങ്ങളിൽ നിന്ന് പുറത്തിറക്കുവാനാണ് ഞാൻ കൊണ്ടുവന്നത്… പക്ഷെ ഞാൻ തന്നെ നിന്നെ വേദനിപ്പിച്ചോ മോനെ… ഞാൻ കരുതിയത് അവർ ഡൈവോഴ്സ് ആയെന്നാണ്…..
എനിക്കറിയാവുന്ന അച്ചനും അമ്മയ്ക്കും അതിന് കഴിയില്ല …. അവർ തമ്മിൽ നല്ല സ്നേഹമായിരുന്നു…..
പിന്നെന്തിന് ….. അവർ ചോദ്യം പകുതിയിൽ വിഴുങ്ങി….
എനിക്കറിയില്ല…. ആരും ഇതുവരെ പറഞ്ഞും തന്നില്ല…. ഒന്നറിയാം… മരണശേഷം ഞാനും അച്ഛനും ഒഴികെ എല്ലാവരും അമ്മയെ കുറ്റപ്പെടുത്തുക ആയിരുന്നു…. അച്ഛന്റെ ജീവിതം തകർത്തതിന്…… എന്നെ പ്രസവിച്ചതിന് …. അതും അമ്മയുടെ കുടുംബക്കാർ പോലും….. ഒന്നും എനിക്കിതുവരെ മനസ്സിലായിട്ടില്ല….
അത് പോകട്ടെ…. നീയാ ചിക്കനിങ്ങ് താ ….അവരെന്നെ വിട്ട് പാത്രത്തിൽ പിടിച്ച്…… ഞാൻ വിട്ടില്ല… അവർ എന്റെ മുഖത്തേക്ക് നോക്കി… ഞാൻ ഉറച്ച മുഖത്തോടെ അവരുടെ കണ്ണിൽ നോക്കി….അവർ ഒന്ന് പതറി…
എന്താ…. എന്താടാ മോനേ …..
എനിക്ക് സംസാരിക്കണം…. കഴിഞ്ഞ പത്ത് വര്ഷങ്ങളായി ഞാൻ സൃഷ്ടിച്ച എന്റെ ചുറ്റുമുള്ള ചിതൽപുറ്റ് പൊട്ടിക്കണം… എനിക്ക് ജയിക്കണം… എന്നെ അപമാനിച്ചവരുടെ മുൻപിൽ… അവഗണിച്ചക്കവരുടെ മുൻപിൽ…. അതിനെന്റെ എല്ലാ കോംപ്ലക്‌സും ഇല്ലാതാവണം…. അതിന് എനിക്ക് സംസാരിച്ചെ പറ്റൂ…. ‘അമ്മ അതിനെന്നെ സഹായിക്കണം….
അവർ എന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി….. പിന്നെ മന്ത്രിക്കുന്നത് പോലെ പറഞ്ഞു….
സാവിത്രിയുടെ വയറ് പുണ്യം ചെയ്തതാണ്…. നിന്നെ പോലെ ഒരു മകനെ ഗർഭം ധരിക്കാൻ… നിന്റെ വിജയങ്ങളിൽ കൂടെ നിൽക്കാൻ അവൾക്ക് കഴിയില്ല എങ്കിലും അവൾ എല്ലാം മനസ്സിലാക്കുന്നുണ്ടാവും… കാണുന്നുണ്ടാവും… അവളുടെ സാഹസം മൂലം ഒരു വിത്ത് പോലും മുളക്കാത്ത ഈ എനിക്ക് ഒരു മകനെ കിട്ടി… നിന്റെ വിജയത്തിനായി ഞാൻ നിന്റെ കൂടെയുണ്ട്…. നമുക്ക് സംസാരിക്കാം… പക്ഷെ ഇപ്പോഴല്ല… നാളെ… നാളെ പകൽ… നിന്നെ സഹായിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തുകൊള്ളാം…. ഇന്ന് നിന്റെ മനസ്സിലുള്ളതെല്ലാം അടുക്കി വക്ക് …. അതിന് സ്വസ്ഥത ആണ് വേണ്ടത്…. നമുക്ക് ഭക്ഷണം കഴിഞ്ഞ് കിടക്കാം… നേരത്തെയാണ്.. പക്ഷെ സാരമില്ല…. വാ നീയിവിടിരിക്ക് … ഞാൻ പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കാം…. അവരെന്നെ അടുക്കളയിലെ ഒരു സ്റ്റൂളിൽ പിടിച്ചിരുത്തി….
ഞങ്ങളുടെ ഇടയിൽ മൗനം ചേക്കേറി…. എന്നാൽ അവർ വളരെ വേഗത്തിൽ

Leave a Reply

Your email address will not be published. Required fields are marked *