പെരുമഴക്ക് ശേഷം – 2

Related Posts


അനിൽ ഓർമ്മകൾ
പ്രിയമുള്ളവരേ….
ആദ്യഭാഗത്തിന് തന്ന ഫീഡ്ബാക്കിന് നന്ദി……… ഈ ഭാഗത്തിൽ അത്രയും നിലവാരം പുലർത്തിയോ എന്നറിയില്ല… ഗ്രൂപ്പിലെ പുലികൾ എല്ലാം നല്ല വാക്കുകൾ അറിയിച്ചു…. കുറച്ച് പേർക്ക് മറുപടിയും നൽകി…. എന്നാൽ സൈറ്റിലെ റൈറ്റ് ക്ലിക് , കോപ്പി പേസ്റ്റ് തുടങ്ങിയ ഓപ്‌ഷനുകൾ വർക്ക് ചെയ്യാത്തതിനാൽ (disabled) പലരുടെയും കമന്റിന് മറുപടി നൽകാൻ കഴിഞ്ഞില്ല… . മലയാളത്തിലേ ഒരു ഫീൽ ഉണ്ടാക്കാൻ കഴിയുകയുള്ളു… അതാണ്… അവരിൽ ഹർഷൻ ഭായ് മുതൽ നന്ദൻ ഭായ് വരെ ഒട്ടനവധി പേരുണ്ട്…. എല്ലാവരുടെയും പ്രോത്സാഹനങ്ങൾക്ക് നന്ദി…….. ചില നിർദ്ദേശങ്ങളും ഉണ്ടായിരുന്നു… പ്രത്യേകിച്ച് അർജുൻ ഭായിയുടെ…. നന്ദി… പക്ഷെ അത് അങ്ങിനെ തന്നെ ആവണമെന്നാണ് എന്റെ മനസ്സ് പറഞ്ഞത്…. ആ ഫീൽ നിങ്ങൾക്ക് കിട്ടിയില്ല എങ്കിൽ അതെന്റെ ഭാഷയുടെ പ്രശ്നമാണ്…. അല്ലെങ്കിൽ എന്റെ പ്രണയത്തിന്റെ….
പ്രോത്‌സാഹിപ്പിച്ച എല്ലാവർക്കും വളരെ വളരെ നന്ദി ഗോവർദ്ധനന്റെ പരിണാമം ഇവിടെ തുടങ്ങട്ടെ… സംഭവ ബഹുലമായ അടുത്ത ഭാഗങ്ങൾ ലോക് ഡൗണിന്റെ അവസ്ഥ പോലിരിക്കും… പിന് വലിച്ചാൽ വൈകും…. കാരണം ദിവസം അഞ്ച് മണിക്കൂർ യാത്രയും ജോലിയും എല്ലാം വിലങ്ങ് തടിയാകും….
അടുത്ത ഭാഗം ഇതാ….
വീട്ടിലേക്ക് യാത്ര തീരുമാനിച്ചപ്പോഴാണ് കഴിഞ്ഞ കുറേ വർഷങ്ങളുടെ അർത്ഥമില്ലായ്മ ഒരു തമാശ കഥ പോലെ മനസ്സിലേക്ക് കടന്ന് വന്നത്….. പഴയ എട്ടു വയസ്സുകാരനിൽ നിന്ന് പതിനെട്ടിലേക്കുള്ള പത്ത് വർഷങ്ങൾ…… ബാല്യത്തിന്റെ അവസാനവും കൗമാരത്തിന്റെ ഭൂരിഭാഗവും ഈ പത്ത് വർഷങ്ങൾ കൊണ്ട് പോയി…. ജീവശാസ്ത്ര പരമായ വളർച്ച ശരീരം നേടിയതും…. വികാരങ്ങളുടെ തീഷ്ണത അനുഭവിക്കാൻ തുടങ്ങിയതുമെല്ലാം ഈ പത്ത് വര്ഷങ്ങളിലാണ്….. ബോർഡിങ് സ്‌കൂളിന്റെ എല്ലാ അവസരങ്ങളും ഉപയോഗിച്ച്‌ കൂട്ടുകാരും റൂം മേറ്റുമെല്ലാം കാമുക വേഷവും ജാരവേഷവും കെട്ടിയാടി തുടങ്ങിയിരുന്നു…. ചിലർ ദ്രാവക രൂപത്തിലോ ധൂമ രൂപത്തിലോ ഉള്ള ലഹരിയുടെ ആത്മഹർഷങ്ങളും അനുഭവിച്ച് തുടങ്ങിയിരിക്കുന്നു….. വർഷങ്ങളായി ഞാൻ സൃഷ്ടിച്ചെടുത്ത അന്തർമുഖ സ്വഭാവവും പഠിപ്പിസ്റ് എന്ന പേരും എന്നെ ഇതിലേക്ക് നയിക്കുന്നതിന് അവർക്ക് വിലങ്ങ് തടിയായി…. അതിനാൽ തന്നെ അധികം സ്വഭാവ ദൂഷ്യമില്ലാത്ത ഒരുവനായി ഞാൻ തുടർന്നു …… സഹപാഠികളായ പെൺകുട്ടികൾ മുതൽ സ്‌കൂളിലെ ചില റസിഡന്റ് അദ്ധ്യാപികമാർ വരെ ഒറ്റക്ക് കാണുമ്പോൾ വല്ലാത്ത ഭാവത്തിൽ നോക്കുന്നതും ഇടപഴകുന്നതും പലപ്പോഴും മനസ്സിലായിട്ടും ആകാത്ത രീതിയിൽ ഭാവിച്ച് പൊന്നു….. വികാരങ്ങൾ ഉണ്ടായില്ല എന്നല്ല…. അവക്കുള്ള അവകാശം തനിക്കുണ്ടോ എന്ന ഭയം…. അപകർഷതാ ബോധം… ചെറുപ്പത്തിലേ മനസ്സിൽ ഉറച്ച് പോയ അത്തരം ചിന്തകൾ…. മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കേണ്ടവനാണ് എന്ന അനാവശ്യ ചിന്ത….. യോഗയും മറ്റു ശീലിച്ചിട്ടും വിട്ട് പോകാത്ത മറ്റുള്ളവരോടുള്ള ഭയം….. പ്രണയം പോയിട്ട് ഇഷ്ടം പോലും പ്രകടിപ്പിക്കാൻ മനസ്സനുവദിക്കുന്നില്ല…..
പക്ഷെ ഉറക്കത്തിന്റെ അബോധാവസ്ഥയിൽ ശരീരം അതിന്റെ പ്രതിഷേധം സ്വയം അറിയിക്കുമ്പോഴൊക്കെ മുഖം തിരിച്ചറിയാത്ത ഒരു പെൺകുട്ടി ഉണ്ണിയേട്ടാ …. എന്ന് എന്റെ ചെവിയിൽ കാതരമായി വിളിച്ചുകൊണ്ടിരുന്നു…. മെലിഞ്ഞ് നീണ്ട …..മുട്ടൊപ്പം നീളുന്ന കനത്ത മുടിയുള്ള …. വെളുത്ത നിറമുള്ള…. രൂപം വ്യക്തമല്ലെങ്കിലും അല്പം നീണ്ട മുഖമുള്ള …… കവിളെല്ലുകൾ തെളിഞ്ഞ ഒരു പെൺകുട്ടി….. ചില രാത്രികളിൽ അവളുടെ ശ്വാസത്തിന്റെ ചൂട് പോലും അനുഭവിച്ചറിഞ്ഞിരുന്നു….. അത്തരം രാത്രികളുടെ അവസാനം ശരീരം സ്വയം സ്രവിപ്പിച്ച ജീവാണുക്കളാൽ നനഞ്ഞ വസ്ത്രങ്ങൾ സഹമുറിയൻ അറിയാതെ ഒളിപ്പിക്കാൻ ഞാൻ അതീവ ജാഗ്രത തന്നെ പുലർത്തേണ്ടി വന്നു…. കാരണം അത്തരം രാത്രികളിൽ ഞാൻ ഉറക്കത്തിൽ പിറുപിറുക്കുന്നത് അവന്റെ ശ്രദ്ധയിൽ പെടുന്നുണ്ട് എന്ന് അവൻ തന്നെ പറയാറുണ്ട്…..
