പെരുമഴക്ക് ശേഷം – 2

അതിജീവിക്കും…. അവ എന്റെ മനസ്സിൽ തന്നെ ഞാൻ കുഴിച്ച് മൂടും…. യുദ്ധത്തിൽ വീണുപോകുന്നതല്ല പരാജയം…. വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കാത്തതാണ് പരാജയം…… ഞാൻ എഴുന്നേൽക്കും….. ഈ ലോകം മുഴുവൻ കാൺകെ ഈ യുദ്ധം ഞാൻ ജയിക്കും…. മിസ് പറഞ്ഞതാണ് ശരി …. ഭൂതകാലത്തിന്റെ ഇരുള് വേണ്ട … ഇന്നിന്റെ വെളിച്ചവും നാളെയുടെ പ്രതീക്ഷയും മാത്രം മതി… ഈ യുദ്ധം ജയിക്കാൻ …..
ഞാൻ ആത്മവിശ്വസത്തോടെ അകത്തേക്ക് നടന്നു……
ആ നീ വന്നോ…. പോയി കുളിച്ച് വാ … ബ്രെക്ക്ഫാസ്റ്റ് റെഡി…. അതോ കുളി പിന്നെയെ ഉള്ളോ….
അതിന് മിസ്സും കുളിച്ചില്ലല്ലോ…..
ഞാനും കുളിക്കാൻ പോകുവാ…. തീരുമാനിച്ചിരുന്ന പരിപാടികൾക്കെല്ലാം മാറ്റം വന്നതിനാൽ പുതിയ പ്ലാനുകൾ ഉണ്ടാക്കണം…. കുളിയും കഴിപ്പും കഴിഞഞിട്ടാകട്ടെ….
എന്നാ വാ നമുക്ക് ഒന്നിച്ച് കുളിക്കാം ……. ഞാൻ കുസൃതി ചിരിയോടെ പറഞ്ഞു….
പോടാ…. എനിക്ക് നിന്റെ കൂടെ കുളിക്കാൻ നാണമാ…. അവർ കൊഞ്ചി….
നാണമോ…. അയ്യേ… ഞാൻ കളിയാക്കി….
എന്നാ വാ ഞാൻ നിന്നെ കുളിപ്പിക്കാം…. പക്ഷെ നീയെന്നെ തുണിയില്ലാതെ കണ്ട് കുഴപ്പമാക്കുമോ….. അല്ല നിന്റെ പ്രായം ഒരു കുഴപ്പമാ…. അവർ എന്റെ കയ്യിൽ പിടിച്ച് പറഞ്ഞു….
അയ്യയ്യേ … നാണമില്ലാത്ത ഒരു സാധനം…. ഞാനൊരു ഫ്ളോക്കങ്ങ് പറഞ്ഞതാ…. എനിക്കെന്റെ വിർജിനിറ്റി ഇപ്പോൾ കളയണ്ട…. ഞാൻ അവരുടെ കൈ വിടുവിച്ച് ഓടി….
വാതിൽ കടക്കുമ്പോൾ അവർ സംതൃപ്തിയോടെ കണ്ണ് തുടക്കുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ട്…. ശരിയാണ്… ഇതാണ് ശരിയായ വഴി…. എന്റെ പെരുമാറ്റം മിസ്സിനെ ഹാപ്പിയാക്കുന്നുണ്ട്… ഞാൻ പോയി കുളി കഴിഞ്ഞ് റെഡിയായി…… വിയർത്ത ഡ്രസ്സ് ഒക്കെയെടുത്ത് ഒരു ബക്കറ്റിൽ ഇട്ട് പുറത്ത് വന്നു…. മിസ്സിന്റെ മുറിയിലേക്ക് നടന്നു……. മിസ്സ് കുളിക്കുകയാണ്…. ഞാൻ ബാത്ത്റൂമിന്റെ വാതിലിൽ മുട്ടി…
എന്താടാ….
