പെരുമഴക്ക് ശേഷം – 2

ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്നു…. അവരുടെ കയ്യടക്കവും വേഗതയും എന്നെ അത്ഭുതപ്പെടുത്തി…. ഇടക്കിടെ എന്നെ നോക്കി ചിരിക്കുന്നുമുണ്ട്…… ആ പുഞ്ചിരി മനോഹരമായിരുന്നു……. പ്രായത്തിന്റെ ഒരു ലക്ഷണവും അവർക്ക് ഇല്ലായിരുന്നു….. ഒരു പതിനെട്ട് കാരിയെ പോലെ അവർ അടുക്കളയിൽ ചിതറി നടന്നു…. വളരെ വേഗം ഭക്ഷണം റെഡിയാക്കി അവർ എന്നെ വിളിച്ച്…
വാ മോനേ നമുക്ക് കഴിക്കാം…
കുറച്ച് കഴിയട്ടെ …അമ്മേ … വാ നമുക്ക് ആ പൂൾ സൈഡിൽ ഇരിക്കാം കുറച്ച് സമയം…. എട്ട് മണിയല്ലേ ആയുള്ളൂ….
ശരി …. ഞാനിതൊന്ന് അടച്ച് വെക്കട്ടെ…. അവർ ഭക്ഷണമെല്ലാം മൂടി വച്ച് എന്റെ തോളിൽ കയ്യിട്ടു
വാ ….
അവരുടെ മുട്ടിന് താഴെ നിക്കുന്ന തനി ആംഗ്ലോ ഇന്ത്യൻ ശൈലിയിലുള്ള സ്ലീവ് ലെസ്സ് ഗൗൺ വളരെ ഭംഗിയായിരുന്നു …. ആ വേഷത്തിൽ അവർ വളരെ മനോഹരി ആയിരുന്നു…. അവർ പൂളിന് വശത്തുള്ള കസേരയിൽ ഇരുന്നു…. ഞാൻ അവരുടെ മുൻപിൽ തറയിൽ വശം ചെരിഞ്ഞ് ഇരുന്ന് ഒരു കാൽ പൂളിലും തല അവരുടെ വലത് മുട്ടിലും വച്ച് ഇരുന്നു…. അവർ കുനിഞ്ഞ് എന്റെ തലയിൽ വിരലോടിച്ചു….
ഉണ്ണീ….
എന്തോ…
ഇങ്ങിനെ ഇരിക്കുമ്പോൾ എന്ത് രസമാണെടാ …. ഞാനിതൊക്കെ എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നറിയാമോ… നിന്നെ പോലെ ഒരു വികൃതി കുട്ടനോടൊപ്പം ഇങ്ങിനിരിക്കാൻ….
അതിനെന്താ ഇപ്പോൾ സാധിച്ചില്ലേ …..
ഉം…. എന്നാലും നീയെന്നെ വിട്ട് പോവില്ലേ….
ശരിയാണ് എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല…. എന്നാലും ഞാൻ ഇവിടുന്ന് പോയാലും ഇവിടെ വരാതിരിക്കില്ല എന്ന് മാത്രം ഇപ്പോൾ പറയാം…
അത് മതി ഉണ്ണീ… എപ്പോഴെങ്കിലും… നിനക്കൊരു വിഷമം തോന്നുമ്പോൾ ഇങ്ങോട്ട് ഓടി പോരെ…. ഈ ഏദൻ തോട്ടം ഇനി നിന്റെയും കൂടിയാണ്….
ശരി അമ്മേ …..
പിന്നെ ഞാനൊരു കാര്യം പറയട്ടെ….
എന്താ അമ്മേ …
നീ പ്രാർത്ഥിക്കുമ്പോൾ രൂപ വിളിച്ചിരുന്നു…. ഞാൻ നിന്നെ കൂട്ടിക്കൊണ്ട് വന്നത് അവളറിഞ്ഞു… രൂപയെ ഒഴിവാക്കി… നിന്നെ ഇങ്ങോട്ട് കൂട്ടിയതിന് എന്നോട് വഴക്കിടാനാ വിളിച്ചത്… അവളുടെ മമ്മിയെന്റെ സുഹൃത്താണ്… ഡോ വിജയലക്ഷ്മി….
പാവം ….രൂപ… അവൾക്ക് നന്നായി ഫീൽ ചെയ്തിട്ടുണ്ടാവും…. ഇങ്ങിനെ ഒന്ന് അവൾ പ്രതീക്ഷിച്ച് കാണില്ല…..
അതല്ല ഉണ്ണീ …. മത്സരത്തിലെ തോൽവിയേക്കാൾ അവളെ ഹാർട്ട് ചെയ്തത് ആ സുന്ദരിക്കുട്ടിയുടെ സാമീപ്യമാണ്….
അതുണ്ടാവും അമ്മേ …. അവൾക്കത് ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടാവില്ല….
എടാ പൊട്ടാ അതല്ല…
പിന്നെ…
രൂപ നിന്റെ കാര്യത്തിൽ അല്പം പൊസ്സസ്സീവാണോ എന്നൊരു സംശയം….
ഏയ് ….അവൾക്കറിയാമല്ലോ സുധയെന്റെ സിസ്റ്ററാണെന്ന്….. അത് തിരിച്ചറിയാൻ ഒക്കെ അവൾക്ക് പറ്റും …. അവൾ നല്ല ചിന്താ ശേഷിയുള്ള കുട്ടിയാണ്…. മാത്രമല്ല അവളെന്തിനാ എന്റെ കാര്യത്തിൽ പൊസ്സസ്സീവ് ആകുന്നത്… ഞാൻ വെറുമൊരു സഹപാഠി മാത്രമല്ലേ…. ഇപ്പോൾ അവളെ ചതിച്ചവനും….
ഓഹ് അപ്പൊ നിനക്കവളെ കുറിച്ച് നന്നായി അറിയാമല്ലോ…. എന്താ കള്ളാ വല്ല ദുരുദ്ദേശ്യവുമുണ്ടോ…? അവരുടെ സ്വരത്തിലൊരു കള്ളത്തരം…
ഏയ് … എന്താ അമ്മെ ഇത്…. എനിക്ക് അവളോട് ഒന്നും തോന്നിയിട്ടില്ല…. അവളോടെന്നല്ല ആരോടും…. നല്ല ഒരു സഹപാഠി എന്നതിൽ കവിഞ്ഞ്…. പക്ഷെ അവൾക്ക് നല്ല ക്വാളിറ്റിയുണ്ട്… കാര്യങ്ങളെ തിരിച്ചറിയാനുള്ള കഴിവും… ഇവിടുന്ന് ചെന്നാലുടനെ അവളോട് എല്ലാം തുറന്ന് പറഞ്ഞ് സോറി പറയേണം …. ഞാൻ കാരണം അവൾക്കുണ്ടായ വിഷമം മാറ്റണം….
അതൊക്കെ വേണം… പക്ഷെ അത് നിനക്കൊരു ബാധ്യത ആകുമെന്ന് എന്റെ മനസ്സ് പറയുന്നു… ബിക്കോസ് ഐ തിങ്ക് ഷി ലവ് സ് യൂ
ഒന്ന് പോ അമ്മേ …. അങ്ങനൊന്നും വരില്ല…. വരാൻ ഞാൻ സമ്മതിക്കില്ല….
എന്നാൽ കൊള്ളാം…. പക്ഷെ അവളെ എനിക്ക് ചെറുപ്പം മുതൽ അറിയാം…. അവളൊന്ന് വിചാരിച്ചാൽ പിന്നെ തിരുത്താൻ വലിയ പാടാ…. പിന്നെ അതൊക്കെ പോട്ടെ…. നാളെ രാവിലെ നിനക്കൊരു സർപ്രൈസ് കൂടിയുണ്ട്…. നിന്റെ കൂട് പൊട്ടിക്കുമ്പോൾ….
അതെന്താ അമ്മേ ….
എടാ പൊട്ടാ അത് പറഞ്ഞാൽ പിന്നെ സർപ്രൈസ് പോവില്ലേ….
ഓഹ് … എന്നാ ശരി ….
പിന്നെയും ഞങ്ങൾ പലതും പറഞ്ഞിരുന്നു…. കൂടുതലും അവരുടെ കുടുംബ കാര്യങ്ങൾ… അവരുടെ പ്രണയം ജീവിതം എല്ലാം…. ഒന്നും എന്റെ പേഴ്സണൽ കാര്യങ്ങളിലേക്ക് കടന്നതേയില്ല…. അവർ അത് മനഃപൂർവ്വം ഒഴിവാക്കിയതാണെന്ന് എനിക്ക് മനസ്സിലായി….