എന്റെ അന്തർമുഖ സ്വഭാവത്തിന് അടുത്ത കാലത്തായി മാറ്റം വന്നിട്ടുണ്ട്…. അതിന് പിന്നിൽ കാതറീൻ മിസ്സും എഡ്‌വിൻ സാറുമാണ് ….. ഏകദേശം അൻപത് വയസ്സുള്ള അവർ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ പെട്ട ദമ്പതികൾ ആയിരുന്നു…. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു…. എന്റെ സ്‌കൂളിൽ കണ്ടുമുട്ടി പ്രണയിച്ച് ജീവിതത്തിന്റെ മഹാഭൂരിപക്ഷവും അവിടെ തന്നെ ചിലവഴിച്ച മാതൃകാ ദമ്പതികളും അദ്ധ്യാപകരുമായിരുന്നു അവർ….. കുട്ടികൾ ഇല്ലാതിരുന്നതിനാൽ തന്നെ സ്‌കൂളിലെ മിക്ക കുട്ടികളും അവരുടെ മക്കളായിരുന്നു…. സ്നേഹവും…അതിൽ ചാലിച്ച ശാസനകളും ആയി അവർ കുട്ടികളുടെയും അദ്ധ്യാപകരുടെയും സ്‌കൂളിന്റെയും സ്നേഹം മുഴുവൻ പിടിച്ച് പറ്റിയിരുന്നു…. പന്ത്രണ്ടാ ക്ലാസ്സിലേക്ക് എത്തുമ്പോഴാണ് ഞാൻ അവരുടെ ശ്രദ്ധയിൽ പെടുന്നത്…. പതതാം ക്ലാസ്സിലെ മികച്ച വിജയം എനിക്ക് സ്‌കൂളിൽ ഒരു ഇമേജൊക്കെ സൃഷ്ടിച്ചിരുന്നു എങ്കിലും… എന്റെ പതിവ് സ്വഭാവം അതിനെ അധികം വളരുവാൻ വിട്ടില്ല…. സത്യത്തിൽ ഞാൻ ആ സ്‌കൂളിൽ പഠിക്കുന്നുണ്ട് എന്നത് റിസൾട്ടുകൾ വരുമ്പോൾ മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചിരുന്നത് എന്നതാണ് ശരി ……
പക്ഷെ സ്റ്റാഫ് റൂമിൽ അതായിരുന്നില്ല അവസ്ഥ എന്ന് പിന്നീടാണ് മനസ്സിലായത് ….. എന്റെ +1 ലെ അസൈന്മെന്റുകളും പ്രോജക്ടുകളും കോമ്പോസിഷനുകളും എല്ലാം സ്റ്റാഫ് റൂമിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയിരുന്നു….. വായിച്ചറിഞ്ഞ പുസ്തകങ്ങളും…. ലൈബ്രറിയിൽ ലഭ്യമായ ഇന്റർനെറ്റ് സൗകര്യവും എല്ലാം അവയെ ഉയർന്ന നിലവാരത്തിലേക്ക് എത്തിച്ചിരുന്നു…. ഞാൻ അതിൽ ശ്രദ്ധാലു അല്ലായിരുന്നു എങ്കിലും … സ്റ്റാഫ്‌റൂമിൽ അവയെല്ലാം മികച്ച സ്‌കോർ നേടുന്നുണ്ടായിരുന്നു…..
ഈ ഘട്ടത്തിലാണ് ഒരു അന്തർ സ്‌കൂൾ ഡിബേറ്റ് സ്‌കൂളിൽ നടന്നത്….. വിഷയങ്ങളിൽ ഉള്ള അവഗാഹവും പഠന മികവും എന്നെ സ്‌കൂൾ ടീമിൽ എത്തിച്ചു …. പക്ഷെ അത് ഒരു വമ്പൻ പരാജയമായി തീർന്നു…. മനസ്സിൽ അടുക്കി സൂക്ഷിച്ച അറിവുകളും വസ്തുതകളും ഒരു പൊതുസഭയിൽ എന്നെ വിട്ട് പോയി…. ഡിബേറ്റ്ന്റെ പ്രസന്റേഷൻ സമയത്ത് വിറയലും വിയർപ്പും തലകറക്കവും എല്ലാം കൂടി എന്നെ നിശ്ശബ്ദനാക്കി…. ഫലമെന്താ…. ഞങ്ങളുടെ സ്‌കൂൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി…. മറ്റ് സ്‌കൂളുകൾ ഏതെന്നോ….മത്സരാർത്ഥികൾ ആരെന്നോ നോക്കാൻ നിന്നില്ല…. എന്റെ കൂടെ പങ്കെടുത്ത കുട്ടി

എന്തൊക്കെയോ അവതരിപ്പിച്ച് ഞങ്ങളുടെ സമയം പൂർത്തിയാക്കിയപ്പോൾ ഞാൻ ആശ്വാസത്തോടെ ഹാൾ വിട്ട് ഓടി പോയി…… കുറേ അധികം വെള്ളം കുടിച്ചു ….