നനക്കാനുള്ളതിങ്ങ് തന്നാൽ നനക്കാക്കാമായിരുന്നു…. ഇന്നെന്റെ ഊഴമല്ലേ….
ഒരു മിനിറ്റ് അവർ പറഞ്ഞു….
അല്പം കഴിഞ്ഞ് ഒരു മടിയുമില്ലാതെ അവർ വാതിൽ തുറന്നു….. ഒരു ടർക്കി ടവൽ മാത്രമാണ് വേഷം… അവർ മുഷിഞ്ഞ തുണി എന്റെ നേർക്ക് നീട്ടി… ഞാനത് വാങ്ങി ബക്കറ്റിലിട്ട് തിരിച്ച് നടന്നു….
എടാ അവിടെ വാഷിങ് മെഷീനുണ്ട് …. അതിലിട്ടാ മതി കേട്ടോ….
അതെന്താ …. ഈ തുണിയിലെന്തെങ്കിലും കുഴപ്പമുണ്ടോ….. പെണ്ണ് രാത്രിയിൽ വല്ല കുരുത്തക്കേടും കാണിച്ചോ… ഞാൻ വിളിച്ച് ചോദിച്ചു….
ഉവ്വെടാ …. നീയത് വിടർത്തി മണത്തൊന്നും നോക്കല്ലേ…..
പിന്നെ എനിക്കതല്ലെ പണി…
സത്യത്തിൽ അവരോട് ഫ്ളർട്ട് ചെയ്‌തെങ്കിലും എനിക്ക് ഒരു തരത്തിലുള്ള ചിന്തയും വന്നില്ല എന്നതാണ് യാഥാർഥ്യം…. ഞാൻ മുഷിഞ്ഞ തുണികളെല്ലാം വാഷിങ് മെഷീനിലിട്ട് ഓണാക്കി…. ഫുള്ളി ഓട്ടോമാറ്റിക്കാണ് …. ഞാൻ തിരികെ ഹാളിൽ വന്ന് സോഫയിൽ ഇരുന്നു…. ടി വി ഒന്നുമില്ല…. പത്രവും വന്നിട്ടില്ല…. മാത്രമല്ല ആ വീട്ടിലെങ്ങും ഒരു പുസ്തകം പോയിട്ട് മാസികകൾ പോലുമില്ല…. മിസ്സിന്റെ മുറിയിൽ യേശുദേവന്റെ മുൻപിൽ കണ്ട ബൈബിളല്ലാതെ…..
അവർ കുളി കഴിഞ്ഞ് വന്നു…. എന്റെ എതിരിലിരുന്ന് ഒരു പോർട്ടബിൾ ഹെയർ ഡ്രയർ കൊണ്ട് മുടി ഉണക്കി കൊണ്ടിരുന്നു…. ഞാനവരെ നോക്കി ചിരിച്ചു….
എന്താടാ പൊട്ടാ ചിരിക്കുന്നത്…
ഒന്നുമില്ല…
പിന്നെ …
കുളി കഴിഞ്ഞപ്പോൾ മിസ്സിനെ കാണാനൊരു ഭംഗിയൊക്കെ ഉണ്ട് കേട്ടോ….
പോടാ നാറി … ഞാനെന്നാ കുളിക്കാതെയാണോ നടക്കുന്നത്…
അതെനിക്കറിയില്ല….. പക്ഷെ ഇപ്പോൾ കൊള്ളാം…. ഇന്നലെ പറഞ്ഞ കാര്യം ഇപ്പോഴാണേ ഞാൻ കരയാതിരിക്കാൻ ശ്രമിക്കാം…. ഞാൻ കുസൃതിയോടെ പറഞ്ഞു…
ശ്ശേടാ …. ഇവനെ ചുമ്മാ പിരി കേറ്റിയത് കുഴപ്പമായല്ലോ…. വേലിയേലിരുന്ന പാമ്പായിരുന്നോ നീ… അവർ ചിരിയോടെ പറഞ്ഞു….
പുറത്തോരു കാർ വന്ന ശബ്ദം….