പത്ത് മണിയോട് കൂടി ഞങ്ങൾ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു…. കിടക്കുമ്പോൾ ഞാനോർത്തു… ഇത്രയും കാലത്തിനിടയ്ക്ക് ഞാനിത്രയും സംസാരിച്ചത് ഇന്നാണ്… എന്തെല്ലാം കാര്യങ്ങൾ….. സ്വന്തം വേവലാതികൾ… മനസ്സിപ്പോൾ വളരെ ശാന്തമാണ്….. എനിക്ക് ഏറ്റവും വിഷമം ഉണ്ടായിരുന്ന നാളുകളിൽ ആരെങ്കിലും എന്നോടിങ്ങനെ സംസാരിച്ചിരുന്നു എങ്കിൽ

ഞാനിങ്ങെനെ ആകുമായിരുന്നില്ല…. അതല്ല ശ്രീദേവി ആന്റിയും സുധയും ഒക്കെ എന്നോട് സംസാരിക്കുവാൻ വന്നപ്പോൾ ഒക്കെ താനാണ് ഒഴിഞ്ഞ് മാറിയത്…. ഇനി അത് വേണ്ട…. തന്നെ അംഗീകരിക്കാൻ വളരെ കുറച്ച് പേരേയുള്ളു … ഇനി അവരെ എല്ലാം കൂടെ നിർത്തണം…. അവർക്ക് വേണ്ടി കുറച്ച് സമയം മാറ്റിവക്കണം ……….. ഞാൻ മനസ്സിലുറപ്പിച്ചു…. പിന്നെ ശാന്തമായ മനസ്സോടെ ഉറങ്ങി…. നല്ല ഒരു പ്രഭാതത്തിനായി….
*** *** ****
കാതറീൻ മിസ്സിന്റെ ഏദൻ തോട്ടത്തിലെ പ്രഭാതം വളരെ മനോഹരമായിരുന്നു…. പതിവ് പോലെ നാലര മണിയായപ്പോൾ ഉണർന്ന് പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് പതിവ് കസർത്തുകളും യോഗയും പൂർത്തിയാക്കി പൂളിന്റെ സൈഡിൽ വജ്രാസനത്തിലിരുന്ന് ശ്വാസ ക്രമീകരണം നടത്തുമ്പോഴാണ് സൂര്യന്റെ ആദ്യ കിരണങ്ങൾ പുറത്ത് വന്നത്…. മലമുകളിലെ വീടിന്റെ പരിസരമെല്ലാം നേരിയ പുക മഞ്ഞ് നിറഞ്ഞിരുന്നു….. അല്പം തണുപ്പും…. കഴിഞ്ഞ ദിവസത്തെ സുഖമായ ഉറക്കവും…. മനസ്സിലെ ഉറച്ച തീരുമാനങ്ങളും എനിക്ക് രാവിലെ നല്ല ഉന്മേഷം പകർന്നിരുന്നു….. ഞാൻ മെല്ലെ……. ശാന്തമായ ഒരു ധ്യാനത്തിലേക്ക് വഴുതി വീണു…..
മെല്ലെ കണ്ണ് തുറക്കുമ്പോൾ പൂളിന്റെ മറുവശത്തെ കസേരയിൽ ആവി പറക്കുന്ന കപ്പുമായി മിസ്സുണ്ട് ഇരിക്കുന്നു….. മുൻപിലെ ചെറിയ മേശയിൽ ടീപോട്ടും.. കപ്പും മറ്റ് സാധനങ്ങളും….. ആകാംഷയോടെ എന്റെ മുഖത്താണ് കണ്ണുകൾ… ഇടക്കിടെ കപ്പിൽ നിന്നും സിപ്പ് ചെയ്യുന്നുണ്ട്…. ഞാൻ കണ്ണ് തുറന്നത് അറിഞ്ഞിട്ടില്ല…. ഞാൻ മെല്ലെ എഴുന്നേറ്റു…. പിന്നെ നീട്ടി പറഞ്ഞു…
ഗുഡ് മോണിങ് …….
ഗുഡ് മോണിങ് ഉണ്ണീ… കം ….
ഞാൻ മെല്ലെ പൂൾ കറങ്ങി…. മറുവശത്തെത്തി….
വാ ഇരിക്ക് …നിനക്ക് ചായയോ കാപ്പിയോ…?