മത്സരശേഷം സ്‌കൂളിന് സമീപത്തെ പ്രാർത്ഥനാമുറിയുടെ പോർച്ചിലിരിക്കുമ്പോൾ എന്റെ കൂടെ പങ്കെടുത്ത കുട്ടിയും കൂട്ടുകാരും അടുത്തേക്ക് വന്നു….
ഹേയ് ഗോവർദ്ധൻ താൻ ചെയ്തത് ശരിയായില്ല കേട്ടോ…. അവൾ പറഞ്ഞു…
രൂപ ഞാൻ….. ഞാൻ നിസ്സഹായ ആയി അവളെ നോക്കി…
ഒന്നും പറയണ്ട…. എന്റെ കൂടെ പങ്കെടുക്കുവാൻ നിനക്കിഷ്ടമല്ല എങ്കിൽ നിനക്കത് മുൻപേ പറയാമായിരുന്നു…. ഇത് ഇത്രയും വലിയ ഒരു സദസ്സിൽ എന്നെ അപമാനിച്ചില്ലേ… എന്നെ വിട്ടേക്ക് നിനക്ക് സ്‌കൂളിന്റെ അഭിമാനം നോക്കാമായിരുന്നില്ലേ….
രൂപ… എന്റെ വാക്കുകൾ വീണ്ടും വിക്കി….
ഗോവർദ്ധൻ ….. ഈ ഡിബേറ്റ്ൽ ചർച്ച ചെയ്ത വിഷയത്തെക്കുറിച്ച് നിനക്കറിയാവുന്നിടത്തോളം ആധികാരികമായി ആർക്കും അറിയില്ല എന്നെനിക്കറിയാം…. ഇന്നലെ റിഹേഴ്‌സലിൽ ഡിസ്കസ് ചെയ്തപ്പോൾ എനിക്കത് മനസ്സിലായതാണ്….. നിന്റ പാർട്ട്ണർഷിപ്പിലൂടെ എനിക്കും ഒരു സ്റ്റാർ ആകാമെന്ന് കരുതിയ എനിക്ക് നീ തന്ന പണി ഗംഭീരമായി … അവളുടെ സ്വരം ഇടറി….കണ്ണിൽ നിന്നും കണ്ണീർ അടർന്ന് വീണു…… ഈ അപമാനത്തിന്റെ ഭാരം നിനക്കറിയില്ല ഗോവർദ്ധൻ… നിനക്കിതിന് കാലം മറുപടി തരും…..
എന്റെ മുഖം കുനിഞ്ഞു…. അപമാനത്തിന്റെ ഭാരം…. എനിക്കറിയില്ലന്നോ…. രൂപ… ഞാൻ എന്റെ എട്ട് വയസ്സ് മുതൽ അനുഭവിച്ച അപമാനത്തിന്റെയും അവഗണനയുടെയും ഫലമാണ് ഇന്ന് കണ്ടത്…. നീ പറഞ്ഞത് ശരിയാണ് ….ഈ ഡിബേറ്റ്ന്റെ വിഷയത്തെ കുറിച്ച് എനിക്ക് നന്നായറിയാം…. പക്ഷേ അത് എനിക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല…. ഞാൻ ആ സദസ്സിനെ അഭിമുഖീകരിച്ച് എങ്ങിനാണ് ഇത്ര നേരം ഇരുന്നതെന്ന് നിനക്കറിയിലാ രൂപ… ഇതെന്റെ തെറ്റാണ്… എന്റെ മാത്രം…. സോറി….