ആ എഡ്‌വിൻ സാറായിരിക്കും…. ഞാൻ പറഞ്ഞു…
അല്ലേടാ അത് നിനക്കുള്ള പണിയാ…. ഒരു രാത്രികൊണ്ട് തന്നെ നിന്നെ എനിക്കൊറ്റക്ക് മേക്കാൻ പറ്റില്ലെന്ന് തോന്നിയതിനാൽ ഞാനൊരാളെക്കൂടി വിളിച്ചതാ…. അപ്പോൾ വേറൊരാൾക്ക് കൂടി വരണമെന്ന്…. ശരി ആയിക്കോട്ടേന്ന് ഞാൻ… നേർവഴി കാണിച്ച് തന്നപ്പോൾ നിനക്ക് അഹങ്കാരം… അപ്പോൾ നീ ഭസ്മാസുരനായി…. വരം തന്ന ആൾക്കിട്ട് പണിയാൻ നടക്കുന്നു… നിന്നെ ഇന്ന് വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചില്ല എങ്കിൽ നോക്കിക്കോ….
അവർ ഡോർ തുറക്കാൻ പോയി…. എന്റെ ഉള്ളിൽ ആരാണെന്ന ഒരു ഭയം തോന്നിയെങ്കിലും…. പെട്ടെന്ന് തന്നെ ധൈര്യം വീണ്ടെടുത്തു …. ആരാണെങ്കിലെന്താ…. ഒരു കൈ നോക്കുക തന്നെ… ഞാൻ മനസ്സിൽ വിചാരിച്ചു …. അപ്പോഴേക്കും മിസ്സ് വാതിൽ തുറന്നു….. ഒരു സ്ത്രീ …. നല്ല ഉയരമുള്ള…. അഞ്ജാഭാവം നിഴലിക്കുന്ന….. കണ്ണട വച്ച ….. സാരിയുടുത്ത ഒരു സ്ത്രീ…. അധികം തടിയില്ല ….. നന്നായി സംരക്ഷിക്കുന്ന സൗന്ദര്യവും ശരീരവും ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം…
അവർ പരസ്പരം പുണർന്നു….. പിന്നെ അകത്തേക്ക് വന്നു… പുറകെ ഒരു പെൺകുട്ടി കൂടി… ദൈവമേ രൂപ…. അപ്പോൾ കൂടെയുള്ളത് ഡോ വിജയലക്ഷ്മി ….രൂപയുടെ അമ്മ…. ഇത് ശരിക്കും എനിക്കുള്ള പണി തന്നെ……
ഹായ് ആന്റി … അവളും മിസ്സിനെ കെട്ടിപിടിച്ചു… പിന്നെ കവിളിൽ ഉമ്മവച്ചു….
വാടി പൊന്നു…. മിസ്സ് വിളിച്ചു ….
അവർ അകത്തേക്ക് വന്നപ്പോൾ ഞാൻ എഴുന്നേറ്റു…..
ആഹ് ഇവനാണോ നീ പറഞ്ഞ രോഗി…. അവരെന്നെ കൂർപ്പിച്ച് നോക്കി മിസ്സിനോട് ചോദിച്ചു….
ഉം … ഇവൻ തന്നെ…. രൂപയെ അടക്കി പിടിച്ച് മിസ് പറഞ്ഞു…
ഞാൻ മൂന്ന് പേരെയും നോക്കി….അവരുടെ മുഖത്ത് ഗൗരവം …. മിസ്സിന്റെ മുഖത്ത് ചിരി …. ഇപ്പോഴെങ്ങിനെയുണ്ട് എന്ന ഭാവം.. .രൂപയുടെ മുഖത്ത് ദേഷ്യം കലർന്നിരിക്കുന്നു….
ഇവനിവിടുന്ന് പോയില്ലേ… അവൾ ചോദിച്ചു….
അങ്ങിനെ വിടാൻ പറ്റുമോ … ഇന്നലെ നിന്നെ അപമാനിച്ചവൻ അല്ലെ ഇവൻ …. ഇവനെ ഇന്ന് നിങ്ങൾ ശരിക്കൊന്ന് കൈകാര്യം ചെയ്തിട്ട് വിടാമെന്ന് കരുതി….