എനിക്കങ്ങനെ ഒരു ശീലമില്ല…. രാവിലെ ഒരു ലിറ്റർ വെള്ളം മതി…. അത് ഞാൻ വെളുപ്പിനെ അകത്താക്കി….
ഉം…. അത് നല്ലതാ…. പിന്നേ വെളുപ്പിന് നിന്റെ വിയർത്ത ശരീരം കാണാൻ നല്ല രസമുണ്ട് കേട്ടോ….
മിസ്സിന് എക്സർസൈസ് ഒന്നുമില്ലേ…. ?
ഓ അതിനൊക്കെ മടിയാടാവേ…. പിന്നെ ഒരു കാര്യം പറയട്ടെ….
ഉം…. എന്താ….
ഈ നേരിയ തണുപ്പുള്ള പ്രഭാതത്തിൽ നിന്റെ വിയർപ്പ് മണം ഭീകര എക്സോട്ടിക് ആണ് കേട്ടോ…. സ്ത്രീകളുള്ള വീട്ടിൽ നീ സൂക്ഷിക്കണം….
ഏഹ് … അങ്ങിനെ ഒരു കുഴപ്പമുണ്ടോ…. ഇതുവരെ പെണ്ണുങ്ങളൊന്നും ശ്രദ്ദിക്കാനിട വരാത്തതിനാൽ അതിന്റെ കുഴപ്പം അറിഞ്ഞിട്ടില്ല… ഇപ്പൊ മിസ്സാണ് ആദ്യം ഫീൽ ചെയ്തത്… എന്ത് തോന്നുന്നു….?
എടാ … എടാ … പിന്നെ ഈ വയസ്സായപ്പോളല്ലേ…….
പ്രായത്തിലല്ല …പ്രകടനത്തിലല്ലേ കാര്യം …. ഞാൻ കള്ളച്ചഹിരിയോടെ പറഞ്ഞു….
എടാ കള്ളതിരുമാലി …. നീയെന്റെ പന്തും കൊണ്ട് ഗോളടിക്കുവാണ് ….. അല്ലെ….. ഇന്നലെ ഒന്ന് വിരട്ടിയപ്പോൾ പഴയ മലയാള സിനിമയിലെ പെണ്ണുങ്ങളെ പോലെ … എന്നെ വിടൂ… എന്നെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞ് കാലേ പിടിച്ച് കരഞ്ഞവനാ…. ഇന്ന് കണ്ടില്ലേ…. അവർ കൃത്രിമ ഗൗരവത്തോടെ പറഞ്ഞു….
മിസ്സെ അതിന്നലെ അല്ലെ… മിസ്സിന്റെ ടെയിസ്റ്റൊന്നുമറിയാത്തതിനാലല്ലേ… ഇന്ന് വേണേ ഒരു കൈ നോക്കാം….
അവർ അൽപ സമയം അത്ഭുതത്തോടെ എന്റെ നേരെ നോക്കിയിരുന്നു…. പിന്നെ ചിരിച്ചു…. ഞാനും
അതാണ്…. ഈ നിന്നെ ആണ് എനിക്ക് വേണ്ടത്…. ഉരുളയ്ക്ക് ഉപ്പേരി പോലെ പറയുന്നവനെ….. കൊള്ളാം രണ്ട് ദിവസം കഴിയുമ്പോൾ നീ എന്നെ ഇവിടുന്ന് ഓടിക്കുമോ….
അപ്പോഴാണ് ഞാൻ സംസാരിച്ചതിലെ ഈസിനെസ്സ് എനിക്ക് ഓർമ്മ വന്നത്…. ഇത് ഞാൻ തന്നെ ആണോ…. പക്ഷെ ഇതാണ് ശരി …. ഇങ്ങിനാണ് വേണ്ടത്… അടുപ്പമുള്ളവരോട് വാക്കുകൾ പ്ലാൻ ചെയ്ത് സംസാരിക്കുന്നതിനേക്കാൾ മനസ്സിൽ നിന്നാണ് സംസാരിക്കേണ്ടത്… . അത് അവരെ കൂടുതൽ ചേർത്ത് നിർത്തും….. തിരിച്ചറിവുകൾ
എന്തിന്… ? ഞാൻ മിസ്സിനോട് മറുചോദ്യം എറിഞ്ഞു….