നിനക്കൊന്നും പറയാനില്ലേ ഗോവർദ്ധൻ…
രൂപയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്…. ച്ചെ… ഞാനിതുവരെ പറഞ്ഞതെല്ലാം എന്റെ മനസ്സിൽ ആയിരുന്നോ….. തനിക്കെന്താണ് … തുറന്ന് പറയേണ്ടവ തുറന്ന് പറയാൻ കഴിയാത്തതെന്താണ്…. ഞാൻ മുഖമുയർത്തി …രൂപയും കൂട്ടരും നടന്ന് കഴിഞ്ഞു… പാവം നന്നായി വേദനിച്ചിട്ടുണ്ട്…. തികച്ചും മോഡേണും…. പ്രാസംഗികയും …മികച്ചപഠിതാവുമൊക്കെയാണ് രൂപ….. മത്സരങ്ങളിൽ തോൽക്കാത്ത ആൾ… അവളാണ് എന്റെ കൂടെ കൂടിയ ഒരൊറ്റ കാരണത്താൽ അപമാനിതയായി പോകുന്നത്… .ഒരു സോറി പറയണം…. ഞാൻ ഓടി അവളുടെ ഒപ്പം എത്തി….
രൂപ… അവൾ തിരിഞ്ഞുനിന്നു…
ഐ ആം റിയലി സോറി…. എന്റെ മുഖം വീണ്ടും കുനിഞ്ഞു….
ങ്ഹേ … എന്താ നീ പറഞ്ഞത്…. അവളുടെ ശബ്ദം പതിവിന് വിപരീതമായി ഉറച്ചതായിരുന്നു….
സോറി…..
മുഖത്ത് നോക്കി പറയടാ…. അവൾ പല്ല് കടിച്ച് പറഞ്ഞു….
ഞാൻ മെല്ലെ മുഖം ഉയർത്തി….
ഐ ആം സോറി രൂപ… എക്സ്ട്രീംലി …..
ട്ടേ ….. രൂപയുടെ കൈ എന്റെ കവിളിൽ പതിഞ്ഞു…
.
അവന്റെ ഒരു സോറി…. സ്വന്തം സ്‌കൂളിനെയും സഹപാഠികളെയും വഞ്ചിച്ചിട്ട് അവന്റെ ഒരു സോറി….. പോടാ നാണം കെട്ടവനെ…. സ്വന്തം സ്റ്റെപ് സിസ്റ്ററിന്റെ വിജയത്തിനായി സ്വയം തോറ്റ് കൊടുത്തിട്ട് സോറിയുമായി വന്നിരിക്കുന്നു… നാണം കെട്ടവൻ….
ഞാൻ ഞടുങ്ങി പോയി….
ഇതൊന്നും ആരും അറിയില്ല എന്നായിരിക്കും സാറിന്റെ വിചാരം….
ഞാനാകെ തകർന്ന് പോയി…. ആരാണത് ….സുധയോ…. എങ്ങിനെ… ഇവിടെ….ഞാൻ കണ്ടത് പോലും ഇല്ലല്ലോ….
ഇനി നിനക്കറിയില്ലാ എന്നാണോ ഗോവർദ്ധൻ…. ദേഷ്യം സങ്കടത്തിലേക്ക് മാറുന്ന ശബ്ദത്തിൽ രൂപ ചോദിച്ചു….
ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി…
എനിക്കറിയില്ല… ഞാൻ അറിഞ്ഞിട്ടില്ല…. സത്യം… ഞാൻ വിങ്ങിപ്പൊട്ടി തുടങ്ങി….
പിന്നെ നീ അറിയാതെ …..രാവിലെ ഡിബേറ്റ് ന് കയറും മുൻപ് നിന്റെ അച്ഛനാണ് എന്നെ തിരക്കി വന്നത് …. നിന്റൊപ്പം പങ്കെടുക്കുന്ന എന്നെ പരിചയപ്പെടാൻ….