നന്നായി ഡോക്ടർ പറഞ്ഞു…. എന്റെ കുട്ടിയെ അപമാനിച്ചവൻ അങ്ങിനെ പോകണ്ട… ഇവനൊരു പണി കൊടുത്തിട്ട് വിട്ടാൽ മതി… എടാ ഈ കവറൊക്കെ കൊണ്ട് പോയി വക്ക് .. അവർ ചില കവറുകൾ എന്റെ നേരെ നീട്ടി…
ശരി ഡോക്ടർ… ഞാനവ വാങ്ങി…
ഡോക്ടറോ…? അവർ തിരക്കി…
പിന്നെ എന്നെ ചികിത്സിക്കാൻ വന്ന ഡോക്ടറല്ലേ… ഞാൻ ചിരി മറച്ച് വച്ച് ചോദിച്ചു…. പിന്നേ മിസ്സിനെ കൂടി ഒന്ന് ശരിക്കും ഒന്ന് നോക്കണേ … ഇവിടെ ചിലർ രാവിലെ മുതൽ വേറെ ലെവലിലാ…. മണം പിടുത്തവും ഒക്കെ ആയിട്ട് … എന്തോ കുഴപ്പമുണ്ട്… അല്ല എന്റെ ചികിത്സ കഴിഞ്ഞ് മതി….
ഞാൻ ഡൈനിങ് മുറിയിലേക്ക് നടന്നു…. ഭക്ഷണമാണ് പൊതിയിലെന്ന് മണം കിട്ടിയപ്പോഴേ മനസ്സിലായി… എല്ലാം ടേബിളിൽ വച്ച് ഞാൻ തല ചെരിച്ചവരെ നോക്കി….. അന്തം വിട്ട് നിൽക്കുകയാണ് അവർ… മിസ്സാകട്ടെ അറിയാതെ മൂക്കിൽ വിരൽ വച്ചിട്ടുണ്ട്…
അതേ എങ്ങനാ പരിപാടി ഭക്ഷണം കഴിഞ്ഞിട്ടാണോ …. അതോ… വെറും വയറ്റിലോ…. എനിക്ക് വിശക്കുന്നുണ്ട്…. രാവിലെ നാലരക്ക് എഴുന്നേറ്റതാ…. ഞാൻ ഉറക്കെ പറഞ്ഞു….
എടാ … എടാ … നീ ഇവിടെ രണ്ട് പേർ വന്നത് കണ്ടില്ലേ…. മിസ്സ് ചോദിച്ചു….
അതിനെന്താ… മിസ്സിന്റെ വീട്ടിൽ അതിഥികൾ വരുന്നു… ഞാനാദ്യം വന്നു… ഇന്നലെ … ഇപ്പോൾ ഒരു ഡോക്ടറും… വേറൊരു പെണ്ണും… അതിന് മിസ്സല്ലേ ശ്രദ്ധിക്കേണ്ടത്…. ഞാനാണോ….
എടാ …. മിസ്സന്തോ പറയാൻ തുടങ്ങി…
വേറൊരു പെണ്ണോ…. നിനക്കെന്നെ അറിയില്ലെടാ…. രൂപ ഇടക്ക് കയറി അലറി കൊണ്ട് എന്റെ അടുത്തെത്തി…
നല്ല പരിചയമുള്ള ശബ്ദം …. ആരാ മിസ്സെ ഇത്… ? നമ്മുടെ സ്‌കൂളിൽ ഉള്ളതാണോ…..
അല്ലെടാ …. ഞാനിന്ന് ജയിലിൽ നിന്ന് ഇറങ്ങിയേ ഉള്ളു നിന്നെ കൊല്ലാൻ…. അവളെന്റെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ചു ….