നീ ഒരു മിടുക്കനായാ മതി… പിന്നേ …. നീ ഇന്നലെ വിളിച്ചതുപോലെ വിളിക്കുന്നതായിരുന്നു നല്ലത്… അത് എനിക്ക് നല്ല ഒരു ഫീൽ തറുന്നുണ്ടായിരുന്നു….
എനിക്കറിയാം മിസ്സ് …. പക്ഷെ എനിക്കെന്റെ മനസ്സിനെ ഫ്രീ ആക്കി നിങ്ങളോട് സംസാരിക്കണമെങ്കിൽ ആ വിളി പറ്റില്ല…. അതിന് ഇതാണ് നല്ലത്… ഇന്നലത്തെ പോലെ അമ്മെ എന്ന് വിളിച്ചാൽ ഞാൻ വീണ്ടും പഴയ മോഡിലേക്ക് പോകും…. അതിന് എട്ട് വയസ്സേ പ്രായമുള്ളൂ….. അതുകൊണ്ടാണ് മനഃപൂർവ്വം മാറ്റി വിളിച്ചത്….
എന്റെ ഉണ്ണീ നീ ഒരു കൂടും പൊട്ടിക്കണ്ട…. ഇതുപോലെ മനസ്സ് തുറന്ന് ആരോടെങ്കിലും സംസാരിച്ചാൽ മതി…. നിനക്ക് നിന്നെ വീണ്ടെടുക്കാം…. ഒരു കാര്യവും മറ്റാരോടും പറയേണ്ടതില്ല…. നീ ഇപ്പോൾ എന്നോട് പെരുമാറുന്നതുപോലെ ചെയ്‌താൽ മതി…. അതിന് പറ്റിയവരെ കണ്ടെത്തുക…. അത്രമാത്രം മതി…. നീ ഇന്നിൽ ജീവിക്ക്… ഇന്നലെകൾ പോയി തുലയട്ടെ…. ഒരു നല്ല ഫ്രണ്ടിനെ കണ്ട് പിടിക്ക്… അതുവരെ ഞാൻ നിന്റെ കൂടെയുണ്ട്… അത് മതി…. നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം നീ തന്നെ ആണ് …. അതിന് നിനക്ക് കഴിയും…. നിന്നെ കോപ്ലക്‌സുകൾ എല്ലാം എടുത്ത് കുപ്പയിലെറിയൂ …
ഞാനൊന്നും മിണ്ടിയില്ല… പക്ഷെ മിസ് പറഞ്ഞതാണ് ശരി …. ഞാനെന്നിലേക്ക് ഒതുങ്ങുന്നതാണ് കുഴപ്പം… നോക്കാം ഇതിൽ നിന്ന് പുറത്ത് കടക്കാമോ എന്ന് … ഞാൻ മനസ്സിൽ കരുതി… അതെന്റെ മുഖത്തൊരു ചിരി പടർത്തി….
എന്താടാ ഒരു വളിച്ച ചിരി…
അല്ല ഇന്ന് പ്രകടനമൊന്നുമില്ലേ…. ഞാനെഴുന്നേറ്റ് അവരുടെ തോളിൽ മസാജ് ചെയ്തുകൊണ്ട് ചോദിച്ചു….
എടാ വേണ്ട…. നിന്റെ വിയർപ്പിന്റ മണവും….ചിരിയുമെല്ലാം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്…. പക്ഷെ നീയിന്നലെ എന്നെ അമ്മേ എന്ന് വിളിച്ചുപോയി.. മോനെന്ന് ഞാനും… ഇപ്പോൾ നിന്റെ ഫ്രണ്ടായിരിക്കാമെന്ന് വാക്കും തന്നു പോയി… ഇല്ലെങ്കിൽ ഉണ്ടല്ലോ ചെറുക്കാ … നീ ഇന്നലത്തേക്കാൾ ഉച്ചത്തിൽ ഇവിടെ കിടന്ന് കരഞ്ഞേനെ….
ഓഹ് അത്ര വലിയ പ്രശ്നമാണോ…. …. ഞാനവരെ കഴുത്തിലൂടെ ചുറ്റി പിടിച്ച് ചോദിച്ചു….