എനിക്കറിയില്ല…. ഞാനറിഞ്ഞിട്ടില്ല….ഞാൻ സ്വരമുയർത്തി…
നീ ഒച്ച വക്കണ്ട ഗോവർദ്ധൻ…. നിന്റെ അച്ഛനിവിടെ വന്നത്… സിസ്റ്റർ ഡിബേറ്റ്ൽ പങ്കെടുക്കുന്നത് ഒന്നും നീയറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക……….
എന്നോട് ഈഗോ ഉണ്ടായിരുന്നെങ്കിൽ നിനക്ക് പിന്മാറാമായിരുന്നു… അല്ലെങ്കിൽ നീ ആവശ്യപ്പെട്ടിരുന്നു എങ്കിൽ ഞാനെപ്പൊഴേ മാറിയേനെ… അപ്പൊ അതല്ല …. നീ അവൾക്ക് വേണ്ടി മനപൂർവ്വം തോറ്റതാണ്…. ചതിയൻ… നീയൊരു ചതിയനാണ് ഗോവർദ്ധൻ… ചതിയൻ… രൂപ പൊട്ടിക്കരഞ്ഞു…..
അല്ല…. ഉണ്ണി ചതിയനല്ല …..പിന്നിൽ നിന്നും ഒരുറച്ച ശബ്ദം…. ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി… അപ്പോഴാണ് ചുറ്റും സ്‌കൂളിലെ കുട്ടികളെല്ലാം കൂടിയിട്ടുണ്ട് എന്നെനിക്ക് മനസ്സിലായത്… ശബ്ദം കേട്ട് രൂപയും മുഖമുയർത്തി…. ചുറ്റും കൂടിയ ആളുകളെ തള്ളിമാറ്റി… സുധ എന്റെ അരികിലേക്ക് വന്നു… ഒപ്പം അച്ഛനും….
ഉണ്ണി ചതിയനല്ല ….സുധ ആവർത്തിച്ചു …. ഞാനിവിടെ ഡിബേറ്റ്ൽ പങ്കെടുക്കുന്ന വിവരം അവനറിയില്ല…. അവന്റെ അച്ചൻ ഇവിടെ വന്ന കാര്യം പോലും അവനറിയില്ല….
രൂപയുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിടർന്നു…. പിന്നെ അവൾ ഒരു ദീര്ഘനിശ്വാസം വിട്ടു…
കൺഗ്രാറ്റ്സ് ശ്രീസുധ….ഡിബേറ്റ്ൽ വിജയിച്ചതിന്….. പക്ഷെ…. അവൾ ഒന്ന് നിർത്തി … ബ്രദറിനെ രക്ഷിക്കാൻ ഇത്ര അഭിനയമൊന്നും വേണ്ട… ഞങ്ങളുടെ ബുദ്ധിക്ക് കുഴപ്പമൊന്നുമില്ല…. ഓകെ ….? പിന്നെ ഗോവർദ്ധൻ… ഗോ ആൻഡ് എൻജോയ് യുവർ സിസ്റ്റേഴ്സ് വിക്ടറി…. ബട്ട് ഡോണ്ട് ഫോർഗെറ്റ് ദാറ്റ് ഷി ഈസ് നോട്ട് ബിലോങ്‌സ് ടു അവർ സ്‌കൂൾ…. അവൾ തിരിഞ്ഞ് നടന്നു…. ഷെയിം ലെസ്സ് പീപ്പിൾ …. അവളും കൂട്ടുകാരികളും ചാടിത്തുള്ളി പോയി…. ചുറ്റും നിന്നവരും പിരിഞ്ഞുപോയി….. ഞാനും സുധയും അച്ഛനും മാത്രം ശേഷിച്ചു…..
സോറി ഉണ്ണി…. സുധ എന്റെ കയ്യിൽ പിടിച്ചു ….. ഞാൻ കുതറി കൈ വിടീച്ചു ….
അത് നീ കാരണമല്ല സുധ…. എനിക്കറിയാം… ഇതെന്റെ വിധിയാണ്…. ഞാൻ ശബ്ദമില്ലാതെ കരഞ്ഞു….
മോനെ… അച്ഛന്റെ കൈ എന്റെ തോളിൽ വീണു…. നിനക്കെന്താണ് പറ്റിയത്… നിന്റെ അറിവുകൾ പുറത്തെടുക്കാൻ കഴിയുന്നില്ല എങ്കിൽ എന്തിനാണ് നീ പഠിക്കുന്നത് ….