പിന്നെ അവിടൊരു പൊട്ടി ചിരി ആയിരുന്നു…. വൈകുന്നേരം ആയത് അറിഞ്ഞതേ ഇല്ല…. കളിയും ചിരിയും തമാശകളും ഒക്കെയായി… ഇതിനിടെ ഡോക്ടറെ അവരുടെ ആവശ്യപ്രകാരം ഞാൻ ആന്റി എന്ന് വിളിച്ച് തുടങ്ങി….
ഇടക്കൊക്കെ ഒറ്റക്ക് കാണുമ്പോൾ രൂപയുടെ കണ്ണിലെ തിളക്കവും എന്നോട് തട്ടിമുട്ടി നിൽക്കാനുള്ള ശ്രമവും ഞാൻ ശ്രദ്ധിച്ചു…. മറ്റുള്ളവരും അത് ശ്രദ്ധിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി… എന്നാൽ അവർ അറിഞ്ഞ ഭാവം നടിച്ചില്ല …. അവളുടെ ആ പെരുമാറ്റം മാത്രം എന്നെ അസ്വസ്ഥനാക്കി…. അത് ഡോക്ടർ കൃത്യമായി തിരിച്ചറിഞ്ഞു… വൈകീട്ടത്തെ ചായക്ക് ശേഷം അവർ പിരിയാൻ തുടങ്ങി….
ഉണ്ണീ നീ വന്നേ ….. ആന്റി എന്നെ വിളിച്ചൂ …പിന്നെ പുറത്തേക്ക് നടന്നു…. ഞാൻ മറ്റ് രണ്ടുപേരെയും നോക്കി… രൂപയുടെ മുഖത്ത് ഒരു വിളറിയ ചിരി…. മിസ്സെന്നോട് ചെല്ലാൻ കണ്ണ് കാണിച്ചു ….
എന്താ ആന്റി ….. പിന്നിലെ മണ്ഡപത്തിലേക്ക് നടന്ന ആന്റിയുടെ ഒപ്പമെത്തി ഞാൻ ചോദിച്ചു….
വരൂ നമുക്കവിടെ പോകാം…
മണ്ഡപത്തിൽ എത്തിയിട്ടും അവർ ഒന്നും പറഞ്ഞില്ല…. അവരുടെ മനസ്സിൽ എന്തോ കണക്ക് കൂട്ടലുകൾ നടക്കുന്നതായി തോന്നി …. എനിക്കവരുടെ ഗൗരവം തുടിക്കുന്ന മുഖം അല്പം അസ്വസ്ഥത ഉണ്ടാക്കി…. ഞാൻ അവരുടെ കയ്യിൽ മെല്ലെ പിടിച്ചു …. ആന്റി…
അവരെന്റെ കൈ ഇരു കൈകളാലും ചേർത്ത് പിടിച്ചു … പിന്നെ ഒരു വരണ്ട ചിരി ചിരിച്ചു….
ഉണ്ണീ… ഞാനൊരു സൈക്യാട്രിസ്റ്റാണ് …. ഞാൻ സ്വയം തിരഞ്ഞെടുത്ത തൊഴിൽ എന്നതിനാൽ തന്നെ അതെന്റെ പാഷനാണ്…. അതിനാൽ തന്നെ അതിൽ അല്പം വൈദഗ്ദ്യം എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം….
അതിനെന്തുപറ്റി ആന്റി… എന്റെ പെരുമാറ്റത്തിലെന്തെങ്കിലും കുഴപ്പം….. അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടോ…. ശരിക്കും ഞാനിന്നലെ സന്ധ്യ മുതലാണ് ആരോടെങ്കിലും തുറന്ന് സംസാരിക്കാൻ തുടങ്ങിയത്… അതിന്റെ കുഴപ്പം എന്തെങ്കിലും…. ?