അതല്ല… ഉണ്ണീ… നീ സൂക്ഷിക്കണം…. അവർ തമാശ വിട്ട് സീരിയസ്സായി …. നിന്നിലേക്ക് ആളുകളെ ആകര്ഷിക്കത്തക്ക വിധം എന്തോ ഒന്ന് നിന്നിലുണ്ട്…. പക്ഷെ നിന്റെ അന്തര്മുഖ സ്വഭാവമാണ് അവയെ എല്ലാം ഇതുവരെ ഓടിച്ചത്…. ഇനി നീ ഇപ്പോൾ എന്നോട് പെരുമാറുന്നത് പോലെ തുറന്ന് പെരുമാറിയാൽ അത് നിനക്കൊരു തലവേദനയായി മാറും… അവർ ചിരിച്ചുകൊണ്ട് പറഞ്ഞു….
അപ്പോൾ മിസ്സ് കാതറീന് എന്നോടൊന്നും തോന്നുന്നില്ല…. ?
തോന്നിയിട്ടും കാര്യമില്ല മോനെ…. നിന്നെ എന്റെ മകനായി…. ബെസ്റ്റ് ഫ്രണ്ടായി കൊണ്ടുപോയി…. ഇനി ആ വികാരത്തിനാണ് ബലം….
ഓഹ് മൈ ഡിയർ ഫ്രണ്ട്… ഞാനവരുടെ കവിളിൽ മുത്തി….
അവരും തിരിച്ചെന്നെ ചുംബിച്ചു…. പിന്നെ എന്നെ അവരുടെ അരികിലായി തറയിൽ പിടിച്ചിരുത്തി… എന്റെ മുഖം ഇരുകൈകളാലും താങ്ങി കണ്ണിലേക്ക് നോക്കി….
നിന്റെ കൂട് പൊട്ടിക്കാൻ ഞാൻ രണ്ട് പേരുടെ സഹായം തേടിയിരുന്നു…. അതാണിന്നലെ സർപ്രൈസ് എന്ന് പറഞ്ഞത്…. ഇനി അത് വേണ്ട….. നീ ആരോടും ഒന്നും പറയണ്ട…. ചില ഓർമ്മകൾ നമ്മെ ദുർബലരാക്കും … .. അവ ആ പെട്ടിക്കകത്ത് തന്നെ കിടന്നുറങ്ങട്ടെ…. മാത്രമല്ല അഥവാ പറഞ്ഞാൽ കേൾക്കുന്നവരുടെ മനസ്സിൽ നിന്നെക്കുറിച്ച് ഒരു സഹതാപം വളർന്ന വരികയും ചെയ്യും…. സഹതാപം നല്ല ഫ്രെണ്ട്ഷിപ്പിനിടയിൽ വേണ്ട…. ശരിയുമല്ല …. ഇഷ്ടം … പരസ്പരം ഷെയറുചെയ്യാൻ കഴിയുന്ന ഇഷ്ടം അതാണ് സൗഹൃദത്തിന്റെ ബലം…. അതിന് ഭൂതകാലത്തിന്റെ ഇരുള് വേണ്ട … ഇന്നിന്റെ വെളിച്ചവും നാളെയുടെ പ്രതീക്ഷയും മാത്രം മതി… ചിലതെല്ലാം രഹസ്യങ്ങളായി തന്നെ ഇരിക്കേണ്ടതാണ്….
അവർ ഒന്ന് നിർത്തി….
പിന്നെ നിന്റെ കാര്യം…. ‘നിന്റെ ‘അമ്മ മരിച്ചു…. അതെന്തിനാണെന്ന് നിനക്കറിയില്ല….. അത് വഴി നഷ്ടപ്പെട്ടതായി നീ തന്നെ ചിന്തിച്ച് കൂട്ടിയ ചിലതാണ് നിന്നെ ഇപ്പോഴും ഭരിക്കുന്നത്… സത്യത്തിൽ അങ്ങിനൊന്നില്ല…. നിനക്കെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ …… ആരെങ്കിലും നിന്നെ അവഗണിച്ചു എന്ന് നിനക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് ഒന്നും നിന്റെ അമ്മയേക്കാൾ വലുതല്ലെന്ന് ഓർക്കുക…. പരിഹാസങ്ങളും അവഗണനകളും …. ഇപ്പോഴും അങ്ങിനൊന്നുണ്ടെങ്കിൽ … നിന്റെ തോൽവി മൂലമോ…. നിന്റെ തെറ്റുകൾ കൊണ്ടോ അല്ല എന്ന സത്യം നീ മനസ്സിലാക്കണം…. അവയെല്ലാം നിന്റെ മേൽ വന്ന് വീണതാണ്…. അതും നിന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ…. അവ ഇപ്പോൾ നിലനിൽക്കുന്നുണ്ടാവില്ല എന്ന് മാത്രമല്ല… ആളുകൾ ആ കാര്യങ്ങൾ ഒക്കെ എപ്പോഴേ മറന്ന് കാണും….. സ്വന്തം പ്രിയപ്പെട്ടവരുടെ ഓർമ്മ ഒരു മാസത്തിനപ്പുറം കൊണ്ട് നടക്കാത്തവരാണ് നമ്മുടെ ആളുകൾ….. പിന്നെയാണ്… നാട്ടിലെ ഒരു എട്ട് വയസ്സ്കാരന്റെ കാര്യം…. നീ സമാധാനമായി കാര്യങ്ങൾ ഒന്ന് വിലയിരുത്ത് ….. എന്നിട്ട് ചിന്തിക്ക് എന്താണ് ശരി എന്ന് …..