അറിയില്ല…. എന്റെ ശബ്ദം ഉയർന്ന് ഒരു അലർച്ച പോലെ ആയി… എനിക്കറിയില്ല…. മൂന്നാം ക്ലാസ്സിലെ ആ ഉച്ചക്ക് ശേഷം ഞാനാരാണ്…. എന്തിനാണ്… എന്നെനിക്കറിയില്ല… ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി അറിയില്ല… എന്നിട്ടും ഞാൻ കുറ്റക്കാരനായി… നാട്ടുകാരുടെ മുൻപിൽ …. ബന്ധുക്കളുടെ മുൻപിൽ… സഹോദരങ്ങളുടെ മുൻപിൽ…. എല്ലാം…. …….എല്ലാത്തിൽ നിന്നും ഒളിച്ചോടി…. അല്ല എന്നെ ഇങ്ങോട്ട് മാറ്റി നിർത്തി അച്ഛനും എന്നെ ഒഴിവാക്കി…. ഇപ്പോൾ ഞാനറിയാത്ത തെറ്റിന്… ഇവിടെയും… ഞാൻ പൊട്ടിക്കരഞ്ഞു…. ശരിയാണ് എനിക്ക് അറിയില്ല മറ്റുള്ളവരുടെ മുൻപിൽ എനിക്കെന്താണ് പറ്റുന്നത് എന്ന് ….. പക്ഷെ …. അതിനേക്കാൾ ഭയങ്കരമാണ് ഈ അപമാനം…. എനിക്കെന്റെ വിഷയം അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല എന്നത് എന്റെ മാത്രം പരാജയമാണ്… പക്ഷെ അവിടെയും നിങ്ങളുടെ സാന്നിദ്ധ്യം ….എന്തിനാണിതെല്ലാം….
ഞാൻ കുഴഞ്ഞ് നിലത്തേക്കിരുന്നു…..
അച്ഛൻ വീണ്ടും എന്നെ പിടിക്കാൻ വന്നു… നിറഞ്ഞ മിഴികൾ കൂർപ്പിച്ച് ഞാൻ അച്ഛനെ നോക്കി… എന്റെ മുഖം വലിഞ്ഞ് മുറുകി….
വേണ്ട…. വേണ്ട.. എന്നെ തൊടേണ്ട…. അറിയിയ്ക്കാതെ വന്നവർക്ക് പോകാം…. എന്നെ ഒന്ന് ഒറ്റക്ക് വിടൂ…. അച്ഛൻ പിടിവിട്ടു….. ഞാൻ മുട്ടുകാലിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു…. എത്ര സമയം എന്നറിയില്ല… എന്റെ തോളിൽ ഒരു കര സ്പർശം ഞാനറിഞ്ഞു….
മോനെ…. ചെവിയിൽ മന്ത്രിക്കുന്ന സ്വരം…. ‘അമ്മ…. അമ്മയുടെ സ്വരം ….വർഷങ്ങൾക്ക് ശേഷം….
അമ്മേ …. ഞാൻ പിടഞ്ഞെണീറ്റു…. അമ്മേ …. ഞാൻ ചുറ്റും പരതി… ഇല്ല… ആരുമില്ല…
മുൻപിൽ കാതറീൻ മിസ്സ് ….
മോനേ …. അതെ…… അതവരാണ് വിളിച്ചത്…. ഞാൻ അവരെ തുറിച്ച് നോക്കി…
വരൂ… അവർ എന്റെ കൈയിൽ പിടിച്ച് വലിച്ച് നടന്നു…. ആ ശബ്ദത്തിന്റെ ആകർഷണത്തിൽ ഞാനറിയാതെ അവരെ പിന്തുടർന്നു…. പോർച്ചിൽ അവരുടെ കാറിന്റെ പിൻവാതിൽ തുറന്ന് എന്നെ അകത്തേക്ക് തള്ളി…. ഞാൻ കയറി…. ഒപ്പം അവരും….. ഞാൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു ….

Leave a Reply

Your email address will not be published. Required fields are marked *