ഹേയ് അതല്ല… ഉണ്ണീ…. നിനക്ക് ഒരു കൗൺസിലിംഗ് നൽകണമെന്ന് ഇന്നലെ മിസ്റ്റർ എഡ്‌വിൻ നേരിട്ടും, കാത്തി ഫോണിലും ആവശ്യപ്പെട്ടിരുന്നു…. എന്നാൽ നീ തന്നെ നിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നെനിക്ക് ഈ പകൽ തെളിയിച്ചു… നീ ഇതുപോലെ തന്നെ പോയാൽ മതി…. കാത്തി നിനക്ക് പകർന്ന് തന്ന ആത്മവിശ്വാസം നീ കാത്തുസൂക്ഷിക്കുക….. പക്ഷെ….
എന്താണ് ആന്റി ധൈര്യമായും പറഞ്ഞൊളൂ…. എന്റെ കുറവുകൾ നിങ്ങൾ പറഞ്ഞ് തന്നാലേ എനിക്കറിയൂ…. അതെന്റെ കുറ്റമായാലും എനിക്ക് ഫീൽ ചെയ്യില്ല… കാരണം ഞാനിനി തളരില്ല… എന്നോട് എന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇങ്ങനെ ഇടപഴകിയത് നിങ്ങൾ മാത്രമാണ്… പ്ലീസ് പറയൂ.. ആന്റി…
അതല്ല ഉണ്ണീ… നിന്റെ ഈ ആത്മവിശ്വാസം മാത്രം മതി നിനക്ക്… എന്റെ പ്രശനം അതല്ല…
പിന്നെ …
രൂപ ….. രൂപയെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്….?
ഒരു നല്ല കുട്ടി…. എല്ലാവരെയും സഹായിക്കാനും സഹകരിക്കാനും നല്ല കഴിവുമുണ്ട്…..
അതല്ലെടോ…. അവളെ കാണാൻ…
ആന്റീ….
ഉണ്ണീ… എനിക്കെന്റെ മോളെ നന്നായി അറിയാം…. ഇന്നലെ വീട്ടിൽ വളരെ വിഷമിച്ചാണ് അവൾ കയറി വന്നത്…. സംസാരിച്ചപ്പോൾ അത് മത്സരത്തിൽ തോറ്റതിനല്ല എന്ന് മനസ്സിലായി…. നീ അവളെ ചീറ്റ് ചെയ്തു എന്നതായിരുന്നു അവളുടെ പ്രശ്‍നം ….
അത് ശരിയല്ലേ ആന്റി… ഇന്നലെ നടന്നതിന് ഞാൻ നിസ്സഹായനായിരുന്നു എങ്കിലും….അവളെ സംബന്ധിച്ചിടത്തോളം അതൊരു ചീറ്റിങ്ങ് തന്നെ ആണ് …. അതിന് അവളോട് സംസാരിക്കണം എന്ന വിചാരത്തിലാണ് ഞാൻ….
ഇനി അതിന്റെ ആവശ്യമില്ല….. ഉണ്ണീ… അവൾക്കത് മനസ്സിലായി…. പക്ഷെ ഇപ്പോൾ മറ്റൊന്നാണ് കുഴപ്പം….
അതെന്താ ആന്റി…
അത് നിനക്കറിയാം…. ഞാൻ അത് കണ്ടതാണ് ഉണ്ണീ… നിന്റെ അരികിൽ അവളുടെ കണ്ണിലെ തിളക്കം…. നിന്റെ അടുത്ത് നിൽക്കാൻ ..മുട്ടിയുരുമ്മാൻ അവൾ പോലും അറിയാതെ നടത്തുന്ന ശ്രമങ്ങൾ… ഞാനുമൊരു പെണ്ണാണ്.. .അതും മനുഷ്യ മനസ്സുകളെ കുറിച്ച് അറിവുള്ള ഒരു പെണ്ണ് … അവൾ നിന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതെന്ത് വികാരമാണെന്ന് എനിക്കറിയാം… അവൾ അതാഗ്രഹിച്ചതിൽ തെറ്റുമില്ല… നീ ഒരു നല്ല ആളാണ്…. നിന്നെ പാർട്ട്ണർ ആക്കുവാൻ അവൾ തീരുമാനിച്ചാൽ പോലും എനിക്ക് ഒരു വിരോധവുമില്ല…. പക്ഷെ എനിക്കിപ്പോൾ പേടിയാണ് ഉണ്ണീ…. അവളുടെ ഇടപഴകൽ നിന്നെ അസ്വസ്ഥനാക്കുന്നത് ഞാൻ കണ്ടു …. അതാണെന്റെ പ്രശ്‍നം … .നിന്റെ മനസ്സിലെന്താണ്….