അവർ പറഞ്ഞ് നിർത്തി…. പിന്നെ പറഞ്ഞു….
ഒരു കാര്യം ശ്രദ്ധിക്കണം…. നീ നിന്റെ ദിനചര്യകളിൽ…. പഠനത്തിൽ…. എല്ലാം പുലർത്തുന്ന നിഷ്കർഷയിലേക്ക് ഒരു വിഷയം കൂടി ഉൾപ്പെടുത്തണം….
എന്താ മിസ്സ് … അവർ എഴുന്നേറ്റ് അകത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു….
ഇതുവരെ നീ എന്നോട് ചെയ്തത് തന്നെ…. സംസാരം .. ഇടപഴകൽ …എല്ലാവരോടുമല്ല…. തത്കാലം നിന്നെ അംഗീകരിക്കുന്നവരോട്…. പിന്നെ നിനക്ക് കംഫർട്ടബിൾ ആയി തോന്നുന്ന ആരോടും…. പതിയെ നിന്റെ മനസ്സ് അത്തരത്തിലുള്ളവരെ സ്വയം തിരിച്ചറിയും…. പക്ഷെ…
കുസൃതിയോടെ നിർത്തി… എന്നെ തിരിഞ്ഞ് നോക്കി…
ഞാൻ ചോദ്യ ഭാവത്തിൽ നോക്കി….
അതേ …. നീ നിന്റെ വിർജിനിറ്റി സൂക്ഷിക്കണം കേട്ടോ…. ? അവർ പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി….
എനിക്കും ചിരിവന്നു…. ഞാൻ പൂളിന് സമീപത്തെ പുൽപ്പടർപ്പിലേക്ക് മലർന്ന് കിടന്നു….. എന്റെ ചെവിയിൽ മിസ്സിന്റെ വാക്കുകൾ മുഴങ്ങി…. ഞാൻ ചിന്തയിലേക്ക് വീണു…. ശരിയാണ്… ‘അമ്മ മരിച്ച ആ പകലിന് ശേഷം മാറ്റങ്ങൾ വന്നിട്ടുണ്ട്…. അന്നുവരെ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇല്ലാതായി…. എന്നും ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾ ശിവേട്ടനും, പ്രിയയും, അനുമോളും,…… അമ്മാവന്മാർ, അമ്മായിമാർ, ചിറ്റമാർ എല്ലാം… ഇല്ലാതായി…. നാട്ടിലും വീട്ടിലും മുഖത്ത് നോക്കി അടക്കി ചിരിക്കുന്ന ചിലരും ഉണ്ടായിരിന്നു …. പക്ഷെ അതെല്ലാം മനസ്സിലാകാത്ത പ്രായത്തിൽ ആയിരുന്നു….. പിന്നീട് ബന്ധുക്കൾ ഒന്നും അടുത്തില്ല എങ്കിലും മറ്റുള്ളവർ എല്ലാം മറന്ന പോലാണ്… അവർ എന്നെ ശ്രദ്ധിക്കുന്നു കൂടിയില്ല…. അവഗണിച്ച ബന്ധുക്കൾ ഇപ്പോഴും മിണ്ടാറില്ല എങ്കിലും കണ്ടാൽ പഴയ പരിഹാസമോ ദേഷ്യമോ കാണിക്കുന്നില്ല….. എന്നാൽ ഇതിനിടെ പുതിയ ബന്ധുക്കൾ വരികയും ചെയ്തു…. എല്ലാവരും ഈ കാലത്തിനിടക്ക് മാറി…. ഞാൻ മാത്രം ആ ദിവസം ഉച്ചകഴിഞ്ഞപ്പോഴത്തെ അവസ്ഥയിൽ നിന്നും മോചിതനായിട്ടില്ല….