സോറി ആന്റി ….എന്നെ അംഗീകരിക്കാൻ കാണിച്ച മനസ്സിന് നന്ദി ആന്റി…. പക്ഷെ ആന്റിയുടെ കണ്ടെത്തൽ ശരിയാണ്…. അവൾ എന്റെ അടുത്ത് ഒരു കൂട്ടുകാരിയിൽ കവിഞ്ഞ സ്വാതന്ത്ര്യം എടുക്കുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്…. അതിന്റെ അർത്ഥവും…. പക്ഷെ ഞാൻ …. എനിക്കതിനാവില്ല ആന്റി…. തത്കാലം ആ വികാരം ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല…. മാത്രമല്ല സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ ഞാനറിയാത്ത ആരോ ഉണ്ട്… ഏകാന്തതയിൽ ഞാനവളെ ഹൃദയം നിറയെ പ്രണയിക്കുന്നുണ്ട്…. അവളെ ഇനിയും ഞാൻ കണ്ടെത്തിയിട്ടില്ല…. പക്ഷെ അതൊരിക്കലും രൂപയല്ല …. ഇതിന് ആന്റി തന്നെ പരിഹാരം കാണണം…. പ്ലീസ്… രൂപ പാവമാണ്… മിടുക്കിയും… ആന്റിക്ക് അതിന് കഴിയും….
വെരി ഗുഡ് ഉണ്ണീ…. നീ തുറന്ന് പറഞ്ഞതിന് നന്ദി…. ഞാനവളെ തിരുത്തി കൊള്ളാം…. പക്ഷെ മോനെ…. എന്റെ മോളൊരു നിര്ഭാഗ്യവതിയാണ് എന്ന് ഞാൻ പറയും…. അവർ ഒരു നനഞ്ഞ ചിരി ചിരിച്ചു…..വാ നമുക്ക് പോകാം….. പിന്നെ തിരിച്ച് നടന്നു…
ഞാനും…. പെട്ടെന്ന് തന്നെ അവർ യാത്രക്ക് റെഡിയായി…. ആന്റിയും മിസ്സും പുറത്തേക്കിറങ്ങവേ രൂപ എന്റെ കയ്യിൽ പിടിച്ചു ….
എടാ ഒരു മിനിറ്റ്… .
അവളുടെ ഹൃദയം മുഴുവൻ മനസ്സിലായിട്ടും ഞാൻ അതൊന്നും വെളിപ്പെടുത്താതെ ചോദിച്ചു…
എന്താടി…
‘അമ്മ നിന്നോടെന്താ പറഞ്ഞെ….
ഒന്നുമില്ല…
പിന്നെ ….. അവളുടെ കണ്ണിൽ ആകാംഷ….
അത് അവരുടെ മകൾ പ്രണയത്തിലാണെന്ന് അവർക്കൊരു സംശയം…….. അതൊന്ന് ശ്രദ്ധിക്കാൻ പറഞ്ഞതാണ്…. ശരിയാണോടീ…
അവളുടെ മുഖം നാണിച്ച് തുടുത്തു…. നീയെന്ത് പറഞ്ഞു….
ഞാൻ ശ്രദ്ധിച്ചോളാമെന്ന് പറഞ്ഞു…… പക്ഷെ അവളുടെ ആദ്യ പ്രണയം വൺ വേ ആകാനേ സാധ്യത ഉള്ളുവെന്നും പറഞ്ഞു….
ഉണ്ണീ …. അവളുടെ മുഖം വിളറി…. അതെന്താ….ഉണ്ണീ….