അത് എന്റെ കുഴപ്പമാണ്…. ഞാനിതുവരെ ഭയന്ന ഈ ലോകത്തിന് ഒരു കുഴപ്പവുമില്ല…. എനിക്കായിരുന്നു കുഴപ്പം…. ഞാൻ നിഴലുകൾക്കെതിരെ ദുർബലത എന്ന ആയുധം കൊണ്ട് പൊരുതുകയായിരുന്നു…. എന്റെ മാനസിക ദുര്ബലത കൊണ്ട്…. പരിഹസിച്ചവരെ ഒന്ന് തിരിഞ്ഞ് നോക്കിയിരുന്നു എങ്കിൽ അത് നിലച്ചേനെ… അവഗണിച്ചവർ അകന്നപ്പോൾ അതിലും അധികം പേർ അടുത്തുവന്നു…. അവരെയെല്ലാം താനാണ് അകറ്റിനിർത്തിയത്,….. എന്നിട്ട് സ്വയം ഒളിച്ചുകളിച്ചു…. എന്തൊരു വിഡ്ഢിത്തമാണിത്…. എനിക്കെന്നോട് തന്നെ പുച്‌ഛം തോന്നി…. നീയൊരു ബലഹീനനായിരുന്നു ഉണ്ണീ…. പേടിത്തൊണ്ടൻ…. ആളുകളെ നേരിടാൻ നീ ഭയപ്പെട്ടു…. അതവർ ഒരു അവസരമാക്കി… മറിച്ചായിരുന്നു എങ്കിൽ നീ എവിടെ നിന്നേനെ… നിനക്ക് അറിവില്ലാത്ത പ്രായത്തിൽ വന്ന ഒരു സമസ്യ നിനക്കിത്രയും കുഴപ്പമുണ്ടാക്കിയെങ്കിൽ നിന്റെ അച്ചൻ എത്ര സഹിച്ചിരിക്കും…. നാട്ടിലും ജോലിസ്ഥലത്തും ബന്ധുക്കളുടെ ഇടയിലുമെല്ലാം …… നീ പോലും അദ്ദേഹത്തെ അവഗണിച്ചില്ലേ….. തുടക്കത്തിൽത്തന്നെ നിനക്ക് ആ മടിയിൽ കിടന്ന് ഒന്ന് പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നു എങ്കിൽ നിങ്ങളുടെ ബന്ധം എത്ര ഊഷ്മളമായിരുന്നേനെ… നിനക്ക് തുണയാകുമെന്ന് കരുതിയല്ലേ ശ്രീദേവി ആന്റിയെയും മക്കളെയും അദ്ദേഹം കൂടെ കൂട്ടിയത്… എന്നിട്ട് നീ അവരോട് ചെയ്തതോ…. ഒരു തെറ്റും ചെയ്യാത്ത അവരെ നീ മാറ്റി നിർത്തി…. ആ ബാല്യത്തിൽ നിനക്ക് സ്വന്തമല്ലായിരുന്ന നിന്റെ സ്വകാര്യത എന്ന അഹങ്കാരത്തിലേക്ക് അവരെ നീ കടക്കാൻ അനുവദിച്ചില്ല… ഒരു കുട്ടിക്കും ബാല്യത്തിൽ യാതൊരു സ്വകാര്യതയുമില്ല എന്ന വാസ്തവം നീ തിരിച്ചറിഞ്ഞില്ല…. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..
സോറി അച്ച…. എന്റെ പ്രായം .. അതിന്റെ ചപലതയിൽ പിറന്നതാണ് ഈ കുഴപ്പമെല്ലാം….. അത് ഇല്ലാതാക്കുവാൻ എന്റെ ഭയം എന്നെ അനുവദിച്ചില്ല…. ഇല്ല ഇനി അങ്ങിനെ അല്ല…. ഞാൻ ശക്തനാണ്…. എന്റെ കുഴപ്പങ്ങൾ ഞാൻ

Leave a Reply

Your email address will not be published. Required fields are marked *