കാരണം തുറന്ന് പറയാതെ അവൾ ആഗ്രഹിക്കുന്ന ആൾക്ക് കാത്തിരിക്കാൻ വേറൊരു പെണ്ണുണ്ട്…. അതും …ഹെവൻലി ലവ്… അപ്പോൾ ഒരു സാധ്യതയുമില്ല….
അവളുടെ മുഖം കുനിഞ്ഞു….. കണ്ണുകൾ നിറഞ്ഞൊഴുകി….
രൂപാ…. ഞാനവളെ വിളിച്ചു ….
സോറി…. ഞാനറിയാതെ നിന്നെ വേദനിപ്പിച്ചു എങ്കിൽ…. പക്ഷെ ഞാൻ പറഞ്ഞതാണ് യാഥാർഥ്യം…. അത് മനസ്സിലാക്കണം… പ്ലീസ്സ് ….
അവളൊന്നും മിണ്ടിയില്ല… കണ്ണ് തുടച്ചു…. പിന്നെ എന്റെ മുഖത്ത് നോക്കി നനവാർന്ന ഒരു ചിരി ചിരിച്ചു….
താങ്ക്സ് ഉണ്ണീ… തുറന്ന് പറഞ്ഞതിന്…. നീ വേറൊരു ക്ലാസ്സാ…. ഞാൻ വെറുതെ…. അവളെന്റെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ചു ….
ഫ്രെണ്ട്സ്…. ? ഞാൻ കൈ നീട്ടി….
എനിക്ക് കുറച്ച് സമയം വേണമെടാ…. എനിക്ക് നിന്നെ കെട്ടി പിടിക്കാൻ തോന്നുന്നുണ്ട്… വേണ്ട…. എന്റെ മനസ്സൊന്ന് ശരിയാവട്ടെ… ബൈ ഡാ ടേക് കെയർ…
ബൈ രൂപ…..അവൾ തിരിഞ്ഞ് നോക്കാതെ പോയി കാറിൽ കയറി…. …
ബൈ ഉണ്ണീ … ആന്റി കാർ മുന്നോട്ടെടുത്ത് കൊണ്ട് പറഞ്ഞു….
ബൈ ആന്റി….
അന്നും അടുത്ത ദിവസങ്ങളിലും മറ്റ് വലിയ സംഭവ വികാസങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും ഞാനും മിസ്സും അവിടെ തകർത്ത് ജീവിച്ചു… കളിയും ചിരിയും കളിയാക്കലും എല്ലാമായി… ഒരു മറയുമില്ലാതെ …. നാടും … സ്‌കൂളും വിദ്യാർത്ഥികളും അധ്യാപകരും എല്ലാം ഞങ്ങളുടെ സംസാരത്തിൽ കടന്നു വന്നു…. പ്രണയവും സ്നേഹവും സൗഹൃദവും, കാമവും, അവിഹിതവും എല്ലാം ഒരുളുപ്പുമില്ലാതെ സംസാരിച്ചു… അവർ ചിലപ്പോൾ അൽപ്പം വൾഗറായുള്ള കഥകളും പറഞ്ഞു…. എനിക്കത് വഴങ്ങിയില്ല എങ്കിലും എല്ലാം ആസ്വദിച്ചു ….. ഈ സമയങ്ങളിലൊരിക്കലും എന്റെ പൂർവ്വകാലമോ, രൂപയോ ചർച്ചയിലേക്ക് വരുവാൻ അവർ അനുവദിച്ചില്ല…. രൂപയുടെ കാര്യം ഞാൻ സംസാരിക്കുവാൻ ശ്രമിച്ചു എങ്കിലും അവർ വിഷയം മാറ്റി… പിന്നെ എനിക്കും തോന്നി അതങ്ങിനെ അവസാനിക്കട്ടെ എന്ന് …. ഒടുവിൽ ആ ഞായറാഴ്ച ഞാൻ തിരിച്ച് പൊന്നു….

Leave a Reply

Your email address will not be published. Required fields are marked *